Agriculture

റബ്ബര്‍ കപ്പു തൈകളുടെ ഉത്പാദനം, പരിപാലനം എന്നിവയെക്കുറിച്ചറിയാന്‍  റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം.  കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് 2021 ജൂലൈ 28 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം. ബി. മുഹമ്മദ് സാദിക് ഫോണിലൂടെ മറുപടി പറയും.  കോള്‍ സെന്റര്‍ നമ്പര്‍ 0481-2576622.
എറണാകുളം: സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിൽ കൃഷിയിറക്കി. ഹരിതകർമസേന, കുടുംബശ്രീ കൂട്ടായ്മകൾ, വിവിധ സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവർക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വിവിധ വാർഡുതല ജാഗ്രതാ സമിതികളും കാർഷിക രംഗത്ത് സജീവമാണ്.
അധികം പരിചരണം വേണ്ടാത്ത കല്യാണ സൗഗന്ധികം സാധാരണ പൂന്തോട്ടങ്ങളിലെ അംഗമാണ്‌. സന്ധ്യാനേരത്ത്‌ പൂക്കളുടെ നറുമണം നമ്മുടെ വീട്ടു മുറ്റത്തും അനുഭവപ്പെടാൻ കല്യാണ സൗഗന്ധികം പോലുള്ള നാടൻ ചെടികൾ ഉപകരിക്കും. ഇന്ത്യയാണ് കല്യാണസൗഗന്ധികത്തിന്റെ ജന്മനാട്. സിക്കിം, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് സുലഭമായി വളരുന്നു. സമശീതോഷ്ണ പ്രദേശങ്ങളിലും ഉപോഷ്ണമേഖലകളിലുമെല്ലാം സമൃദ്ധമായി വളരും. അമിത മഞ്ഞു വീഴ്ചയുള്ളിട ങ്ങള്‍ ഇതിന്റെ വളര്‍ച്ചയ്ക്ക് നന്നല്ല.
കേരളത്തിൽ വയനാട്, ഇടുക്കി, നെല്ലിയാമ്പതി പ്രദേശങ്ങളിൽ ആരംഭിച്ച കൃഷി സമതലങ്ങളിലേക്കും വ്യാപിക്കുന്നു. ഹൈറേഞ്ച് കാലാവസ്ഥയിൽ പിങ്കോറ, ചാൻസ്ലലർ ,ഫേൺ എന്നിവയാണ് നന്നായി വളരുന്ന ഇനങ്ങൾ. സ്ട്രോബറി തറയിൽ ചേർന്നു വളരുന്നു. മണൽ കൂടിയ മണ്ണാണ് കൃഷിക്കു പറ്റിയത്. അൽപ്പം അമ്ലത്വമുള്ള മണ്ണ് ഏറ്റവും യോജ്യം നീർവാർച്ചയുള്ള സ്ഥലം നിർബന്ധം.
എറണാകുളം : മഞനക്കാട് ബോട്ട് ജെട്ടിയിൽ 50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു . പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് ജൂലൈ 06-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.  
കൊല്ലം: വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കൃഷിഭവന്‍ വഴി സൗജന്യമായാണ് കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്യുന്നത്.

Pages

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്