Art

കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്. ഇത് കൃത്യമായി കണ്ടെത്തി പ്രോത്‌സാഹിപ്പിക്കാനാകണം. കഴിവുകൾ കണ്ടെത്തി പ്രോത്‌സാഹിപ്പിച്ചാൽ മറ്റുള്ളവരെപ്പോലെയോ അതിനു മുകളിലോ എത്താൻ കഴിവുള്ള കുട്ടികളാണെന്ന് മന്ത്രി പറഞ്ഞു.
  മലയാളത്തിന്റെ പെരുന്തച്ചനും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനുമായ ശ്രീ കാനായി കുഞ്ഞിരാമൻ,പെണ്ണുടൽ വടിവിന് ആത്യുന്നത മാനങ്ങൾ നൽകുന്ന ശിൽപ്പിയാണ്.ലോകം വന്യവും നഗ്നവുമാണ്.ശില്പവും ശില്പിയുമൊന്നാണ്.കല കൊണ്ട് മനഃപരിവർത്തനം എന്ന തന്റെ ലക്‌ഷ്യം ഫലവത്തായതിന്റെ ഏറ്റവും വലിയ തെളിവാണ് മലമ്പുഴ യക്ഷിയുടെ അൻപതാം പിറന്നാൾ ആഘോഷങ്ങൾ.ആരാധികമാർ ഏറെയുള്ള ,സാധാരണ ജനങ്ങൾ ആസ്വാദകരാകുന്ന ബൃഹത്താകരമായ ശിൽപ്പമാണത്.
ആലപ്പുഴ: ജില്ലയിലെ  ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ്   വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/- രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.  പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കുന്നത്. ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള  ആലപ്പുഴ ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം ഈ അവാര്‍ഡിനായി പരിഗണിക്കുന്നതാണ്.
ആലപ്പുഴ: ട്രാന്‍സ്പരന്റ് നിറങ്ങള്‍ ഉപയോഗിച്ച് സ്റ്റെയിന്‍ലസ് സ്റ്റീലില്‍ പൂക്കള്‍ വിരിയിച്ച് കലാസ്വാദാകരുടെ മനം കവര്‍ന്ന്  'മൂഡി ബ്ലൂംസ്'. ലോകമേ തറവാട് കലാപ്രദര്‍ശനത്തോടനുബന്ധിച്ച് വില്യം ഗുടേക്കര്‍ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ  വേദിയിലാണ് ജനങ്ങളെ വിസ്മയിപ്പിക്കുന്ന കലാസൃഷ്ടി സ്ഥാപിച്ചിട്ടുള്ളത്. 'ഹൈപ്പര്‍ ബ്ലൂംസ്' എന്ന കലാ സൃഷ്ടിക്കൊണ്ട് രാജ്യത്തെ സ്‌കള്‍പ്ച്ചര്‍ കലാ രംഗത്ത് ശ്രദ്ധേയനായ അലക്‌സ് ഡേവിസാണ് ഇതിന്റെ സൃഷ്ടാവ്. 
ആലപ്പുഴ: ‘ലോകമേ തറവാട് ‘ ബിനാലെ പ്രദർശനം ആലപ്പുഴയുടെ വികസനത്തിന് വഴികാട്ടിയാകുമെന്ന് പ്രസിദ്ധ കലാകാരനും ക്യുറേറ്ററും ബിനാലെ സംഘാടകനുമായ ബോസ് കൃഷ്ണമാചാരി. ചരിത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള നഗരമാണ് ആലപ്പുഴ. ലോകമേ തറവാട് എന്ന പേരിൽ നടക്കുന്ന ബിനാലെ പ്രദർശനം ആലപ്പുഴയുടെ ചരിത്രവും പൈതൃകവും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന ‘ലോകമേ തറവാട്’ ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ശനിയാഴ്ച (ഏപ്രില്‍ 24) മുതലാണ് നിബന്ധന ബാധകമാകുക.കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റോ പാസ് ലഭ്യമാകുന്നതിന് നല്‍കണം. ശനിയാഴ്ച മുതല്‍ രാവിലെ 10 മുതല്‍ ആറുവരെയാണ് പ്രദര്‍ശനസമയം. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനായി സെക്ടറല്‍ മജിസ്‌ട്രേറ്റിനെ വേദിയില്‍ നിയോഗിച്ചിട്ടുണ്ട്.
“Hunar Haat” is a “Perfect, Popular and Proud Platform” for indigenous artistry and crafts of the country: Mukhtar Abbas Naqvi Union Minister for Minority Affairs Shri Mukhtar Abbas Naqvi today said that “Hunar Haat” is a “Perfect, Popular and Proud Platform” for indigenous artistry and crafts of the country. The 28th “Hunar Haat” of indigenous products of artisans and craftsmen is being organised at Kala Academy, Campal, Panaji (Goa)from today 26th March to 04th April.
കണ്ണൂർ: 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തെരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങള്‍, ഇതുമൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് നാടകത്തിലൂടെ നല്‍കുന്നത്.
  TRIFED is continuing to forge partnerships with different organizations to create synergies together, as a part of its ongoing efforts to improve the lives and livelihoods of the tribals and work towards tribal empowerment. In this context, TRIFED has tied up with Craft Village-by ZEPHYR, an established organization that works for the training and promotion of Craft Sector.

Pages