Agriculture

പണ്ട് വളരെ മുമ്പ് ജപ്പാനിൽ് ഒരു പാവപ്പെട്ടയാൾ തന്റെ ദാരിദ്ര്യം മാറ്റാൻ ദൈവത്തോട് കരഞ്ഞ് അപേക്ഷിച്ചു. തന്റെ പട്ടിണി മാറ്റാൻ ഒരു വഴികാണിച്ചുതരാൻ കരഞ്ഞപേക്ഷിച്ച ഭക്തനുമുൻപിൽ പ്രത്യക്ഷപ്പെട്ട ജപ്പാൻ കൃഷിദേവത 'ഇനാരി ഒക്കാമി' തന്റെ ദൂതനായ കുറുക്കനെ പറഞ്ഞയച്ച് കാട്ടിലെ ഒരു പ്രത്യേക മരത്തിന്റെ തൈ കാണിച്ചുകൊടുത്തു. അയാൾ ആ ച്ചെടി തന്റെ ഭാഗ്യമായിക്കരുതി വീട്ടുവളപ്പിൽ നട്ടുവളർത്തി കായ്ഫലം എടുക്കുകയും പിന്നീട് അതിന്റെ തൈകൾ വീറ്റ് തന്റെ ദാരിദ്ര്യം മാറ്റുകയും ചെയ്തു.
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബറിന് വളമിടുന്നതില്‍ 2021 സെപ്തംബര്‍ 27-ന്  ഉച്ചക്ക് 2.30 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പരിശീലനമാധ്യമം മലയാളം ആയിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെണം.
പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലമുറകളായി കര്‍ഷകര്‍ പ്രയോഗിച്ചും പരീക്ഷിച്ചും കണ്ടെത്തിയ കാര്യങ്ങളാണിത്. അടുത്തളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇതു പ്രയോഗിച്ചു നോക്കാം.
റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആനി ഫിലിപ്പ്  സെപ്റ്റംബര്‍ 08-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622.  
മലയാളികൾ ഏറെയൊന്നും രുചിച്ചറിയാത്ത, ഫലവർഗവിപണിയിലെ പുതിയ താരമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉഷ്ണമേഖലാ പ്രദേശത്തു വളരുന്ന "ഹൈലോ സീറസ്' ജനുസ്സിലെ കള്ളിച്ചെടി വർഗത്തിൽപെട്ട ചെടിയിലാണ് ഈ പഴം ഉണ്ടാകുന്നത്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായ ഈ ഫലവർഗം കേരളത്തിലും വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം മെലാംമൂട് താന്നിക്കൽ വൈശാഖിലെ വിജയനും കുടംബവും.
പണ്ടൊക്കെ നമ്മുടെ വിട്ടിലും പറമ്പുകളിലും യഥേഷ്ടം കണ്ടിരുന്ന ഒരു വള്ളിപ്പയറിനമായിരുന്നു വാളമര. പറമ്പുകളും തൊടികളിലും പല മരങ്ങളിലും ചുറ്റിപ്പിടിച്ച് വളർന്നു കയറുന്ന ഇവ ജൈവവളത്തിനും കാലിത്തീറ്റയായും ഉപയോഗിച്ചുവരുന്നു. നാമൊരു നാടൻ വിളയായി കരുതിയിരുന്ന ഇത് ലോകം മുഴുവൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഔഷധഗുണമുള്ള പയറിനമാണ്. കിഴക്കേ ഏഷ്യൻ വംശജനായ ഈ പയറിനെ ഇംഗ്ലീഷിൽ സ്വേർഡ് ബീൻ എന്നാണ് വിവക്ഷ്ിക്കുത്. 
മുറ്റത്തെ മുല്ലയ്‌ക്കു മണമുണ്ട്‌. അതില്‍ പണവും ഒളിഞ്ഞിരിപ്പുണ്ട്‌. ഒരു കിലോ നല്ല മുല്ലപ്പൂത്തൈലത്തിന്‌ വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്‌. എന്നതു മാത്രമല്ല ഇതിനു കാരണം. ഒരു ചെറിയ കണക്കു പറയട്ടെ, വര്‍ത്തമാനകാലത്ത്‌ നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ്‌ ജാസ്‌മിന്‍. ഇത്‌ നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല

Pages