എടക്കാട് ബറ്റാലിയൻ 06

സ്ഥിരം സിനിമകളിൽ കാണുന്ന അമാനുഷിക പ്രകടനങ്ങൾ ഒന്നും ഇല്ലാതെ പച്ചയായി ഒരു നാടിന്റെ കഥ പറഞ്ഞ, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന മലയാള ചിത്രം.
എടക്കാട് ബറ്റാലിയൻ 06 എന്ന ' പേരുകേട്ട് ഒരു അടി പടം പ്രതീക്ഷിച്ചു പോവുന്നവർക്ക് നിരാശ ആയിരിക്കും ഫലം. കോഴക്കോട് ജില്ലയിലെ എടക്കാട് എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചു മതസൗഹാർദ്ദവും, യുവത്വത്തിന്റെ ദുശീലങ്ങളും , അതിനോട് ചേർന്ന് എപ്പോഴും മരണപ്പെടുമ്പോൾ മാത്രം നാടിന്റെ യശസ്സ് ഉയർത്തുന്ന ഒരു പട്ടാളക്കാരന്റെ ജീവിതം എങ്ങനെ നാടിനെ സ്വാധീനിക്കുന്നു എന്നും ചൂണ്ടി കാണിച്ച നല്ല സിനിമ.

വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞു തുടങ്ങിയ സംവിധായകന്റെ , സംവിധാനമികവ് ചില സന്ദർഭങ്ങളിൽ കൈമോശം വന്നതായി തോന്നി.....
എന്നാലും സിനിമയുടെ കഥാപശ്ചാത്തലങ്ങൾ അതിനെ മറികടക്കാൻ സഹായിച്ചു. സിനിമയുടെ പേരു കേട്ടാൽ ഒരു ജവാന്റെ യുദ്ധ പോർക്കളം ആയിരിക്കും പ്രേക്ഷകരുടെ മനസ്സിൽ ഓടി വരുന്നത്. പക്ഷെ ഈ കഥയ്ക്ക് ആ തലക്കെട്ട് വരാൻ കാരണം എന്താണ് എന്നറിയാൻ കാഴ്ച്ചക്കാരനെ അവസാനം വരെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചു.

ഒരു പട്ടാളക്കാരന്റെ, നാടിനോടും രാജ്യത്തോടുമുള്ള സ്നേഹത്തിന്റെ കഥയാണ് ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ. യഥാർഥ സംഭവങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം കഥ പറയുന്നത്. അതുകൊണ്ടുതന്നെ ഇതൊരു മാസ് ആക്‌ഷൻ ചിത്രമല്ല. ജീവിതത്തോട് അടുത്തുനിൽക്കും വിധം വൈകാരികതയ്ക്കാണ് ചിത്രത്തിൽ പ്രാധാന്യം.

നായകന്റെ പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്ന പി. ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്തത്. ഷഫീഖ് എന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എടക്കാട് എന്ന അയാളുടെ നാടും വീടും സൗഹൃദങ്ങളും പ്രണയവും ജീവിതവുമാണ് പ്രമേയം. ഒരു അവധിക്ക് നാട്ടിൽ എത്തിയ ഷഫീഖ് നാട്ടിലെ ചില ചെറുപ്പക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തി പൊളിക്കുന്നു. അതോടെ അയാൾക്കെതിരെ തിരിയുന്ന ഒരു കൂട്ടം യുവാക്കൾ. പിന്നീടുണ്ടാകുന്ന പ്രതീക്ഷിക്കാത്തസംഭവങ്ങൾ അയാളുടെയും അയാളുടെ പ്രിയപ്പെട്ടവരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.

ഇതൊരു ആഘോഷസിനിമയല്ല. യഥാർഥ കഥയെ ആസ്പദമാക്കിയുള്ള ചിത്രമായതിനാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു വിജയത്തിലെത്തുന്ന നായകന്റെ പതിവ് ക്ലീഷേ കാണാൻ സാധ്യമല്ല.മലയാളത്തിൽ ഒട്ടും പഞ്ഞമില്ലാത്ത പട്ടാള സിനിമകൾക്കിടയിൽ തീർത്തും വ്യത്യസ്തമാണ് ടൊവിനോയുടെ എടക്കാട് ബറ്റാലിയൻ. അതിർത്തിയിലേക്കും യുദ്ധ സന്നാഹങ്ങളിലേക്കും പോകുന്ന കാഴ്ചകളേക്കാൾ കൂടുതൽ ഒരു ജവാൻ അയാളുടെ നാട്ടിൽ ആരെന്നും എന്തെന്നുമുള്ള ചിത്രം വരച്ചുകാട്ടാനാണ് ഈ സിനിമ ശ്രമിച്ചിരിക്കുന്നത്

" അമ്മേ നിന്റെ മകനെ ഓർത്ത് ഈ രാജ്യം അഭിമാനിക്കുന്നു " ,എന്ന് പറഞ്ഞ് സ്വന്തം മകന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുന്ന ആ നിമിഷം ഒരോ ഭാരതീയനും കണ്ണു നിറയാതെ കാണാൻ സാധിക്കില്ല... അത്തരത്തിൽ പട്ടാളക്കാർ നാടിനുവേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും രാജ്യം അവർക്കു നൽകുന്ന ആദരവും കണ്ട് മടങ്ങാവുന്ന ഒരു കൊച്ചുസിനിമ- അതാണ് ‘എടക്കാട് ബറ്റാലിയന്‍ 06’.

 

ദീപ്തി എം വൈശാഖ്
 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Nov 122019
The online delegate registration for the 24th International Film Festival of Kerala (IFFK) will commence on Tuesday. The festival is scheduled to be held from December 6 to 13.