ePoems

റമ്മി കളിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ റൗണ്ടിൽ ഞങ്ങളുറങ്ങിപ്പോയിരുന്നു. ഗർജ്ജിച്ചുണർത്താൻ സിംഹത്താൻ എത്തിയില്ല. അത് കൊണ്ട് ഉറക്കം സ്ക്കൂട്ടായതുമില്ല. രാവിലെ അഞ്ചരയോടെ എല്ലാവരും എഴുന്നേറ്റു ടെന്റിനു മുന്നിലിരുപ്പായി. കാട്ടിലേക്ക് പ്രഭാതം നടന്നു വരുന്നത് കാണേണ്ടതാണ്. ഇരുട്ടെന്ന ഇരയെത്തേടിയുള്ള വരവ് ക്ഷമാശീലനും കുശാഗ്രബുദ്ധിയുമായ മൃഗരാജാവിനെപ്പോലെ പതുക്കെ മൃദുലമായ ചുവടുകൾ വെച്ചാണ്. ആറു മണിയോടെ ഇരുട്ട് പൂർണ്ണമായും തുടച്ചു നീക്കപ്പെടുന്നു. ചുറ്റുമുള്ള അക്കേഷ്യ മരങ്ങളിൽ കയറിയിരുന്ന് കിളികൾ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകൾ പുള്ളിക്കൊടികളുയർത്തി ജാഥ തുടങ്ങിയിട്ടുണ്ട്.
  
ഞാനും അമ്മയും 'ചൂടൻ കുളി' കഴിഞ്ഞ് പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴേക്കും സുര്യനും കുളിച്ച് വെടിപ്പായി എത്തി. കിഴക്കോട്ട് നോക്കിയപ്പോഴൊക്കെ ആ സൗന്ദര്യത്തിൽ ഞങ്ങളുടെ കണ്ണുകൾ മഞ്ഞളിച്ചുപോയി. മിനിയും അമ്മുവും ടെന്റിനകത്ത് തിരിച്ചുപോക്കിന് പെട്ടിയൊരുക്കുകയാണ്. ഞങ്ങൾ ടെന്റുകൾക്ക് മുന്നിലൂടെ മൂന്നു ചാല് നടന്നു.മൈക്കിളും കൂട്ടരും പ്രാതലൊരുക്കുന്ന തിരക്കിലാണ് . മസായിച്ചേട്ടനെ കാണാനില്ല.

മൂന്നാം ദിവസമായിട്ടും അതിരുകളൊളിച്ചു പോകുന്ന സെരങ്കട്ടി ഞങ്ങളെ മോഹിപ്പിക്കുന്നു. ഞങ്ങൾ ടെന്റുകളെ വിട്ട് മുന്നിലുള്ള സോസേജ് മരത്തിനടുത്തേക്ക് നടന്നു.
അമ്മ നല്ല ഉഷാറിലാണ് നടത്തം. എന്ത് രസാ ഇങ്ങനെ നടക്കാൻ .കുവൈത്തിൽ സാൽമിയാ പാർക്കിൽ നടക്കുന്ന പോലല്ല. നല്ല സുഖം. സന്തോഷം. അമ്മ പറയുന്നത് ശരിയാണ്. ശുദ്ധവായു .തെളിഞ്ഞ ആകാശം. സുന്ദരനും സൗമ്യനുമായ സൂര്യൻ. ഇളം തെന്നലിന്റെ കുഞ്ഞുമ്മകൾ. കിളികളുടെ ശുദ്ധസംഗീതം. കണ്ണെത്താത്ത ദൂരത്തിനുമപ്പുറത്തേയ്ക്ക് ഒഴുകിപ്പോകുന്ന പുൽപ്പരപ്പ് ,മരങ്ങൾ, പച്ചപ്പ്. തിരക്കില്ലാതെ നടന്നു നീങ്ങുന്ന ആനകൾ, ജിറാഫുകൾ , ആന്റലോപ്പുകൾ. ഒരു പ്രഭാതസവാരിയെ അവിസ്മരണീയമാക്കാൻ ഇനിയെന്ത് വേണം.

മരത്തിനടുത്തെത്താറായപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു - ഇന്നലെ കണ്ടപോലെ മരക്കൊമ്പിലെങ്ങാനും പുലി പതുങ്ങിയിരിപ്പുണ്ടെങ്കിലോ?
ഒരു കുഴപ്പവുമില്ല. ഒക്കെ പാവങ്ങളാ...
അമ്മ മരത്തെയാകെ ഒന്ന് സ്ക്കാൻ ചെയ്തു.നയം മാറ്റി.
വേണ്ട... നമുക്ക് തിരിച്ചു പോകാം.. റിസ്ക്കെടുക്കണ്ട.
തിരികെ നടന്നു തുടങ്ങിയപ്പോഴാണ് ഞങ്ങൾക്ക് പിന്നിൽ രൂപപ്പെട്ടിരുന്ന 'അടിയന്തരസാഹചര്യം' കണ്ടത്. രണ്ടു തോക്കന്മാരും കുറുവടിയുമായി മസായിച്ചേട്ടനും ഞങ്ങൾക്ക് നേരെ വേഗത്തിൽ നടന്നു വരുന്നു.എന്തു മറ്റോടത്തെ പണിയാ കാണിക്കുന്നേ "xi#₹@# എന്നാണ് ശരീരഭാഷ. മസായി എപ്പോഴെത്തെയും പോലെ നിർവ്വികാരൻ.ടെന്റിനടുത്തു അമ്മുവും മിനിയും തലയിൽ കൈ വെച്ച് നില്ക്കുന്നു. അടുത്ത് തന്നെ റഷീദുണ്ട്. മൂപ്പരുടെ കീഴ്‌ത്താടിയിപ്പോൾ വിറയ്ക്കുന്നുണ്ടാവും.

അടുത്തെത്തിയതും തോക്കുധാരികൾ ശകാരം തുടങ്ങി. ഇക്ക്യൊന്നും മനസ്സിലാവണില്ലാ എന്നൊരു നിഷ്ക്കളങ്കച്ചിരിയുമായി അമ്മ. ആ ചിരിയിൽ ശകാരം രണ്ടാം വാക്യത്തിൽ ഒതുങ്ങി. സാരല്യ. വേഗം പോന്നോളൂ. ടെന്റിന് ഭൂരത്തേക്ക് പോകരുതെന്ന് പറഞ്ഞതല്ലേ,എന്നൊക്കെ അത് മയപ്പെട്ടു. സോസേജ് മരത്തിനപ്പുറത്ത് രണ്ട് കാട്ടുപോത്തുകൾ മേയുന്നുണ്ടത്രേ. ആളെക്കണ്ടാൽ ചിലപ്പോൾ വെറുതെ വന്ന് കുത്തും.കാരണം, റഷീദ് ഇന്നലെ പറഞ്ഞത് തന്നെ - അവ പോത്തുകളാണ്. ഞങ്ങൾ തിരിഞ്ഞു നോക്കി. മരത്തിനപ്പുറത്ത് വളർന്നുമുറ്റിയ പുല്ലിനിടയിൽ ഉയർന്ന് നില്ക്കുന്നുണ്ട് നാല് കാലൻ കൊമ്പുകൾ.
      
ഞങ്ങൾക്കു വേണ്ടി ആകാംക്ഷയോടെ കാത്തുനിന്നിരുന്ന മറ്റു സഫാരിക്കാർക്ക് ഇളിഭ്യൻ ചിരികൾ സമർപ്പിച്ച് പ്രാതലിലേയ്ക്ക്.സെരങ്കട്ടിയിലെ അവസാനപ്രാതൽ. ഇവിടത്തെ മരങ്ങളോടും മൃഗങ്ങളോടും മസായിയോടും മൈക്കിളിനോടും ക്യാമ്പിനോടും ഇന്ന് വിട പറയുകയാണ്.

ഡൈനിങ്ങ് ടെന്റിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മസായിച്ചേട്ടൻ പെട്ടികളെല്ലാം വണ്ടിയിൽ കയറ്റിക്കഴിഞ്ഞിരുന്നു. ടൂറിസം കൊണ്ട് മസായിക്കെന്ത് മെച്ചം എന്ന ചോദ്യത്തെ ഒരു മസായി നേതാവ് പരിഹസിച്ചത് ഇങ്ങനെയാണ് - ടൂറിസ്റ്റുകളുടെ പെട്ടി ചുമക്കാനും അവർക്ക് മുമ്പിൽ കറുപ്പ് തേച്ച് വെളുത്ത വരകൾ വരച്ച് കൈ നീട്ടാനും മസായികൾക്കിന്ന് അവസരങ്ങളുണ്ട്.അതിലും മെച്ചപ്പെട്ട ഒരു ജോലിയും അവർക്ക് ലഭിക്കില്ല. അദ്ദേഹത്തിന്റെ പരിഹാസം ശരിയാണ്. എന്നാൽ കാര്യങ്ങൾ മെല്ലെ മാറുന്നുണ്ടെന്ന് റഷീദ്. അപൂർവ്വമായെങ്കിലും ഗൈഡുകളായും ഡ്രൈവർമാരായും സ്പോട്ടർമാരായും മസായികൾ ജോലി ചെയ്യുന്നുണ്ട്. കെനിയയിൽ കാര്യങ്ങൾ കുറേക്കൂടി മെച്ചമാണ് .തങ്ങളുടെ പരമ്പരാഗത വേഷത്തിൽ സഫാരി മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം മസായികളെ അവിടെക്കാണാം.

ക്യാമ്പ് സുഹൃത്തുക്കൾ ഞങ്ങളെ യാത്രയാക്കാൻ വണ്ടിക്കടുത്തുണ്ട്.ഡൈനിങ്ങ് ടെന്റിനു മുന്നിൽ വെച്ചിരിക്കുന്ന ടിപ്പ് ബോക്സിൽ ഞങ്ങളുടെ സന്തോഷം ഡോളറുകളായി ചെന്നു വിണു. പിന്നെ ജീവനക്കാരുമായി ഗ്രൂപ്പ് ഫോട്ടോ. ഞങ്ങൾ ടോർട്ടില്ലിസ് ക്യാമ്പിനോട് വിട പറയുകയായി. റഷീദിന്റെ ഈണത്തിലുള്ള ഹക്കുണ മറ്റാറ്റ, അമ്മ അകത്തായി. ടോപ്പുകളെല്ലാം റഷീദ് പൊക്കി വെച്ചു. അമ്മു ക്യാമറയുമായി സീറ്റിൽ നിൽപ്പുമായി.

സോസേജ് മരത്തിനടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞപ്പോഴാണ് ,രാവിലെത്തന്നെ ഞങ്ങളെ മക്കാറാക്കിയ പോത്തുകളെ കണ്ടത്. രണ്ടെണ്ണമല്ല.പുല്ലിൽ തല പൂഴ്ത്തി പിന്നെയും അഞ്ചാറെണ്ണമുണ്ട്. ബ്രേയ്ക്ക് ഫാസ്റ്റിന്റെ തിരക്കിലാണ് എല്ലാവരും. പഹയന്മാർ.റഷീദ് ഇവരെ വിളിക്കുന്നത് കാട്ടിലെ മാഫിയ എന്നാണ്.ഇവരുടെയത്രയും പ്രതികാരബോധം പുലർത്തുന്നവർ കാട്ടിലില്ല. പഴയ കണക്കുകളൊക്കെ ഓർത്തെടുത്തു തീർക്കുമെന്ന്. മാംസഭോജികളുടെ കുഞ്ഞുങ്ങളെ ഒത്തു കിട്ടിയാൽ തീർത്തു കളയും. കൂട്ടത്തിൽ നിന്നാരെയെങ്കിലും കൊന്നു ശാപ്പിട്ട സിംഹകുലത്തിലെ പൈതങ്ങളെ കാത്തിരുന്ന് തീർത്തു കളയും. വംശഹത്യ ലൈൻ തന്നെ.

തൊട്ടപ്പുറത്തെ അക്കേഷ്യ മരത്തിലൊരു സുന്ദരൻ/സുന്ദരി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പതിവ് പോലെ പോത്തുകളിൽ നിന്ന് സുരക്ഷിതദൂരത്തിൽ റഷീദ് വണ്ടി നിർത്തി. അക്കേഷ്യയുടെ തുഞ്ചത്തെ കൊമ്പിൽ മുള്ളുകളുടേയും കാപ്പിരിത്തലമുടി പോലുള്ള കുരുടിച്ച ഇലകൾക്കുമിടയിൽ കാലുകളുടക്കിവെച്ച് അവളങ്ങിനെയിരുന്നു. റഷീദ് പലപ്പോഴും ഇതുപോലുള്ള കിളികളെ കണ്ടിട്ടുണ്ടെങ്കിലും ഇവളെ കൃത്യമായൊരു പേരു വിളിക്കാൻ മൂപ്പർക്ക് കഴിയുന്നില്ല. പോത്തുകളുടെ ഹലാക്കിനിടയിൽ ഇങ്ങനെയൊരു സുന്ദരി രാവിലെത്തന്നെ തന്റെ ഗൈഡറിവിനെ ചോദ്യം ചെയ്യുമെന്ന് റഷീദ് കരുതിയില്ല. ഞാൻ സൂം ക്യാമറയുടെ വ്യൂവർ സ്ക്രീനിൽ കിളിയെ പിടിച്ചു കൊടുത്തു. ഇടത്തരം വലിപ്പം.പ്രാവിനേക്കാൾ അല്പം കൂടും. കണ്ണുകളിൽ പ്രാവുകളുടെ ചകിത ഭാവം. അസ്തമയം പുരണ്ട വെൺമേഘം പോലെയുള്ള വയറൊഴിച്ച ഭാഗങ്ങളെല്ലാം എണ്ണക്കറുപ്പ്.കൊക്കും കറുപ്പ് . കറുത്ത കണ്ണിണകൾ ഓറഞ്ചു നിറത്തിൽ സുറുമയെഴുതിയിരിക്കുന്നു. റഷീദിനിപ്പഴും തിട്ടം പോര. സ്റ്റെർലിങ്ങുകളിൽ പെട്ടതാണെന്നു തോന്നുന്നു - റഷീദ് തപ്പിത്തടഞ്ഞു. സാരമില്ല റഷീദേ, ഒരു പേരിലെന്തിരിക്കുന്നു. നമുക്ക് പോകാം. മൂപ്പരുടെ കീഴ്ത്താടിവിറയ്ക്കുന്നതിന് മുമ്പേ
ഞാൻ പറഞ്ഞു.

ടോട്ടെല്ലിസ് ടെന്റഡ് ക്യാമ്പ് ഓടിമറഞ്ഞിരിക്കുന്നു. ജിറാഫുകളുടേയും ഇംപാലകളുടേയും മേച്ചിലിടങ്ങളിലേക്ക്‌ വണ്ടിയെത്തിയിരിക്കുന്നു. ചരൽപ്പാതയുടെ ഓരത്തേയ്ക്ക് റഷീദ് വണ്ടി ഒതുക്കിയിട്ടു, എന്നിട്ട് കയ്യും കെട്ടിയിരിപ്പായി. ഞങ്ങൾ ചുറ്റും പരതി.പ്രത്യേകിച്ചൊരു കാഴ്ചയും ചുറ്റുവട്ടത്തില്ല. അമ്മുവും മിനിയും സീറ്റുകളിൽ കയറി നോക്കി. കാര്യമായൊന്നുമില്ല. ജിറാഫുകളുണ്ട്. സീബ്രകളുണ്ട്. കുറേയധികം ഇംപാലകളുണ്ട്. ദൂരെ പത്തോളം ബലമുള്ള ഒരാനക്കൂട്ടമുണ്ട്. വലത് വശത്തെ കുറ്റിക്കാടിനു മറവിലൂടെ രണ്ട് സിംഹികൾ അലസമായി പ്രഭാതസവാരി നടത്തുന്നുണ്ട്. ഒരു വേട്ടയുടെ ആകാംക്ഷയോ ചലനങ്ങളോ അവരിലില്ല. അല്പദൂരം നടന്ന് അവരൊരു ചെറുമരത്തിന്റെ തണലിൽ വിശ്രമമായി. ഇത്രയും നേരത്തേ രണ്ടു സിംഹങ്ങളെ കണ്ടെത്തിയതിന്റെ പേരിലാണോ റഷീദിങ്ങനെ നെഗളിച്ചിരിക്കുന്നത്. അര നിമിഷം, ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ കൊഞ്ചലും ചരൽ ഞരുക്കലും മറച്ചിരുന്ന ശബ്ദങ്ങൾ ഒന്നൊന്നായി വണ്ടിയിലേക്ക് വീണുകൊണ്ടിരുന്നു. ചില നീണ്ട വിളികൾ. കുറിയ മറുപടികൾ. കുമിളപൊട്ടും പോലെയുള്ള നൈമിഷികസ്വരങ്ങൾ. പല ശ്രുതികൾ .ഇത്രയും ശബ്ദങ്ങൾ ചുറ്റിലുമുണ്ടെന്ന് ഞങ്ങളറിഞ്ഞിരുന്നതേയില്ല. അക്കേഷ്യ ചില്ലകളിൽ ധാരാളം കിളികൾ. എല്ലാം ചെറുകിളികൾ. പല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് പല ശബ്ദങ്ങളിൽ പല താളങ്ങളിൽ അവർ നിർത്താതെ കുശലം പറഞ്ഞു കൊണ്ടേയിരുന്നു. എല്ലാ ശബ്ദങ്ങളേയും കാട് ഭംഗിയായി ലയിപ്പിച്ചിരിയ്ക്കുന്നു. ബഹുസ്വരതയുടെ മോഹിപ്പിയ്ക്കുന്ന സിംഫണി .നനാത്വത്തിൽ ഏകത്വം,ഞാൻ പറഞ്ഞു.unity in diversity, റഷീദിനായി അമ്മുവത് ഇംഗ്ലീഷിലാക്കി. രണ്ടും റഷീദിന് മനസ്സിലായില്ല.റഷീദ്' നെഗളിപ്പൻ ഇരുപ്പവസാനിപ്പിച്ച് വണ്ടി മുന്നോട്ടെടുത്തു.
  
പതിവുപോലെ രാവിലെത്തന്നെ ഗജമേള ആരംഭിച്ചിട്ടുണ്ട്. അക്കേഷ്യ മരങ്ങളും കുറ്റിച്ചെടികളും ഉള്ളിടത്തെല്ലാം ആനക്കൂട്ടങ്ങൾ നിന്നു മേയുകയാണ്. പത്തും പതിനഞ്ചും ഇരുപതും ഒക്കെ അംഗങ്ങളുള്ള സംഘങ്ങൾ. ഇത്രയും ആനകളെ അവരുടെ നാട്ടിൽ ചെന്നു കാണാൻ കഴിയുമെന്ന് ഞങ്ങൾ കരുതിയതേയില്ല. സായാഹ്നങ്ങളിൽ പുറത്തെടുക്കാറുള്ള കളികളോ തമാശപ്പോരുകളോ കുത്തി മറിച്ചിലുകളോ ഇപ്പോളില്ല. എല്ലാവരും തീറ്റത്തിരക്കിലാണ്.

പതിനാറു മണിക്കൂറെങ്കിലും നിന്നു തിന്നാലെ പ്രതിദിനം അകത്താക്കേണ്ട മുന്നൂറ് നാനൂറ് പൗണ്ട് തികയ്ക്കാൻ പറ്റൂ.കൂടാതെ ഒരിരുനൂറ് ലിറ്ററെങ്കിലും ജലമകത്താക്കണം. ഇവയൊക്കെ തേടിപ്പിടിയ്ക്കണം.ബാക്കിയുള്ള അല്പസമയത്ത് വേണം ഉറങ്ങാനും കൂട്ടുകാരുമായി സല്ലപിയ്ക്കാനും പ്രണയിയ്ക്കാനും ഇണചേരാനും പ്രസവിക്കാനും കുട്ടികളെ മുലയൂട്ടി വളർത്താനും മററും. കഷ്ടപ്പാടാണ് ശരാശരി സെരങ്കട്ടിയാനയുടെ ജീവിതം! അതീവശ്രദ്ധയോടെ ഇലനിറഞ്ഞ ചില്ലകൾ ഒടിച്ചെടുത്ത് തുമ്പിക്കയ്യിൽ വെച്ചാട്ടിയും കാലിലടിച്ചും പൊടികളഞ്ഞ് വൃത്തിയാക്കിയാണ് തീറ്റ.ഇനി മഴ വന്ന് കാടും മരങ്ങളും പച്ചക്കരുത്തുകാട്ടുമ്പോൾ മരക്കൊമ്പുകൾ ചറപറ വലിച്ചെടുത്ത് തിന്നും. ശുഷ്ക്കമായ ചില്ലകളെ ചവച്ചിറക്കാൻ മെനക്കെടാതെ മണ്ണിലുപേക്ഷിക്കും. ഈ കൊമ്പുകൾ മണ്ണിൽക്കിടന്ന് ചെനച്ചു പൊട്ടി വളർന്ന് പുതിയ മരമാകും.

തീറ്റത്തിരക്കിലും ചില പ്രണയങ്ങൾ തിക്കിത്തിരക്കുന്നുണ്ട്. രണ്ടിളംമുറക്കാർ തഞ്ചത്തിൽ കൂട്ടത്തിൽ നിന്ന് മാറിയിരിയ്ക്കുന്നു. അഞ്ചാം കാലെന്ന് രസികന്മാർ പറയുന്ന ഗജലിംഗം ഭൂമിയെ ചുംബിക്കും വിധം തൂക്കിയിട്ടാണ് കുമാരന്റെ പരാക്രമം. അവൻ ഇണയുടെ പുറത്ത് തുമ്പിക്കൈയിടുന്നുണ്ട്. നിതംബത്തിൽ കൊമ്പിട്ട് കള്ളിപ്പെണ്ണേ മട്ടിൽ തട്ടുന്നുണ്ട്. കുമാരിയാകട്ടെ ,സമയമായില്ല പോലും പാടി അവനെ കൂട്ടത്തിൽ നിന്നകറ്റുകയാണ്. കുമാരനാകട്ടെ കാമപരവശനായി തലയും മൂടും കുലുക്കി തന്റെ ലിംഗവും പേറി പിന്നാലെ ചെല്ലുന്നു.സെരങ്കട്ടിയിലേയ്ക്ക് പ്രവേശിച്ചത് രാജഭോഗം കണ്ടു കൊണ്ടാണ്. ഇന്ന് വിട വാങ്ങുന്നത് ഗജഭോഗം കണ്ടിട്ടാകുമെന്നുറപ്പിച്ച് ഞങ്ങൾ അവർക്കു പിന്നാലെ. എതാനും നിമിഷങ്ങൾ കൂടി തൊട്ടു തൊട്ടില്ല കളിച്ച് പെണ്ണാന അവളുടെ പാട്ടിന് പോയി. ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു എന്ന് ഗജകുമാരൻ. എന്നിട്ട് നാലു കുടം മൂത്രമൊഴിച്ച് തന്റെ കാമം മുള്ളിക്കളഞ്ഞു.
തേച്ചിട്ടു പോയ പെണ്ണാന അവന്റെ മാത്രമല്ല ഞങ്ങളുടേയും 'ഭോഗമോഹങ്ങളെയാണ് ' തകർത്തു കളഞ്ഞത്. ദുഷ്ട. വഞ്ചകി.

നിരാശയോടെ നീങ്ങിത്തുടങ്ങിയ വണ്ടിയിലിരുന്ന് ,ഒരു പക്ഷേ കാട്ടിലിരുന്നു മാത്രം സംഭവിക്കാവുന്ന ഭ്രാന്തൻ ചിന്തകളിലേക്ക് ഞാൻ കാടുകയറി. ഗജകുമാരൻ മുളളിത്തീർത്ത കാമത്തിന്റെ അളവ് മനസ്സിലുണ്ടായിരുന്നു. അപ്പോൾ ഇത്രയും പോന്ന പെണ്ണാനകളുടെ മെൻസസ് എത്ര രക്തരൂക്ഷിതമായിരിക്കും. എത്രയോ അരുമമൃഗങ്ങൾ വീട്ടിൽ വളർന്നിരിക്കുന്നു. പട്ടികൾ, പശുക്കൾ, പൂച്ചകൾ, ആടുകൾ.അവ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ചുരമാന്താത്ത സംശയമാണ് സെരങ്കട്ടിയിലിരുന്ന് ഞാൻ ചോദിക്കുന്നത്. എൺപത്തഞ്ചു വയസ്സായ അമ്മയും ഗൈനക്കോളജിസ്റ്റായ ഭാര്യയും കോളേജ് കുമാരി അമ്മുവും ഒരു പോലെ എന്നെ ശാസിക്കുന്നു - രാവിലെത്തന്നെ ഒരോ വട്ടുമായി ഇറങ്ങിയിരിക്കുന്നു, ഒന്നു മിണ്ടാതിരിക്ക്. ഞാൻ മിണ്ടാതിരുന്നു. പക്ഷേ, വിജയൻ മാഷ് പറഞ്ഞ പോലെ ചോദ്യം വണ്ടിയിൽത്തന്നെ കിടന്നു.

ഒരു പാടാനകളെ ഞങ്ങൾ പിന്നെയും കടന്നു പോയി.ഞങ്ങളെ വിസ്മയിപ്പിച്ചത് തരംഗീറി മുതലിങ്ങോട്ട് അവർ പുലർത്തിയ സൗമ്യതയും സൗഹൃദവും മാന്യതയുമാണ്. ഒന്നു രണ്ടു തവണ കൊമ്പുകലുക്കി വണ്ടിയ്ക്കടുത്തേക്ക് വന്നെങ്കിലും അഷോഭ്യരായ റഷീദിന്റെയും ലാൻഡ് ക്രൂയിസറിന്റെയും മുമ്പിൽ തോറ്റ് മൂടും കുലുക്കി മടങ്ങുകയായിരുന്നു. സഫാരി ഭാഷയിൽ ഫാൾസ് ചാർജിങ്ങ് അഥവാ ഫൺ ചാർജിങ്ങ്.

ആനക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുക്കുകളുടേയും ഇംപാലകളുടേയും വരയൻ കീരികളുടേയും സുന്ദരക്കിളികളുടേയും ചെറിയ കാഴ്ചകൾ പെറുക്കിയെടുക്കുന്നതിനിടയിൽ പെട്ടെന്ന് റഷീദ് വണ്ടി നിർത്തുകയും ഒരാഫ്രിക്കക്കാരനുമാത്രം ഉണ്ടാക്കാവുന്ന ആക്രോശങ്ങൾ മുഴക്കുകയും ചെയ്തു. വണ്ടിയിലേയ്ക്ക് ചാടിക്കയറുന്ന ഒരു ബബൂണിനെ തടയാനുള്ള വിഫലശ്രമമായിരുന്നു അത്. ബബൂൺ തന്റെ പിന്നിലാണെന്നറിഞ്ഞതും അമ്മു ഒരലർച്ച.ഇത്തവണയും അമ്മുവിന്റെ 'ശബ്ദസൗകുമാര്യം' ബബൂണിനെ വിറപ്പിച്ചു. ജീവനും കൊണ്ടിറങ്ങിയോടിയ ബബൂണിന് ,അമ്മ പഴം കഴിച്ചുപേക്ഷിച്ച ഒരു തൊലി മാത്രമേ കൈക്കലാക്കാൻ കഴിഞ്ഞുള്ളു. പാവം ബബൂൺ.റഷീദ് ആരാധനയോടെ അമ്മുവിനെ നോക്കുന്നുണ്ടായിരുന്നു.

ബബൂണാക്രമണത്തിൽ നിന്ന് അമ്മു സ്വസ്ഥയാകുന്നതിന് മുന്നേ ഞങ്ങൾക്കൊരു എലാൻഡ് കൂട്ടത്തെക്കിട്ടി. ആൻറലോപ്പുകളിലെ ഭീമന്മാരാണിവർ.ഇന്നലത്തെ ആൻറ ലോപ്പ് ക്ലാസുകളിൽ ഇവനെ വിട്ടുപോയിരുന്നുവെന്ന് ഞാൻ റഷീദിനെ ഓർമ്മപ്പെടുത്തി. അപ്പോഴാണ് അമ്മു തിരുത്തുന്നത് - ഇന്നലെ എലാൻഡുകളെ കണ്ടിരുന്നു, ഇവിടെ കാണുന്നത് കോമൺ എലാൻഡുകളാണെന്നും മദ്ധ്യാഫ്രിക്കയിലെ ജയന്റ് എലാൻഡുകൾക്ക് ഇവരേക്കാൾ വലുപ്പമുണ്ടെന്നും റഷീദ്ക്ക പറഞ്ഞിരുന്നു. അമ്മയും മിനിയും അത് സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ എന്റെ തലയിൽ നിന്ന് മാത്രം അതെങ്ങനെ മാഞ്ഞുപോയി? അഷ്ടദിക്കുകളിലും അത്ഭുതങ്ങൾ നിറയുമ്പോൾ ഇന്ദ്രിയങ്ങൾ ചിലതൊക്കെ നിരാകരിക്കുന്നതാവാം.

മുന്നിലുള്ളത് ഒരു ബാച്ച്ലർ സംഘമാണ്.കഠാര പോലെ കൂർത്തുള്ള പിരിയൻ കൊമ്പുകൾ .അവയ്ക്കിടയിൽ ഗോമതാവിന്റെ പോലെ ശാന്ത മുഖം. ദൃഢ പേശികൾ അണിയിച്ചൊരുക്കുന്ന വലിയ ശരീരം. ഓട്ടത്തിൽ മോശമാണെങ്കിലും ചാട്ടത്തിൽ ചാമ്പ്യനാണ്. രണ്ടര മൂന്ന് മീറ്റർ പൊക്കമൊക്കെ കൂളായി ചാടിക്കടക്കും.

ഇണചേരൽ കാലമല്ലാത്തത് കൊണ്ടാണ് ബാച്ച്ലർ സംഘം ഇങ്ങനെ സൗഹൃദമായി കഴിയുന്നത്. സെരങ്കട്ടിയിൽ ഹണിമൂണുകൾ അസ്തമയത്തോടടുക്കുന്നത് വർഷാന്തങ്ങളിലാണ്. അല്ലെങ്കിൽ കരുത്തുതെളിയിക്കുന്ന കളരികളായേനെ ഓരോ സംഘവും . ഏറ്റുമുട്ടലുകളും ഇണയെ ആകർഷിക്കാനുള്ള കസർത്തുകളുമായി ആകെ അലങ്കോലമാകും കാട്ടുകൂട്ടങ്ങൾ.

ഇപ്പോൾ ചതുപ്പുകൾക്ക് സമീപത്തുകൂടെ വണ്ടി വിടുകയാണ് റഷീദ് . ഹിപ്പോകളെയും മുതലകളെയും ആണ് ഉന്നമിടുന്നതെന്ന് തോന്നുന്നു. എന്നാൽ റഷീദിന്റെ ആത്മാർത്ഥതയൊന്നും അവർക്കില്ല.ഒറ്റെണ്ണം കരകേറിയിട്ടില്ല. മുതലകൾ കൂർബൻ തല മാത്രം പുറത്തിട്ട് കിടക്കുന്നു. ഹിപ്പോകളൊക്കെ ചെളി പുതഞ്ഞ പുറം മാത്രം പുറത്ത് കാട്ടുന്നു. ശുദ്ധജലപ്രിയരായ നൈൽ ക്രൊക്കെഡൈൽസ് ആണ് ഇവിടെ കാണപ്പെടുന്നത്. ശുദ്ധജലമെന്നാൽ ഉപ്പില്ലാത്തതെന്നേ അർത്ഥമുള്ളു.ചെളിയും പടലുമൊക്കെയാവാം. നൈൽ ക്രൊക്കഡൈലുകൾ നൈൽ നദിയിൽ ഇന്ന് വിരളമാണ്. ആഫ്രിക്കയിലെ സബ്സഹാറൻ ശുദ്ധജലതടാകങ്ങളിലും നദികളിലും ചതുപ്പുകളിലുമാണ് അവയിന്ന് ധാരാളമായി പെറ്റുപെരുകുന്നത്.മുതലകളിൽ ഏറ്റവും അപകടകാരികളാണ് ഈ നൈലന്മാർ. എന്തിനേയും തിന്നും. കരയിൽ മതിമറന്നിരിക്കുന്ന പക്ഷികൾ പോലും പിടിയിൽ പെടും. കോർത്തുകേറുന്ന പല്ലുകൾക്കിടയിൽ നിന്ന് രക്ഷപ്പെടാൻ സിംഹത്തിനു പോലും സാധ്യമല്ല. പല്ലുകളുടെ ഈ പ്രത്യേകത കൊണ്ടു തന്നെ ഇരയെ മുറിച്ച് കഷണങ്ങളാക്കിക്കഴിക്കാൻ ഇവർക്കാവില്ല. ഒന്നുകിൽ ഇരയെ മുഴുവനായി വിഴുങ്ങണം. അല്ലെങ്കിൽ മാംസത്തിൽ പല്ലുകൾ കോർത്തിറക്കി മുതല സ്വയം വിലങ്ങനെ കറങ്ങിക്കുടയും. കണ്ടാൽത്തോന്നും മുതല മറ്റേതോ മൃഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പിടയുകയാണെന്ന്.

കൂർത്ത മോന്തയെങ്കിലും പുറത്ത് കാണിക്കുന്ന 'മുതലദയ' പോലും ഹിപ്പോകൾക്കില്ല. അവരുടെ ചെളിതേച്ച പുറം മാത്രമാണ് പുറത്തേക്കുള്ളത്. ഒരൊറ്റൊരാൾ മാത്രമാണ് ഞങ്ങൾക്ക് വേണ്ടി ചെവിയും കണ്ണുകളും മൂക്കോട്ടകളും പുറത്ത് കാണിച്ചത്. ക്ഷമയോടെ കാത്ത് നിന്നാലേ ഹിപ്പോയുടെ ഫുൾഫിഗർ പകർത്താൻ പറ്റൂ എന്ന് റഷീദ് ഞങ്ങളെ മുമ്പേ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് ഞങ്ങൾ കാത്ത് നിന്നു.

ജലമാണ് ഹിപ്പോകളുടെ പറുദീസ. ജീവിതത്തിന്റെ മുക്കാൽ ഭാഗവും ജലത്തിലാണ്. ജലത്തിൽ ജനിക്കുന്നു , വളരുന്നു. ജലത്തിൽ തന്നെ ഇണ ചേരുന്നു , പ്രസവിക്കുന്നു, ഉണ്ണിത്തടിയന്മാരെ പാലൂട്ടുന്നു. വെള്ളത്തിനടിയിൽ അഞ്ചുമിനുട്ടൊക്കെ ശ്വാസം പിടിച്ചു നിർത്തുന്ന യോഗാഭ്യാസികളാണ് ഇവർ. സൂര്യനെ വലിയ പേടിയാണ് ഈ പൊണ്ണത്തടിയന്മാർക്ക്.ചൂടുതാങ്ങാൻ തീരെ പാങ്ങില്ലാത്തതാണ് ഇവരുടെ തൊലിക്കട്ടി. അത് കൊണ്ടാണ് മിക്കപ്പോഴും വെള്ളത്തിൽ ഒളിക്കുന്നത്. സൂര്യൻ നന്നായി മറഞ്ഞ് ഇരുട്ടേറിയാലേ ഇവർ ജലം വിട്ട് വരൂ. കരയ്ക്ക് കയറിയാൽ പിന്നെ ഓടി നടന്ന് തിരക്കിട്ട് തീറ്റയാണ് - പൂല്ലും ചെറുചെടികളും. സൂര്യനെത്തുമ്പോഴേയ്ക്കും തിരിച്ചു മുങ്ങണം. ചൂടിൽ നിന്ന് രക്ഷപ്പെടാനായി ഒരു ചുവന്ന ശ്രവമുണ്ടാക്കുന്നുണ്ട് ഇവരുടെ തൊലിപ്പുറം. കണ്ടാൽ ചുവപ്പ് വിയർപ്പാണെന്ന് തോന്നും.

പൊണ്ണത്തടിയൻ പോടിത്തൊണ്ടൻ കൂടിയാണ്. അത് കൊണ്ട് ചെറിയ പ്രകോപനങ്ങളിൽത്തന്നെ മൂപ്പര് അക്രമാസക്തനാവും. ആഫ്രിക്കൻ കാടുകളിൽ ഏറ്റവുമധികം മനുഷ്യരെ തട്ടിക്കളയുന്നതിവനാണ്. കാട്ടിൽ നടത്തസവാരിക്കിറങ്ങുന്ന അതിസാഹസികർക്ക് സഫാരി ഗൈഡുകൾ നൽകുന്ന ഉപദേശമിതാണ് - ഒരിക്കലും ഹിപ്പോയ്ക്കും ജലത്തിനുമിടയിൽ നിൽക്കരുത്. ജലം അവന്റെ അഭയമാണ്.അങ്ങനെ വന്നു പെട്ടാൽ നിങ്ങൾ തീർന്നു. ഉറപ്പ്.

ഈ വക കാര്യങ്ങളൊക്കെപ്പറഞ്ഞ് പതിനഞ്ചുമിനുട്ടോളം വണ്ടിയവിടെ നിർത്തിയിട്ടു. ഒരു കാര്യവുമുണ്ടായില്ല അവന്മാർ ചളിപ്പുറം കാണിച്ചങ്ങനെ കിടപ്പാണ്. ചില്ലപ്പോൾ തലയല്പം പൊക്കിക്കാണിക്കും - ശ്വാസമെടുക്കാനായിരിക്കും. ഗോരം ഗോരയിൽ നമുക്കിവരെ ശരിക്കും കാണാം എന്ന ഉറപ്പുമായി റഷീദ് വണ്ടിയെടുത്തു. പിന്നെ സ്ക്കൂൾ - കോളേജ് ലെവൽ ക്വിസുകളിലെ സ്ഥിരം ചോദ്യം റഷീദ് പുറത്തെടുത്തു. ഏതാണ്ട് മുഴുവൻ സമയവും വെള്ളത്തിൽ കഴിയുകയും എന്നാൽ നീന്താനറിയാത്തതുമായി ജീവി? ഹിപ്പോപൊട്ടാമസ് , ഞാനും അമ്മുവും കോറസ് പാടി. ഹിപ്പോയ്ക്ക് നടക്കാനേയറിയൂ, കരയിലായാലും ജലത്തിലായാലും.

ചതുപ്പിലെ കോന്തപ്പന്മാരെ ഉപക്ഷിച്ച് പോന്ന് റഷീദ് വണ്ടി നിർത്തിയത് ഒരു അക്കേഷ്യയ്ക്കടുത്താണ്. ഞങ്ങൾക്ക് മുന്നേ ഒരു സഫാരി വണ്ടി മരത്തിനപ്പുറത്തെത്തിയിട്ടുണ്ട്. അതിലെല്ലാവരും അത്യാഹ്ളാദത്തിലാണ്. മൂന്ന് എമണ്ടൻ ക്യാമറകൾ മരച്ചുവട്ടിലേക്ക് നോക്കി ക്ലിക് ക്ലിക്കെന്ന് ചിരിച്ചുലയുകയാണ്. മരത്തിന്റെ പച്ചത്തല അണ്ഡാകൃത്യയിൽ താഴെ പുല്പരപ്പിൽ വീണിട്ടുണ്ട്. ആ തണലും പുതച്ചു കിടപ്പാണ് ഒരു കേസരിക്കൂട്ടുകുടുംബം .

വീട്ടിൽ ടി വി കാണുന്നതിനേക്കാൾ അടുത്താണ് സിംഹക്കൂട്ടം.ആബാലവൃദ്ധമാണ് സംഘം. രാജകുടുംബത്തിലും ഇളംമുറക്കാരുടെ ഇളക്കങ്ങൾ പതിവുപോലെ .കുത്തിമറിയുന്നു. മാന്തിക്കളിക്കുന്നു. അമ്മയുടെ അകിട്ടിലേയ്ക്ക് ഊളിയിടുന്നു. തന്തമാരുടെ ഉച്ചിയിലുരസി ശല്യപ്പെടുത്തുന്നു. ശകാരം വാങ്ങുന്നു.രണ്ടു രാജാക്കന്മാർ കെട്ടിപ്പിടിച്ചാണ് കിടപ്പ്. ആണും പെണ്ണും കുട്ടികളുമായി അങ്ങനെ ഇരുപതെണ്ണം. മരത്തിന്റെ നിഴൽ പ്രദേശം പൂണ്ണമായും കയ്യടക്കിയാണ് കിടപ്പ്. കാര്യമായ ചൂടൊന്നും ഈ ഡിസംബർ ദിനങ്ങളിൽ ഞങ്ങൾക്ക് തോന്നുന്നില്ല. എന്നാൽ സാവന്നയിലെ അപൂർവ്വമായ നിഴലുകളെല്ലാം എത്ര ആർത്തിയോടെയാണ് മൃഗങ്ങൾ സ്വന്തമാക്കുന്നത്.

കാട്ടിൽ ഏറ്റവും സംഘബോധമുള്ള മൃഗകുലമാണ് സിംഹങ്ങൾ. മൃഗരാജാവ്, കാട്ടിലെ ചക്രവർത്തി തുടങ്ങിയ പൊള്ളയായ പ്രശംസകളൊന്നും ഇവർ ഗൗനിക്കുന്നില്ല. തങ്ങളുടെ ശക്തിയും ദൗർബല്യവും അവർക്ക് നന്നായി അറിയാം. പോരായ്മകളോട് ഫലപ്രദമായി പ്രതികരിക്കുന്നതാണ് ഇവരുടെ വിജയം. വളരെ ദുഷ്കരമാണ് ഗർഭധാരണം. ശക്തനായ രാജാവ് ഇത് മറികടക്കുന്നത് രണ്ടോ മൂന്നോ ദിവസം നിരന്തരം ഇണ ചേർന്നാണ് , ഇരുന്നുറിൽപ്പരം തവണ. ഒരു കൂട്ടത്തിലെ മൂന്നോ നാലോ പെണ്ണുങ്ങൾ ഒരേ സമയം ഗർഭംധരിച്ച് പ്രസവിക്കും, ഒരു കൂട്ടം രാജകുമാരന്മാരെ .പിന്നെ വളർത്തുന്നത് എല്ലാവരും ചേർന്നാണ് . പിള്ളേർക്ക് ആരുടെ അമ്മിഞ്ഞയും കുടിക്കാം. ഏതെങ്കിലും അമ്മ കാലക്കേടിന് കാലപുരിക്ക് പോയാൽ മററമ്മമാരും കൂട്ടത്തിലെ അമ്മൂമ്മമാരും പിള്ളേരെപ്പോറ്റൽ ഏറ്റെടുക്കും. കയ്യിലിരുപ്പു കൊണ്ട് ഒരു പാട് ശത്രുക്കളുണ്ട് സിംഹങ്ങൾക്ക്. അവരുടെയൊക്കെ ഉന്നം ഈ പിള്ളേരാണ്. അത് കൊണ്ട് ഇളം മുറക്കാരുടെ ജീവിതം ക്ലേശകരമാണ്. പറഞ്ഞില്ലേ , രാജകുലം എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇത്രയും വലിയ രാജകുടുംബത്തെ ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു , കാട്ടിലായാലും നാട്ടിലായാലും. വിട്ടു പോരാൻ തോന്നുന്നില്ല. എത്ര പടമെടുത്തിട്ടും ഷട്ടറുകളടയുന്നില്ല. കേസരിക്കൂട്ടത്തിൽ വീഴുന്ന നിഴൽ ക്യാമറക്കണ്ണുകളെ ശുണ്ഠി പിടിപ്പിക്കുന്നുണ്ട്. ചിത്രങ്ങൾക്ക് ക്ലാരിറ്റി പോര.മഹാപരാക്രമികളും അഹങ്കാരികളും ക്രൂരന്മാരുമെന്നു കരുതിയുരുന്നവരാണ് പൂച്ച - പൂച്ചക്കുട്ടി പരുവത്തിൽ അട്ടിയട്ടിയിട്ട് കിടക്കുന്നത്. വന്യമൃഗങ്ങൾ അവരുടെ വന്യത വെടിഞ്ഞ് നമ്മുടെ അരുമകളായിത്തീരുന്നതാണ് ആഫ്രിക്കൻ സഫാരിയുടെ സൗന്ദര്യം. ഞങ്ങളിങ്ങനെ മതി മറന്ന് നില്ക്കുമ്പോഴൊക്കെ റഷീദ് പുറപ്പെടുവിക്കുന്ന ശാസനമുണ്ട് - സഫാരിയെന്നാൽ സിംഹത്തെ ( സന്ദർഭാനുസരണം ഇത് ആനയും പുലിയും സീബ്രയുമൊക്കെയാവാം) മാത്രം കാണുകയല്ല.

ശരി, ഇക്കാ പോകാം . ഞങ്ങളുടെ പ്രധാന ഫോട്ടോഗ്രാഫറിച്ചി അമ്മു ക്യാമറ താഴ്ത്തി . അക്കേഷ്യ മരത്തേയും രാജകുടുംബത്തേയും വലം വെച്ച് ക്രൂയിസർ ചരൽപ്പാതയിലേക്കിറങ്ങി. സെരങ്കട്ടിയിലെ സാധാരണമെങ്കിലും കണ്ടുമടുക്കാത്ത കാഴ്ചകൾക്കിടയിലൂടെ ഞങ്ങൾ നീങ്ങി.

ആനകളിപ്പോഴും ധാരാളമായിട്ടെത്തുന്നുണ്ട്. വലുതും ചെറുതും കൂട്ടങ്ങൾ. നാലു ദിവസങ്ങളിലായി എത്രയോ ആനക്കൂട്ടങ്ങളെ കണ്ടു. എത്രയോ സിംഹരാജകുടുംബങ്ങൾ. എന്നിട്ടും ഇനിയും കാണാനുള്ള കൊതിക്ക് കുറവില്ല. കുറച്ചെങ്കിലും മടുപ്പുളവാക്കുന്നത് വിൽഡ് ബീസ്റ്റുകളാണ്. അവരുടെ തല താഴ്ത്തിയുള്ള നടത്തവും മുഷിഞ്ഞ മുഖവും വിഷണ്ണഭാവങ്ങളും മടുപ്പിക്കുന്നതാണ്.ഒരാഫ്രിക്കൻ സഫാരി ബ്ലോഗിൽ വായിച്ചത് പോലെ വലിയ കൂട്ടങ്ങളായും വേട്ടക്കിരയായും മാത്രമേ വിൽഡ് ബീസ്റ്റുകൾ സഞ്ചാരികളെ പ്രചോദിപ്പിക്കാറുള്ളു.

ആനക്കൂട്ടത്തിൽ നിന്നൊരു കൊമ്പനെ റഷീദ് ചൂണ്ടിക്കാട്ടി. ഇത്തിരി വെകിളിയാണാള്. ഇടയ്ക്ക് കൂട്ടം വിട്ട് അപ്പുറത്തെ ഇംപാലക്കൂട്ടത്തോടൊപ്പം നിന്ന് മേയും . വെറും പച്ചക്കറിയായ പൊണ്ണനെ അവർ ഗൗനിക്കുന്നേയില്ല. കുറച്ച് കഴിഞ്ഞ് കൂട്ടത്തിലേയ്ക്ക് തിരിച്ചു പോരും. കൂട്ടുകാരുമായി തുമ്പിക്കെ കോർത്ത് രസിക്കും. അതിനിടയ്ക്ക് മസ്തകം കുലുക്കി ഞങ്ങളെ അഭിവാദ്യം ചെയ്യും. ആകെ ബിസിയാണ്. പ്രശ്നക്കാരനാണോ? ഞാൻ റഷീദിനോട് ചോദിച്ചു.
എയ്, അല്ല ആള് ഫ്രണ്ട് ലിയാണ് എന്ന് പറഞ്ഞതും അവൻ ഓടി വണ്ടിക്കടുത്തെത്തി. കുറേ നേരം അങ്ങനെ നോക്കി നിന്നു പിന്നെ കൊമ്പുയർത്തി നന്നായൊന്ന് ചിരിച്ച് തിരിച്ച് പോയി. സഫാരിയിൽ ചിലപ്പോൾ മൃഗങ്ങൾ നമ്മെ കാണാനുമെത്തും - റഷീദ് ചിരിയ്ക്കുന്നു.

ഒറ്റയാൻ എന്നൊക്കെ പറയുമ്പോലെ 'ഒറ്റ സീബ്രൻ' എന്ന് പറഞ്ഞാണ് അമ്മു അവനെ ചൂണ്ടിക്കാട്ടിയത്. സീബ്രകളേയും മറ്റും ഒറ്റയ്ക്കു കാണുക അപൂർവ്വമാണ്.മിനിമം മൂന്നെണ്ണം എന്നാണ് കാട്ടുനടപ്പ്.ഒരാണും അവന്റെ പെണ്ണുങ്ങളും അവരിലെ കുട്ടികളും ചേരുമ്പോൾ ഹാറെം (harem ) എന്ന കുടുംബ യൂണിറ്റാകും.ഇവൻ ഒറ്റതിരിഞ്ഞവനോ തലതിരിഞ്ഞവനോ ആവും. ഒറ്റപ്പെട്ടു പോകുന്നവർക്ക് നാട്ടിലെപ്പോലെ കാട്ടിലും ആയുസ്സ് കുറവാണത്രെ. മാംസഭോജികൾ അവനെ നോട്ടമിട്ടിരിക്കും.

ശാരീരികമായി അത്ര മികവൊന്നുമില്ല ഈ ഏകാന്തപഥികന് . രണ്ടോ മൂന്നോ വയസ്സെന്ന് റഷീദ് ഗണിക്കുന്നു. ചിന്താമഗ്നനും അല്പം അസ്വസ്ഥനുമാണ്. തൊട്ടപ്പുറത്തെ സമൃദ്ധമായ പുൽപ്പരപ്പ് അവനെ ആകർഷിക്കുന്നില്ല.തല അല്പമുയർത്തി ശരീരവടിവും വരകളും പ്രദർശിപ്പിച്ചങ്ങനെ നില്പാണ്.അത് നന്നായി ,സീബ്ര ക്രോസിങ്ങുകളുടെ ചാരുത അടുത്തറിയാൻ കഴിഞ്ഞു.

സീബ്രയുടെ മുൻ പകുതിയിൽ വരകൾ കുത്തനെയും പിൻ പകുതിയിൽ വരകൾ വിലങ്ങനെയുമാണ് .എന്തിന്? റഷീദിനുമറിയില്ല. ചൂടു കൂടുതലുള്ള പ്രദേശങ്ങളിൽ ഈ വരകളും കൂടുമത്രേ. കറുപ്പ് വെളുപ്പ് വരകൾക്കിടയിൽ 10°cയോളം ചൂടിറക്കം ഉണ്ടാകാം.അത് കൊണ്ട് വരകൾക്ക് ശരീരോഷ്മാവ് കുറയ്ക്കുന്ന ദൗത്യവുമുണ്ടെന്ന് കരുതപ്പെടുന്നു.

ഓരോ സീബ്രയുടേയും വരകൾ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളങ്ങൾ പോലെ. റഷീദ് പറയുന്നത് സീബ്രവരകളിൽ നിന്നാണ് ഇന്നത്തെ ബാർകോഡുകളുണ്ടായതെന്നാണ്. അത് കളിയാണോ കാര്യമാണോന്നറിയില്ല. എതായാലും വല്ലാത്ത മണ്ടത്തരങ്ങൾ ബോധപൂർവ്വം പറയുമ്പോളുള്ള ഹൈനച്ചിരി ഇപ്പോളില്ല.(വരകൾ സ്ക്കാൻ ചെയ്ത് സീബ്രയുടെ കുലവും കൂട്ടവും തിരിച്ചറിയാനുള്ള Stripe I D സോഫ്റ്റ് വെയർ നിലവിലുണ്ട് എന്ന് ഞങ്ങൾ പിന്നീട് വായിച്ചറിഞ്ഞു)

സീബ്രയുടെ വരകളിൽ നിന്നിറങ്ങി അവന്റെ കാലുകൾക്കിടയിൽ തൂങ്ങിക്കിടന്ന പുല്ലിംഗത്തിലേക്ക് റഷീദ് ശ്രദ്ധ ക്ഷണിച്ചു.ഉദ്ധിത ലിംഗം.റഷീദിന്റെ കുട്ടിത്തം നിറയുന്ന മുഖത്ത് നാണം പുരണ്ടിരിക്കുന്നു. സീബ്രകുമാരന്റെ ലിംഗോദ്ധാരണമല്ല ഞങ്ങളെ ആകർഷിച്ചത്. ലിംഗത്തിന്റെ നിറമാണ്. കറുപ്പഴകിൽ എണ്ണമയത്തിൽ അതങ്ങനെ തൂങ്ങിക്കിടന്നു. പിഴുതെടുത്ത് ഷോക്കേസിൽ വെയ്ക്കാൻ തോന്നും. ഞങ്ങളുടെ കടുത്ത കാട്ടുചിന്തകളിൽ പോലും ഒരു കരിലിംഗമില്ല. കരിയുടെ ലിംഗത്തിന് പോലും ഇറച്ചി നിറമാണ്.
എല്ലാ സീബ്രയ്ക്കും സാധനം കറുപ്പല്ല.ചിലർക്ക് വെളുപ്പുമാകാം.- റഷീദ് വീണ്ടും ഞങ്ങളെ ഞെട്ടിക്കുകയാണ്. ആ ബ്ലാക്ക് ആൻഡ് വൈറ്റ് ലിംഗാവിഷ്ക്കാരത്തിൽ അഭുതപരതന്ത്രരാവുന്നതിന് മുമ്പ് റഷീദ് തന്റെ ഹൈനച്ചിരി ചിരിച്ചു, മണ്ടത്തരത്തിന് ശ്രുതിയിടുന്ന ആ ഹൈനച്ചിരി.

സീബ്രന്റെ ലിംഗാവയവത്തിന്റെ കറുപ്പഴകിനെ സീറ്റിൽ കയറി നിന്ന് ക്യമറയിലേക്കൊഴുക്കുകയായിരുന്നു ഞാൻ. സോക്സിനിടയിൽക്കൂടി 'സ്വർഗ്ഗത്തിലെ ഉറുമ്പുകടി'. ശല്യക്കാരനെ ഉടൻ അടിച്ചു വധിച്ചു. നോക്കിയപ്പോൾ ഈച്ചയേക്കാൾ അല്പം കൂടി വലുപ്പമുള്ള സുന്ദരൻ പ്രാണി .വർണ്ണശബളൻ. ദുഷ്ടൻ. ഉള്ളൊന്ന് പിടഞ്ഞു, ഇവനല്ലേ അവൻ? റഷീദ് ഉറപ്പിച്ചു, അതെ, അവൻ തന്നെ ഇവൻ. Tse Tsefly .മാരകമായ അണുക്കളെ പോറ്റി വളർത്തുന്നവൻ. ലീഷ്മാനിയാസിസിന്റെ മൊത്തവിതരണക്കാർ. ഈച്ചയ്ക്ക് മൊഞ്ചും ലീഷ്മാനിയാസിസ് എന്ന വാക്കിന് കേൾവി സുഖവും ഉണ്ട്. പക്ഷേ,കെട്ട നേരത്ത് ഇവന്റെ ഒരു കുത്ത് മതി ജീവിതം മാറിമറിയാൻ. ഉറക്കത്തിൽ തുടങ്ങി കോമയിൽ കിടന്ന് മരണത്തിലേക്ക് നടക്കും. അത് കൊണ്ട് സ്ലീപ്പിങ്ങ് സിക്ക്നെസ്സ് അഥവാ ഉറക്കരോഗം എന്ന് ചൊല്ലുവിളി. പ്രതിരോധപ്പണികളൊന്നുമില്ല. എത്രയും വേഗം ചികിത്സ തുടങ്ങുക. അല്ലെങ്കിൽ മെല്ലെ മരിക്കുക. മരണവാറന്റിലൊപ്പിട്ടവനെപ്പോലെ ഞാൻ ചകിതനായി. ഈ ഈച്ച തരംഗീറിയിൽ വെച്ച് ഞങ്ങളേയും കടിച്ചല്ലോ എന്ന് അമ്മുവും മിനിയും. എന്റെ ഭയത്തിനെ അടിച്ചുറപ്പിച്ച അവസാനത്തെ ആണികളായിരുന്നു അത്. സെരങ്കട്ടിയോടെ ഞങ്ങളുടെ യാത്രകളൊക്കെ തീരുകയാണോ? ഇനിയുമെത്രെ സ്ഥലങ്ങൾ കാണാനും അനുഭവിക്കാനുമുണ്ട്. ഒക്കെ നഷ്ടപ്പെടുകയാണോ? സ്വസ്ഥമായി ഇനിയീ സഫാരി തീർക്കാനാകുമോ? കാട്ടീച്ചകൾ തലച്ചോറിൽ തുളഞ്ഞു കേറുകയാണ്. വല്ലാത്ത മൂളക്കം കൊണ്ട് കോശങ്ങളെ ഭ്രാന്തുപിടിപ്പിക്കുയാണ്. ഞാൻ സവാരി വണ്ടിയുടെ മുൻസീറ്റിൽ തളർന്നിരുന്നു. വീട്ടുകാരെ വിരട്ടാതിരിക്കാൻ പറ്റാവുന്നത്ര , ഒന്നുമില്ലെന്നേ, കൊഴപ്പല്യാ ഭാവങ്ങൾ മുഖത്ത്തേച്ചു വെച്ചു.
  
പക്ഷേ , സെരങ്കട്ടി അതിന്റെ അത്‌ഭുതങ്ങൾ തുടരുകയായിരുന്നു. പത്ത് നിമിഷങ്ങളേ സെരങ്കട്ടിക്കാടിന് വേണ്ടിവന്നുള്ളു എന്റെ അസ്വസ്ഥതകളേയും വിഷാദത്തേയും ആട്ടിപ്പായിയ്ക്കാൻ . സെരങ്കട്ടി പത്തോളം വരുന്ന സീബ്രകളുടെ സംഘത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചു.
പതിവുപോലെ അകമ്പടിക്കാരായി ഏതാനും വിൽഡ് ബിസ്റ്റുകളുണ്ട്. പാതയോരത്തെ ചരൽമണ്ണിൽ ഓരോരുത്തരായി ഊഴമിട്ട് കിടന്നുരുളുകയാണ്. പിടഞ്ഞു മരിക്കുന്ന പോലെയാണ് വെപ്രാളം. പ്രാണികൾ വല്ലാതെ കടിക്കുന്നുണ്ടെന്ന് തോന്നുന്നു. ശല്യക്കാരായ പ്രാണികളെ കൺഫൂഷ്യനടിപ്പിച്ച് ഓടിക്കാനാണത്രെ ഇവരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് വരക്കുപ്പായം. പക്ഷേ പൂച്ചിക്കും പുറം കടിക്കും കുറവില്ലെന്ന് തോന്നുന്നു. ആറു പേരങ്ങനെ നിലത്തുരുണ്ടു സുഖിച്ചെഴുന്നേറ്റപ്പോൾ കാത്തുനിന്ന വിൽഡ് ബീസ്റ്റുകൾ അവരെയും കൊണ്ട് വഴിയൊഴിഞ്ഞു നടന്നു പോയി.ചെറിയ അലർച്ചകളും മുരളലുകളുമായി റഷീദിന്റെ ചക്രജീവി നീങ്ങിത്തുടങ്ങി.

കുതിരക്കുലത്തിലാണ് സീബ്രകളുടേയും അംഗത്വം. (കഴുതകളുമായുള്ള ബന്ധുത്വം സീബ്രകൾ പുറത്ത് പറയാറില്ല. പക്ഷേ ചിലപ്പോഴൊക്കെ കഴുതകളെപ്പോലെ കരഞ്ഞു പോകും)കുതിരയോളവും ജയനോളവും പേശിപ്പെരുപ്പമുള്ളവർ. മനുഷ്യകുലത്തിന് മെരുങ്ങാത്തവൻ. അക്രമാസക്തൻ. കടിച്ചോ തൊഴിച്ചോ വിരോധികളെ വകവരുത്തുന്നവൻ. അത് കൊണ്ട് യുദ്ധക്കളത്തിലോ വണ്ടി വലിക്കാനോ സവാരിക്കോ സീബ്രയെ കിട്ടില്ല. സർക്കസ് കൂടാരങ്ങളിൽ ഇവനെ കാണില്ല. മൃഗശാലകളിലും അപൂർവ്വസാന്നിധ്യം. കാട്ടിൽ കുതിരകൾ അപൂർവ്വമായത് പോലെ നാട്ടിൽ സീബ്രകളും വിരളം. എന്നാൽ മനുഷ്യനോടിണങ്ങിയ കതിരകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കാടനായ സീബ്രയുടെ എണ്ണം കുറയുകയാണ്. എങ്കിലും പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾക്ക് ഭയാനകം എന്ന് തന്നെയാണ് ഇപ്പോഴും സീബ്രകളുടെ ലൈൻ. അവരങ്ങനെ കുളമ്പടിച്ചും കരഞ്ഞും കുരച്ചും കാടുകളെ കറുപ്പിലും വെളുപ്പിലും വരയ്ക്കുന്നു.

സീബ്രകൾക്കുമപ്പുറത്തേക്കുള്ള ലോംഗ് ഷോട്ടിൽ
രണ്ടു കമിതാക്കൾ ചുറ്റിത്തിരിയുന്നുണ്ട്. ഒട്ടകപ്പക്ഷികൾ. കറുപ്പും തവിട്ടും തൂവൽനിറങ്ങൾ ആണിനേയും പെണ്ണിനേയും അടയാളപ്പെടുത്തുന്നു. ലോങ്ങ് ഷോട്ടിലാണ്. കാമാതുരരാണ് .അതുറപ്പിക്കാൻ ദൂരം കൊണ്ട് മങ്ങിയ കാഴ്ച്ചയിലും എനിക്ക് കഴിഞ്ഞു. വാസനാബലം! ക്യാമറയുടേയും ഹാൻഡിക്യാമിന്റേയും സൂമുകളിൽ അവർ കുറേക്കൂടി നഗ്നരാണ്. അവൾ ഓടുന്നു. അവൻ പിന്തുടരുന്നു. അവൾ ചിറകുകളൊതുക്കി പതുങ്ങുന്നു. അവൻ ചിറകുകൾ വിടർത്തി, തൂവലുകൾ ഉയർത്തി അവൾക്കു ചുറ്റും മുട്ടിയുരുമ്മി നടക്കുന്നു. വീണ്ടും ഓട്ടം. പതുങ്ങൽ, മുട്ടിയുരുമ്മൽ. കാര്യങ്ങൾ ഉഷാറാവുന്നില്ല. നമുക്ക് പോകാം, ഇവര് വെറുതെ ചുറ്റിക്കളിക്ക്യാ - അമ്മയ്ക്ക് ക്ഷമകെട്ടു .
ഒട്ടകക്കിളികളുടെ ഇത്തരം ഇക്കിളിക്കളികളിൽ അമ്മയ്ക്ക് പ്രതീക്ഷയില്ല.എന്നാൽ ഇത്തവണ കാര്യങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു.അവൾ നിലത്തേയ്ക്ക് പതിഞ്ഞിരുന്നു. അവൻ അവൾക്ക് മുകളിലേക്ക് പറന്നിറങ്ങി. ചിറകുകൾ നിവർത്തി ,നൃത്തസമാനമായ ഇളക്കങ്ങളോടെ സൃഷ്ടികർമ്മത്തിന്റെ ചടങ്ങുകളിലേയ്ക്ക്. സൂം ലെൻസുകൾക്കു പിന്നിൽ നിന്ന് ഞങ്ങൾ ആവേശഭരിതരായി. നന്ദി, കമിതാക്കളെ നന്ദി. രണ്ടു ദിവങ്ങൾക്ക് മുമ്പ് നിങ്ങളുടെ കൂട്ടുകാർ പരിരംഭണത്തിന്റെ പരിസരമൊരുക്കിയതിന് ശേഷം ഞങ്ങളെ പറ്റിച്ചിരുന്നു. അങ്ങനെ നീട്ടിവെച്ച കഴ്ചകളെല്ലാം സെരങ്കട്ടി മുന്നിലെത്തിക്കുയാണ്.

അല്പം ദൂരെയായിരുന്നിട്ടും ഉണക്കപ്പുല്ലിനിടയിൽക്കൂടെ അതേ നിറത്തിലുള്ള കുപ്പായമിട്ട് ഒളിച്ചു കടക്കാൻ ശ്രമിച്ച ശ്വാന രൂപനെ അമ്മ പിടികൂടി റഷീദിന് റെഫർ ചെയ്തു .റഷീദ് ദൂരദർശിനിയിലൂടെ നോക്കി, ഐ തിങ്ക് ഇറ്റ ഈസ്..... എന്ന് സസ്പെൻസിട്ട് നിർത്തി.
വൈൽഡ് ഡോഗ് ആണോ? ആഫ്രിക്കൻ വൈൽഡ് ഡോഗ്‌? എന്നായി ഞാൻ. സെരങ്കട്ടിയിൽ വൈൽഡ് ഡോഗ്സ് സാധാരണമല്ല. എങ്കിലും അവയെ ഇവിടെ കണ്ടിട്ടുള്ള ഭാഗ്യവന്മാരുടെ 'പൊങ്ങച്ചം' ബ്ലോഗുകളിൽ വായിച്ചിട്ടുണ്ട്.
നോട്ട് വൈൽഡ് ഡോഗ്‌സ്. ദിസ് വൺ ആഫ്രിക്കൻ വൈൽഡ് ജാക്കൽ. - റഷീദ് വിധിച്ചു. അമ്മു സൂം ക്യാമറയിലൂടെയെടുത്ത പടം കാട്ടിത്തന്നു. ശരിയാണ്, വൈൽഡ് ജാക്കൽ തന്നെ. വൈൽഡ് ഡോഗ്സിന്റെ ശരീരത്തിൽ കറുപ്പിലും കടുത്ത തവിട്ടിലും ഡിസൈനുകളുണ്ടാവും. അത് കൊണ്ട് പെയിന്റഡ് വോൾഫ് (painted wolves) എന്നവർക്കൊരു വിളിപ്പേരുണ്ട്.( രണ്ടു വർഷങ്ങൾക്ക് ശേഷം സാംബിയായിലെ ലുവാങ്ങ വനത്തിൽ വെച്ച് ഞങ്ങൾ പെയ്ൻറഡ് വോൾവ്സിനെ ധാരാളമായി കണ്ടുമുട്ടി) പിടിക്കപ്പെട്ട ജാള്യത്തോടെ കാട്ടു കുറുക്കൻ വണ്ടിക്കടുത്തേക്ക് നടന്നു തുടങ്ങി. അമ്മുവിന് ഏതാനും നല്ല ചിത്രങ്ങൾ സമ്മാനിച്ച് അവൻ പുല്ലിന്റെ മറവിലേക്ക് തിരിച്ച് പോയി.

സെരങ്കട്ടി ഉച്ചയോടടുക്കുകയാണ്. സെരങ്കട്ടിയിൽ നിന്ന് തിരിച്ചു പോവുകയാണെന്ന് മനസ്സ് സങ്കടപ്പെടുന്നു. വഴി പുറത്തേയ്ക്കാവുമ്പോൾ വല്ലാത്തൊരു വിങ്ങലാണ് കാഴ്ചകൾക്കും കാണുന്നവനും. വിരഹത്തിന് തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോൾ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുൽപ്പരപ്പും പാറക്കെട്ടുകളും. പൂർവ്വാഹ്നത്തിലെ ഉർജസ്വലതയിൽ ഉച്ചാവുമ്പോഴേയ്ക്കും നിഴൽ വീഴ്ത്തുന്നത് ഇന്നത്തെ സഫാരി വിടവാങ്ങൽ യാത്രയാണെന്നതാണ്. തൊട്ടപ്പുറത്തെ പാറക്കൂട്ടത്തിന്റെ (കോപ്‌ജെ )കരിങ്കൽപ്പരപ്പിൽ വിശ്രമിക്കുന്ന സിംഹിപ്പെണ്ണിലുമുണ്ട് വിരഹത്തിന്റെ ഭാവങ്ങൾ. വളരെ അടുത്താണ് റഷീദ് വണ്ടി നിർത്തിയിരിക്കുന്നത്. അമ്മുവിന്റെ ഭാഷയിൽ ടീവിയേക്കാൾ അടുത്ത് .എന്നാൽ റഷീദിനും സിംഹിയ്ക്കും ഒരു കുലുക്കവുമില്ല. രാജ്ഞിയുടെ വെള്ളാരങ്കണ്ണുകൾ വ്യക്തമായി കാണാം. ഇത്രയും അടുത്തു കാണുമ്പോഴാണ് അവളുടെ മാദകത്വം ബോധ്യപ്പെടുന്നത്.

പാറക്കെട്ടിനപ്പുറത്തേക്ക് സെരങ്കട്ടി വിവസ്ത്രയായിത്തുടങ്ങുകയാണ്. പച്ചയിൽ തയ്ച്ച മേൽക്കുപ്പായങ്ങൾ ഊർന്നു പോയിരിക്കുന്നു. മരങ്ങളോ കുറ്റിച്ചെടികളോ കാണാനില്ല. നരച്ചും മഞ്ഞച്ചും പുൽമൈതാനങ്ങൾ തയ്യാറാക്കുന്ന അടിവസ്ത്രങ്ങൾ. ഇടയ്ക്ക് കടും പച്ചയിൽ ആർത്തു വളരുന്ന നീളൻ ആണിപ്പുല്ലുകൾ. ആണിപ്പുല്ലുകൾക്കിടയിൽ പലയിടത്തും അലസശയനത്തിലമർന്ന സിംഹങ്ങളുണ്ട് , ഒറ്റയ്ക്കും തെററയ്ക്കും. നട്ടപ്രാന്തന്മാരെപ്പോലെ പുല്ലുകൾക്കിടയിൽ മണ്ടുന്ന രണ്ട് ബ്രൗൺ സ്പോട്ടട് ഹൈനകൾ ഇതിനിടയിൽ ഞങ്ങളെ മുഖം കാണിച്ചു തിരിച്ചു പോയി. പുല്ലിനടയിലെ കഴകളിൽ ഏതാനും കഴുകന്മാർ തത്തി നടക്കുന്നുണ്ട്. എവിടെയോ ഒരു ജഡമുണ്ട് , ഷെർലക്ക് റഷീദ് തീർച്ചയാക്കുന്നു.

ഇന്ന് ഞങ്ങൾ കണ്ട സിംഹങ്ങളെല്ലാം ശയനാവസ്ഥയിലായിലാണ്. രാവിലെ ത്തന്നെ കണ്ട സിംഹിപ്പെണ്ണുങ്ങൾ അല്പദൂരം സൊറപറഞ്ഞു നടന്നതിനു ശേഷം ഒരു കുറ്റിച്ചെടിയുടെ മറവിൽ വിശ്രമമായി. പിന്നെ അക്കേഷ്യ മരത്തിന്റെ തണലെല്ലാം സ്വന്തമാക്കിയ കൂട്ടുകുടുംബം. കുറച്ചു മുമ്പ് പാറത്തട്ടിൽ ഉറക്കവും ഉണർച്ചയുമായി നേരം കൊല്ലുന്ന മറ്റൊരു സിംഹ് യുവതി. അരുവിക്കടുത്ത ചതുപ്പിൽ ആർത്തു വളരുന്ന ആണിപ്പുല്ലുകൾക്കിടയിൽ കണ്ട സിംഹവും കെട്ട്യോളും. ഞങ്ങളെക്കണ്ടതും അലസ്യത്തിലേയ്ക്ക് നിവർന്നു കിടന്നു. ഇര തേടലും ഇണചേരലും ഇടക്കിടെയുള്ള അലസനടത്തവും കഴിഞ്ഞാൽ ബാക്കി സമയമെല്ലാം ഉറക്കത്തിലാണ് മൃഗരാജവംശം. ഇരുപത് മണിക്കൂറോളമാണ് ആൺ സിംഹം ഒരു ദിവസം മയങ്ങിക്കളയുന്നത് .പെൺസിംഹം വേട്ടയും പിള്ളേരെ നോക്കലും കഴിഞ്ഞ് പതിനഞ്ചു മണിക്കൂറെങ്കിലും ഉറങ്ങും. രൂപത്തിലും ഭാവത്തിലുമല്ലാതെ മൃഗരാജപ്പട്ടത്തിന്ന് ഒരർഹതയുമില്ല ഇവർക്ക് . ഇരതേടലിൽ മിക്കപ്പോഴും ഇവർ പരാജയപ്പെടും. ഒറ്റയ്ക്കാണെങ്കിൽ പതിനഞ്ചു ശതമാനവും കൂട്ടമായിട്ട് 25 ശതമാനമാണ് വേട്ടകളിലെ വിജയം. സംഘശക്തി കൊണ്ട് രാജാപ്പാർട്ട് കൊണ്ടു നടക്കുന്നുവെന്ന് മാത്രം. പലപ്പോഴും ഹൈനകളിൽ നിന്നും കാട്ടുനായ്ക്കളിൽ നിന്ന് പോലും ഈ മൃഗരാജപ്പട്ടമിളക്കി ഭക്ഷണം തട്ടിയെടുക്കേണ്ടി വരുന്നു രാജകുലത്തിന്.

എന്നാൽ ഇപ്പോളിതാ , ഒരു പെൺസിംഹം ആണിപ്പുല്ലും പൊന്തക്കാടുകളും അതിരിടുന്ന അരുവിയുടെ കരയിൽ ജാഗരുകയായിരിക്കുന്നു. അരുവിയിലേക്ക് ഒരു വൻ പുഴ ചെന്നിറങ്ങുന്നു. കറുത്ത പുഴ. വിൽഡ് ബീസ്റ്റുകളുടെ നിരകളങ്ങനെ ഒഴുകിയിറങ്ങുകയാണ് അരുവിയിലേയ്ക്ക്. അമ്മുവിന്റെ ഭാഷയിൽ കാക്കത്തൊള്ളായിരം വിൻഡ് ബീസ്റ്റുകൾ . റഷീദ് ക്രൂയിസറിനെ അരുവിയിലേയ്ക്ക് തിരിച്ച് നിർത്തി. മറ്റു രണ്ടു സഫാരി വണ്ടികൾ കൂടി അരുവിയിലേക്ക് കണ്ണും നട്ടിരിപ്പുണ്ട്.

വാ കീറിയ ദൈവം ഒരുക്കിവെച്ച ഇരയ്ക്കായി അവൾ ക്ഷമാപൂർവ്വം കാത്തിരുന്നു. അക്ഷമരായി ഞങ്ങളും. അരുവിയിലേക്ക് പിന്നെയും പിന്നെയും വിൽഡ് ബീസ്റ്റുകൾ വന്നുകൊണ്ടിരുന്നു. പല വരികളിലായി നിരന്ന് അവർ അരുവിയെ മൊത്തിക്കൊണ്ടിരുന്നു. പിന്നിൽ നിന്നുള്ള തള്ളലിൽ മുൻനിര സിംഹത്തിനടുത്തേയ്ക്ക് നീങ്ങി. അവളപ്പോഴും തന്റെ 'സമയം ' കാത്തിരുപ്പാണ്. അവസാനം ഇവരെല്ലാം കൂടി സിംഹത്തിനെ പിടിച്ചേക്കുമെന്ന നിലയായി. ഞങ്ങൾക്ക് മടുത്തു. എത്ര നേരമായി കാത്തിരിക്കുന്നു. രണ്ടരയോടെയെങ്കിലും സെരങ്കട്ടിയിൽ നിന്ന് പുറത്തിറങ്ങാം എന്നായിരുന്നു പ്ളാൻ. ഓൾഡുവായ് മലയിടുക്കും കണ്ട് ആറുമണിക്ക് മുമ്പ് ഗോരംഗോരോയിലെ ഗോരംഗോരോ വൈൽഡ് ലൈഫ് ലോഡ്ജിൽ എത്താമെന്ന പ്രതീക്ഷയാണ് വെറുതെ കുത്തിയിരുന്ന് ഈ സിംഹിപ്പെണ്ണ് അട്ടിമറിക്കുന്നത്.

കാത്ത് നിന്ന് മടുത്ത് മൂന്ന് സഫാരി വണ്ടികൾ തിരിച്ചു പോയി. സമയം കളയണ്ട, നമുക്കും പോകാം റഷീദേ എന്നായി ഞാൻ.റഷീദിനത് സങ്കടമായി. സാറേ , ആ സിംഹം ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലുമായിട്ടുണ്ടാവും അവിടെ ഇരിയ്ക്കാൻ തുടങ്ങിയിട്ട്. ചിലപ്പോൾ ഒന്നോ ഒന്നരയോ മണിക്കൂർ. നമുക്കൊരു പതിനഞ്ചു മിനിറ്റ് കാത്തിരുന്നു കൂടേ? ശരി, ഞങ്ങൾ സമ്മതിച്ചു. ഇനി റഷീദ് പറഞ്ഞിട്ടേ നമ്മൾ പോകുന്നുള്ളു. ഒറ്റയ്ക്കുള്ള വേട്ടയിൽ പതിനഞ്ചു ശതമാനം മത്രമേ സിംഹങ്ങൾ വിജയിക്കാറുള്ളുവെന്നത് അപ്പോഴും എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. ആ പതിനഞ്ചു ശതമാനം ഇപ്പോൾ നടപ്പിലാകണമേ എന്ന പ്രാർത്ഥനയിലാണ് റഷീദ്. സെരങ്കട്ടിയിൽ വന്നിട്ട് ഒരു 'ഹണ്ടിങ്ങ് ' അമ്മയ്ക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്തതിൽ ദുഖിതനായിരുന്നു റഷീദ്.

സിംഹത്തിന്റെ കഴുത്തിൽ കുഞ്ചിരോമങ്ങൾക്കിടയിൽ നിന്ന് ഒരു തോൽപട്ട വെളിപ്പെടുന്നുണ്ട്. കാട്ടിലെ സിംഹത്തിനെ ആരാണ് തുടലിട്ടു വളർത്തുന്നത് ! കഴുത്തിൽ പട്ടയിട്ട ഈ നാടൻ സിംഹത്തിന് ഇരയെ പിടിക്കാനൊക്കെ പറ്റുമോ ? വെറുതെയിരിക്കുകയല്ലേ , റഷീദിനെയൊന്ന് ചൊടിപ്പിയ്ക്കാം, അങ്ങനെ കുറച്ച് നേരം പോട്ടെ എന്നായിരുന്നു ഉദ്ദേശ്യം. അതുപകാരമായി.റഷീദ് ചിരിച്ചുകൊണ്ടു തുടങ്ങി. അത് റേഡിയോ കോളറാണ്. ജി പി എസ് ട്രാക്കിങ്ങിനുള്ളത്. 1966 ൽ ആരംഭിച്ച സെരങ്കട്ടി ലയൺ പ്രൊജക്റ്ററാണിത്. ഓരോ സിംഹക്കൂട്ടത്തിലും കോളറിട്ട ഒരുത്തിയുണ്ടാകും. അപകടകാരികളും മനുഷ്യവാസ പ്രദേശത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരേയും കോളറിട്ട് വിടും. സിംഹങ്ങളുടെ സഞ്ചാരക്രമങ്ങൾ, വഴികൾ, നായാട്ട് രീതികൾ,ഇതൊക്കെ നിരീക്ഷിക്കാൻ ഇത് സഹായിയ്ക്കും. 1994 ൽ കാൽ ഭാഗം സിംഹങ്ങളെ കൊന്നൊടുക്കിയ canine distemper ന്റെ സാന്നിധ്യം കണ്ടെത്താനും പ്രതിരോധങ്ങൾ തീർക്കാനും സഹായിച്ചത് ഈ ജിപിഎസ് നിരീക്ഷണമാണ്. ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റിയാണ് ഇത് ചെയ്യുന്നത്. ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായുള്ള വന-മൃഗസംരക്ഷണ സംഘടനയാണിത്. മൂന്നു ദിവസങ്ങളിലൊരിക്കൽ കരമാർഗ്ഗവും മാസത്തിലൊരിക്കൽ ഹെലിക്കോപ്ടർ വഴിയും ഇവർ സിംഹസംഘങ്ങളെ നിരീക്ഷിക്കുന്നു.

ഞങ്ങൾ കാത്തിരുന്നു. വേട്ട കാത്ത് മൂന്നു വണ്ടികൾ കൂടി ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ട്.റഷീദ് വണ്ടി ഒന്നുകൂടി സീനിലേക്കടുപ്പിച്ചു.മററു വണ്ടികൾ വന്നുകേറി കാഴ്ച്ച കളയരുത്. ശതക്കണക്കിന് വിൽഡ് ബീസ്റ്റുകളാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൂടുതൽ പേർ അരുവിയിലേക്കിറങ്ങുന്നു. വെള്ളം കുടിച്ചവർ കയറിപ്പോവുന്നു. അരുവിയെ ഗൗനിക്കാതെ വേറെയും നൂറുകണക്കിന് വിൽഡ് ബീസ്റ്റുകൾ കടന്നു പോവുന്നുണ്ട്.

കരകവിഞ്ഞൊഴുകുന്ന പ്രളയജലം പോലെ ആയിരക്കണക്കിന് മൃഗങ്ങളുടെ വൻ സംഘങ്ങൾ സാവന്നയിലൂടെ പരന്നു നീങ്ങുകയാണ് .അതിൽ വിൽഡ് ബീസ്റ്റുകളുണ്ട്, സീബ്രകളുണ്ട്, ഇംപാലകളുണ്ട്, പുക്കുകളുണ്ട്. സിംഹത്തിന്റെ നീക്കങ്ങളിൽ ഫോക്കസ് ചെയ്തതിനാൽ മൃഗ സഞ്ചയങ്ങളുടെ മഹായാത്ര ഫെയ്ഡ് ആയിപ്പോയി. ഗ്രെയ്റ്റ് മൈഗ്രേഷൻ എന്ന ദേശാന്തരഗമനത്തിലേക്കുള്ള ചെറു ജാഥകളാണത്രെ ആയിരങ്ങളിലെണ്ണപ്പെടുന്ന ഈ കൂട്ടങ്ങൾ .
റഷീദ് ഇടയ്ക്കിടയ്ക്ക് പറയുന്നതുപോലെ -ചെറിയ കാഴ്ചകളില്ല സെരങ്കട്ടിയിൽ. അത്ഭുതങ്ങളുടെ അണക്കെട്ടുകൾ ഇന്ന് നിറയുക തന്നെയാവും.

സിംഹിപ്പെണ്ണ് ഇരുപ്പ് തുടരുകയാണ്. ഇടയ്ക്ക് ചന്തിയൊന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇളക്കും. അത്ര തന്നെ. അവൾക്കും റഷീദിനും വല്ലാത്ത ക്ഷമാശീലം. ഇത്ര നേരമായിട്ടും വിൽഡ് ബീസ്റ്റുകളും സീബ്രകളും എന്ത് കൊണ്ടാണ് തൊട്ടപ്പുറത്ത് പതിയിരിക്കുന്ന അപകടം മനസ്സിലാക്കാത്തത്. അപാരമായ ശ്രവണശേഷിയുള്ളവരാണ് വിൽഡ് ബീസ്റ്റുകൾ. സിംഹത്തിന്റെ ഉച്ഛാസങ്ങൾ അവർ കേൾക്കുന്നുണ്ടാകണം. കാഴ്ചശക്തിയിൽ കേമത്തമുള്ള സീബ്രകളും അവളെക്കാണുന്നില്ലേ? ജലമാണോ ജീവനേക്കാൾ പ്രധാനം? എല്ലാവരും അനിവാര്യമായ ഒരു വേട്ടയ്ക്കും ബലിദാനത്തിനും തയ്യാറായിരിക്കുന്നു.

ഞങ്ങളൊന്നും കാണാതെ പോയ ഏതോ നീക്കം സിംഹം നടത്തിയിരിക്കുന്നു. റഷീദ് വണ്ടി ഒന്നുകൂടി സീനിനോടടുപ്പിച്ച് ഇങ്ങനെ പ്രഖ്യാപിച്ചു,the show starts now.റഷീദിന്റെ ഉത്തരവിന് കാത്തിരിക്കയായിരുന്നു അവൾ! കാത്തിരിപ്പും മറഞ്ഞിരിപ്പും അവൾ അവസാനിപ്പിച്ചു. വാല് പൊക്കി നിവർത്തി മുൻകാലുകൾ മുന്നിലേയ്ക്കും പിൻകാലുകൾ പിന്നിലേയ്ക്കും നിവർത്തി അവൾ വായുവിലേക്കുയർന്നു. അമ്മുവിന്റെ DSLR ബേഴ്സ്റ്റ് മോഡിൽ ചിലച്ചു തുടങ്ങി. മിനി പറ്റാവുന്നത്ര നിമിഷങ്ങൾ ഹാൻഡികാമിലാക്കാൻ ശ്രമിക്കുന്നുണ്ട്. അമ്മയും റഷീദും ആഹാ ആഹാ എന്ന് ഷോ ആസ്വദിക്കുകയാണ്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം മാറി മാറി നിന്ന് ഞാനാകെ കുഴഞ്ഞു.

വിൽഡ് ബിസ്റ്റുകൾ ചിതറിയോടി. അലർച്ചകളോ കരച്ചിലുകളോ ഉണ്ടായില്ല. പത്ത് സെക്കണ്ടിൽ ,ദൈവം ഒരുക്കി വെച്ച ഇരയെ സിംഹം കണ്ടെത്തുകയും ഇര തന്റെ വിധി സ്വീകരിച്ച് സിംഹത്തിന്റെ പല്ലുകൾക്കിടയിൽ കഴുത്തർപ്പിച്ച് സ്വസ്ഥമായി മരിക്കുകയും ചെയ്തു. അരുവിക്കരയിൽ കൂർത്തുയരുന്ന കുറ്റിപ്പുല്ലുകൾക്കിടയിൽ അവർ ഒരുമിച്ചിരുന്നു. വേട്ടയ്ക്കിടയിൽ അരസെക്കണ്ടോളം മാത്രം സിംഹത്തിന്റെ മുഖത്തൽപ്പം മൃഗീയത മിന്നി മറഞ്ഞെന്ന് ,വീഡിയോകാമിലൂടെ ആ കാഴ്ച്ച വളരെയടുത്തു കണ്ട മിനി പിന്നീട് സാക്ഷ്യപ്പെടുത്തി. സിംഹിപ്പെണ്ണ് തന്റെ നേട്ടവുമായി തന്റെ കൂട്ടത്തെ (pride ) കാത്തിരുപ്പായി.

പരിഭ്രമിച്ചു ചിതറിയ വിൽഡ് ബീസ്റ്റുകൾ പെട്ടെന്ന് സ്വസ്ഥരായി. പിന്നേയും മൃഗങ്ങൾ അരുവിയിലേക്കിറങ്ങി വെള്ളം കുടിച്ചു പോയി. കൂട്ടത്തിലൊരാൾ ബലിയായത് അവർ അറിഞ്ഞിട്ടേയില്ലാത്തത് പോലെ. കൊല്ലപ്പെട്ട വിൽഡ് ബീസ്റ്റിന്റെ മുഖം ക്യാമറയിൽ സൂം ചെയ്തു കണ്ടു. ഇന്ന് ഞാൻ നാളെ നീ ,അത്രേയുള്ളു ആ മുഖത്ത്.

പോകാം.റഷീദ് വണ്ടിയെടുത്തു. ഞങ്ങളുടെ മുഖങ്ങളിലെ മങ്ങൽ റഷീദ് അറിഞ്ഞു. സെരങ്കട്ടിയിലിപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല. അല്ലെങ്കിൽ ഇത് വരേയും സംഭവിച്ചിരുന്നത് മാത്രമേ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ. റഷീദ് പറഞ്ഞു കൊണ്ടിരുന്നു. ഒരു ബബൂൺ കാട്ടുമരത്തിൽ നിന്നൊരു പഴം കഴിക്കാനായി പറിച്ചെടുക്കുന്നത് പോലെയാണ് ഇതും.താൻ പുല്ലിനെക്കൊന്നു തിന്നുന്നത് പോലെത്തന്നെയാണ് പുലിയോ സിംഹമോ തന്നെ കൊന്ന് തിന്നുന്നതുമെന്ന് വിൽഡ് ബീസ്റ്റിനറിയാം. മറ്റ് മൃഗങ്ങൾക്കറിയാം. തനിക്കുള്ള ഇരയെ കിട്ടിയാൽ അവരൊക്കെ വേട്ടയവസാനിപ്പിക്കുമെന്നും അവർക്കറിയാം. വിനോദത്തിനായോ വിരോധം കൊണ്ടോ അല്ലല്ലോ ഈ വേട്ട. പിന്നെ അവരെന്തിന് പരിഭ്രാന്തരാകണം? ഞങ്ങൾ അത്ഭുതത്തോടെ, ആരാധനയോടെ റഷീദിനെ നോക്കി. ഒരു മന്ദൻ തടിയൻ രൂപം. തട്ടിയും മുട്ടിയും മുറിഞ്ഞും വെളിപ്പെടുന്ന ഇംഗ്ലീഷ് .കാടിന്റെ ആത്മശാസ്ത്രം കുറിയ വാക്യങ്ങളിൽ ലളിതമായി അയാൾ പറയുന്നു. റഷീദ് എത്ര വരെ പഠിച്ചു എന്ന് ചോദിക്കാൻ പലപ്പോഴും അമ്മ മുതിർന്നതാണ്. എന്നാൽ ക്ലാസ് കണക്കിനളന്ന് റഷീദിന്റെ 'വിവരാവകാശത്തെ' അവഹേളിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.

വയറ് വിശന്ന് കത്തിക്കാളേണ്ട സമയമായി. പക്ഷേ വിശപ്പും സെരങ്കട്ടിക്കാഴ്ചകൾ കാണുന്ന തിരക്കിലാണ്. ഞങ്ങളെ ശല്യപ്പെടുത്താനുള്ള സമയമതിന് കിട്ടിയിട്ടില്ല. പിക്നിക്ക് കിറ്റിലെ ഏതാനും പഴങ്ങളും മിഠായികളും ഊഴമിട്ട് അവനെ തൃപ്തിപ്പെടുത്തുന്നുമുണ്ട്.

ഇപ്പോൾ ഈ മൃഗപ്രളയത്തിന്റെ വൈപുല്യത്തിനു മുന്നിൽ കണ്ണുകളും തോൽക്കുകയാണ്. ഞങ്ങൾ സഞ്ചരിക്കുന്ന പാതയുടെ ഇരുവശത്തും ദൂരക്കാഴ്ച്ചയിൽ നിറയെ മൃഗങ്ങളാണ്. എത്രയധികമെന്ന് ഊഹിക്കാനാവാത്തതുകൊണ്ട് കാക്കത്തൊള്ളായിരം എന്നു വീണ്ടും അമ്മു. പഴയ പടയോട്ട സിനിമക്കാഴ്ചകളിലെപ്പോലെ തിരമാലകളായി അവർ നീങ്ങുകയാണ്. ആ അതുല്യ രംഗത്തെ രണ്ടായിപ്പകുത്തുകൊണ്ട് സഫാരിവണ്ടി മുന്നോട്ട്. മൈഗ്രേഷനിലെ മികച്ച രംഗങ്ങൾ ഇതൊന്നുമല്ലെന്ന് റഷീദിന്റെ അറിയിപ്പ്. അതിന് ജൂൺ ജൂലായ് മാസങ്ങളിൽ വരണം.

ഒരു പക്ഷേ, ഏക ചലനാത്മകലോകാത്ഭുതമാകാം സെരങ്കട്ടിയ്ക്കും മസായിമാരയ്ക്കും ഇടയിൽ നടക്കുന്ന വിശ്രുതദേശാന്തരഗമനം. ലക്ഷക്കണക്കിന് വിൽഡ് ബീസ്റ്റുകളും സീബ്രകളും ഗസല്ലെകളും അണിനിരക്കുന്ന മഹായാനം. അതിനിടയ്ക്കവർ കുളമ്പടിച്ചു കടന്നുപോകുന്ന ജീവിത ദശകൾ . ഗർഭം, പിറവി , വളർച്ച, മരണം. ആരംഭമോ അവസാനമോ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്ത ചാക്രികഗമനം. ജനിച്ചിടത്ത് തുടങ്ങുന്നു. മരിക്കുന്നിടത്ത് അഥവാ ഇരയാകുന്നിടത്ത് തീരുന്നു. മഴയില്ലാത്തിടത്ത് നിന്ന് മഴയുള്ളിടത്തേയ്ക്ക്. വരൾച്ചയിൽ നിന്ന് പച്ചപ്പിന്റെ വളർച്ചകളിലേയ്ക്ക്. അങ്ങനെ മഴയെഴുതുന്ന തിരക്കഥയ്ക്കനുസരിച്ചാണ് ഈ അത്യത്ഭുത ദേശാന്തര ഗമനത്തിന്റെ സംവിധാനം .

ഒട്ടൊക്കെ നിയതമായ വഴികളിലൂടെ സമയബന്ധിതമല്ലാത്ത എന്നാൽ (മഴ) കാലബന്ധിതമായൊരു യാത്ര. ബ്രഹ്മാണ്ഡ കൂട്ടങ്ങളിൽ ഓരോരുത്തരും ഒറയ്ക്കൊറ്റയ്ക്ക് യാത്ര ചേരുന്നു. നയിക്കാൻ നേതൃത്വമില്ലതെ . എന്നാൽ അച്ചടക്കത്തോടെ. ഗ്രുമേതി, മാര നദികൾ ഇതിനിടയ്ക്ക് മുറിച്ചു കടക്കുന്നു. കുറേ പേർ നദിയിലെ മുതലകൾക്ക് ഭക്ഷണമാകുന്നു. കരകയറുന്ന വിൽസ് ബീസ്റ്റുകളെക്കാത്ത് സിംഹങ്ങൾ തീരത്ത് റോന്ത് ചുററുന്നു. കുറേ യാത്രികർ അവിടെ ഹിംസ്രജന്തുക്കൾക്ക് ബലിയാകുന്നു. പിന്നെയും ചിലർ വിശന്നും തളർന്നും മരിച്ചു വീഴുന്നു. ശവംതീനി പക്ഷികൾക്കും മൃഗങ്ങൾക്കും സദ്യയാകുന്നു. അങ്ങനെ ഭക്ഷണം തേടിയും മറ്റുളവർക്ക് ഭക്ഷണമായും അതൊരു തീർത്ഥാടനമാകുന്നു, പുണ്യയാത്രയാകുന്നു. തീർത്ഥയാത്രയുടെ കഠിനപരീക്ഷണങ്ങൾ മറികടക്കുന്നവർ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ Ndutu തടാക പ്രദേശങ്ങളിലും തെക്കൻ സെരങ്കട്ടിയിലും ചെയ്തിറങ്ങുന്ന ചാറ്റൽ മഴയിൽ പുതിയ യാത്രക്കാർക്ക് ജന്മം നല്കുന്നു. അങ്ങനെ യാത്രയ്ക്കിടയിൽ നഷ്ടമായ അംഗബലം തിരിച്ചപിടിയ്ക്കുന്നു.

ഈ സഞ്ചാരപാതകളെ വെട്ടിമുറിച്ചു കൊണ്ടാണ് അരുഷ -മുസോമ ഹൈവേ വരുന്നത്. വിക്ടോറിയ തടാകപ്രദേശത്താണ് മുസോമ.ഈ മണ്ടത്തരം സഫാരി ടൂറിസത്തിന്റെ അപചയവും സാമ്പത്തികനഷ്ടവും ആയിരിക്കും ടാൻസാനിയയ്ക്ക് വരുത്തിവെയ്ക്കുന്നത്.വരും തലമുറകൾക്ക് കാടും കാട്ടുമൃഗങ്ങളും പ്രകൃതിയുടെ ഓപ്പൺ തിയേറ്ററിലൊരുക്കുന്ന ലോകോത്തരപ്രദർശനവും അത് നഷ്ടപ്പെടുത്തും. പൊൻമുട്ടയിടുന്ന കാട്ടുതാറാവിനെ വേട്ടയാടുകയാണ് ടാൻസാനിയൻ സർക്കാർ. മൃഗസഞ്ചാരപാതയെ ആധുനിക റോഡുകൾ കൊണ്ട് വെട്ടുന്ന തെമ്മാടിത്തത്തിൽ നിന്ന് ടാൻസാനിയൻ സർക്കാർ പിന്മാറുമെന്ന പ്രതീക്ഷ നാട്ടിലേയും പുറത്തേയും പരിസ്ഥിതിവാദികൾക്കും പ്രകൃതി സ്നേഹികൾക്കും ഉണ്ടായിരുന്നു. വനസംരക്ഷണത്തിൽ ടനപ്പയെന്ന (TANAPA) ടാൻസാനിയൻ പാർക്ക് അധികാരികളെ സഹായിക്കുന്ന ഫ്രാക്ഫർട്ട് സൂവോളജിക്കൽ സൊസൈറ്റിയും (FZS) വഴി മുടക്കാൻ ആവതും ശ്രമിച്ചു. സർക്കാർ മുന്നോട്ട് വെയ്ക്കുന്ന 'വനപിളർപ്പൻ' പാതയ്ക്ക് ബദലായി സെരങ്കട്ടിയുടെ തെക്കോരത്തുകൂടെ വഴിവെട്ടാമെന്നാണ് ഇവർ നിർദ്ദേശിയ്ക്കുന്നത്. എന്നാൽ എക്കാലത്തും എവിടെയും സർക്കാരിന്റെ മുയലുക

മോഹൻ പുലിക്കോട്ടിൽ...
 

 

 

 

 

പകലെന്നൊ രാത്രിയെന്നൊ ഇല്ലാതെ ചില ഫോൺകോളുകൾ ജീവിതനോവുകൾ പറഞ്ഞുതീർക്കുവാനായ്‌ എഴുത്തുകാരിയെ തിരക്കി എന്നിലേയ്ക്ക്‌ വരാറുണ്ട്‌. എന്റെ ഉറക്കത്തിന്റെ ആലസ്യമോ പകലിന്റെ തിരക്കൊ അവരെ അലോസരപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിച്ച്‌ വാക്കുകൾക്ക്,‌ അവരുടെ കഥകൾക്ക്‌ കാതോർക്കുമ്പോൾ ഞാനെന്നെ മറന്നു പോവാറുണ്ട്‌ .

പ്രിയപ്പെട്ടൊരാളുടെ തോളിൽ മുഖം ചേർത്ത്‌ നിറയെ ശലഭങ്ങളുള്ളൊരു താഴ്‌വരയിലിരുന്ന് കൈയ്യിലെ മയിൽപ്പീലിയുടെ ഭംഗിനോക്കുന്നയെന്നെ സ്വപ്നം കണ്ടുറങ്ങുമ്പോഴായിരുന്നു മൊബൈൽ ശബ്ദം കേട്ട്‌ തുടങ്ങിയത്‌... പരിചയമില്ലാത്തൊരു നമ്പർ. പാതിയിൽ മുറിഞ്ഞ സ്വപ്നത്തിലേയ്ക്ക്‌ തിരികെ പോകാൻ മനസ്സ്‌ കൊതിച്ചെങ്കിലും അതവഗണിച്ച്‌ കാൾ അറ്റന്റ്‌ ചെയ്തു.

കുപ്പിച്ചില്ലുകൾ കുത്തിയിറങ്ങും പോലെ ഹൃദയത്തിലേയ്ക്കാഴ്‌ന്നിറങ്ങുന്നൊരു കരച്ചിലായിരുന്നു ആദ്യം കാതിലേയ്ക്കെത്തിയത്‌. ആരാണ്, എന്തിനാണു കരയുന്നതെന്നൊക്കെ ചോദിച്ചിട്ടും കരച്ചിലു തുടർന്നപ്പൊൾ "ഞാനുണ്ട്‌ കൂടെയെന്നെ"ന്നിൽ നിന്നും ഞാനറിയാതെ വന്ന വാക്കുകൾ കേട്ട ബലത്തിലാവാം അവളെന്നോട്‌ സംസാരിച്ച്‌ തുടങ്ങി...

"കവിതകളെഴുതുന്ന അമൃത ചേച്ചിയല്ലെ? ചേച്ചി, എന്റെ പേരു സയനോര... ഞാനിവിടെ വൈറ്റിലയിൽ നിന്നാ വിളിക്കുന്നത്‌... സിയ എന്ന പേരിൽ ചേച്ചിയുടെ എഫ്‌ ബി ഫ്രണ്ടാണ്. എന്നെയൊന്ന് രക്ഷിക്കാമോ അല്ലെങ്കിൽ അയാളെന്നെ കൊല്ലും"

പാതികൊഴിഞ്ഞ ഉറക്കത്തിന്റെ തൂവലുകൾ തഴുകുന്ന മിഴികൾ വലിച്ചു തുറന്ന് അറിയാതെ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു പോയ്‌...
"കൊല്ലുമെന്നോ? ആര്... മോളെവിടെയാണ് ? എനിക്ക്‌ മനസിലാവുന്നില്ല ഒന്നും."

" പ്രളയത്തിന്റെ സമയത്തിട്ട പോസ്റ്റിൽ നിന്നും കിട്ടിയ ചേച്ചിയുടെ നമ്പരിലേയ്ക്ക്‌ ഞാൻ അഡ്രസ്സ്‌ അയച്ചിട്ടുണ്ട്‌... ഭർത്താവിന്റെ വീട്ടിലാണു ഞാൻ. വിവാഹം കഴിഞ്ഞിട്ട്‌ മൂന്നുമാസമായി... എന്റെ വീട്‌ ആലുവയിലാണ്... കല്യാണം കഴിഞ്ഞ അന്നു മുതലിയാളെന്നെ ഉപദ്രവിക്കുവാ ചേച്ചി... ഞാനിപ്പൊ അയാളു കാണാതെ കട്ടിലിനടിയിൽ കയറിയിരുന്നിട്ടാ വിളിക്കുന്നത്‌. ഇവിടെത്ര നേരമിരിക്കാൻ പറ്റുമെന്നറിയില്ല കണ്ടാൽ അയാളെന്നെ കൊല്ലും."

കാതിലേയ്ക്കലച്ചെത്തുന്ന കരച്ചിലിനൊപ്പം ചിതറി വീണ വാക്കുകൾ തിരികെയൊന്നും ചോദിക്കുന്നതിനു മുമ്പെ കാൾ കട്ടായി.

എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചിരുന്നു പിന്നെ വാട്ട്സാപ്പ്‌ നോക്കി... കാൾ വന്ന നമ്പരിൽ നിന്നും ആ കുട്ടിയുടെ ഫോട്ടോയും അഡ്രസ്സുമെടുത്തു.

ഇന്റർവ്വ്യൂ ചോദിച്ച്‌ വിളിച്ചപ്പോഴൊക്കെ പറ്റില്ലെന്ന് പറഞ്ഞതിൽ പിണങ്ങിനടക്കുന്ന വൈറ്റിലയിൽ താമസിക്കുന്നൊരു പത്രക്കാരൻ സുഹൃത്തിനെ വിളിച്ചു അങ്ങനൊരഡ്രസ്സും വീടുമുണ്ടോന്ന് തിരക്കി ഉറപ്പാക്കി.

പരിചയമുള്ളൊരു പോലീസ്‌ ഓഫീസറുടെ സഹായത്തോടെ ആ കുട്ടി തന്ന അഡ്രസ്സിലെത്തിയപ്പോൾ മദ്യലഹരിയിൽ ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവിനെയായിരുന്നു കണ്ടത്‌... സിഗരറ്റുകൊണ്ട്‌ പൊള്ളിയ മുഖത്തേയും കൈകളിലേയും പാടുകളുമായ്‌ അടികൊണ്ട്‌ പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ട്കിടന്നൊരു പെണ്ണിനെ കാലുകൊണ്ട്‌ തട്ടി ഇവളെന്റെ ഭാര്യയാണു എനിക്കെന്തും ചെയ്യാം എന്ന് പറഞ്ഞവനെ, കൊന്ന് കളയാനാവാത്തതെന്റെ പരാജയമായിത്തോന്നി.

കൂടെവന്ന സുഹൃത്തുക്കൾ ക്ഷമയറ്റ്‌ അയാളെ തല്ലിയൊതുക്കിയതുകൊണ്ട്‌ മാത്രമായിരുന്നു അവളെ അവിടെ നിന്നും ഹോസ്പിറ്റലിലെത്തിക്കാൻ കഴിഞ്ഞത്‌.

പോലീസ്‌ സഹായത്തോടെ അവളുടെ വീട്ടുകാരെത്തുമ്പോൾ ഇനിയവൾ രക്ഷപെട്ടല്ലൊ എന്ന ചിന്ത "ഭർത്താവായാൽ ഒന്ന് വഴക്ക്‌ പറഞ്ഞെന്നൊ തല്ലിയെന്നോയിരിക്കും അതിനൊക്കെ നീയിങ്ങനെ നാട്ടുകാരെ വിളിച്ച്‌ കൂട്ടണൊ... പെണ്ണായാൽ കുറച്ചൊക്കെ സഹിക്കണമെന്ന് ഞാൻ പറഞ്ഞതല്ലെ"
എന്നൊട്ടും ദയയില്ലാതെയുള്ള അവളുടെ അമ്മയുടെ വാക്കുകൾ കേട്ടപ്പോഴില്ലാതെയായി. ഇവരു തന്നെയാണോ ഇവളെ പ്രസവിച്ചതെന്നറിയാതെ ചിന്തിച്ചു പോയി.

വിവാഹം കഴിച്ച്‌ വിടുന്നതോടെ ആ പെൺകുട്ടിയെ ഉപേക്ഷിക്കുന്ന ഇത്തരക്കാരെ പലരേയുമറിയാമെങ്കിലും അവളുടെ മുഖത്തേയ്ക്ക്‌ നോക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.
ഈ കുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ ഭർത്താവ്‌ മാത്രമല്ല നിങ്ങളും ജയിലിൽ കിടക്കേണ്ടി വരും, അതുകൊണ്ട്‌ യാതൊരു വിധത്തിലും സങ്കടപ്പെടുത്താതെ കൂടെനിക്കണമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ അവരുടെ കയ്യിലേയ്ക്ക്‌ വച്ചു കൊടുക്കുമ്പോൾ കണ്ട അവരുടെ കണ്ണുകളിലെ തിളക്കത്തോട്‌ വല്ലാത്തൊരു പുച്ഛം തോന്നി.

മരുന്നിന്റെ സഹായത്തോടെ പാതിചരിഞ്ഞു കിടന്നുറങ്ങുന്ന അവളുടെ കൈകൾ അപ്പോഴുമെന്റെ വിരലുകളിൽ മുറുകെ പിടിച്ചിരുന്നു.

അമൃത.എസ്

 

ഉള്ളിയരിഞ്ഞരിഞ്ഞ്
ചുവന്ന കണ്ണിൽ
നിറഞ്ഞു വന്ന
കണ്ണീരിനെ
തുടച്ചെറിഞ്ഞാണവൾ
പറഞ്ഞത് ;

"ആരുമെന്നോട് മിണ്ടണില്ല്യാ.."

അടുക്കളത്തിണ്ടുമ്മേലിരുന്ന്
തക്കാളീം കയ്പയ്ക്കേം
തമ്മിൽത്തമ്മിൽ
മിഴിച്ചു
നോക്കിയതുകണ്ട്
കത്തിയെടുത്ത് ,
കയ്പയ്ക്കക്കിട്ട്
നാല് തട്ടുകൊടുത്ത്,
ചറുപറെ കീറി,
അവൾ
അരിശം തീർത്തു.

മസാലയിട്ട്
തിളപ്പിച്ച സാമ്പാറിൽ നിന്ന്
എന്തോ പറയാനായി
പൊങ്ങി വന്ന
കായം
അവളുടെ
കായബലമോർത്ത്
വന്ന വഴിയേ തിരിച്ച്
മുങ്ങാങ്കുഴിയിട്ടു.

കണ്ണുതുടച്ച്,
മൂക്കുചീറ്റി,
ചീനച്ചട്ടിയോട്
പായാരം പറഞ്ഞ്
മെല്ലെ
എണ്ണ ചൂടാക്കി
ഒപ്പം
അവളും ചൂടായി..

"ഇനി ഞാനും മിണ്ടില്ല്യാ...

എണ്ണേലിട്ട
കടുകാണേ സത്യം..."

ക്ഷമകെട്ടൊടുവിൽ
കടുകാണ്
പൊട്ടിത്തെറിച്ചത്,
"ഒന്നു മിണ്ടാതിരിക്ക്വോന്ന്.."

അങ്ങിനെ...
അങ്ങിനെയാണ്
അവളിപ്പൊ
ആരോടും മിണ്ടാതായതും
ആ വീടിനോളം മൂകമായതും!

ശ്രീജ ജയചന്ദ്രൻ

 

 

 

നോവല്‍ കൊറോണവൈറസ് അഥവാ കോവിഡ് 19 വൈറസ് ലോകത്തെ ഒരു പുതിയ അവതാരമാണ്. വൈറസുകളുടെ പൊതുസ്വഭാവങ്ങള്‍ മുന്‍നിര്‍ത്തിയും ലോകത്താകമാനം ഈ വൈറസ് പ്രകടമാക്കിക്കൊണ്ടിരിയ്ക്കുന്ന രീതികള്‍ വച്ചുള്ള നിഗമനങ്ങള്‍ ആസ്പദമാക്കിയുമാണ് നമ്മള്‍ എങ്ങിനെ ഈ വിപത്തിനെ നേരിടണമെന്ന് തീരുമാനിയ്ക്കുന്നത്.

രോഗപ്രതിരോധശേഷി താരതമ്യേന അല്‍പ്പം കുറഞ്ഞുനില്‍ക്കുന്ന ഘട്ടമാണ് ഗര്‍ഭകാലം. ആയതിനാല്‍ ഈ വൈറസ് ഗര്‍ഭിണികളെ എളുപ്പത്തില്‍ പിടികൂടുന്നതിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനും സാദ്ധ്യത കൂടുതലാണ്. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടാക്കുവാന്‍ പല വൈറസുകളും കാരണമാകാറുള്ളതിനാല്‍ കൊറോണവൈറസും അക്കാര്യത്തില്‍ വിഭിന്നമാകാന്‍ വഴിയില്ല.

ഗര്‍ഭിണികളിലെ പ്രമേഹം , രക്താതിസമ്മര്‍ദ്ദം, ആസ്ത്മ,ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് വഴിമാറാൻ ഈ വൈറസ് ഇടവരുത്താം.മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിപ്പ് മുതലായവയും മറ്റുരാജ്യങ്ങളില്‍ കോവിഡ് 19 ബാധിതരായ ഗര്‍ഭിണികളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതിനാല്‍ ലോക്ക് ഡൗണ്‍ ഒക്കെ പ്രഖ്യാപിച്ച് ലോകം മുഴുവന്‍ അതിജാഗ്രതയോടെ ഇരിയ്ക്കുന്ന വേളയില്‍ ഗര്‍ഭിണികള്‍ ഒരു ഉപേക്ഷയും അക്കാര്യത്തില്‍ കാണിയ്ക്കരുത്.
പതിവ് ചെക്കപ്പ് മുടക്കാന്‍ പാടില്ല എന്ന ചിന്തയോടെ പുറത്തേയ്ക്കിറങ്ങുന്നതിന് മുന്‍പായി ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് ഉപദേശം തേടണം.ചെക്കപ്പുകളുടെ എണ്ണം അത്യാവശ്യത്തിനുമാത്രമായി ചുരുക്കി ഗര്‍ഭിണികളെ കോവിഡ് 19 ബാധയില്‍നിന്ന് സംരക്ഷിയ്ക്കുന്ന രീതിയാണ് ഡോക്ടര്‍മാര്‍ ഈ പ്രത്യേകസാഹചര്യത്തില്‍ സ്വീകരിച്ചുവരുന്നത്.

വിദേശയാത്ര, അന്യസംസ്ഥാന യാത്ര എന്നിവ ചെയ്തവരും ,കോവിഡ് 19 ബാധിതരുമായോ, ക്വാരന്റൈനില്‍ ഇരിയ്ക്കുന്നവരുമായോ സമ്പര്‍ക്കമുണ്ടായവരും ആരോഗ്യവകുപ്പിന്റെ കോവിഡ് സെല്‍ നിര്‍ദേശിയ്ക്കുന്ന നിഷ്കര്‍ഷകള്‍ കര്‍ശനമായി പാലിയ്ക്കുകയും, പനി , ചുമ, തൊണ്ടവേദന, ശ്വാസതടസ്സം മുതലായവയെന്തെങ്കിലും അനുഭവപ്പെട്ടാല്‍ അവരുടെ മേല്‍നോട്ടത്തില്‍തന്നെ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.

മേല്‍പറഞ്ഞ ഹൈ റിസ്ക് വിഭാഗക്കാര്‍ ഗര്‍ഭസംബന്ധമായി അടിയന്തിരചികിത്സ തേടേണ്ടതായി വന്നാലും കോവിഡ് സെല്ലിനെ ഉടനെ അറിയിച്ച് അവരുടെ ചികിത്സാ സംവിധാനങ്ങൾ മാത്രമേ സ്വീകരിയ്ക്കാന്‍ പാടുള്ളൂ.കോവിഡ് റിസ്ക് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി തെരഞ്ഞെടുത്ത ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ട്.

കോവിഡ് ബാധ സാധാരണ പ്രസവം നടത്തുന്നതിന് തടസ്സമല്ല.മുലയൂട്ടലും ഒഴിവാക്കേണ്ടതില്ല. മാസ്ക് ഉപയോഗിച്ചും കുഞ്ഞിന്റെ ശരീരത്തിലേക്ക് തുമ്മലും ചുമയുമേല്‍ക്കാതെ ശ്രദ്ധിച്ചുമാണ് മുലയൂട്ടേണ്ടത്. കുഞ്ഞിനെ സ്പര്‍ശിയ്ക്കുന്നതിനുമുന്‍പായി കൈകള്‍ മുഴുനീളം സോപ്പുപയോഗിച്ച് ഇരുപത് സെക്കൻഡ് നന്നായി പതപ്പിച്ച് കഴുക

ഡോ.നസീം

എളുപ്പമല്ല, ഒരു വീട്ടിൽ അടച്ചിരിക്കുക എന്നത്. അതും, അമ്മായി അച്ഛനും, അമ്മായി അമ്മേം, ഭർത്താവും, രണ്ടും മൂന്നും കുഞ്ഞുങ്ങളും ഒക്കെയായി. ഒന്നോ രണ്ടോ ദിവസം അല്ലല്ലോ ഇത്. കുറെയേറെ ദിവസമില്ലേ??? ഒരു ആവറേജ് കുടുംബത്തിലെന്തായാലും നാലോ അതിൽ കൂടുതലോ അംഗങ്ങൾ കണ്ടേക്കാം.

ജോലിക്ക് പോകുന്ന ദിവസങ്ങളിൽ, കുട്ടികൾ സ്‌കൂളിൽ പോകുന്ന ദിവസങ്ങളിൽ കാലത്തെ ഒരു എട്ട് എട്ടരയാകുമ്പോഴേക്കും, മൂന്നോ, നാലോ ചോറ് പൊതി തയാറാക്കി , ഭർത്താവിനെയും കുട്ടികളെയും അയച്ചു കഴിഞ്ഞാൽപ്പിന്നെ വൈകുന്നേരം വരെ തനിയെ ആയിരിക്കുമല്ലോ. തുണിയലക്കലും, വീട് അടിച്ചു വാരലും, ഉം.. വേണേൽ ചെയ്യാം... അല്ലെങ്കിൽ സ്വന്തം സൗകര്യത്തിനു സമയം നോക്കി ചെയ്യാം. ഇതിനിടയ്ക്ക്, സ്വന്തം താല്പര്യങ്ങൾക്ക് അൽപസമയം മിക്ക വീട്ടമ്മമാരും കണ്ടെത്തുന്നുണ്ട് എന്നതാണ് ഒരു സത്യം. അൽപ്പം കഥയെഴുതുന്ന സ്ത്രീകളോ, തുന്നുന്നതോ, ക്രാഫ്റ്റ് ചെയ്യുന്നവരോ ഒക്കെ ആയവർക്ക്, അവരുടെ താൽപര്യങ്ങളിൽ അൽപ്പ സമയം നീരാടാം. പിന്നെ അവർ വരുന്ന സമയത്തേക്ക് മതി അടുക്കളയിലെ യുദ്ധം. പ്രായമായ ആൾക്കാർ വീട്ടിലുണ്ടെങ്കിലും, അവർക്ക് ഭക്ഷണം കൊടുക്കലും ഒക്കെ വലിയ വിഷയമല്ല. വൈകിട്ട് ചായ, നാല് മണി പലഹാരം, രാത്രി ഭക്ഷണം, ഒക്കെ ഒരു അഞ്ചു മണി മുതൽ ഏഴു മണി കൊണ്ട് തീരും. ഇതിനിടയിൽ കുട്ടികളുടെ പഠിത്തം, ഹോംവർക്ക് ഒക്കെ ഒരു റുട്ടീൻ പോലെ ചെയ്തു പോകും. ഇനി ജോലിക്ക് പോകുന്ന സ്ത്രീ ആണെങ്കിൽ ഇതിൽ നിന്നുംഒട്ടും വിഭിന്നമല്ല വീട്ടു പണികൾ. ഓഫിസ് ജോലി എന്നത് ചിലർക്ക് റിലാക്സിങ് ആയിരിക്കാം. ചിലർക്ക് സ്ട്രെസ്സ്‌ഫുളും. എന്തായാലും, അടുക്കളയിൽ അങ്കത്തേക്കാൾ ആശ്വാസം ആണെന്ന് അനുഭവസ്ഥർ പറയുന്നു. ചിലർക്ക് വീട്ടുപണിക്ക് സഹായത്തിനും ആളുണ്ടായെന്നും വരാം. അപ്പോളതത്ര വിഷയമല്ലല്ലോ.

ഇതിപ്പോ കഥ മാറി...വീട്ടിൽ ഇപ്പോഴും യുദ്ധത്തിന്റെ അന്തരീക്ഷം.കാലത്തേ 6 മണിക്ക് അടുക്കളയിൽ കയറുന്നു. അതോ അഞ്ചു മണിക്കോ? കുട്ടികൾ ഉണർന്നാൽ, പല്ലു തേച്ചു വരുന്ന സമയത്തേ കേൾക്കാം പല്ലവി, "വിശക്കുന്നു അമ്മേ... " ( വിശക്കുന്നു അച്ഛാ എന്നെന്താ പറയാത്തത്?)
ഓ! അമ്മ ആണല്ലോ അടുക്കള ഇൻ ചാർജ്ജ്.
ചായ, ലഘു പലഹാരം ... അപ്പോഴേക്കും ഭർത്താവിന്റെ വിളി വന്നിരിക്കും ...ചായ !! അമ്മായി അച്ഛൻ, അമ്മായിയമ്മ... ആദ്യ സെറ്റ് ചായ കൊടുത്തു. ഊണ് മേശയിൽ ആവും പലപ്പോഴും കഴിക്കാനിരിക്ക്യ. കുട്ടികൾ ചായേം പലഹാരോം കൊണ്ട് ദേ പോകുന്നു ഉമ്മറത്തോ, സോഫയിലോ... ടി വി ഓൺ ആകുന്നു.. കാർട്ടൂൺ, അല്ലെങ്കിൽ വല്ല സിനിമാ ചാനൽ.. ഇതിനിടയിൽ റിമോട്ടിന് കടി പിടി... ചായ, ബിസ്ക്കറ്റ് ഇത്യാദി അവിടവിടെ തൂകി പിള്ളേർ അവരുടെ ലോകത്തിലേക്ക് കടക്കും... അമ്മ! നിവർത്തി ഇല്ലല്ലോ . ചൂലും, ഡസ്റ്റ് പാനും കൊണ്ട് അത് അപ്പടി വാരി എടുത്തു പോകുന്ന സമയം, അടുപ്പിൽ കുക്കറിൽ സാമ്പാറോ, ചെമ്പിൽ ഇഡ്ഡലിയോ ഒക്കെ വേവുന്നുണ്ടാകും.ഇതിനിടക്ക് മക്കൾസ് ബേക്കറി വെച്ച പാത്രം രണ്ടു വട്ടം സ്കാൻ ചെയ്തു കഴിഞ്ഞു കാണും.

പ്രാതൽ സമയം കേൾക്കാം "അയ്യേ.. ഇഡ്‌ഡലിയോ?" ഈ അമ്മക്ക് ഇടിയപ്പം, മുട്ട റോസ്റ്റ്, അല്ലെങ്കിൽ വല്ല ബീഫ് ഇഷ്ടു മറ്റോ ഉണ്ടാക്കിക്കൂടെ?? " ഇഡ്ഡ്ലി വിരോധി ആയ അമ്മായിയച്ഛനും, ഭർത്താവിനും, ദോശ, അല്ലെങ്കിൽ ചപ്പാത്തി... ! കഴിച്ചു കഴിയുന്നു.. വീണ്ടും ഊണ് മേശ അതാ യുദ്ധം കഴിഞ്ഞ പടനിലം.

ഈ സമയം ഉച്ചക്കത്തെക്കുള്ള അരി ഇട്ടിരിക്കും, കറി , കൂട്ടാനും ഉപ്പേരിയും.... ! ഒക്കെ മൾട്ടി ടാസ്കിങ് ആണ്.!

കാപ്പി കുടിച്ച പത്രം കഴുകുന്ന സിങ്കിന്റെ അരികിൽ നിന്നും ഒരു നൂറു വട്ടം, അടുപ്പിലെ തീ നീക്കാനോ, കുക്കറിന്റെ വിസിൽ എണ്ണി ഗ്യാസ് അണയ്ക്കാനോ ഒക്കെ അമ്മ ഓടിയിരിക്കും..

ഈ സമയം ലെ കുട്ടികൾ വീണ്ടും ടി വി , അല്ലെങ്കിൽ കംപ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ...പഠിക്കാനുള്ള പുസ്തകമൊക്കെ എന്നോ എങ്ങോട്ടോക്കോ എറിഞ്ഞിട്ടുണ്ടാകും. എട്ടു വരെ പരീക്ഷ ക്യാൻസൽ ആക്കിയ സർക്കാരിന് നമോവാകം. പിള്ളാരിത്ര ഹാപ്പിയായി കണ്ടിട്ടില്ല.ഫലം വിശപ്പാണ്.. വയറ്റിൽ കോഴിക്കുഞ്ഞുങ്ങൾ പാഞ്ഞു നടക്കുന്നുണ്ടോ എന്ന മട്ടിൽ ആണത്രേ ഈ സമയം വിശപ്പ് ! വിശപ്പോ.. വിശപ്പ്... ബേക്കറി ടിന്നിൽ ഉണ്ടായിരുന്നത് സകലതും ,അവൽ , പറമ്പിലെ പേരക്കായ ,ചാമ്പങ്ങ.. ഒക്കെ മേഞ്ഞു തീർത്തിട്ടുണ്ട്. നാട്ടിൻ പുറത്തെ കുട്ടികൾ! ഫ്ലാറ്റിലോ, പട്ടണത്തിന്റെ ഇത്തിരി വട്ടത്തിലെ കുട്ടികളോ ആണെങ്കിൽ, അവരുടെ വീടിന്റെ ചുമരിന്റെ ഉള്ളിൽ ഉള്ളത് ഒക്കെ അരിച്ചു പെറുക്കി തീർത്ത് കാണും.

ഇടിവെട്ട് പോലെ ലോക്ക് ഡൗൺ വന്നപ്പോഴേക്കും, സൂപ്പർമാർക്കറ്റിൽ പോയി കിട്ടിയതെന്തൊക്കെയോ വാങ്ങി. പട്ടിണി കിടക്കാൻ പറ്റില്ലാലോ.. മെയിൻ ആയി അരിയാണ് വാങ്ങിയത്. കഞ്ഞി വെച്ചെങ്കിലും കുടിക്കാമല്ലോ. ഇതിപ്പോ, കുട്ടികൾക്ക് ഇടനേരത്തിനു തിന്നാൻ അരിയുണ്ട ഉണ്ടാക്കി തന്നെ ആ അരി തീരും. കണ്ടറിയാം, എന്താകുമെന്ന്! പിള്ളാരല്ലേ.. തിന്നട്ടെ...!
തിന്നു മേശ, കട്ടിൽ സോഫ, ഉമ്മറം എന്നിവിടങ്ങളിലൊക്കെ തിന്നു കുടഞ്ഞു ഉറുമ്പിൻ കൂട്ടത്തെ വരുത്തുന്നതാ സഹിക്കൻമേലാത്തത്.

അത് പോട്ടെ... ഈ സമയം , ലെ ഭർത്താവ് മൊബൈലിൽ തോണ്ടി ഇരിക്കുന്നുണ്ടാകും. ഇനി അടുത്ത വിശപ്പിനു കൈ കഴുകി ഊണ് മുറിയിൽ വന്നാ മതിയല്ലോ.വല്ല ഫ്രീ തിങ്കേഴ്സിലോ അതുമല്ലെങ്കിൽ വല്ല സിനിമാ ഗ്രൂപ്പിലോ ഒക്കെ പോയി രാഷ്ട്രീയ അടികളും സിനിമാ ഫാൻ ഫൈറ്റുകളും മൂപ്പർ നടത്തുന്നുണ്ടാകും. "ഇങ്ങോട്ട് വന്നൊന്ന് ഈ തേങ്ങാ ചിരകിത്താ മനുഷ്യാ!! "ങേ ഹേ ! ചെവി കേൾക്കില്ലാ ... വിളി ഉപേക്ഷിച്ചു , സ്വന്തായി ഉണ്ടാക്കുന്നതാ ഭേദം.

മൊബൈൽ റേഞ്ച് ഇല്ലാത്തയിടത്ത് ആണേൽ വല്ല ചീട്ട് കളി കൂട്ടമോ, കാരംസ് കളി ടീമോ ഒക്കെ ഉണ്ടാകും. അതുമല്ലെങ്കിൽ അപ്പുറത്തെ കുട്ടപ്പന്റെയൊപ്പം അടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ചൂണ്ട ഇട്ട് ഇരിക്കുന്നുണ്ടാകും.ഒരു ഊപ്പ മീനിനെ പോലും അങ്ങേരു ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല... പിന്നെന്തു ചൂണ്ട ഇടൽ ആണോ ??

മീൻവൈൽ ഉണ്ണാൻ കൃത്യ സമയത്ത് ടീം ഹാജർ.

ഉച്ച ഊണും കഴിഞ്ഞു, പിന്നേം പിന്നേം കുട്ടികൾക്ക് വിശക്കുന്നു.. സ്‌കൂളിൽ പോകുമ്പോ ഈ വിശപ്പൊക്കെ എങ്ങനെ അടക്കുന്നോ ആവോ...! സ്‌കൂൾ ദിവസത്തെ വിശപ്പിനെ ഓർത്ത് കുട്ടികളോട് പാവം തോന്നി...വളരുന്ന പ്രായം അല്ലെ... ന്നാലും ഇങ്ങനെ ണ്ടോ.. ഒരു ഇടനേരം വിശപ്പ്.

എന്തായാലും, അടുക്കളയിന്നു ഇറങ്ങാൻ നേരം ഇല്ല....ചക്ക അട, ഉണ്ണിയപ്പം, അവലോസുണ്ട, ഏത്തക്കാപ്പം,... യുട്യൂബ് നോക്കി ഇപ്പ ഉണ്ടാക്കാൻ സുഖം.അല്ലെങ്കിൽ ഒക്കെ കുളം ആകും. ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും, ഒരു എക്സ്പേർട്ട് ബേക്കറി മേക്കർ ആവും... സ്വയം അഭിമാനം തോന്നി.

ഇതിന്റെ ഇടയിൽ അലക്കണം, അടിച്ചു വാരണം ഒരു നൂറു തവണ. കുളിക്കണം,വിളക്ക് വെക്കണം.. മുടക്കാനാവില്ലല്ലോ !!

അത്താഴം പിന്നേം മുൻപേ സംഭവിച്ചത് ഒക്കെ ആവർത്തിക്കുന്നു......

ഈ ഗാർഹികജോലി ചക്രം ആണ് ഇപ്പോഴും കൊറോണക്കാലത്ത് മിക്ക വീടുകളിലും... !

ഒക്കെ കഴിഞ്ഞു ഒന്ന് നടുവ് നിവർത്തുമ്പോഴേക്കും, ഭർത്താവിന്റെ പ്രേമം അതാ ഉണരുന്നു...!

അമ്പടാ.... ഞാനീ കണ്ട പണി മുഴുവനും എടുത്തേയ്ച്ചും എന്നെ സഹായിക്കാൻ നിങ്ങൾക്ക് സമയമില്ലല്ലോ.....! അപ്പോ ബാൾ ഈസ് നൗ ഇൻ മൈ കോർട്ട്..

"അങ്ങോട്ട് നീങ്ങി കിട മനുഷ്യാ....
തൊട്ടു പോകരുത്.. ഹും !!"

ലോക്ക് ഡൗൺകാലം ആണ് !! ഹല്ലാ പിന്നെ! കൊറോണ കാലത്തെ സമരമുറ!!

സീതാ വേണി

 

 

കേരള സർക്കാർ മാർച്ച് ആദ്യവാരം മുതൽ കോവിഡ് പ്രതിരോധത്തിൽ സജീവമാണ്. സർക്കാർ ഇത്വരെ ഏകോപനത്തോടും ജാഗ്രതയോട്മാണ് പ്രവർത്തിച്ചത്. അതിൽ പ്രധാനപങ്ക് വഹിച്ചത് കേരളത്തിലെ ആരോഗ്യ സംവിധാനവും പ്രവർത്തകരും, ദുരന്ത നിവാരണ വകുപ്പും റെവന്യൂ വകുപ്പും പിന്നെ പോലീസ് വകുപ്പുമാണ്. അതിൽ മന്ത്രിസഭയും മുഖ്യ മന്ത്രിയും ഉത്തരവാദിത്തത്തോടെ അവരുടെ ജോലികൾ ചെയ്യുന്നു. എല്ലാവര്ക്കും അഭിവാദ്യങ്ങൾ.

കോവിഡ് പ്രതീകരണത്തിന്റ ആദ്യ ദിശയിൽ ആരോഗ്യ മന്ത്രി ശൈലജ ആയിരുന്നു പത്ര സമ്മേളനങ്ങൾ നടത്തിയത്. എന്നാൽ രണ്ടാമത്തെ ഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം ഏറ്റെടുത്തു. അത് നല്ല കാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം കോവിഡ് ഇന്ന് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല.

കോവിഡ് മഹാമാരി ലോക്‌ഡൗണിലേക്ക് പോയപ്പോൾ അത് ഒരു സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പ്രശ്നമാകുകയാണ്. കോവിഡ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ചരിത്രത്തിൽ സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള മൾട്ടി ഡൈമെൻഷനൽ മഹാമാരി ദുരന്തമാണ്.. ഇങ്ങനെയുള്ള അവസ്‌ഥ ആധുനിക ചരിത്രത്തിൽ തന്നെ ആദ്യമാണ്. ലോകത്തു മുന്നൂറു കോടി ജനങ്ങൾ ലോക്ഡൗണിലാണ്.
ഇത് എവിടം വരെപോകും എന്ന് പറയാനോ മുൻകൂട്ടി പ്രവൃത്തിക്കുവാനോ സാധിക്കില്ല

അത്കൊണ്ട് തന്നെ ഒരു സംസ്ഥാനത്തെ ദുരന്ത നിവാരണ അതോരിറ്റി ചെയർമാനായ മുഖ്യ മന്ത്രിയുടെ നേതൃത ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്. കാരണം വിവിധ വകുപ്പുകളെ ഏകോപിക്കണ്ട ചുമതല മുഖൈ മന്ത്രി
ക്കാണ്. മാത്രമല്ല ഏത് യുദ്ധ സമയത്തും വൻ ദുരന്ത സമയത്തും കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ 24x7മോഡിൽ നിരന്തരം ജാഗ്രത പുലർത്തുന്ന മുഖ്യമന്ത്രി ഈ കഴിഞ്ഞ രണ്ടാഴ്ച്ച കാണിച്ച നേതൃത്വ പാടവം വളരെ നല്ല നിലവാരത്തിലാണ്. അതിന് ഹൃദയഗമായ അഭിന്ദനങ്ങൾ. അതു കൊണ്ട്കൂടിയാണ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതത്.

ഈ അവസ്ഥയിൽ ' hope for the best and prepare for the worst ' എന്ന നായകാര്യ ഭരണ സംവിധാന സമീപനത്തിലെക്ക് സർക്കാർ പോകണം..
കാരണം കോവിഡ് സാമൂഹിക വ്യാപന അവസ്ത്ഥയിലേക്ക് പോകുകയാണ്. ഇപ്പൊഴുള്ളതിന്റെ പല മടങ്ങായി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

സർക്കാർ എന്ത് ചെയ്യണം

1) അടുത്ത ഒരു വർഷത്തേക്കുള്ള ഒരു റിസ്ക് അസ്സെസ്സ്മെന്റ് ഉടനെ നടത്തുക. അത് ആരോഗ്യ സംവിധാനം, സാമൂഹിക പ്രശ്നങ്ങൾ, സാമ്പത്തിക പ്രത്യാഘാതം, ബഡ്ജറ്റ് -പബ്ലിക് പ്രതി സന്ധികൾ, ഗവര്ണൻസ് പ്രശ്നങ്ങൾ, രാഷ്ട്രീയ എല്ലാം വിശ്ലേഷണം ചെയേണ്ടതാണ്.

2) റിസ്ക് അസ്സമെന്റ്.. Higher probability, medium probability, low probability എന്ന് തരം തിരിച്ചു വിവിധ സിനേറിയോ മാപ്പിങ് നടത്തി അതിന് അനുസൃതമായി കണ്ടിജൻസി പ്ലാൻ നടത്തേണ്ടതാണ്.

3) അതിനായി മുഖ്യമന്ത്രി എത്രയും വേഗം ഒരു മന്ത്രിയെ കണ്വീനറാക്കി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ്, പ്ലാനിങ് ബോഡ് അംഗങ്ങൾ വിവിധ വിദഗ്തരുടെ സമതിയുണ്ടാക്കി ഓരു മാസത്തിനകം കണ്ടിജൻസി പ്ലാൻ തയ്യാറാക്കണം. എന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള ഉപസമിതിയുടെ ചെയർപേഴ്‌സൺ കേരളത്തിലെ ധനകാര്യ മന്ത്രി ആയിരിക്കനം. കാരണം അദ്ദേഹത്തിന് ഡോ. തോമസ് ഐസക്കിന് സാമ്പത്തിക ശാസ്ത്രത്തിലും പ്ലാനിങ്ങിലും പ്രാവീണമുള്ളയാളാണ്. ഏകാപ്പിക്കുവാൻ കാര്യ പ്രാപ്‌തിയുള്ള മന്ത്രിയാണ്

4) കൊറോണ വ്യാപനം മെയ് കഴിഞ്ഞും നിലനിന്നാൽ അത് ഇന്ത്യൻ ഇക്കോണമിയെ മാത്രമല്ല ബാധിക്കുന്നത് . എണ്ണവില കുറെഞ്ഞു അത് ഗൾഫ് ഇക്കോണമിയെ വല്ലാതെ ബാധിക്കാൻ സാധ്യതയുണ്ട്. അതുപോലെ മിക്ക അന്തരാഷ്ട കമ്പിനികളും കണ്ടിജൻസി പ്ലാനിലേക്കു പോകുകയാണ്. അതിൽ പ്രധാന കാര്യം ചിലവ് ചുരുക്കുക എന്നതാണ്.

അത്കൊണ്ട് പലകമ്പിനികളും ആളുകളെ പറഞ്ഞു വിടാൻ സാധ്യത തള്ളികളയാൻ ആവില്ല. കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും രാജ്യങ്ങളിൽ നിന്നും നിന്ന് ആളുകൾ ജൂലൈ -ആഗസ്റ്റ് മാസം മുതൽ തിരിച്ചു വന്നാൽ അത് പ്രശ്നമാകാം.

5) ഇപ്പോൾ ലോകത്തിൽ 34 തിരഞ്ഞെടുപ്പുകൾ മാറ്റി വച്ചിരിക്കുകയാണ്. സൗത്ത് കൊറിയ മാത്രമാണ് ഏപ്രിൽ 15 തിരഞ്ഞെടുപ്പമായി മുന്നോട്ട് പോകുന്നത്. കേരളത്തിൽ സെപ്റ്റംബറിൽ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതും ആലോചിക്കേണ്ടതാണ്.

6). ഇപ്പോൾ കൊറോണ പ്രതിരോധത്തിൽ മൂന്ന് വകുപ്പുകൾ ഓവർ സ്‌ട്രെച്ഡ് ആണ്. അതിൽ, ആരോഗ്യം പോലീസ് വളരെധികം ഓവർസ്‌ട്രെച്ഡ് ആണ്. ഇത് ഒരുമാസത്തെക്ക് നടക്കുമെങ്കിലും. കൂടുതൽ സമയം കൊണ്ട് പോകാനാവില്ല. അത് കൊണ്ട് പല വകുപ്പുകളും പുന സംവിധാനവും പുനർ നിർണ്ണയുവും ചെയ്യേണ്ടി വരും.

7). കോവിഡ് പ്രതോരോധം ഒരു യുദ്ധ സമാന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഭയവും അരക്ഷിത അവസ്ഥയും മാനസിക ആശങ്കളും കൂടുതലാണ്. അങ്ങനെയുള്ള മാനസിക അവസ്ഥയിൽ ജനങ്ങൾ ഉറപ്പിനും വിശ്വാസത്തിനും സർക്കാരിനെ കൂടുതൽ ആശ്രയിക്കും.

അത് കൊണ്ട് തന്നെ പല രാജ്യങ്ങളിലും അഭൂതപൂർവമായി അധികാര കേന്ദ്രീകരണം നടക്കുകയാണ്. അലംഭാവം കാണിക്കുന്ന നേതാക്കളെ ജനങ്ങൾ വിമർശിക്കുന്നുണ്ട്. അത് രാഷ്‌ടീയ മാറ്റത്തിനു വഴി തെളിക്കും.

അതെ സമയം അധികാരം കേന്ദ്രീകരിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്ന നേതാക്കളെ അവരുടെ അണികൾ വിഗ്രഹവൽക്കരിച്ചു മാക്സിമം ലീഡറാക്കാൻ സാധ്യതയുണ്ട്. അവരോട് ആരു വിയോയോജിച്ചാലും അവരെ രാജ്യദ്രോഹികളുമായി മുദ്രകുത്താനും സൈബർ ലിഞ്ചിങിനും സാധ്യത കൂടുതലുമാണ്.

വിമർശനങ്ങൾ ജനായത്ത ഭരണ സംവിധാനത്തിന്റെ നില നിൽപ്പിന് വളരെ പ്രധാനമാണ്. ഡിഗ്നിറ്റിയും ഡിസ്സെന്റും ഡെമോക്രസിയുടെ അന്തർസത്തയാണ്.

ഇങ്ങനെ അരക്ഷിതം തോന്നുന്ന അവസ്ഥയിൽ പോലീസ് കൈയൂക്കിനെയും അക്രമത്തെയുമൊക്കെ വലിയ ഒരു വിഭാഗം മധ്യവർഗ്ഗവും മാധ്യമങ്ങളിൽ പലതും ന്യായീകരിക്കും.

ഒരു വിഭാഗം അടിയന്തര അവസ്‌ഥആവശ്യമാണ് എന്ന് വാദിക്കും. ഹങ്കറിയിൽ അതാണ് മിനിഞ്ഞാന്ന് സംഭവിച്ചത്.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ജനം ജാഗരൂകരായിക്കണം. ഒരു അടിയന്തര അവസ്ഥ മണക്കുന്നുണ്ട്. അതുപോലെ വിഗ്രഹിക്കവൽക്കരിക്കപെട്ട നേതാക്കൾ അധികാരം കേന്ദ്രീകരിച്ചു ജനങ്ങളെ വരുതിയിൽ നിർത്താൻ സാധ്യതയുണ്ട്.

അത് കൊണ്ട് തന്നെ പ്രതി സന്ധി കാലത്തുള്ള ഉത്തരവാദിത്തമുള്ള നേതാക്കൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ തന്നെ കൂട്ടുത്തരവാദിത്തവും അത് പോലെ ഡെലിഗേഷനും പ്രധാനമാണ്.

പ്രതി സന്ധിസമയത്തു സമവായങ്ങൾ അത്യാവശ്യമാണ്. എല്ലാ സ്റ്റേക് ഹോൾഡേഴ്സിനെയും വിശ്വാസത്തിൽ എടുക്കണം.

അവിടെ ആവശ്യം ടീമ് വർക്കാണ്. പല കഴിവുകളും വൈദഗ്‌ദ്യവും കൂട്ടിയോജിപ്പിക്കുന്ന ഓർക്കസ്ട്ര ലീഡർഷിപ്പാണ് വേണ്ടത്. അല്ലാതെ സോളോ മ്യുസിക്ക്‌ അല്ല

കോവിഡ് സാമൂഹിക -സമ്പത്തിക -രാഷ്ട്രീയ മാനങ്ങളുള്ള മഹാമാരി ദുരന്തമാണ്. പ്രകൃതി ദുരന്തത്തിൽ നിന്നും പൂർണമായി വിഭിന്നം.

ഇവിടെ വേണ്ടത് ഒരു മാരത്തോൺ സമീപനമാണ്. കാരണം ഇത് പെട്ടന്ന് തീരുന്ന സ്പ്രിന്റ് അല്ല.

എല്ലാം നന്നായി വരുമെന്നു പ്രത്യാശിക്കാം. ഇങ്ങനെയുള്ള അവസ്ഥയെ ജാതി, മത, പാർട്ടി ഭേതമെന്യേ, ഒരുമിച്ചു പ്രവർത്തിച്ചാൽ നമുക്ക് ഒരുമിച്ച് അതീജീവിക്കാം. അതിജീവിക്കണം.

ഭയം അല്ല വേണ്ടത്. ജാഗ്രതയും, ജനകീയ ഐക്യദാർഢ്യവും, സ്വതന്ത്ര്യ ബോധവും, കൂട്ട് ഉത്തരവാദിത്തവും പ്രത്യാശയുമാണ് വേണ്ടത്. നമ്മൾ അതിജീവിക്കും.

Crisis can bring the best in us or the worst in us. Choice is ours. Let us work together with positive solidarity to bring the best in us.Each of us are responsible for each other, in difficult times and happy times.
Let us hope for the best.

ജെ.എസ്.അടൂർ

 

 

"മാപ്പുയി മിങ്ങായ് ദം റോ
"മാപുയി മിങ്ങായ്‌ ദം റോ '

പു സോറ ഒരു കവിൾ നിറയെ നെല്ല് വാറ്റ് ഉള്ളിലെക്ക് ഇറക്കി നീട്ടിപ്പാടി .

അത് മിസോറാമിലെ ഗ്രാമങ്ങളിൽ പാടുന്ന ഒരു നാടൻ പാട്ടാണ്.

ഞങൾ താമസിച്ചിരുന്ന കുന്നിറങ്ങി ഒരു തോട്ടിലെ വെള്ളത്തിൽ കയറി ഇറങ്ങി അടുത്ത കുന്ന് കയറി കാട്ടിലെ വഴികളിലൂടെ നടന്നാൽ അവരുടെ ജൂം എന്ന കൃഷിയിടത്തിൽ എത്താം .ജൂം എന്നത് മലഞ്ചരുവിൽ കുറ്റികാട്കൾക്ക് തീയിട്ട് കൃഷിചെയ്യുന്ന രീതിയാണ്.

അവിടെ പണി ചെയ്യാൻ വരുന്ന സുന്ദരി മിസോ പെൺ കുട്ടികളെകാണുമ്പൊൾ , പയ്യൻമാർ മൂളും

" മാപ്പുയി മിങ്ങായ് ദം റോ '

"ചന്തമുള്ള സുന്ദരീ, നീയൊന്നു ക്ഷമിക്ക് , നിന്നെകണ്ടാൽ പിന്ന ഉറക്കം പോകും , ചന്തമുള്ള പെണ്ണെ ഞാൻ ഒന്നൂടെ നിന്നെ നോക്കിക്കോട്ടെ , നീ ചൂടാവല്ലേ ''

അങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ .

പഠിപ്പിക്കുന്ന കോളേജിൽ മാപുയിമാർ കുറെയുണ്ടായിരുന്നു. രാവിലെ അഞ്ചു മണിക്ക് കോളേജ് തുടങ്ങിയാൽ.ഒമ്പത് മണിയോടെ ക്‌ളാസ്സെല്ലാം കഴിയും . പല പെൺ കുട്ടികളും അവരുടെ കുട്ടികളെയും കൊണ്ടാണ് വരവ് . കല്യാണത്തിന് മുന്പ് കാമുകരിൽ ജനിക്കുന്ന കുട്ടികൾ .

അങ്ങനെ ഒരു കുട്ടിയുടെ കുട്ടിയുടെ പേര് ചോദിച്ചപ്പോഴാണ് അൽപ്പം നാണത്തോടെ
'ലാൽ പഫ ' . ദൈവത്തിന്റെ കുഞ്ഞു എന്നർത്ഥം .

അങ്ങനെ ദൈവത്തിന്റെ കുറെ കുഞ്ഞുങ്ങൾ മമിതിലെ പാതയോരങ്ങളിൽ ഓടികളിച്ചു.

കുന്നിറങ്ങി, തോട്ടിലെ വെള്ളത്തിൽ നടന്നു, കാട് കയറി ഇറങ്ങുന്നതിന് മുമ്പ് പലതും സംഭവിക്കും എന്ന് അവിടെ ഹിസ്റ്ററി പഠിപ്പിക്കുന്ന പു സൊറായാണ് പറഞ്ഞത് ..

വൈകുന്നേരങ്ങളിൽ വഴട്ടിയ പന്നിയിറച്ചിയും, എരിവുള്ള കാന്തരികളുമായി, നെല്ല് വാറ്റിയ കുപ്പിയുമായി പൂ സൊറയെത്തും . ഏതാണ്ട് ആറടി . മെലിഞ്ഞു വെളുത്ത പ്രകൃതം .

കണ്ണുകൾ മദ്യ ലഹരിയിൽ ചുവന്നു കിടക്കും . മിക്കപ്പോഴും ജീൻസും അദ്ദേഹത്തിന് ഇഷ്ടമുള്ള മഞ്ഞ ടീ ഷർട്ടുമാണ് വേഷം ..കല്യാണം കഴിക്കാതെ ജീവിക്കാൻ തീരുമാനിച്ചവൻ

മാമിത് ഗ്രാമത്തിലെ ഏറ്റവും സമ്പന്നമായ വീട്ടിൽ നിന്നാണ് ..അച്ഛൻ ഗോത്ര മൂപ്പനായിരുന്നു . ഒരു ചേട്ടൻ സ്ഥലം എം എൽ ആ ..മറ്റെയാൾ ഐ എ എസ് . വേറൊരാൾ അവിടുത്തെ പ്രെസ്‌ബേറ്ററിയാൻ ചർച്ചിലെ സീനിയർ പാസ്‌റ്റർ .

കുന്നുംപുറത്തുള്ള നാട്ടിൽ അകെ ഒരു മാരുതികാറും പിന്നെ ഒരു ജിപ്സിയും ഉള്ളത് അവരുടെ വീട്ടിൽ .

പു സൊറ പഠിച്ചത് ഷില്ലോങ്ങിലും പിന്നെ ഡൽഹിയിലുമാണ് .നല്ല വായനയും വിവരവുമുള്ളയാൾ . അവിടുത്തെ പ്രധാന ബുദ്ധി ജീവിയായിരുനു പു സൊറ .

ഞാനും മണിപ്പുരിൽ നിന്നുള്ള പു സിങ്ങും താമസിച്ചത് തടി കൊണ്ട് നിർമിച്ച തൂണിൽ നിർത്തി കുന്നിൻ ചരുവിൽ ഉള്ള രണ്ടു നിലയുള്ള വീട്ടിൽ . അതും പു സോറയുടെ വീട്ടുകാരുടെതായിരുന്നു.

താഴെയും മുകളിലുമായി ഓരോ മുറി .മുകളിൽ ഒരു ചെറിയ അടുക്കള . മുകളിലെ റൂം റോഡരികിലും താഴത്തെത് കുന്നിൻ ചരുവിലെ ഇടവഴിയിലോട്ട് ഇറങ്ങുന്നത് . രണ്ടു മുറിയും വേറെയാണ് .അതുകൊണ്ട് തന്നെ അത്യാവശ്യം പ്രൈവസിയുണ്ട് .

താഴത്തെ മുറിയുടെ ജനൽ തുറന്നിട്ടാൽ ലാവണ്യമുള്ള കാറ്റും മനസ്സ് നിറക്കുന്ന പച്ചകുന്നുകളും അതിരാവിലെ നാലു മണിക്കെത്തുന്ന സൂര്യൻ തഴുകിയും പിന്നെ കിളികൾ ഉണർത്തു പാട്ട് പാടി വിളിച്ചു എഴുനേൽപ്പിക്കാനുമുള്ള ഒരു മുറി .

അവിടെ ബിഥോവോന്റെ സിംഫണികൾ കേട്ട് , ഇടക്കിടെ മലയാളം പാട്ടുകൾ കേട്ട്, സാധു കൊച്ചു കുഞ്ഞുപദേശിയുടെ പാട്ടുകൾ ഇടക്കിടെ മൂളി, ഒറ്റക്ക് പുസ്തങ്ങളുടെ ഇടയിൽ കഴിഞ്ഞു .

ഗവേഷണ പുസ്തകങ്ങൾ നോവലുകൾ ചരിത്രം..രാവിലെ എട്ടു മണി കഴിഞ്ഞാൽ പാട്ട് കേൾക്കും. വായിക്കും. വൈകിട്ട് നടക്കാൻ പോകും .

ആറു മണിക്ക് പന്നിയിറച്ചിയോ ബീഫോ ഒക്കെയായി പു സൊറ എത്തും . ഇക്‌ണോമിക്‌സ് പഠിപ്പിക്കുന്ന പൂ സിങ്ങാണ് പ്രിൻസിപ്പൽ . അയാൾ താമസിക്കുന്നത് എന്റെ മുറിയുടെ മുകളിൽ . ഏതാണ്ട് നാല്പത് വയസ് . നെഹുവിൽ നിന്ന് ഇക്കോണോമിക്സിൽ പി എഛ് ഡി ..
പക്ഷെ ആശാൻ പഠിപ്പിക്കുന്ന ഭാഗം ടെക്സ്റ്റ് ബുക്ക്‌ നോക്കുന്നതല്ലാതെ ഒരു പുസ്തകം തുറന്നു നോക്കില്ല .

പക്ഷെ ക്‌ളാസ് കഴിഞ്ഞാൽ ആശാൻ മാ പുയി മാരുടെ കൂടെ കുന്നുകയറി കൃഷി സ്ഥലത്തു പോകും. കാട്ടിൽ പോയി കാട്ടൂ കോഴിയെ പിടിച്ചു കറിവച്ചു, നെല്ല് വാറ്റുമടിച്ചു ഉറങ്ങിഎണീറ്റ് അഞ്ചു മണിക്ക് വീട് പറ്റും .

പു സിങ് കാമുകിമാരെ കാണുവാനാണ് പോകുന്നത് എന്ന് കേൾവി ഉണ്ടായിരുന്നു .വളരെ ഗോപ്യമായി മാന്യനായ സിങ്ങിന് മൂന്ന് കാമുകിമാരുണ്ടെന്ന് പു സൊറ പറഞ്ഞു .

ചെറുപ്പകാലത്തു പു സൊറ അവിടുത്തെ സുന്ദരിമാരുടെ ആരാധന പാത്രമായിരുന്നു . അവിടെ ചിലരുമായി വളരെ അടുപ്പവുമായിരുന്നു .
ഡൽഹിയിൽ പോയി ഒരു പഞ്ചാബി പെണ്ണിനോട് സ്നേഹം കൂടി ഒരു കൊല്ലം കൂടെ താമസിച്ചിട്ട് അവനെ കളഞ്ഞു വീട്ടുകാർ പറഞ്ഞ പഞ്ചാബിയെകെട്ടി അവർ അവിടെ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നു .

അതോടെ പ് സൊറ പ്രേമ ജ്വരങ്ങളിൽ നിന്ന് വോളിൻറെറി റിട്ടേയർമെൻറ് എടുത്തു .
ഗവേഷണം മുഴുമിക്കാതെ തിരിച്ചു വന്ന അയാൾക്ക് കുടുംബ ബലം കൊണ്ട് നെഹ്റു ഐസ്വാൾ കാമ്പസ്സിൽ ജോലി കിട്ടി .അവിടെ ഇഗ്ളീഷ് - ലിങ്ങുസ്റ്റിക്സ് അധ്യാപകനായി ഞാനും ചേർന്നു .അങ്ങനെയാണ് പു സൊറയുമായി കൂട്ടുകൂടിയത് .

അങ്ങനെയിരിക്കുമ്പോഴാണ് അയാളുടെ ഐ എ എസ് ചേട്ടനും എം എൽ ഏ ചേട്ടനും പാസ്റ്റർ ചേട്ടനും ഒത്തു പിടിച്ചു നെഹുവിന്റ ഒരു കോൺസ്റ്റിറ്റുവന്റ് കോളേജ് സർക്കാർ ചിലവിൽ മമിതിൽ തുടങ്ങി . ഐസ്വാളിൽ നിന്ന് ആറു മണിക്കൂർ ടാറില്ലാത്ത റോഡിൽ കൂടെ യാത്ര ചെയ്യണം .

പു സൊറ കാരണമാണ് ഞാൻ പുതിയ കോളേജിൽ ചേർന്നത് . കാരണം എന്റെ ഗവേഷണത്തിന്റ ഭാഗമായ ഏത്നോഗ്രാഫിക്ക് പറ്റിയ സ്ഥലം . എനിക്ക് വേണ്ടി എല്ലാം ചെയ്ത് തന്നത് പു സൊറായാണ് .

വൈകുന്നേരങ്ങളിലെ ഞങ്ങളുടെ അത്താഴ ചർച്ചകൾ പാതിരാത്രി വരെപോകും . പോകാൻ നേരത്തു ഒന്ന് മുറുക്കികൊണ്ടാണ് ആശാൻ അഞ്ചു മിനിറ്റ് അപ്പുറം ഉള്ള വീട്ടിൽ പോകുന്നത് . അന്ന് അയാൾക്ക് നാല്പത്തഞ്ചു വയസ്സുണ്ട് .

എല്ലാ പ്രാവിശ്യവും പു സൊറയോട് പറയും ഇങ്ങനെ കുടിക്കരുതെന്നു .അപ്പോൾ ചിരിച്ചു കൊണ്ട് ഒരു കവിൾ എടുത്തിട്ട് പറയും " യു ആർ വേഴ്സ് ദാൻ മൈ പാസ്റ്റർ ബ്രദർ "

പു സിങ് വളരെ കുറച്ചു കുടിച്ചു .ഞാനും പു സൊറയും തമ്മിലുള്ള ചർച്ച കേട്ടിട്ടു പറയും .." ഐ ഡോണ്ട് മൈൻഡ് കൂകിങ്‌ ഫോർ യു ഗയ്‌സ് . ബികോസ് ഐ ഡോണ്ട് നീഡ് റ്റു റീഡ് ബുക്സ് ,.ഒൺലി നീഡ് റ്റു ലിസൺ റ്റു ബോത്ത് ഓഫ് യു "

അങ്ങനെ ഇരിക്കെ വേനൽ അവധി വന്നു .

എല്ലാവരോടും യാത്ര പറഞ്ഞു. പു സൊറ മാരുതി ജിപസിയിൽ രണ്ടു കിലോമീറ്റർ അകലെയുള്ള ബസ്‌ സ്റ്റാൻഡിൽ ഇറക്കി കെട്ടിപിടിച്ചു പാഞ്ഞു " പു ജൊൻ കൺവെ മൈ ഗ്രീറ്റിംഗ്‌സ് റ്റു യുവർ ഫാമിലി '

രണ്ടു മാസം അവധി കഴിഞ്ഞു ഒരു ശനിയാഴ്ച്ച വീണ്ടും മമിതിൽ വണ്ടിയിറങ്ങി ..

മുറിയിൽ വന്നപ്പോൾ എട്ടു മണി .ക്ഷീണം കൊണ്ട് അപ്പഴേ ഉറങ്ങി .രാവിലെ എഴുനേറ്റ് വെളിയിലുള്ള പൈപ്പിൽ നിന്ന് പല്ലു തേക്കാനായി കതക് തുറന്നപ്പോൾ ഞെട്ടി.

മുറിയുടെ മുന്നിലെ ഭിത്തിയിൽ ഒരു ശവപ്പെട്ടി ചാരി വച്ചിരിക്കുന്നു. ശവപെട്ടി കണി കണ്ടുണർന്നാൽ വല്ലാത്ത അസ്വസ്ഥത മനസ്സിൽ കേറിപറ്റും.

ആശങ്കയോടെ റോഡിൽ കയറി കാര്യം തിരക്കി.
"പു സൊറ മരിച്ചു പോയി . ഇന്നലെ ഐസ്വാളിൽ വച്ച് ".

ചെവിയിൽ ആയിരം തേനീച്ചകൾ ഇരമ്പുന്നത് പോലെ തോന്നി . തിരികെ മുറിയിൽ വന്ന് കുറെ നേരം വെറുതെ ഇരുന്നു .

ഓർമ്മകൾ ഒരു സ്‌ക്രീനിൽ എന്നപോലെ മാറി മാറി വന്നു .
കണ്ണ് നിറഞ്ഞു .വിങ്ങൽ തൊണ്ടയിലുടക്കി .

വല്ലാത്ത ഒരു നിശബ്ദത പൊതിഞ്ഞു .
ഒരു പേപ്പർ എടുത്തു രാജി കത്ത് സിംഗിനെ ഏൽപ്പിക്കുവാൻ അടുത്ത വീട്ടിൽ കൊടുത്തു.

ജനൽ തുറന്നിട്ട് നിശ്ശ്ബ്ദമായി ആ മലകളുടെ പച്ചപ്പിനെ മനസ്സിൽ അവസാനമായി ആവാഹിച്ചു .

പിന്നെ പതിനൊന്ന് മണിക്കുള്ള വണ്ടിക്കായി, മരങ്ങളുടെ തണലിലൂടെ ഒറ്റക്ക് ഒരു ബാഗും തോളിലിട്ട് നടന്നു .

ബസ്സ് നീങ്ങി പത്തു കിലോമീറ്റർ കഴിഞ്ഞപ്പോൾ , ഒരു ആംബുലൻസിന് സൈഡ് കൊടുത്തും .
കാറ്റ് മുഖത്തടിച്ചു .

അപ്പോൾ വീണ്ടും പു സോറയെ ഓർത്തു.

'മാ പുയി മിങ്ങായ് ദം റോ ' ആ വരികൾ മന സ്സിൽ ഉടക്കി തൊണ്ടയിൽ തട്ടി നിന്നു .

കണ്ണ് നിറഞ്ഞു താടിയിൽകൂടി ഒഴുകി .കണ്ണുനീരിന്റെ ഉപ്പ് ചുണ്ടിലറിഞ്ഞു .
വണ്ടി നീങ്ങികൊണ്ടിരുന്നു. ഒരു കാഴ്ചയും കണ്ടില്ല . വീണ്ടും ആ വരികൾ ചുണ്ടിൽ ഒരു നിശബ്ദ തേങ്ങലായി ഉടക്കി നിന്നു
'മാപുയി മിങ്ങായ് ദം റോ "

ജെ.എസ്. അടൂർ

 

 

The Government of India todaylaunched a mobile app developed in public-private partnership to bring the people of India together in a resolute fight against COVID-19.

The App, called ‘AarogyaSetu’ joins Digital India for the health and well-being of every Indian. It will enable people to assess themselves the risk for their catching the Corona Virus infection. It will calculate this based on their interaction with others, using cutting edge Bluetooth technology, algorithms and artificial intelligence. 

Once installed in a smart phone through an easy and user-friendly process, the app detects other devices with AarogyaSetu installed that come in the proximity of that phone. The app can then calculate the risk of infection based on sophisticated parameters if any of these contacts is testedpositive.

The App will help the Government take necessary timely steps for assessing risk of spread of COVID-19 infection, and ensuring isolation where required.

The App’s design ensures privacy-first. The personal data collected by the App is encrypted using state-of-the-art technology and stays secure on the phone till it is needed for facilitating medical intervention.

Available in 11 languages, the App is ready for pan-India use from day-1 and has highly scalable architecture.

This app is a unique example of the nation’s young talent coming together and pooling resources and efforts to respond to a global crisis. It is at once a bridge between public and private sectors, digital technology and health services delivery and the potential of young India with a disease-free and healthy future of the nation.

മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ്ഗവിദ്യാര്‍ഥികള്‍ പഠിക്കുന്ന 29 സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി ക്ലാസുകളുള്ള സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗക്കാരില്‍ ടി.ടി.സി/ ഡി.എഡ്/ ബി.എഡ് യോഗ്യതയുള്ള വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഗോത്രവര്‍ഗ്ഗ ഭാഷ, സംസ്‌കാരം, ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളില്‍ പ്രാവീണ്യവും സാക്ഷരത, സര്‍വേ എന്നിവയിലെ പരിചയവും അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 30നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍/ എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടാമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04931220315, 9496070368, 9496070369, 9496070400.

 

ഭാരതത്തിലൂടെ -1
ഭാരതത്തിലെ സൂര്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പതിമ്മൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും 36 കിലോമീറ്റര്‍ ദൂരെ ഇത് സ്ഥിതി ചെയ്യുന്നു. പൂര്‍വ്വഗംഗ രാജവംശത്തിലെ നരസിംഹ ദേവന്‍ ഒന്നാമനാണ്‌ AD 1250 ല്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിലാലിഖിതപ്രകാരം ക്ഷേത്രത്തിലുള്ള ശില്പങ്ങള്‍ മിക്കവയും പിന്നീട് കൂട്ടിച്ചേര്‍ത്തവയാണെന്ന് അനുമാനിക്കാം. 12000 കലാകാരന്മാര്‍ 12 വര്‍ഷം കൊണ്ടാണത്രേ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. 16 ആം നൂറ്റാണ്ടിന്റെ അര്‍ദ്ധ ശതകം വരെ പൂജകള്‍ ചെയ്തിരുന്ന ക്ഷേത്രം, പിന്നീടുണ്ടായ ആക്രമണ ഭീതികള്‍ മൂലമാവാം അവ ഉപേക്ഷിക്കപ്പെട്ടത്.

നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന കല്ലിന്‍റെ പ്രത്യേകതകള്‍ കാരണം പ്രകൃത്യാലുള്ള നാശത്തിനും ഈ ക്ഷേത്രം പാത്രമായിട്ടുണ്ട്. അതുകൂടാതെ 1550 മുതല്‍ 1800 കള്‍ വരെ മുസ്ലിം ഭരണാധികാരികളുടെ ആക്രമണവും.

രണ്ടു സംസ്കൃത വാക്കുകളുടെ സംയോജനമാണ് കൊണാര്‍ക്ക്‌. പുരി എന്ന നഗരത്തിന്‍റെ വടക്ക് കിഴക്കന്‍ കോണില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നതിനാല്‍ പ്രത്യേക ദൃഷ്ടികോണിലുള്ള സൂര്യന്‍ എന്ന അര്‍ഥം വരുന്ന കോണ്‍ (ദൃഷ്ടികോണ്‍) എന്ന വാക്കും അര്‍ക്ക (സൂര്യന്‍) എന്ന വാക്കും യോജിപ്പിച്ചാണ് കൊണാര്‍ക്ക്‌ എന്നാ പദം ഉണ്ടായത്.
   

 
ഒരിക്കല്‍ 230 അടിയോളം ഉയരമുണ്ടായിരുന്ന ഈ ക്ഷേത്രത്തില്‍ ഇന്ന് അവശേഷിച്ചിരിക്കുന്നത് 130 അടിയോളം ഉള്ള രഥവും രഥ ചക്രങ്ങളും രഥം വലിക്കുന്ന കുതിരകളും അനുബന്ധ നിര്‍മ്മിതികളുമാണ്. മുന്‍പുണ്ടായിരുന്ന പ്രധാനഗോപുരം ഇന്നില്ല. 70 മീറ്റര്‍ ഉയരമുണ്ടായിരുന്ന ക്ഷേത്ര ഗോപുരത്തിന്‍റെ ഭാരം താങ്ങാനുള്ള തീരദേശത്തുള്ള മണ്ണിന്‍റെ ബലഹീനത കാരണം 1837 ല്‍ ക്ഷേത്രഗോപുരം നിലംപൊത്തി എന്നാണ് ഒരു നിഗമനം. അതിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും നമുക്ക് അവിടെ കാണാം. 128 അടി ഉയരമുള്ള ജഗനമോഹന എന്നറിയുന്ന സഭാ മണ്ഡപമാണ്, നാശത്തിന്‍റെ വക്കിലാണെങ്കിലും ഇന്നവിടെ നിലകൊള്ളുന്ന ഏറ്റവും ഉയരമുള്ള നിര്‍മ്മിതി. നൃത്തത്തിനു വേണ്ടിയുള്ള നടന മണ്ഡപവും ഭക്ഷണ ശാലയായ ഭോഗ മണ്ഡപവും ഇന്നും നമുക്കവിടെ കാണാനാകും.
കൊത്തുപണികളാല്‍ അലങ്ക്രിതമായ 24 ചക്രങ്ങളോട് കൂടിയ, ഏഴു കുതിരകള്‍ വലിക്കുന്ന ഭീമാകാരമായ ഒരു രഥം ആണ് ഇന്നുള്ള ക്ഷേത്രം.
    
ഇന്ന് ഈ ക്ഷേത്രം സങ്കീര്‍ണമായ കലാ വൈഭവത്താലും രതിജന്യമായ ശില്പങ്ങലാലും പ്രസിദ്ധമാണ്. ഇത്തരത്തിലുള്ള ഭാരതത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. കലിംഗ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രത്തിലെ ശില്പങ്ങളും കൊത്തുപണികളും.

18 ആം നൂറ്റാണ്ടിന്‍റെ അവസാന നാളുകളില്‍ ‘അരുണ സ്തംഭം’ എന്നറിയപ്പെട്ടിരുന്ന തൂണ്‍ ഇവിടെനിന്നും പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. 16 വശങ്ങളോടുകൂടിയ ഒറ്റക്കല്ലില്‍ തീര്‍ത്ത 33’ 8” ഉയരവും രണ്ട് അടി വ്യാസവുമുള്ള സ്തംഭാമാണിത്. അതിവിശിഷ്ടമായ, കൊത്തുപണികളാല്‍ സമ്പുഷ്ടമായ 6 അടി ഉയരവും 8 അടി നീളവും വീതിയുമുള്ള സമചതുര പീഠത്തില്‍ ആണിത് സ്ഥാപിച്ചിരിക്കുന്നത്. മുകളില്‍ ഉള്ള സമചതുര പീഠത്തില്‍ പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന സൂര്യദേവന്റെ തേരാളിയായ അരുണനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
  


ഗായത്രി, ബ്രിഹതി, ഉഷ്ണി, ജഗതി, തൃഷ്ടുഭ, അനുഷ്ടുഭ, പംക്തി എന്ന ഏഴു കുതിരകളെ പൂട്ടിയ, അരുണന്‍ തേരാളിയായ രഥത്തില്‍ ഇരു കൈകളിലും താമരയോടുകൂടി അത്യുജ്വല തേജസ്സോടെ നില്‍ക്കുന്ന ഭാവമാണ് സൂര്യ ഭാഗവാനുള്ളത്. അത് തന്നെയാണ് ഈ ക്ഷേത്ര നിര്‍മ്മിതിക്കും ആധാരം. പക്ഷെ പ്രധാന ക്ഷേത്രം ഇന്ന് ഇല്ലാത്ത സാഹചര്യത്തില്‍ ഇതൊന്നും നമുക്ക് ദര്‍ശിക്കാന്‍ ആവില്ല എന്ന ദുഃഖസത്യം നിലനില്‍ക്കുന്നു.

ഒരു ഹിന്ദു ക്ഷേത്രം എന്നതിലുപരി ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ഒരു പ്രതീകാത്മകത ആയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഭഗവാന്റെ ഇരു വശങ്ങളിലുമായി ഉഷ എന്നും പ്രത്യുഷ എന്നുമുള്ള രണ്ടു ദേവതമാര്‍ അമ്പ്‌ എയ്യുന്നത് ഇരുട്ടിനെ കീറി മുറിച്ച് വെളിച്ചം വരാനുള്ള പാതയോരുക്കലാണ്. രഥം വലിക്കുന്ന ഏഴ് അശ്വങ്ങള്‍ ആഴ്ചയിലെ ഏഴു ദിവസങ്ങളെ പ്രതിനിധീകരിക്കുന്നു. ക്ഷേത്ര രഥത്തിന്‍റെ 12 ജോഡി ചക്രങ്ങള്‍ വര്‍ഷത്തിലെ 12 മാസങ്ങളെ സൂചിപ്പിക്കുന്നു. ഒരു ജോടിയിലെ രണ്ടു ചക്രങ്ങള്‍ മാസത്തിലെ രണ്ടു പക്ഷങ്ങളെയും. കൃഷ്ണപക്ഷവും ശുക്ലപക്ഷവും. സൂര്യ ചക്രം എന്ന്‍ അറിയപ്പെടുന്ന ഓരോ ചക്രങ്ങളിലും ഉള്ള 8 ആരക്കാലുകള്‍ എട്ട് മണിക്കൂറിനെ സൂചിപ്പിക്കുന്നു. 24 ചക്രങ്ങള്‍ ദിവസത്തിലെ 24 മണിക്കൂറിനെയും.
  


ശാസ്ത്രം പലതും കണ്ടുപിടിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ഭാരതത്തിലെ ഋഷിവര്യന്മാര്‍ ഇവയൊക്കെ മനസ്സിലാക്കിയിരുന്നു എന്നത് അത്ഭുതം ഉളവാക്കുന്ന വസ്തുതയാണ്. നമ്മളെ അത്ഭുതപരതന്ത്രരാക്കുന്ന പലതും സൂക്ഷ്മ നിരീക്ഷണത്തിലൂടെ കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം നമുക്ക് വെളിവാക്കി തരുന്നുണ്ട്. അവയൊക്കെ കാണുവാനും മനസ്സിലാക്കുവാനും മറ്റുള്ളവരിലേക്ക് അതിന്‍റെ നല്ല വശങ്ങള്‍ പകര്‍ന്നുനല്കാനുമുള്ള ക്ഷമ നമുക്ക് ഉണ്ടാവണമെന്നുമാത്രം.

ഏഴു കുതിരകളാല്‍ നിയന്ത്രിക്കപ്പെടുന്ന രഥത്തിന്‍റെ ചക്രങ്ങളുടെ വ്യാസം 9.84 അടിയാണ്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് ഉപോല്‍ബലകമായ ജ്യാമിതീയ രൂപങ്ങള്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്. ചതുരവും വൃത്തവും ആണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ക്ഷേത്ര നിര്‍മാണത്തിന്റെ രൂപരേഖ പല രീതിയിലാണ് ഉപയോഗിക്കറുള്ളത്. മൂന്നു ചതുരങ്ങളെ ഏകോപിപ്പിച്ചുള്ളതിന് ത്രിരഥ, അഞ്ചു ചതുരങ്ങള്‍ക്ക് പഞ്ചരഥ, ഏഴു ചതുരങ്ങള്‍ക്ക് സപ്തരഥ, ഒന്‍പത് ചതുരങ്ങള്‍ക്ക് നവരഥ അങ്ങനെ. ഇതില്‍ പഞ്ചരഥ എന്ന രൂപരേഖയുടെ അടിസ്ഥാനത്തില്‍ ആണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്ര നിര്‍മ്മാണം. ഭാരതീയ ശില്പശാസ്ത്രത്തിലെ അറുപത്തി നാല് ബാഹ്യ കലയിലെ നിയമങ്ങള്‍ക്ക് അടിസ്ഥാനമായാണ് ഇവിടുത്തെ ഓരോ നിര്‍മാണ രീതിയും. അത് കൂടാതെ ആഭ്യന്തര കലയിലെ രതിജന്യമായ ശില്പങ്ങളും. ഇവയില്‍ കല, കരകൗശലം, ശില്പ നിര്‍മ്മാണം, ചുമര്‍ ചിത്രങ്ങള്‍, ഛായാ ചിത്രങ്ങള്‍, തച്ചുശാസ്ത്രം, മണ്‍പാത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, ചായം മുക്കല്‍, നെയ്ത്ത് ജോലി തുടങ്ങിയവയാണ് ശില്പ ശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്നത്. പല വിധത്തിലുള്ള കെട്ടിടങ്ങള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, ഗൃഹങ്ങള്‍, ഗ്രാമം, നഗരം എന്നിവയുടെ നിര്‍മ്മാണം വാസ്തുശാസ്ത്രം അനുസരിച്ചും.
  


കവാടത്തിന്റെ ഇരു വശങ്ങളിലുമായി ഭീമാകാരമായ രണ്ട് കേസരിയുടെ ശില്പങ്ങളാനുള്ളത്. ഓരോ സിംഹങ്ങളും ഓരോ ഹസ്തിയുടെ മുകളിലും ഓരോ ആനകളും ഓരോ മനുഷ്യന്‍റെ മുകളിലുമായാണ് പൂര്‍ണ്ണ ശില്പ നിര്‍മ്മാണം. 26 ഏക്കറിലാണ് ക്ഷേത്ര സമുഛയം സ്ഥിതി ചെയ്യുന്നത്. മൂന്നു തരത്തിലുള്ള ശിലകളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. Chlorite, Laterite, Khondalite എന്നിവയാണ് അവ.

പ്രഭാത സൂര്യന്‍റെ ആദ്യ കിരണങ്ങള്‍ നാട്യ മണ്ഡപത്തിലൂടെ കടന്ന് ജഗനമോഹന്‍ എന്നാ സഭാ മണ്ഡപത്തിലൂടെ ഗര്‍ഭ ഗൃഹത്തിലെ വിഗ്രഹത്തിന്‍റെ കിരീടത്തിലെ വജ്രത്തില്‍ തട്ടി പ്രതിഭലിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം. ഇന്ന് പൂര്‍ണ്ണമായും നശിച്ച ഗര്‍ഭ ഗൃഹത്തിന്‍റെ നിര്‍മ്മാണം കാന്ത ശക്തിയുള്ള നിരവധി വസ്തുക്കളാലായിരുന്നു. പ്രധാന ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ സമയത്ത് ഓരോ രണ്ടു വരി കല്ലുകള്‍ക്ക് ശേഷവും ഇരുമ്പു പാളികളും ഉള്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര ഗോപുരത്തിന്റെ മുകളില്‍ 52 ടണ്‍ ഭാരമുള്ള ഒരു കാന്തവും സ്ഥാപിച്ചിരുന്നു. ഗര്‍ഭ ഗൃഹത്തിലെ വിഗ്രഹം നിര്‍മ്മിച്ചിരുന്നത് കാന്തിക ശക്തിയുള്ള വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു. മുകളിലും താഴെയും വശങ്ങളിലും സ്ഥാപിച്ചിരുന്ന കാന്തങ്ങളുടെ ശക്തി മൂലം വിഗ്രഹം വായുവില്‍ നില്‍ക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.
സൂര്യ ഭഗവാന്റെ പ്രതീകാത്മകമായ ഒരു ശില്പമാണ് ദക്ഷിണ ഭാഗത്തുള്ള ചുമര്‍മാടത്തില്‍ കാണപ്പെടുന്നത്. കാലുറകള്‍ ധരിച്ച ഒരു ദൈവത്തിന്‍റെ വളരെ അപൂര്‍വമായ ശില്പമാണിത്. മദ്ധ്യേഷ്യന്‍ ശില്പ കലയുടെ സ്വാധീനമാവാം ഇതിന് ആധാരം.

  

(തുടരും ....)

അശോക് മുതുകുളം

 

 

 

Herd Immunity എന്താണ് എന്ന് പലർക്കും സംശയം .
ഒരു സമൂഹത്തിൽ നിശ്ചിത ശതമാനം ആളുകൾ ആ രോഗത്തിന് പ്രതിരോധ ശക്തി നേടിയാൽ ആ സമൂഹത്തിലെ ആർക്കും ആ രോഗം വരില്ല. ഇതാണ് Herd immunity. വളരെ ലളിതമായി പറഞ്ഞതാണ് ഇത്.
ഈ നിശ്ചിത ശതമാനം എന്ന് പറയുന്നത് ഓരോ രോഗത്തിനും വ്യത്യസ്ഥമാണ്. കുറഞ്ഞത് 60% പേരെങ്കിലും ഒരു രോഗത്തിന് പ്രതിരോധം നേടിക്കഴി
ഞ്ഞാൽ പിന്നെ ആ രോഗത്തെ ആ സമൂഹത്തിന് പേടിക്കണ്ട.
എല്ലാ രോഗങ്ങൾക്കും Herd immunity ബാധകമല്ല.
ഇതിന്റെ mechanism രോഗത്തിന് പ്രതിരോധമുള്ളവർ രോഗത്തിന് പ്രതിരോധില്ലാത്തവർക്ക് കവചമായി നിൽക്കു ന്നു .immunological
barrier എന്ന് പറയാം.
ഇനി ഈ herd immunity എങ്ങനെ യൊക്കെയാണ് കിട്ടുന്നതെന്ന്
അറിയാമോ??

പ്രധാനമായും വാക്സിനേഷൻ ആണ്.
ഒരു സമൂഹത്തിൽ ഒരു നിശ്ചിത ശതമാനം ആളുകൾ വാക്സിനേഷൻ എടുത്താൽ പിന്നെ ആ സമൂഹം ആ രോഗത്തെ പേടിക്കണ്ട.
രണ്ടാമത്തെ വഴി നമുക്ക് ആ ഇൻഫെ
ക്ഷൻ കിട്ടിയാലും മതി. ഇൻഫെക്ഷൻ
എന്ന് പറഞ്ഞാൽ നമുക്ക് രോഗം വരണ മെന്നോ രോഗ ലക്ഷണം കാണിക്കണമെ ന്നോ ഇല്ല. രോഗാണു നമ്മുടെ ശരീരത്തി
ൽ കയറി നമ്മുടെ ശരീരം അതിനെതിരാ
യി ഇമ്മ്യൂണിറ്റി നേടിയെടുത്താലും മതി.
പല രോഗങ്ങളും രോഗ ലക്ഷണം കാണിച്ചാലും ഇല്ലെങ്കിലും രക്ഷപ്പെട്ടാൽ നമുക്ക് ഇമ്മ്യൂണിറ്റി കിട്ടും. അങ്ങനെ
60-70 % മനുഷ്യർക്ക് ഇമ്മ്യൂണിറ്റി കിട്ടി
യാൽ പിന്നെ നമുക്ക് ആ രോഗം വരില്ല.

ഇവിടെ ശ്രദ്ധിക്കേണ്ടത് ഇമ്മ്യൂണിറ്റി എത്ര നാൾ നില നിൽക്കുന്നു എന്നതാണ്‌.
ഏത് മഹാമാരി നമ്മുടെ ഇടയിൽ വന്നാലും നമ്മൾ ഒന്നും ചെയ്തില്ലേലും പതുക്കെ പതുക്കെ അത് കുറയും. അതിന് കാര
ണം ഹേർഡ് ഇമ്മ്യൂണിറ്റി ആണ്.

കൊറോണ രോഗത്തിന് herd Immunity സഹായകമാകുമോ???
ഇന്ത്യയിൽ herd immunity വഴി രോഗം കുറയട്ടെ എന്ന് പറയുന്ന എപ്പിഡിമയോളജിസ്റ്റുകൾ ഉണ്ട്.
Lockdown വേണ്ട എന്നും safe distancing വഴി നമുക്ക് നിയന്ത്രിക്കാം എന്നൊക്കെ പറയുന്ന പലരും പതുക്കെ പതുക്കെ ഇത് പടർന്ന് herd immunity നേടി രോഗത്തെ കീഴടക്കും എന്നാണ് കരുതുന്നത്.
ഒരു പക്ഷെ ട്രമ്പിന്റെ ഉള്ളിലും ബോറിസ് ജോൺസന്റെ ഉള്ളിലുമൊക്കെ ഇതായിരിന്നേക്കാം .... എനിക്കറിയില്ല. അവർക്ക് താളം തെറ്റിയത് എങ്ങനെയാണെന്ന് എനിക്കറിയില്ല.
ഞാനുമൊരു epidemiologist ആണ്.
Covid 19 ന്റെ കാര്യത്തിൽ ഒരു തരത്തിലും രോഗം വന്നതിന് ശേഷം ഉണ്ടാകുന്ന herd immunity യെ ആശ്രയിക്കരുത് എന്നാണ് എന്റെ അഭിപ്രായം.

133 മൂന്ന് കോടി ജനങ്ങളുള്ള ഇന്ത്യയിൽ herd immunity ഉണ്ടാകണമെങ്കിൽ ഏകദേശം 80 കോടി ജനങ്ങൾക്ക് രോഗം കിട്ടണം. അതില് 3% മരണനിരക്ക് എടുത്താലും 2.4 കോടി ആളുകള്
ഉറപ്പായും മരിക്കും.

ഇനി മരണനിരക്ക് 1% എന്നെടുത്താലും
0.8 കോടി മരിക്കും. എത്ര മാത്രം ആ
ളുകളെ മരണത്തിന് വിട്ടുകൊടുത്താ
ലാണ് നമ്മൾ herd immunity നേടുക!
ഇന്ത്യയിൽ കൊറോണ രോഗം മരണം കൂടുതൽ ഉണ്ടാക്കും. India diabetes
capital of the world എന്നാണ് അറിയപ്പെടുന്നത്. കേരളമാണെ
ങ്കിൽ 40 കഴിഞ്ഞ മിക്കവർക്കും പ്രമേഹമാണ്. പ്രമേഹം കൊറോണ മരണ നിരക്ക് കൂട്ടും.വാക്സിനേഷൻ വഴി ഹേർഡ് ഇമ്മ്യൂണിറ്റി നേടുകയാണ് ശരിയായ മാർഗ്ഗം. വാക്സിൻ വരുന്നത് വരെ കഴിയുന്നത്ര മനുഷ്യ ശരീരം വൈറസിന് കൊടുക്കാതെ വൈറസിനെ ഒറ്റപ്പെടുത്തുക മാത്രമാണ് നമ്മുടെ വഴി.

ഡോ.സന്ധ്യ ജി.ഐ 

 

 

 

2008 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി ചൈനയിൽ പോകുന്നത്. അവിടെ മെയ് 12 ന് ഒരു കൂറ്റൻ ഭൂമികുലുക്കം ഉണ്ടായി പതിനായിരങ്ങൾ മരിച്ചു. ആ സാഹചര്യത്തിലാണ് യാത്ര.

ചൈന അന്ന് തന്നെ ലോകത്തിലെ വൻശക്തിയാണ്. ബീജിംഗ് ഒളിന്പിക്സിന് വേണ്ടി തയ്യാറെടുത്തിരിക്കുന്ന സമയവും. സാധാരണഗതിയിൽ വൻശക്തികളായ രാജ്യങ്ങളിൽ ദുരന്തമുണ്ടാകുന്പോൾ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടാറില്ല. പക്ഷെ ചൈന വ്യത്യസ്തമാണ്. ഭക്ഷണമോ വസ്ത്രമോ ഒന്നും അവർക്ക് ആവശ്യമില്ല എങ്കിലും ഓരോ വിഷയങ്ങളിലും ഏറ്റവും മികച്ച സാങ്കേതിക ഉപദേശങ്ങൾ തേടാൻ അവർക്ക് താല്പര്യമുണ്ട്. ദുരന്തശേഷമുള്ള മാലിന്യനിർമ്മാർജ്ജനം ഏറ്റവും കാര്യക്ഷമമായി എങ്ങനെ ചെയ്യാം എന്ന വിഷയത്തിൽ ഏറ്റവും നൂതനമായ അറിവുകൾ പങ്കുവെക്കാൻ ലോകത്തെ മികച്ച അഞ്ച് വിദഗ്ദ്ധരുമായി ഞാൻ ചൈനയിലെത്തി.

ഭൂകന്പം ഉണ്ടായ സിഷ്വാൻ എന്ന പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനാൽ അവിടേക്ക് ഞങ്ങൾക്ക് പ്രവേശനമില്ല. ബീജിങ്ങിൽ ഇരുന്ന് ചൈനയിലെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിനിധികളുമായും സാങ്കേതിക വിദഗ്ദ്ധരുമായും കാര്യങ്ങൾ ചർച്ച ചെയ്തു.

പിന്നീട് സെപ്റ്റംബറിൽ ഒളിന്പിക്സ് കഴിഞ്ഞ കാലത്ത് ഞാൻ വീണ്ടും ചൈനയിലെത്തി. അപ്പോഴേക്കും രക്ഷാ പ്രവർത്തനം നടന്നുകഴിഞ്ഞ - ദുരന്തം നടന്ന സ്ഥലങ്ങൾ ചൈനീസ് സർക്കാർ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. യു എൻ ദുരന്ത നിവാരണ സംഘത്തോടൊപ്പം അൻപതോളം രാജ്യങ്ങളുടെ അംബാസഡർമാരും ഉണ്ട്. ആദ്യമായിട്ടാണ് ചൈന വിദേശത്തുനിന്നുള്ളവർക്ക് ദുരന്തമുണ്ടായ കേന്ദ്ര പ്രദേശത്തേക്ക് സന്ദർശനാനുമതി നൽകുന്നത്.

വെഞ്ചുവാൻ എന്ന സ്ഥലമായിരുന്നു ഭൂകന്പ പ്രഭവ കേന്ദ്രം (epicenter). ഉച്ചക്ക് രണ്ടരക്കാണ് മൊമന്റ് സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായത്. പ്രഭവസ്ഥാനമായ ഗ്രാമത്തിലെ ആളുകളെല്ലാം ഭൂമി പിളർന്ന് മണ്ണിനടിയിലായി. അവരുടെ മൃതശരീരം പോയിട്ട് അവർ ജീവിച്ചിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടം പോലും അവിടെ ഉണ്ടായിരുന്നില്ല. ഇന്നവിടെ 14:28, മെയ് 12, 2008 എന്നെഴുതിയ ഒരു പാറ മാത്രം ബാക്കിയുണ്ട്.

വെഞ്ചുവാന് അടുത്തുള്ള താഴ്‌വരയാണ് ആ പ്രദേശത്തെ ഏറ്റവും വലിയ നഗരമായ ബൈച്ചുവാൻ. ഒരു ലക്ഷത്തോളം ആളുകൾ ഉണ്ടായിരുന്ന സ്‌കൂളും കോളേജും കോടതിയും മാളും എല്ലാമുണ്ടായിരുന്ന നഗരം. രണ്ടു മലകൾക്കിടയിലൂടെ ഒരു പുഴ ഒഴുകുന്നു, അതിന്റെ ഇരു കരകളിലുമാണ് ഈ നഗരം. ഭൂകന്പം നഗരത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പതിനായിരങ്ങൾ അവിടെത്തന്നെ മരിക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തു. 2500 കുട്ടികൾ ഉണ്ടായിരുന്ന ബൈചുവാൻ മിഡിൽ സ്‌കൂളിൽ ആയിരം കുട്ടികൾ മരിച്ചു, നൂറുകണക്കിന് കുട്ടികളുടെ മൃതശരീരം പോലും കിട്ടിയില്ല. ഒറ്റക്കുട്ടി എന്ന പോളിസി ഉള്ള ചൈനയിൽ അതുണ്ടാക്കിയ ദുഃഖം ചിന്തിക്കാമല്ലോ. ദുരന്തത്തിന് ശേഷം അഞ്ചുമാസം കഴിഞ്ഞ് ഞങ്ങൾ അവിടെ ചെല്ലുന്പോഴും ചെറിയ പൂവുകളുമായി സ്വന്തം കുഞ്ഞുങ്ങൾ മറഞ്ഞുപോയ ഭൂമിയുടെ മുകളിലിരുന്ന് വിലപിക്കുന്ന മാതാപിതാക്കളെ കാണാമായിരുന്നു.

ഏറെ പ്രകൃതി ദുരന്തങ്ങൾ കണ്ടിട്ടുള്ളവരാണ് ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും. പക്ഷെ വലിയ മലകൾ പിളർന്നു കിടക്കുന്ന വലിയൊരു നഗരത്തിലെ വൻ കെട്ടിടങ്ങളടക്കം ഇടിഞ്ഞുപൊളിഞ്ഞു വീണ കാഴ്ച ഞങ്ങൾക്ക് പോലും അന്പരപ്പ് ഉണ്ടാക്കി.

നഗരത്തിൽ ബാക്കി ജീവിച്ചിരിക്കുന്നവരെല്ലാം ക്യാന്പുകളിൽ ആണ്, അവിടെ സ്‌കൂളുകൾ നടക്കുന്നുണ്ട്. അവരൊക്കെ വീണ്ടും വീട്ടിലെത്താനുള്ള ആകാംക്ഷയിലാണ്.

ഞങ്ങൾ അവിടെ ചെന്ന് അധികം താമസിയാതെ പിളർന്നു കിടന്ന മലകൾ പെരുമഴക്കാലത്ത് ഊർന്നിറങ്ങി ബൈച്ചുവാനെ പിന്നെയും മൂടി.

ആ വർഷം ഡിസംബറിൽ ചൈനീസ് പ്രസിഡന്റ് ബിച്ചുവാനിലെ ക്യാന്പുകൾ സന്ദർശിച്ചു. അദ്ദേഹം അവരോട് മൂന്നു കാര്യങ്ങൾ പറഞ്ഞു.

1. ബൈച്ചുവാൻ നഗരം ഇനി പുനർനിർമ്മിക്കില്ല. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു കളയുകയുമില്ല. ഭൂകന്പത്തിന്റെ സ്മാരകമായി അത് അതുപോലെ നിലനിർത്തും. ഇനി വരുന്ന തലമുറ പ്രകൃതി ദുരന്തങ്ങളുടെ ശക്തി അറിയാൻ അവിടം സന്ദർശിക്കും.
2. മൂന്നു വർഷത്തിനകം പുതിയൊരു സ്ഥലത്ത് പുതിയൊരു ബൈച്ചുവാൻ സർക്കാർ പുനർ നിർമ്മിക്കും. ബൈച്ചുവാനിൽ ജീവിച്ചിരുന്നവർക്കെല്ലാം അവിടെ പുതിയ വീടുകൾ ഉണ്ടാകും.
3. അവിടെ ആദ്യം നിർമ്മിക്കുന്നത് ഒരു സ്‌കൂൾ ആയിരിക്കും, ബൈച്ചുവനിലെ കുട്ടികൾ 2010 ലെ അധ്യയന വർഷം പുതിയ സ്‌കൂളിൽ പഠിക്കും.

ബെയ്‌ജിങ്ങിൽ എത്തിയ അദ്ദേഹം വേറെ നിർദ്ദേശങ്ങൾ നൽകി.

1. ഭൂമി കുലുക്കത്തിൽ തകർന്ന ഓരോ നഗരവും പുനർ നിർമ്മിക്കാൻ ഭൂമികുലുക്കത്തിൽ സാന്പത്തികമായി തകർന്ന സംസ്ഥാന സർക്കാരിന് സാധിക്കില്ല. അതിനാൽ മറ്റു സംസ്ഥാന സർക്കാരുകൾ അത് ഏറ്റെടുക്കണം.
2. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങൾ ഏറ്റവും സാന്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് പുനർനിർമ്മിക്കേണ്ടത്.
3. ഓരോ സംസ്ഥാനവും അവരുടെ സംസ്ഥാന ബജറ്റിന്റെ മൂന്നു ശതമാനം അടുത്ത മൂന്നു വർഷം പുനർനിർമ്മാണത്തിനായി നീക്കി വക്കണം.
4. ഓരോ സംസ്ഥാനവും അവരുടെ ഉത്തരവാദത്തിലുള്ള പുനർനിർമ്മാണത്തിനായി ഒരു സംഘം ഉണ്ടാക്കണം. അതിൽ എൻജിനീയർമാരും, ഡോക്ടർമാരും, അധ്യാപകരും, കോൺട്രാക്ടർമാരും തൊഴിലാളികളും ഉണ്ടായിരിക്കണം.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മലയിടുക്കിൽ നിന്നും ദൂരെ താഴെ പുഴ വളഞ്ഞൊഴുകുന്ന പ്രദേശത്ത് ന്യൂ ബൈച്ചുവാൻ നഗരത്തിന് സ്ഥലം കണ്ടെത്തി. ഒരു ലക്ഷം ആളുകളെ പാർപ്പിക്കാനുള്ള സൗകര്യങ്ങളുള്ള നഗരം ഡിസൈൻ ചെയ്തു. 2009 ൽ അവിടെ വീണ്ടും എത്തിയ ഞങ്ങളെ പുനർ നിർമ്മാണത്തിന്റെ മാതൃകകൾ മേയർ കാണിച്ചു തന്നു. (ചിത്രം)

ചൈന ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ, എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് ഒറ്റ ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ്. പുനർനിർമ്മാണ സംഘം സ്ഥലത്തെത്തി, ആ സംസ്ഥാനത്തു നിന്നുള്ള വലിയ കോൺട്രാക്ടർമാർ പണി ഏറ്റെടുത്തു. സ്‌കൂളും, വീടും, റോഡും, പാലവും, പാർക്കും, കോടതിയും അതി വേഗത്തിൽ പുനർ നിർമ്മിക്കപ്പെട്ടു.

2010 സെപ്റ്റംബർ ഒന്നിന് ചൈനീസ് പ്രസിഡന്റ് വീണ്ടും ബൈച്ചുവനിലെത്തി. വാക്ക് പാലിച്ച് അവിടുത്തെ കുട്ടികൾക്ക് ബ്രാൻഡ് ന്യൂ സ്‌കൂൾ സമ്മാനിച്ചു മടങ്ങി. രണ്ടായിരത്തി പതിനൊന്നോടെ പുതിയ ബൈച്ചുവാൻ നഗരം അന്തേവാസികളെ സ്വീകരിച്ചു തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇവിടെ താമസിക്കാൻ സർക്കാർ പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുത്തു. കാരണം, ദുരന്തത്തിൽ ഉൾപ്പെട്ടവർ മാത്രം ആ നഗരത്തിൽ ജീവിച്ചാൽ എല്ലാക്കാലവും ആ നഗരം ദുരന്തത്തിന്റെ ഓർമ്മകൾ മാത്രം ഉള്ളതായിരിക്കുമല്ലോ. ഇന്ന് ദുരന്തത്തിന്റെ യാതൊരു പ്രത്യക്ഷമായ സൂചനകളുമില്ലാത്ത പതിനായിരങ്ങൾ ജീവിക്കുന്ന ഒരു ആധുനിക ചൈനീസ് നഗരമാണ് ബൈച്ചുവാൻ. പണ്ട് സിഷ്വാൻ തലസ്ഥാനമായ ചെഗഡുവിൽ നിന്നും അവിടെ എത്താൻ അഞ്ചു മണിക്കൂർ വേണ്ടിടത്ത് ഇപ്പോൾ രണ്ടു മണിക്കൂറിൽ എത്താനുള്ള ഹൈവേ ഉണ്ട്. ചെഗഡുവിൽ എത്തുന്നവർ ഇപ്പോൾ ബൈച്ചുവാനും ന്യൂ ബൈച്ചുവാനും കണ്ടാണ് മടങ്ങുന്നത്.

നഗരം പുനഃസ്ഥാപിക്കുകയും ആളുകൾ താമസം തുടങ്ങുകയും ചെയ്തതിനു ശേഷം ഞാൻ അവിടെ പോയിട്ടില്ല.

സംസ്ഥാന അതിർത്തികളിൽ മണ്ണുവീഴുന്ന ഈ പനിക്കാലത്ത് ഭൂമി പിളർന്ന കാലത്തും അതിനെ വിവിധ സംസ്ഥാനത്തെ ജനങ്ങളെ തമ്മിൽ കൂടുതൽ ഗാഢമായി ബന്ധിപ്പിക്കാനും രാഷ്ട്രനിർമ്മാണത്തിനും ആയി ഉപയോഗിച്ച ഈ കഥ ഞാൻ ഓർക്കും. ഒരു ബുദ്ധിമുട്ട് വരുന്പോൾ അന്യനെ കുറ്റം പറയുന്നതും, മാറ്റിനിർത്തുന്നതും, സ്വന്തംകാര്യം മാത്രം നോക്കുന്നതും മനുഷ്യ സഹജമാണ്. എന്നാൽ അതിനൊക്കെ ഉയരത്തിൽ ഇത്തരം സാഹചര്യങ്ങൾ പോലും രാജ്യത്തെ ആളുകളെ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാനുള്ള അവസരമായിക്കാണുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.  

മുരളി തുമ്മാരുകുടി

 

 

 

Sweden has taken a less relaxed approach when other countries in Europe seek to defend the pestilence by imposing lockdowns and stringent regulations.

Sweden is only appealing to the people of the country to defend against coronavirus without even leaving schools when the borders of neighboring Denmark and Finland are closed. The country has delegated the responsibility of defending Covid-19 without restrictions.

The country's public health system has made a clear assessment of the spread of the virus worldwide, including in Europe. Health experts in Sweden conducted a detailed study of what other countries are adopting for prevention. Since then, people have been raising awareness. He urged people to take appropriate precautions to reduce the spread of the virus.

In Sweden, 3,700 people have been diagnosed with the disease. The death toll is one hundred and ten. This is the official report. Sweden has a lower morbidity and mortality rate compared to other countries. Tegnell says that is Sweden's biggest goal and that is why it is necessary to address this threat to people without fear of corona. However, he added that if the infection rate is to increase drastically, necessary measures will be taken.

Prime Minister Stefan Lofen had earlier said he would increase contact if there was a social spread. The goal of preventing the spread of the virus can only be achieved if each person is prepared, he said. Sweden has also made arrangements for the sick.

 

The Wimbledon tennis tournament was cancelled for the first time since World War II. The decision comes due to the coronavirus spreads. Wimbledon, the only grassroots tournament in Granslam, was to start on June 29. 

The date of next year's tournament has also been announced. According to a post on Wimbledon's official website, the 2021 tournament will take place from June 28 to July 11. Wimbledon was previously cancelled during World War I and World War II. This was in 1914 and 1947.

With the cancellation of Wimbledon, all of the Grand Slam tennis tournaments will be in rhythm. Earlier, the French Open was postponed following the corona.

The current men's singles champion is Novak Dyokovic and the women's singles champion Simona Halep. Simona Halep tweeted that she was sad to have cancelled the tournament but that it was the right decision in the current situation. Simona says she hopes to see a better fight next year.

Kalam

കാലം(കവിത )

എം.ബഷീർ


ഇപ്പോൾ ആദ്യമായിട്ടാണ്

തൊടിയിലെ അതിരിൽ

ഒരു മുരിങ്ങാമരം നിൽക്കുന്നത്

കണ്ണിൽ പെട്ടത്ആ ഭാഗത്തേക്കൊന്നും

നോക്കാനേ സമയം കിട്ടാറില്ലായിരുന്നു

എന്നതാണ് സത്യംഇന്നലെ ഉച്ചയ്ക്കൂണിന്

മുരിങ്ങയില തോരനായിരുന്നുകിണറ്റിൻ കരയിൽ

നിറയെ ചേമ്പുകളുള്ളത്

ഇതുവരെ ആരും പറഞ്ഞിട്ടില്ല

ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ

കൊല്ലങ്ങളായിക്കാണുംഇന്ന് ചേമ്പിൻ വിത്ത്

പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്‌ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന

പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും

ഇതുവരെ അറിഞ്ഞിട്ടില്ല

എല്ലാം അയൽവാസികൾ

പറിച്ചുകൊണ്ടുപോകാറാണ് പതിവ്പഴുത്ത പപ്പായയുടെ രുചി

മറക്കില്ലെന്ന് മക്കൾകുട്ടികൾ ആദ്യമായി

ചാമ്പയ്ക്കാ മരത്തെ കാണുന്നു

അതിന്റെ ശിഖരങ്ങളുമായി

ചങ്ങാത്തത്തിലാകുന്നു

മുമ്പ് കാക്കകൾ തിന്നുതീർത്ത

വെള്ള വയലറ്റ് ചോപ്പ് ഇളം പച്ച

പല നിറങ്ങളിലുള്ള ചാമ്പയ്‌ക്കകൾ

അവർ തിന്നുകയും

കൂട്ടുകാർക്ക് സമ്മാനിക്കുകയും ചെയ്യുന്നുഅവർ ആദ്യമായി തുമ്പികളെ കാണുന്നു

ആരും പറയാതെ തന്നെ

അവയുടെ കൂടെ ഓടിക്കളിക്കുന്നു

അതിന് മുമ്പ് പാഠപുസ്തകത്തിലും

മൊബൈലിലും മാത്രമേ

അവർ തുമ്പികളെ കണ്ടിരുന്നുള്ളൂപേര മരത്തിൽ നിന്ന് വീണപ്പോൾ

ആരും പറയാതെ തന്നെ

അവർ തൊട്ടാവാടിയുടെ തളിരില ചതച്ച്

മുറിവിൽ വെക്കുന്നു

ഗെയിറ്റിനു വെളിയിൽ പിണങ്ങിനിന്ന

തൊട്ടാവാടികളെ

അവർ ശ്രദ്ധിക്കാറേ ഇല്ലായിരുന്നുമതിലിന് മുകളിൽ വന്നിരുന്ന

വെള്ളക്കൊക്കിനെ അവർക്ക് കാട്ടിക്കൊടുത്തു

തെങ്ങോലയിൽ വന്നിരുന്ന കുയിലിനെ

പ്ലാവിൻ കൊമ്പിലെ ചെമ്പോത്തിനെ

വാഴയിലയിലൂടെ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണനെ

സപ്പോട്ടമരത്തിൽ വന്നിരുന്ന നീലപ്പൊന്മാനെ

ഡിസ്കവറി ചാനലിലെന്നപോലെ

നോക്കിക്കണ്ട് അവർ അത്ഭുതം കൂറിഅലക്കു കല്ലിനു ചുവട്ടിലെ

മണ്ണിരകളെ

നനഞ്ഞ മണ്ണിലെ പൊത്തുകളിൽ നിന്ന്

തല പൊക്കിയ തവളകളെ

മതിലരികിലൂടെ നീങ്ങുന്ന

ഉറുമ്പുകളുടെ അഭയാർത്ഥി പ്രവാഹത്തെ

ഇലകളെ പൊതിഞ്ഞ പുൽച്ചാടികളെ

മണ്ണിൽ പൊടിഞ്ഞ പാറ്റകളെ

മാവിന്റെ ഇലകളിലൂടെ ഇഴഞ്ഞ

പച്ചിലപ്പാമ്പിനെ

പുള്ളിച്ചേമ്പിലയിലെ ചുവന്ന പുഴുവിനെ

അയലത്തെ വീട്ടിലെ ആട്ടിൻകുട്ടികളെ

കോഴിയമ്മയെയും കുഞ്ഞുങ്ങളെയുംകണ്ടു കണ്ട് കണ്ട് കുട്ടികൾ

വേറേതോ ലോകത്തിലെന്ന പോലെ

വിസ്മയപ്പെട്ടുഇതൊക്കെ എവിടായിരുന്നു

ഇത്രേം കാലം ഉപ്പാ?ഇതൊക്കെ ഇവിടുണ്ടായിരുന്നു മകളേപിന്നെന്താ നമ്മള് കാണാതിരുന്നേ ഉപ്പാ?അത് പിന്നേ..

നമ്മളിത്രേം കാലം

ഇവിടെയില്ലായിരുന്നു മകളേ.....

M Basheer
M Basheer

 

a mnushyarude rajyam

ആ മനുഷ്യരുടെ രാജ്യം കൂടിയായാണ് ഇന്ത്യ

ജെ .എസ് അടൂർ
ലോകത്തെ ഏറ്റവും നിഷ്ട്ടൂര ഭീകരത പട്ടിണിയാണ്.

കഴിഞ്ഞ ഒരാഴ്ചയായി വടക്കേ ഇന്ത്യയിൽ കാണുന്നത് പട്ടിണിയുടെ ഹൃദയഭേദകമായ പലായനങ്ങളാണ്.അധികാര ഭരണ സന്നാഹങ്ങളാൽ തിരസ്ക്കരിക്കപ്പെട്ട ജനങ്ങൾ.അവർ എല്ലാവരും ഇന്ത്യയിലെ പൌരന്മാരാണ് എന്നാണ് വെപ്പ്. പക്ഷെ തുല്യ പൗരാവകാശമില്ലാത്ത ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ.

ജനിച്ച രാജ്യത്തു അഭയാർത്‌ഥികളാക്കപെട്ട മനുഷ്യർ.

അവർ കൊറോണക്ക് മുമ്പ് ക്ഷയവും മലേറിയയും മറ്റു നൂറു അസുഖങ്ങളും പട്ടിണികൊണ്ടും അനുദിനം മരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് വാർത്ത അല്ലായിരുന്നു.അനുദിനം പോഷക ആഹാരം ഇല്ലാതെയും പട്ടിണി മൂലമുള്ള അസുഖങ്ങളാലും മരിക്കുവാൻ വിധിക്കപ്പെട്ട അവർ കൊറോണയെക്കാൾ വലിയ ഭീകരതിയിലാണ് ജീവിക്കുന്നത് എന്ന ഓർമ്മപെടുത്തലും കൂടിയാണ് ഈ പലായനങ്ങൾ. .മധ്യവർഗ്ഗങ്ങൾക്ക് ആ കാഴ്ച അലോസരമുണ്ടാക്കുന്നതിന് മുമ്പേ അവർ ഈ രാജ്യത്തു അദർശ്യവൽക്കരക്കപെട്ടും അന്യവൽക്കരിക്കപ്പെട്ടും ജീവിക്കുന്ന കോടികണക്കിന് ജനങ്ങളാണ്.ഗ്രാമങ്ങളിലെ കൃഷിയും കൃഷിപ്പണിയും ഇല്ലാതെ പട്ടിണിയുടെ നിഷ്ടൂരതയിൽ നിന്നും അവർ നഗരങ്ങളിലെക്ക് പലായനം ചെയ്തു.അവർ കെട്ടിടം പണികൾക്കും റോഡ് പണികൾക്കുമൊക്കെ കൂടി ഇന്ത്യയിലെ പണമുള്ളവർക്ക് വേണ്ടി അമ്പര ചുംബികളായ ഓഫീസും ഫ്ലാറ്റും റോഡും ഫ്ലൈഓവരും കത്തിക്കാളുന്ന വെയിലിലും കൊടും തണുപ്പിലും പണി ചെയ്തു .അവർ തെരുവോരങ്ങളിലും പണിയുന്ന കെട്ടിടങ്ങളുടെ അരികിലുള്ള താൽക്കാലിക ക്യാമ്പ്കളിലും താമസിച്ചു.അവർക്ക് അഡ്രസ് ഇല്ല.

റേഷൻ കാർഡില്ല.

വീടില്ല.

കൂടിലില്ല .

സ്കൂളും ആശുപത്രിയും ഇല്ല.

അവർ ഈ രാജ്യത്തു തന്നെ ഒരു തരത്തിൽ അന്യവൽക്കരിക്കപെട്ടവരാണ്.അവർ ഇപ്പോഴത്തെ സർക്കാരിന്റെ പൗരാവകാശ നിയമങ്ങളാൽ നിഷ്ക്കാസിതരാകാൻ സാധ്യതയുള്ള ഇവിടെ ജനിച്ചു വളർന്ന ഇന്ത്യക്കാർ തന്നെയാണ്.

അവരോടു തെളിവ് ചോദിച്ചാൽ അവരുടെ പട്ടിണിയിൽ നിന്നുള്ള പലായനങ്ങൾപോലും സർക്കാരിന്റെ കണക്ക്പുസ്തകങ്ങളിലോ കാനേഷുമാരികളിലോ കാണാനിടയില്ല.

അവർ ജീവിക്കുന്ന നഗരങ്ങളിൽ വോട്ടില്ലാത്ത അവർ രാഷ്ട്രീയപാർട്ടികളുടെയോ നേതാക്കളുടെയോ റഡാറിനു അപ്പുറം ജീവിക്കുന്നവരാണ്.സർക്കാരിന്റെ കണക്ക് പുസ്തകങ്ങൾക്കപ്പുറം ജീവിക്കുന്നവർ.അവർ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു വന്ന നഗരങ്ങളിൽ പെട്ടന്ന് അവർ അന്യരായി.ഒരു അർദ്ധരാത്രിയിൽ മോഡി എല്ലാം അടച്ചു.. ജോലികൾ നിന്നപ്പോൾ അവർക്കത് ഇടിത്തീയായി.

ജോലിയും കൂലിയും വീടും കൂടും ഇല്ലാതെയായവർ .

ദിവസങ്ങൾക്കുള്ളിൽ ആരോരും സഹായിക്കാൻ ഇല്ലാതെ പട്ടിണിപ്പാവങ്ങളായി വീണ്ടും അവർക്ക് പരിചിതമായ ഗ്രാമങ്ങളിലെക്ക് കൊടും വെയിലിൽ നൂറു കണക്കിന് കിലോമീറ്റർ നടക്കുവാൻ വിധിക്കപ്പെട്ടവർ. .കാരണം അവരെകുറിച്ച് ഒരു നിമിഷം ആലോചിക്കാതെ ഇന്ത്യയിലെ ഭരണ അധികാരികൾ ഇന്ത്യയിൽ എല്ലാം ഒരൊറ്റ രാത്രിയിൽ ഒരു മുൻകരുതലും ഇല്ലാതെ അടച്ചു.

നഗരങ്ങളിൽ രാപാർക്കാൻ ഇടമില്ലാത്തവരോട് 'സോഷ്യൽ ഡിസ്റ്റൻസിംഗ് ' പറഞ്ഞിട്ട് കാര്യം ഇല്ല.കാരണം അവർ കൊറേണയും കോളറയും വരുന്നതിന് വളരെ മുമ്പ് "സോഷ്യൽ ഡിസ്റ്റൻസിങിന് ' വിധേയരാവരാണ്.

അവരിൽ ബഹു ഭൂരിപക്ഷവും ഇന്ത്യയിലെ ദളിത്‌, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.അവർ ഇന്ത്യയിലെ വഴിയാധാരമായ പട്ടിണിക്കാരായ ജനകോടികളുടെ പ്രതി നിധികളാണ്.

ഇന്ത്യയിലെ ഭരണം അധികാരികൾ കലാ കാലങ്ങളായി പാർട്ടി ഭരണ വ്യത്യാസമെന്യേ തിരസ്ക്കരിക്കപ്പെട്ട ജനങ്ങളാണ്.

ഇന്ത്യയിലെ കോർപ്പേറേറ് പത്രങ്ങളും കോർപ്പറേറ്റ് -രാഷ്ട്രീയ ബാന്ധവ സർക്കാരുകളും അവരെ മറച്ചുവച്ചുഈയിടെ ട്രംപ് വന്നപ്പോൾ ഭിത്തികെട്ടി മറച്ചത് നഗരങ്ങളിലെ തെരുവോരങ്ങളിലും ചേരികളിലുമുള്ള പട്ടിണിപ്പാവങ്ങളയാണ്.

ഷൈനിങ് ഇന്ത്യയുടെ വരേണ്യരായ കോർപ്പറേറ്റ് -രാഷ്ട്രീയ വക്ത്താക്കളാണ് ഇന്ത്യ ഭരിക്കുന്നത്.അവർ ദാരിദ്ര്യത്തിന്റെ നിർവചനം മാറ്റി സർക്കാർ റിപ്പോർട്ടുകളിൽ ദാരിദ്ര്യത്തിന്റെ ശതമാനം കുറച്ചു കാണിച്ചു.അങ്ങനെ നിയോ ലിബറലിസത്തിന്റ മുകളിൽ നിന്ന് ഇറ്റു വീഴുന്ന അപ്പക്കഷണങൾ ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു എന്ന് മധ്യവർഗ്ഗത്തെയും ലോക മാധ്യമങ്ങളെയും വിശ്വസിപ്പിച്ചു.

ഇന്ത്യയിലെ നൂറോളം ശത കോടീശ്വരൻമാരുടെ വളർച്ചയും സ്റ്റോക് എക്‌സ്‌ചേഞ്ചു കമ്പോളത്തിലെ വിനിമയവും കണ്ടു ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കൈയ്യടിച്ചു സന്തോഷിച്ചു.

അതിന്റ പൊള്ളത്തരങ്ങൾക്ക് നേരെയാണ് കൊടും ചൂടിലുള്ള പാവപെട്ടവരുടെ പാലയനങ്ങൾ വിരൽ ചൂണ്ടുന്നത്.സർക്കാർ കണക്ക് പറയുന്നത് ഓരോ മിനിട്ടിലും 44 പേർ ദാരിദ്ര്യം മറി കടക്കുന്നുവെന്നാണ്.

അവരുടെ കണക്ക് അനുസരിച്ചു ഏതാണ്ട് 5.5 % മാനം പേരുമാത്രമേ ഇപ്പോൾ അതി ദാരിദ്ര്യത്തിലുംള്ളൂ.

അതു വച്ചാണെങ്കിൽ കൂടി അത് ഏഴരകോടി ജനങ്ങളാണ്.

എന്നാൽ സർക്കാർ ദാരിദ്ര്യത്തിന്റെ നിർവചനം മാറ്റി ദാരിദ്ര്യരുടെ എണ്ണം കുറക്കുന്ന ഞുണുക്ക് വിദ്യക്കപ്പുറം വസ്തുതകൾ പരിശോധിച്ചാൽ ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്നത് കൃത്യമായി കാണാം.വസ്തുതകൾ നോക്കാം .

ഇന്ത്യയിൽ ഇന്ന് ഏതാണ്ട് 50 കോടിയിലധികം ജനങ്ങൾക്ക് ഭൂമി ഇല്ല.

2011 സെൻസസ് അനുസരിച്ചു ഒരു വീട്ടിൽ ശരാശരി 4.9 ആളുകൾ എന്ന് ഗണിച്ചാൽ 49.49 കോടി ജനങ്ങൾ ഭൂരഹിതരാണ് ഇന്ത്യയിൽ.

ആ സംഖ്യ 2020ഇൽ കൂടും എന്നത് ഉറപ്പാണ് .

അത് മാത്രമല്ല ഭൂമിയുള്ളവരുടെ കൈവശമുള്ള ഭൂമിയുടെ ശരാശരി കുറഞ്ഞു വരുന്നു.

കോർപ്പറേറ്റ്കൾ കൈവശം വക്കുന്ന ഭൂമിയുടെ അളവ് കൂടുന്നുഇന്ത്യയിൽ 92.8% പേർക്ക് അഞ്ചു ഏക്കറിൽ താഴെയെഭൂമിയുള്ളൂ.

അതിൽ തന്നെ 90% പേർക്ക് ഒരേക്കറിൽ താഴെ.ഇന്ത്യയിൽ 68.8% ആളുകൾ പ്രതിദിനം രണ്ടു ഡോളറിൽ താഴെ വരുമാനംമുള്ളവരാണ്.

ഇന്ത്യയിൽ വന്ന ഔദ്യോഗിക റിപ്പാർട്ടുകൾ പോലും പറയുന്നത് ഏതാണ്ട് എൺപത് കോടി ജനങ്ങൾ സാമ്പത്തിക പ്രയാസത്തിൽ ജീവിക്കുന്ന തൊഴിലാളികളാണ്.

ജനസഖ്യയുടെ 75 % ത്തോളം.

യൂ എൻ ഡി പി കണക്ക് അനുസരിച്ചു 36.5 കോടി ജനങ്ങൾ അതി ദരിദ്രരാണ്.അതായത് ലോകത്തിലെക്കും ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യ തന്നെയാണ്.

അതു യൂറോപ്പിലെ രാജ്യങ്ങളുടെ പല രാജ്യങ്ങളുടെയും ആകെ ജനസംഖ്യയിൽ കൂടും.

യൂ എൻ കണക്ക് അനുസരിച്ചു പട്ടിണിപാവങ്ങൾ തന്നെ ഏതാണ്ട് 11.3:കോടി .ജനസംഖ്യയുടെ 8.6% ആളുകൾ. വീടും കൂടും ഇല്ലാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന 11 ലക്ഷം മനുഷ്യർ ഉണ്ട് ഈ രാജ്യത്തു.

പക്ഷെ ഈ സർക്കാർ കണക്കിനും എത്രയോ മേലെയാണ് യഥാർത്ഥ ആളുകളുടെ എണ്ണം.ലോകത്ത് ഏറ്റവും തെരുവിൽ കഴിയുന്ന കുട്ടികൾ ഇന്ത്യയിലാണ്.

ഏതാണ്ട് 18 ലക്ഷം കുട്ടികൾ.സർക്കാർ കണക്ക് അനുസരിച്ചു തന്നെ 18.78 ദശലക്ഷം കുടുംബങ്ങൾക്ക് വീടുകൾഇല്ല.

അതായത് ഏകദേശം എട്ടുകോടി ജനങ്ങൾക്ക് വീടില്ല.

ഇന്ത്യയിൽ വലിയ സാമ്പത്തിക വളർച്ചക്ക് ശേഷവും ഏതാണ്ട് 10 കോടി ജനങ്ങൾ പ്രതിദിനം ഒരു ഡോളറിൽ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്.ഇന്ത്യയിലെ നഗര ചേരികളിൽ ജീവിക്കുന്നത് 7 കോടി എൺപത് ലക്ഷം ജനങ്ങളാണ്.

കേരളത്തിലെ ജനസംഖ്യയുടെ ഇരട്ടിയിലധികം.

ലോകത്തിലെ ചേരി നിവാസികളിൽ 17% ഇന്ത്യയിലാണ് .

ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്നവരുടെ രാജ്യം കൂടിയാണ് ഇന്ത്യ.

എന്താണ് ഇന്ത്യയിൽ സംഭവിക്കുന്നത്.? ഗ്രാമങ്ങളിൽ കൃഷി നാശവും പട്ടിണിയും കൊണ്ടു ആളുകൾ നഗരങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്യുവാൻ തുടങ്ങിയിട്ട് ദശകങ്ങളായി.കേരളത്തിൽ പ്പോലും ബീഹാറിൽ നിന്നും യൂ പി യിൽ നിന്നും ബംഗാളിൽ നിന്നും ഒറീസ്സയിൽ നിന്നും വടക്ക്‌ കിഴക്കേ ഇന്ത്യയിൽ നിന്നും ആളുകൾ പലായനം ചെയ്ത് വരുന്നത് പട്ടിണിയുടെ നിഷ്ട്ടൂരതയിൽ നിന്ന് രക്ഷപ്പെടാനാണ്അസമാനതകൾ കൂടി കൂടി വരുന്നു.

ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ചു ഇന്ത്യയി ൽ 119 ബില്ല്യനയറുമാരുണ്ട്.

ഇരുപത് കൊല്ലം മുമ്പ് അതു 9 ആയിരുന്നു.

അവരുടെ ആസ്തി കഴിഞ്ഞ പത്തുകൊല്ലത്തിൽ പത്തിരട്ടികൂടി.

അവരുടെ ആസ്തി കഴിഞ്ഞ യൂണിയൻ ബഡ്ജറ്റായ ഏകദേശം ഇരുപത്തിഅഞ്ചു ലക്ഷം കോടിയെക്കാൾ കൂടുതലാണ് .കണക്കുകൾ അനുസരിച്ചു 2017 ൽ ഇന്ത്യയിൽ ഉണ്ടായ സാമ്പത്തിന്റ 73% പോയത് ഇന്ത്യയിലെ 1% ധനികർക്കാണ്.

ഇന്ത്യയിൽ ഇന്നും ഏതാണ്ട് 6.3 കോടി ജനങ്ങൾക്ക് അടിസ്ഥാന മിനിമം ആരോഗ്യ പരിപാലനംപോലും ഇല്ല.എന്താണ് പ്രശ്‍നം?

ഇന്ത്യയിലെ അധികാര ഭരണം ശിങ്കിടി മുതലാളിമാരും അവർ സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയ വരേണ്യരുമാണ് നടത്തുന്നത്.

നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഹിന്ദി സംസാരിക്കുന്ന " മേരേ പ്യാരേ ദേശ്വാസി ' ക്ക് വേണ്ടിയാണ്

പക്ഷെ പ്രവർത്തിക്കുന്നത് അംബാനിക്കും അദാനിക്കും അതുപോലെയുള്ള ശിങ്കിടി കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി. അവരുടെ സ്വത്തും ഭരിക്കുന്ന പാർട്ടിയുടെ ഫണ്ടും മാത്രമാണ് ഇന്ത്യയിൽ വളരുന്നത്.കോവിഡ് 19 ഇന്ത്യയിൽ പൊതിഞ്ഞു മതിൽകെട്ടിയും മറച്ചുവച്ച പട്ടിണിപ്പാവങ്ങളെ വെളിയിൽകൊണ്ടു വന്നു.ഇതു ഭൂരിപക്ഷവും ബി ജെ പി ഭരിക്കുന്ന ഇടങ്ങളിലാണ് എന്നത് ചില സൂചനകളാണ്.തെക്ക് ഇന്ത്യയിൽ ഇതു പോലെയുള്ള പാലയനങ്ങൾ കുറവാണ്.

വടക്കേ ഇന്ത്യയിൽനിന്നും കിഴക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ വന്നുപണിഎടുത്തു ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സുരക്ഷിത ക്യാമ്പും ഭക്ഷണവും സഹായങ്ങളും കേരള സർക്കാർ കരുതലോടെയും ഉത്തരവാദിത്തത്തോടെയും ചെയ്തത് കൊണ്ടാണ് കേരളത്തിൽ നിന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പാലായനം കാണാത്തതു.നഗരങ്ങളിൽ തെരുവിലും തൊഴിലാളി ക്യാമ്പുകളിലും ജീവിച്ചവരെഒരു നിമിഷം പോലും കരുതാതെ തീരുമാനം എടുത്ത സർക്കാർ ഇതുവരെ ഒന്നും ചെയ്യാത്തത് അവരുടെ വചോപട രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെ കാണിക്കുന്നുണ്ട്ഗാന്ധിജിയുടെ ടാലിസ്മാൻ പറയുന്നത് "'ഏത് തീരുമാനം എടുക്കുമ്പോഴും നിങ്ങൾകണ്ട ഏറ്റവും പാവപെട്ടവരുടെ മുഖം ഓർക്കുക. നിങ്ങളുടെ തീരുമാനം അവരെ എങ്ങനെ ബാധിക്കും എന്ന കരുതി തീരുമാനിക്കുക ""Recall the face of the poorest and the most helpless man whom you may have seen and ask yourself, if the step you contemplate is going to be of any use to him. Will he be able to gain anything by it? Will it restore him to a control over his own life and destiny? "

ഗാന്ധിജിയെകൊന്ന ഗോഡ്‌സെയുടെ പിൻഗാമികൾക്ക് ഗാന്ധിപറഞ്ഞത് ഓർക്കാത്തതിൽ അത്ഭുതം ഇല്ല.

അവൻ ഓർക്കുന്ന ഗാന്ധി പണക്കാരുടെ നോട്ട് കൂമ്പാരങ്ങളിലെ ഗാന്ധിയാണ്.

നോട്ടിലെ ഗാന്ധി. നോട്ടില്ലാത്ത പാവങ്ങളുടെ ഗാന്ധിയെ അവർക്കാവശ്യമില്ല.അതുകൊണ്ടാണ് ഈ രാജ്യത്തു കോടിക്കണക്കിന് പൌരന്മാർ നിരന്തരം പട്ടിണിയിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ തേടി നിരന്തരം പലായനങ്ങൾ ചെയ്യുന്നത്.

ആ സ്ഥിതി മാറണം.

മാറിയേ പറ്റു.

മാറ്റിയെ പറ്റു.

ആ മനുഷ്യരുടെ രാജ്യം കൂടിയായാണ് ഇന്ത്യ.

 

J S Adoor
J S Adoor

 

cheguvara yathrakal

ചെഗുവേര യാത്രകൾ

ജെ.എസ്. അടൂർഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ പൊതു ജനാരോഗ്യ പ്രവർത്തകർ.ലോകത്തു ജന സംഖ്യ അനുപാതത്തിനസരിച്ചു ഏറ്റവും കൂടുതൽ ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നു ക്യൂബയാണ്. അമേരിക്കൻ ഉപരോധത്തെ മറികടന്നു പൊതു ജനാരോഗ്യത്തിനും ആരോഗ്യ ഗവേഷണത്തിനും സ്വയമായി മരുന്നുകൾ വികസിപ്പിച്ച ഒരു കൊച്ചു രാജ്യത്തിന്റെ അതിജീവനത്തിന്റയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണത്.അതിന് കാരണം ഡോ ഏണസ്റ്റോ ചെ ഗുവേര എന്ന ഡോക്റ്റർ വിഭാവനം ചെയ്ത പൊതു ജനാരോഗ്യ യജ്ഞമായിരുന്നു. 1959 ലെ വിപ്ലവത്തിന് ശേഷം ക്യൂബ എന്ന രാജ്യത്ത് പുതിയ പബ്ലിക് പോളിസി രൂപരേഖ യുണ്ടാക്കിയതിൽ ഫിഡൽ കാസ്ട്രോയോടൊപ്പം ചെ ഗുവേര ആയിരിന്നു. അവിടെ ധനകാര്യമന്ത്രിയും, വ്യവസായ മന്ത്രിയും, അന്തരാഷ്ട്ര പ്രതിനിധിയുമൊക്കെയാ ചെ ചെയ്ത രണ്ടു വിപ്ലവങ്ങൾ സാക്ഷരത യജ്ഞം -പൊതു വിദ്യാഭാസവും പൊതു ജനാരോഗ്യവുമാണ്.ചെ ഗുവേരയുടെ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും യാത്രകളിലൂടെയാണ്. യാത്ര വിപ്ലവമാക്കിയ അദ്ദേഹം ചെ എന്ന മിത്ത് ആയതിന് ഒരു കാരണം ഇരുപത് വയസ്സ്‌ മുതൽ നടത്തിയ യാത്രകളാണ്. സ്വയം കണ്ടെത്തിയും മനുഷ്യരെ അറിഞ്ഞും മനുഷ്യരെ അറിയിച്ചുമുള്ള യാത്ര. അനീതിയില്ലാത്ത വിവേചനം ഇല്ലാത്ത അസമത്വങ്ങൾ ഇല്ലാത്ത എല്ലാവരും ആയുരാരോഗ്യ സൗഖ്യങ്ങളിൽ ജീവിക്കുന്ന യുട്ടോപ്യൻ സ്വർഗ്ഗരാജ്യം തേടിയുള്ള നിരന്തരയാത്ര നടത്തിയ ഒരു മനുഷ്യൻ. യാത്രകളാണ് ചെ ജീവിച്ചിരിക്കുമ്പോൾ തന്നെ ലെജൻഡ് ആകുവാൻ ഒരു കാരണംഏണസ്റ്റോ ചെ ഗുവരെ ഇരുപത്തിമൂന്നു വയസുള്ള മെഡിക്കൽ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് അർജന്റീനിയൻ തലസ്ഥാനമായ ബ്യുനെസ് അയേഴ്സിൽ നിന്നും യാത്ര തിരിച്ചത്.അതു തുടങ്ങിയത് 1952ജനുവരി 4 തീയതിയാണ്. . കൂട്ടിന് ആൽബർട്ടോ ഗ്രനടോയുമുണ്ടായിരുന്നു. ഇരുപത്തി ഒമ്പതുകാരനായ ഗ്രനോഡോ ബയോകെമിസ്റ്റായിരുന്നു. പതിമൂന്നു കൊല്ലം പഴക്കമുള്ള 500 സി സി മോട്ടോർ സൈക്കിളിൽ ആയിരുന്നു യാത്ര.തെക്കേ അമേരിക്ക മുഴുവൻ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചു ജനജീവിതവുംചരിത്രവും ഭൂപ്രകൃതിയുമൊക്കെ ഉൾ തൊട്ടറിയാനുള്ള യാത്ര. ആ യാത്ര ചെ യെ മാത്രമല്ല മാറ്റിയത് ചരിത്രം തന്നെ മാറ്റി.ഒമ്പതു മാസം കോണ്ടു എണ്ണായിരം കിലോ മീറ്റർ മോട്ടർ സൈക്കിളിൽ, കുതിരപ്പുറത്തും, ബോട്ടിലും ബസ്സിലുമൊക്കെ സഞ്ചരിച്ചു. ഈ യാത്രയുടെ മനോഹരമായ വിവരണമാണ് മോട്ടർ സൈക്കിൾ ഡയറി എന്ന പുസ്‌തകം. ലോകത്തു ഏറ്റവും കൂടുതൽ ചെറുപ്പക്കാർ വായിച്ച പുസ്തകങ്ങളിലൊന്നു. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സൽസിന്റ പ്രശസ്‌തമായ സിനിമയും.എന്റെ മക്കൾക്കും അതുപോലെ കൂടെ കൂടിയ ചെറുപ്പക്കാർക്കും വായിക്കാൻ കൊടുത്ത പുസ്തകമാണ്. ബോധിഗ്രാമിലെ മിക്കവാറും യൂത്ത് ക്യാമ്പിൽ മോട്ടർ സൈക്കിൾ ഡയറീസ് കാണിക്കും. എല്ലാ ചെറുപ്പക്കാരും കണ്ടിരിക്കേണ്ട സിനിമ..ചെയുടെ യാത്ര അര്ജന്റീന, ചിലി, പെറു, ഇക്വഡോർ, കോളിമ്പിയ, വെനുസ്വല, പനാമ ഒക്കെ കഴിഞ്ഞു മിയാമിയിൽ എത്തി. ഒരുപാടു കൊല്ലം കഴിഞ്ഞു ചെയുടെ പുസ്തത്തിലൂടെ വായിച്ചറിഞ്ഞ ഇതിൽ മിക്കവാറും രാജ്യങ്ങളിൽ യാത്ര ചെയ്തുള്ള അനുഭവങ്ങൾ എന്റെ ഓർമ്മയിലുണ്ട്. ലാറ്റിൻ അമേരിക്കൻ യാത്രകളാണ് മനസ്സിൽ ഇപ്പോഴും വേറിട്ട അനുഭവങ്ങളായി തങ്ങി നിൽക്കുന്നത്.ചെ ഗുവരെയുടെ ആദ്യംയാത്ര അദ്ദേഹത്തിന്റെ ജന്മ നാടായ അർജന്റീനയിൽ ആയിരുന്നു. ഒരു മോട്ടർ ഘടിപ്പിച്ച സൈക്കിളിൽ യാത്ര ചെയ്തത് 4500 കിലോമീറ്ററാണ്.ഈ യാത്രയിൽ എല്ലാം ചെ ചെയ്ത ഒരു പ്രധാന കാര്യം എല്ലാവരും തള്ളി സമൂഹത്തിന് പുറത്തു താമസിക്കുന്ന കുഷ്ട്ടരോഗികളുടെ കോളനികൾ സന്ദർശിക്കുക എന്നതായിരുന്നു..മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ അങ്ങനെയുള്ളിടത്തു വൊലന്റിയറായി അവരോടൊപ്പം ജോലി ചെയ്തു. അദ്ദേഹത്തിന്റെ സഹയാത്രികൻ ആൽബർട്ടോ നേരത്തെ തന്നെ അര്ജെന്റീനയിലെ കൊർഡോബാക്ക്‌ അടുത്തു കുഷ്ട്ടരോഗികൾക്ക് വേണ്ടി ഒരു ഡിസ്‌പെൻസറി നടത്തിയിരുന്നു.മോട്ടർ സൈക്കിൾ ഡയറിയിൽ എനിക്ക് മനസ്സിൽ തൊട്ടതു അവർ പെറുവിലെ സാൻപാബ്ലോയിൽ ആമസോൺ നദിക്കരയിലുള്ള കുഷ്ട്ട രോഗ കോളനിയിൽ ചില ആഴ്ചകൾ വൊലെന്റിയർ ജോലി ചെയ്തതിനു ഇടയിലെ സംഭവമാണ്.സാധാരണ രാവിലെ ബോട്ടിൽ നദി കടന്ന് വൈകുന്നേരം ഇക്കരക്ക് തിരിച്ചുവരികയാണ് അവിടെ ജോലി ചെയ്തു ഡോക്റ്റർമാർ ചെയ്തിരുന്നത്.ഒരു ദിവസം വൈകുന്നേരം ചെ യുടെ ഇരുപത്തി നാലാം പിറന്നാൾ ആഘോഷിക്കുവാനുള്ള പാർട്ടിയിൽ വച്ച് അദ്ദേഹത്തിന് പെട്ടന്ന് ഉൾവിളിയുണ്ടായി. കുഷ്ട്ടരോഗികളോടൊപ്പം അത്താഴം കഴിച്ചു അവിടെ രാത്രി കഴിക്കണമെന്ന്.എല്ലാവരുടെയും ഉപദേശങ്ങളെ വക വയ്ക്കാതെ നിലാവുള്ള ആ രാത്രിയിൽ ഊക്കോടെ ഒഴുകുന്ന ആമസോൺ നദിയിലെക്ക് ചെ എടുത്ത് ചാടി അക്കരെയുള്ള കുഷ്ട്ടരോഗ കോളനിയെ ലക്ഷ്യമാക്കി നീന്തി.ലോകത്തെ ഏറ്റവും വലിയ നദികളിൽ ഒന്നായ മോസോണിലെ ഒഴുക്ക് മുറിച്ചു നാലു കിലോമീറ്റർ നീന്തി അക്കരെ പുറന്തള്ള പെട്ടവരെ ആശ്ലേഷിച്ച ചെ. ഇരുപതാം നൂറ്റാണ്ടിൽ ചെറുപ്പക്കാരുടെ ഐക്കോൺ ആയത് ഒഴുക്ക് മുറിച്ചു നീന്തി തിരസ്കരിക്കപ്പെട്ട ആളുകളോട് സ്നേഹത്തോടെ ആശ്ലേഷിക്കുന്ന വിപ്ലവം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാണ്.അത് കൊണ്ടാണ് ചെ പറഞ്ഞത് വിപ്ലവം സ്നേഹത്തിന്റ പര്യായമാണെന്നു.ഉപരി മധ്യവർഗത്തിൽ ജനിച്ച ചെ യാത്രകളിലൂടെയാണ് ദാരിദ്ര്യവും, അനീതിയും, രാഷ്ട്രീയവും ഫിലോസഫിയും വിപ്ലവവും കണ്ടത്തിയത്. അത് ഭൂമിയിൽ കൂടി മാത്രമല്ല മനുഷ്യരിൽ കൂടി മനുഷ്യനാകുവാനുള്ള ഒരു ഇരുപത്തി രണ്ടുകാരന്റെ സ്വപനമായിരുന്നു. അത്‌ ചരിത്രത്തിലൂടെ കഥകളിലൂടെ കവിതയിലൂടെ നടത്തിയ സാഹസിക യാത്രകളുടെ, കവിത ജീവിതമാക്കിയ, യുവ സ്വപ്നാടകന്റ് യാത്രയായിരുന്നു.ചെഗുവേര യാത്രകളിൽ ജീവിതം കണ്ടെത്തി ജീവിതം ഒരു വിപ്ലവ യാത്രയാക്കിയ ആളായിരിന്നു. മോട്ടോർ സൈക്കിൾ ഡയറി വായിച്ചത് ഇരുപത്തി രണ്ടു വയസ്സിലാണ്. ഒരു പക്ഷെ വേറിട്ട ജീവിതത്തിൽ ഉടനീളം യാത്രകൾ നടത്തുവാൻ പ്രേരണയായ പുസ്തകം. യാത്ര ജീവിതവും ജീവിതം യാത്രയാക്കാനും പ്രേരിപ്പിച്ച പുസ്തകംഅത് കൊണ്ടാകണം ഇരുപത്തി മൂന്നു വയസ്സിൽ വടക്കു കിഴെക്കെ ഇന്ത്യയാകെ രണ്ടു കൊല്ലത്തോളം യാത്ര ചെയ്ത് ഗവേഷണം ചെയ്യുവാൻ പ്രചോദനമായത്. ട്രെയിനിലും, ബസിലും, ലോറികളിലും, കാറിലും, ജീപ്പിലും മോട്ടർ സൈക്കിളിലും. ആസ്സാമിലും, മേഘാലയിലും, മണിപ്പൂരിലും, നാഗാലാന്റിലും, മിസോറാമിലും. പട്ടണങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഒറ്റക്ക് നടത്തിയ യാത്രകൾ. റെയിൽവ സ്റ്റേഷനിലും ചെറിയ ലോഡ്ജുകളിലും, വഴിയരികിലെ വീടുകളുടെ വരാന്തയിലും, ടയർ റെട്രേഡിങ്‌ കടകളിലുമൊക്കെ അന്തിയുറങ്ങി. വായിച്ചും എഴുതിയും പഠിച്ചും പഠിപ്പിച്ചും യാത്രകൾ ചെയ്ത് ഗ്രാമങ്ങളിൽ രാപാർത്തു.അങ്ങനെയുള്ള യൗവനയാത്രകളാണ് ജീവിത വീക്ഷണവും ലക്ഷ്യവും ജീവിത രീതിയും മാറ്റി മറിച്ചത്.ചെ മോട്ടോർ സൈക്കിൾ ഡയറി കഴിഞ്ഞും ലാറ്റിൻ അമേരിക്കയിൽ യാത്ര ചെയ്തു. അർജന്റീന്റെനയിലെ ബ്യുനെസ്ഐയേഴ്സിലെ ഉപരി മധ്യവർഗ്ഗത്തിൽ ജനിച്ച ചെ ലാറ്റിൻ അമേരിക്കയിലെ യുവാക്കളുടെ പ്രചോദനമായി മാറി. യാത്രകൾകിടയിൽ മെഡിക്കൽ ബിരുദം നേടിയ ചെ മെക്സിക്കോ സിറ്റിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുമ്പൊഴാണ് റാവുൾ കാസ്ട്രോയെ പരിചയപെട്ടത്. റാവുൾ കാസ്ട്രോയാണ് അദ്ദേഹത്തത്തിന്റ സഹോദരൻ ഫിഡലിനെ പരിചയപ്പെടുത്തിയത്അങ്ങനെയാണ് ക്യൂബ്യിലെ ബറ്റിസ്റ്റാ ഏകാധി പത്യ പട്ടാള ഭരണത്തിനെതിരായ ഗറില്ല യുദ്ധത്തിൽ ഒരു ഡോക്റ്ററായി അവരെ സഹായിക്കുവാൻ കൂട്ടിയത്. ക്യൂബൻ പട്ടാളത്തിനെതിരായ ഒളിയുദ്ധത്തിനൊടുവിൽ ചെ ഗുവേര ക്യൂബയിലെ ജനങ്ങളുടെ ഹൃദയ നായകനായി. ഡോക്റ്ററിൽ നിന്നും വിട്ടുവീഴ്ച്ചയില്ലാത്ത ഗറില്ല യുദ്ധ കമാണ്ടറിലെക്കും വിപ്ലകാരിയിലേക്കും ഭരണാധികാരിയിലെക്കും അന്താരാഷ്ട്ര ഡിപ്ലോമാറ്റിലേക്കും നിരന്തരം പരിണമിച്ച ചെ നിരന്തരമായി ചെയ്തയൊന്നു യാത്രകളാണ്.വിപ്ളവാനന്തര ക്യൂബയിൽ ഫിദലിന്റ വലകൈയ്യായി മാറിയ ചെ 1959 മുതൽ ക്യൂബയുടെ അന്തരാഷ്ട്ര വക്താവായി ലോകമെങ്ങും സഞ്ചരിച്ചു. അങ്ങനെയുള്ള യാത്രകളിലാണ് അതിൽ നിന്നുണ്ടായ ലോക കാഴ്ചപ്പാടുകളാണ് അദ്ദേഹത്ത അന്നും ഇന്നും വേറിട്ട് നിർത്തുന്നത്.ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഇപ്പോഴും ലോകത്തു അനശ്വരാമായ ചെയുടെ ഫോട്ടോ എടുത്തത് ആൽബർട്ടോ കോർഡേയാണ്. അത് 1961ഇൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയുള്ള അനുശോചനയോഗത്തിൽ പങ്കെടുത്തപ്പോൾ യാദൃശ്ചികമായി എടുത്ത ചിത്രമാണ്. ആർദ്രതയും നിശ്ചയദാർഢ്യവും ബുദ്ധിയുടെ തെളിമയും ഉള്കാഴ്ചകളുടെ കടലും സ്വപ്‌ന ങ്ങളും കണ്ണുകളിലെ തീഷ്ണതയിൽ കാണിക്കുന്ന ചിത്രം. തിളക്കുന്ന യൗവനവുമായി മുപ്പത്തി ഒന്ന് വയസ്സുള്ള ചെ യുടെ ആ ചിത്രം മനസ്സിൽപെട്ടന്ന് പതിയുന്ന ഒന്നാണ്. ഓരോ ഇഞ്ചും മനുഷ്യൻ ആയൊരു മനുഷ്യൻ. അത്കൊണ്ടാണ് സാർത്ര് പറഞ്ഞത് ' ചെ പൂർണ അർത്ഥത്തിൽ ഒരു മനുഷ്യനാണെന്ന്നിരന്തര യാത്രകളാണ് അദ്ദേഹത്തെ അനീതിക്കെതീരെപോരാടുന്നവരുടെയും സ്വതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുവാക്കളുടെയും അന്തരാഷ്ട ഐക്കണാക്കിയത്.ഈ യാത്രകളിൽ എല്ലാം അദ്ദേഹം തള്ളിപറഞ്ഞത് അധികാരത്തിന്റ അഹങ്കാരങ്ങളെയും സാമ്രാജ്യവൽക്കരണത്തിന്റ അമാനവികിതകളെയുമാണ്. വിയറ്റ്നാമിൽ അമേരിക്ക ചെയ്ത നിഷ്ട്ടൂര യുദ്ധത്തിനെതിരേ. സൗത് ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിന് എതിരെ. സൗത് -സൗത് അന്തരാഷ്ട്ര സോളിഡാരിറ്റിയുടെ വക്താവായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം ആദ്യകാലത്തു തന്നെ ഇന്ത്യയിൽ വന്നു നെഹൃവിനേയും, ഇന്തോനേഷ്യയിൽ സുകാർണോയെയും, ഈജിപ്റ്റിൽ നാസറേയും കണ്ടത്ലാറ്റിൻ അമേരിക്കയിലെ യാത്രകൾക്കൊപ്പം കൂടുതൽ യാത്ര ചെയ്തത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്.ഇന്ന് ക്യൂബ അറിയപ്പെടുന്നത് അവർ അന്തരാഷ്ട്ര തലത്തിൽ പബ്ലിക് ഹെൽത്ത് അമ്പാസഡർമാരായത് കൊണ്ടാണ്. ക്യൂബയിലെ ഡോക്ടർമാർ ആഫ്രിക്കയിലും ഏഷ്യയിലും ലോകത്തും ഏറ്റവും കഷ്ട്ടമനുഭവിക്കുന്ന ജനങ്ങൾക്കോപ്പമുണ്ടാകണം എന്ന യുവാവിന്റ സ്വപ്നം..ക്യൂബയിൽ സർക്കാർ അധികാര സന്നാഹങ്ങളിൽ ജീവിതം സെറ്റിലാകുവാൻ തയ്യാറായില്ല. അതിനോട് വിടപറഞ്ഞു ചെ വിപ്ലവ സ്വപ്നങ്ങളുമായി ലോകമെങ്ങും സഞ്ചരിച്ചു. ആഫ്രിക്കയിൽ വിപ്ലവം സ്വപ്നം കണ്ട ചെ ബൊളീവിയൻ കാടുകളിൽ 39 വയസ്സിൽ സി ഐ ഏ നിയോഗിച്ച ബൊളീവിയൻ സൈനീകരാൽ കൊല്ലപ്പെട്ടപ്പോൾ ഇരുപതാനൂറ്റാണ്ടിലെ ചെറുപ്പക്കാർക്ക് ഇടയിലെ ഏറ്റവും വലിയ കൾട്ടുകളിൽ ഒന്നായി പുനർജനിക്കുകയായിരുന്നു.കുഷ്ടരോഗികൾക്ക് ആശ്വാസമാകാനാണ് ചെ അർജന്റീനയിലും പിന്നീട് ലാറ്റിനമേരിക്കയിലും നടത്തിയ യാത്രകൾ. ആസ്തമ രോഗം അലട്ടിയപ്പോഴും ചെ യാത്ര തുടർന്നു. എന്തോ ഒരു നിയോഗം പോലെ.അതുപോലെ ഇപ്പഴും ലോകം കൊറോണ വൈറസിന് ഭയക്കുമ്പോൾ ചെ യുടെ യും ഫിഡലിന്റെയും പൊതു ജനാരോഗ്യ ഡോക്റ്റമാർ നിർഭയമായി പല രാജ്യങ്ങളിലേക്ക്‌ സഞ്ചരിക്കുകയാണ്സാഹസികമായി യാത്രചെയ്ത ജീവിതം തന്നെ സാഹസിക യാത്രയാക്കിയൊരാൾ. അത്കൊണ്ടാണ് ബൊളിവായിലെ കുഗ്രാമത്തിലെ ഒരു സ്‌കൂളിൽവച്ച് വെടിവച്ച് വധശിക്ഷ നടപ്പാക്കുവാൻ വന്നയാളോട് പറഞ്ഞത് " ഭീരു, നിങ്ങൾ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത് ".കാരണം ആശയങ്ങളെയും സ്വപ്ങ്ങളെയും ആർക്കും വെടിവച്ച് കൊല്ലുവാൻ സാധിക്കില്ല. മരിച്ചു കഴിഞ്ഞ ചെ പിന്നീട് കാലദേശ അതിർവരമ്പുകൾ വിട്ടു നിത്യ യൗവ്വന യാത്രികനായി.അത് കൊണ്ടാണ് ഹവാനയിലും ബ്യുനസ് അയേഴ്സിലും മെക്സിക്കോ സിറ്റിയിലുമൊക്കെ ചെ ഗുവേരെയെ അറിയുവാൻ ഞാനും യാത്രചെയ്തത്.യാത്രാ വിപ്ലവും. വിപ്ലവം യാത്രയുമാക്കിയ ചെ. അത് ജോൻ ലീ ആൻഡേഴ്‌സൺ എഴുതിയ ' ചെ ഗുവേര : എ റെവലുഷനറി ലൈഫ് ' എന്ന ബ്രഹത്തായ രണ്ടു വോളിയം ജീവചരിത്രം വായിച്ചാൽ കൂടുതലറിയാം.യാത്രകൾ പലപ്പോഴും നമ്മളെ കൂടുതൽ മനുഷ്യരെ അറിഞ്ഞു , അവരുടെ ജീവിതം തൊട്ട് മനുഷ്യരാക്കും. മനുഷ്യരേ അറിയുവാൻ. മനുഷ്യർ അറിയുവാൻ. മനുഷ്യനായി . 

J S Adoor
J S Adoor

 

korona oru durantham

കൊറോണ ഒരു ദുരന്തം, കുറെ ദുരന്തങ്ങളും

സിബി ഡേവിഡ് കൊറോണ വൈറസ് നേരിടുന്നതിൽ അമേരിക്കൻ സർക്കാരിന്റെ ഭാഗത്തു അലംഭാവംഉണ്ടായി എന്നൊരു സംസാരം പൊതുവേയുണ്ട്. എന്നാൽ, ഒരു വിമർശനം എന്നതിലുപരി ഒരു പരിഹാസമായിട്ടാണ് ചിലരുടെയൊക്കെ കമന്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നത്. അമേരിക്കയല്ലേ അത് തകരട്ടെ, എന്നൊരു ധ്വനി. ചൈന ജയിച്ചാലും അമേരിക്ക തകരണം. താലിബാൻ ജയിച്ചാലും അമേരിക്ക തകരണം എന്നൊരു ആക്രോശം കാലാകാലങ്ങളിൽ ഇന്ത്യയിലെ, കേരളത്തിലെ നമ്മുടെ സഹോദരങ്ങളിൽ നിന്നും കേട്ടിട്ടുണ്ട്. എന്തിന്, ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചു പാകിസ്ഥാൻ ജയിച്ചാൽ പാകിസ്താന്റെ പതാക കേരളത്തിന്റെ മണ്ണിൽ ഉയർത്തുന്നവർ ഉള്ള നാടല്ലേ ! ചൈന ജയിച്ചാൽ ചൈനക്ക് കീ ജയ് വിളിക്കുന്ന നാടല്ലേ ! അപ്പോൾ തീർച്ചയായും കൊറോണ അമേരിക്കയെ താറുമാറാക്കി എന്ന് ആക്രോശിക്കുവാൻ ആളുകൾ മുന്നിലുണ്ടാകും.കൊറോണ വൈറസിന്റെ ആഘാതം വിലയിരുത്താൻ സമയമായിട്ടില്ല.. കാരണം, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. വലിയ ഒരു പ്രതിസന്ധിയുടെ തുടക്കം മാത്രമേ ആയിട്ടുള്ളു അമേരിക്കയിൽ. തീർച്ചയായും അമേരിക്കയിൽ ഈ പ്രതിസന്ധി മറ്റെല്ലാ രാജ്യങ്ങളെക്കാളും വളരെ രൂക്ഷമായിരിക്കും. കാരണം, അമേരിക്കയിലെ, പ്രേത്യകിച്ചു ന്യൂ യോർക്ക് പോലുള്ള നഗരങ്ങളിൽ ചൈനീസ് വംശജരുടെ ജനസംഖ്യ മറ്റു രാജ്യങ്ങളിലേതിനെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഏകദേശം പതിമൂന്നു കോടി ചൈനക്കാർ ഒരു വർഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഒരു ദിവസം എടുത്താൽ തന്നെ, ന്യൂ യോർക്കിൽ നിന്നും ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം പതിനായിരക്കണക്കിനാണ്.

ഏതാണ്ട് പത്തു ലക്ഷത്തിനോടടുത്ത് ചൈനക്കാർ ന്യൂയോർക്ക് ഏരിയയിൽ താമസിക്കുന്നുണ്ട്. ചൈനക്കാർ തിങ്ങി പാർക്കുന്ന പന്ത്രണ്ടിലധികം ചൈന ടൗണുകൾ ന്യൂ യോർക്ക് ഏരിയയിൽ തന്നെയുണ്ട്. ചൈനീസ് ന്യൂ ഇയർ പ്രമാണിച്ചു പതിനായിരക്കണക്കിനാളുകൾ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഡിസംബർ ജനുവരി മാസങ്ങളിൽ ചൈനയിൽ കൊറോണ വൈറസ് രൂക്ഷമായെങ്കിലും അമേരിക്കയിൽ അതിന്റെ വ്യാപനം മാർച്ച് മാസത്തിൽ മാത്രം കൂടുതൽ ശ്രദ്ധേയമായത്.

എന്നാൽ ചൈനയിൽ നിന്നും കേരളത്തിലേക്ക് ദിനം തോറും വിരലിലെണ്ണാൻ ആളുകൾ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നുള്ളതാണ് വസ്തുത. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ആണെന്ന് ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. ഇറ്റലിയിലും ഇതേപോലെ ചൈനയിൽ നിന്നും വന്നു പോകുന്ന ആയിരക്കണക്കിന് യാത്രക്കാരുള്ളതിനാലാണ് ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നതെന്നും വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ സത്യമാണ്.സാഡിസം മലയാളിയുടെ മാത്രമല്ല ചില മനുഷ്യരുടെ സ്വഭാവമാണ്. തോമസ് മൊട്ടക്കൽവാൽക്കണ്ണാടി കൂടിക്കാഴ്ചയിൽ പറഞ്ഞതുപോലെ “ബിസിനസ് കാരൻ കള്ളനാണ് , അവന്റെ പതനം ആഘോഷിക്കേണ്ടതാണ്” - ഇതാണ് ചിലരുടെ മനോഭാവം. തന്നെക്കാൾ മികച്ച മറ്റൊരാളിനോടോ രാജ്യത്തോടോ ഉള്ള കടുത്ത അസൂയ .അമേരിക്കയിൽ മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പുത്തരിയല്ല. എന്നാൽ ഓരോ ദുരന്തങ്ങളും വന്നു പോയി കഴിയുമ്പോൾ അമേരിക്ക അതിന്റെ എല്ലാ പ്രൗഢിയോടും കൂടി പതിന്മടങ്ങു ശക്തി പ്രാപിക്കുന്നതാണ് ചരിത്രം. ഈ ദുരന്തവും അമേരിക്ക ധീരമായിത്തന്നെ അഭിമുഖീകരിക്കും, മറ്റേതു രാജ്യത്തെക്കാളും മികച്ച രീതിയിൽത്തന്നെ.വെറുതെ പരിഹസികളായ ഇത്തരം സാഡിസ്റ്റുകളെ സമൂഹത്തിൽ വെറും ദുരന്തങ്ങളായി ലോകം പുച്ഛിക്കും.

Sibi
Sibi

 

മരണം നേരെ വരുമ്പോൾ  

മരണം നേരെ വരുമ്പോൾ  കുട്ടികൾ എന്ത് ചെയ്യണം?

മുരളി തുമ്മാരുകുടി


പേടിക്കേണ്ട, ഇതൊരു കൊറോണ പോസ്റ്റല്ല. കൊറോണയിൽ മരണപോസ്റ്റിന്റെ സമയമായിട്ടില്ല. ഇന്നിപ്പോൾ ഇതൊരു യാത്രയുടെ കഥയാണ്.എറണാകുളം നഗരത്തിലേക്ക് ഉച്ചക്ക് ഒരുമണിക്ക് സുനാമി വരുന്നു എന്നൊരു വാർത്ത വന്നാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ കേരളത്തിൽ പല പരിശീലന ക്ലാസ്സുകളിലും ചോദിക്കാറുണ്ട്.

സ്‌കൂൾ ഉള്ള ദിവസമാണെങ്കിൽ കളക്ടർ ഉടൻ തന്നെ വിദ്യാഭ്യാസ സ്ഥാപങ്ങങ്ങൾക്ക് അവധി പ്രഖ്യാപിക്കും. അധ്യാപകർ കൂട്ടമണിയടിക്കും. കുട്ടികളുമായി സ്‌കൂൾ ബസുകൾ തെരുവിലേക്കിറങ്ങും.ടി വി ക്കാർ വാർത്ത സ്ക്രോൾ ചെയ്യും. വാർത്ത ടി വി യിൽ വരുന്ന വഴി എറണാകുളത്തെ സ്‌കൂളുകളിൽ കുട്ടികളുള്ള മാതാപിതാക്കൾ വാഹനം ഉണ്ടെങ്കിൽ അതുമെടുത്ത് എറണാകുളത്തേക്ക് പായും. വാഹനമില്ലെങ്കിൽ ഓട്ടോയോ ഉബറോ എടുക്കും.

അതേ സമയം തന്നെ എറണാകുളം നഗരത്തിലുള്ളവർ ഒന്നടങ്കം വണ്ടിയെടുത്ത് ബൈപാസ്സിലേക്ക് യാത്ര തിരിക്കും.എറണാകുളത്തുള്ളവർ പുറത്തേക്കും പുറത്തുളളവർ എറണാകുളത്തേക്കും "ചേട്ടൻ എവിടെയുണ്ട്, മോൾ എവിടെ എത്തി" എന്നൊക്കെ ചോദിച്ച് വിളിയോട് വിളിയായിരിക്കും.

ഏകദേശം അഞ്ചു മിനുട്ട് ഇതൊക്കെ നടക്കും.

അത് കഴിയുന്പോൾ നെറ്റ് വർക്ക് ഓവർലോഡ് ആയി വിളി നിൽക്കും. അരമണിക്കൂറിനകം റോഡുകളെല്ലാം ബ്ലോക്കാകും.

സുനാമി വരും. കുട്ടികളും മാതാപിതാക്കളും അടിപ്പെടും !. സുനാമി കഴിയുന്പോൾ എറണാകുളത്തെ സ്ക്കൂളുകളിൽ സുനാമി മെമ്മോറിയൽ അവാർഡുകൾ ഉണ്ടാകും.കാരണം, സുനാമി വരുന്പോൾ എന്ത് ചെയ്യണമെന്ന് കുട്ടികളെയോ മാതാപിതാക്കളെയോ നാം പരിശീലിപ്പിച്ചിട്ടില്ല.

ജപ്പാനിൽ പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല. സുനാമി വന്നാൽ എന്ത് ചെയ്യണമെന്ന് കുട്ടികളെയും മാതാപിതാക്കളേയും കൃത്യമായി പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.ഒന്ന്. കുട്ടികൾ സ്‌കൂളിലാണെങ്കിൽ അവരെ സംരക്ഷിക്കേണ്ടത് അധ്യാപകരാണ്.

രണ്ട്. സുനാമി വാർത്ത കേട്ട് മാതാപിതാക്കൾ സ്‌കൂളിലേക്ക് ഓടിച്ചെല്ലരുത്.2011 മാർച്ച് 11 ന് ഉച്ച കഴിഞ്ഞപ്പോൾ സെൻഡായി നഗരത്തിലെ അരഹാമയിൽ ഈ പരിശീലനം പരീക്ഷിക്കപ്പെട്ടു.കുട്ടികൾ സ്‌കൂളിലുള്ള സമയം, സുനാമി മുന്നറിയിപ്പ് വന്നു.

320 കുട്ടികൾ സ്‌കൂളിലുണ്ടായിരുന്നു. അവരെ അധ്യാപകർ സ്‌കൂളിന്റെ മുകളിലെ നിലയിലേക്ക് മാറ്റി.3.55 ന് സുനാമി അരഹമയിലെത്തി.സുനാമി വരുന്നത് വലിയൊരു തിരമലയായിട്ടാണെന്നാണ് പൊതുവെ നമ്മൾ കരുതുന്നത്. ആദ്യത്തെ വെള്ളത്തിന്റെ വരവ് അങ്ങനെയാണ് താനും. പക്ഷെ കാര്യങ്ങൾ അവിടെ നിൽക്കുകയില്ല, ക്രമേണ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങും.

ഒന്നാമത്തെ നിലയിൽ നിന്ന് വെള്ളം രണ്ടാം നിലയിലെത്തി. ചുറ്റുമുള്ള വീടുകളുടെ മുകളിൽ വെള്ളമായി. ഇപ്പോൾ അരഹമയിൽ വെള്ളത്തിൽ മുങ്ങാതെ നിൽക്കുന്നത് സ്‌കൂൾ മാത്രമേ ഉള്ളൂ.പക്ഷെ എത്രമാത്രം വെള്ളം ഇനിയും ഉയരുമെന്ന് കുട്ടികൾക്കറിയില്ല, അധ്യാപകർക്കും.

ഇനി മാതാപിതാക്കളെ കാണുമോ എന്ന് കുട്ടികൾക്ക് അറിയില്ല. അവർ നോട്ട് പുസ്തകമെടുത്ത് ചെറിയ പടങ്ങളും കുറിപ്പുകളും ഉണ്ടാക്കി. സ്വന്തം മാതാപിതാക്കളോട് സ്നേഹം അറിയിക്കുന്നവ, മാപ്പു പറയുന്നവ, ഇഷ്ടപ്പെട്ട പാവക്കുട്ടിയുടെ, വീട്ടിലെ പട്ടിക്കുട്ടിയുടെ ചിത്രം എന്നിങ്ങനെ അവർ സ്‌കൂളിന്റെ ഭിത്തിയിൽ ഒട്ടിച്ചുവെച്ചു.വെള്ളം പിന്നെയും കയറി. കുട്ടികൾ സ്‌കൂളിന്റെ മേൽക്കൂരയിൽ എത്തി.ജപ്പാനിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ഏറ്റവും മികച്ചതാണ്, എന്നാൽ പോലും രണ്ടാം ലോകമഹയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അവർക്ക് എല്ലായിടത്തും എത്താൻ പറ്റില്ല. സുനാമി കയറി വരുന്നിടത്തോളം കാലം സ്‌കൂളിലേക്ക് ബോട്ടിൽ പോലും എത്താൻ സാധിക്കില്ല (കടലിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഈ സ്‌കൂൾ, അവിടെയാണ് രണ്ടാം നിലയിൽ വെള്ളം കയറി നിൽക്കുന്നത്).മാതാപിതാക്കൾക്കുള്ള സന്ദേശം എഴുതിക്കഴിഞ്ഞു പിന്നെ കുട്ടികൾ ശാന്തരായി. അവരുടെ അധ്യാപകർ പറഞ്ഞതു പോലെ മേൽക്കൂരയിൽ നിരനിരയായി നിന്നു. ജപ്പാനിലെ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എത്തി അവരെ രക്ഷിച്ചു ക്യാന്പുകളിൽ എത്തിച്ചു. അവരുടെ മാതാപിതാക്കൾ അവിടെ ഉണ്ടായിരുന്നു.

വെള്ളമിറങ്ങിക്കഴിഞ്ഞപ്പോൾ സ്‌കൂളിന് ചുറ്റമുണ്ടായിരുന്ന ആയിരക്കണക്കിന് വീടുകൾ ഒന്നാകെ തിരയിൽ ഒലിച്ചുപോയിരുന്നു.അരഹാമയിൽ പിന്നെ സർക്കാർ പുനർ നിർമ്മാണം അനുവദിച്ചില്ല. ആ സ്‌കൂൾ ഇന്നൊരു മ്യൂസിയമാണ്. കുട്ടികളുടെ സന്ദേശങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്.സത്യത്തിൽ ആ സ്‌കൂൾ തന്നെ ഒരു സന്ദേശമാണ്. ഏതൊരു വൻദുരന്തം ഉണ്ടാകുന്പോഴും നമ്മൾ ശ്രമിക്കേണ്ടത് അടുത്ത തലമുറയെ സംരക്ഷിക്കാനാണ്. കാരണം അവരിലൂടെയാണ് നമ്മുടെ പരന്പരകൾ തുടരേണ്ടത്. അതിന് അവരെ തയ്യാറെടുപ്പിക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.ഫുൾ A + മേടിക്കുന്ന കുട്ടികൾക്ക് നീന്താൻ പോയിട്ട് സുരക്ഷിതമായി റോഡുമുറിച്ചു കടക്കാൻ പോലും അറിയാത്തത് കാണുന്പോൾ ഞാൻ അരഹാമയിലെ സ്‌കൂൾ കുട്ടികളെ ഓർക്കും.


Muralee

 

Ventilators are essential for critically ill patients with Covid-19 disease. But with the increasing number of Covid patients, availability of ventilators in India has started to decline.

John Hopkins University estimates that India will need 10 lakh ventilators in the coming weeks. Currently, the international media relies on Hopkins University data for the number of international Covid cases. So Hopkins' proposal is serious. But that figure could change as the proposal came before the lockdown.

According to some estimates, there are only 50,000 ventilators in the country. India is planning to import 12,000 ventilators. It is in this situation that the IIT bag valve masks are adjusted.

"Bag valve masks can also be used in areas where there is no electricity and other facilities. These are easy to make and are cheap." Hyderabad IIT Professor B.S Murthy says.

Its construction costs only 5,000 rupees. The current machines cost between Rs 5 lakh and Rs 40 lakh. But it cannot be used continuously because it has to be manually operated. The major limitation is that it can only be used for a short time in an emergency. So we are trying to create a battery operated model, he Said.

ICICI Bank provides banking services to customers through WhatsApp in the event of lockdown. With this service, retail customers can check their savings account balance, last three transactions, and credit card limits and know the details of pre-approved loan offers.

ICICI Bank Executive Director Anup Bagchi said, "Credit and debit cards can be blocked / unblocked in a secure manner." Customers can also view the details of the three most recent ICICI Bank ATMs and branches. This enables retail customers to have their own banking needs at home without having to visit the branch.

Any ICICI Bank Savings Account customer with WhatsApp will get the new service. Customers must first save on ICICI Bank's WhatsApp profile number - 9324953001 and then send a 'hi-phone' message from the bank's mobile number to this number. More information on this is available on the bank's website.

 

 

Bharti Airtel extends pre-paid plans till April 17. Airtel has announced it due to the  three-week lockdown in the country, targeting low-income earners.

Airtel will also offer a talk time of ten rupees. Eight million consumers will benefit from it. This benefit will be available within 48 hours. Prime Minister Narendra Modi announced the lockdown on March 25 due to the Covid epidemic.

 

Chain of Love

ഈ സ്നേഹത്തിന്റെ ചങ്ങലകൾ കാത്തു സൂക്ഷിക്കുകബാംഗ്ലൂരിൽ പഠിക്കുന്ന സമയം , ഒരു ദിവസം അവധി കൂടുതൽ കിട്ടുമെന്നുണ്ടെങ്കിൽ ആഴ്ച അവസാനം എങ്ങനെയെങ്കിലും വീട്ടിലെത്തും .ചേച്ചിയുടെ കുഞ്ഞു മകൾ അന്ന് വീട്ടിലുണ്ട് , അവളെ കാണാനും കൊഞ്ചിക്കാനുമുള്ള ഓട്ടമാണ് . എല്ലാ മാസവും ഓടി ഓടി വരണ്ട എന്നാണ് വീട്ടിൽ നിന്നും പറയാറ് ,പഠിത്തം പോകും , യാത്ര സുരക്ഷിതമല്ല കൂടാതെ പൈസ ചെലവ് .ഒരു വൈകുന്നേരം അവസാന നിമിഷത്തെടുത്ത യാത്ര പ്ലാനുമായി ഞാനും കൂട്ടുകാരിയും മജെസ്റ്റിക് ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിൽ എത്തി ..ടിക്കറ്റ്എടുത്തു , വണ്ടിയിൽ കേറി ഇരുന്നു , അഞ്ചു മണിയ്ക്ക് വണ്ടി പുറപ്പെടാൻ ഡ്രൈവർ വരുന്നത് കണ്ടപ്പോൾ പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ എന്റെ ടിക്കറ്റില്ല ..ഇരുന്നിടത്തും , ബസ്സു വരുന്നതിനു മുൻപ് നിന്നിടത്തുമൊക്കെ പോയി നോക്കി , എങ്ങുമില്ല , 480 രൂപയാണ് ടിക്കറ്റ് പൈസ . നുള്ളി പറക്കിയാണ് രണ്ടു പേരും കൂടി ടിക്കറ്റ് എടുത്തത് .. ഇനി ഒന്ന് കൂടി എടുക്കാൻ പൈസ ഇല്ല . അവൾക്കാണെങ്കിൽ തിരുവന്തപുരത്തേയ്ക്കാണ് ടിക്കറ്റ് . തിരിച്ചു തനിയെ താമസ സ്റ്റലത്തേയ്ക്കു പോവുക എന്നല്ലാതെ മാർഗമില്ല .. എനിക്ക് കരച്ചിൽ വന്നു തുടങ്ങി .പോകാൻ ബാഗെടുത്തു ഇറങ്ങാൻ തുടങ്ങിയപ്പോൾ , പിന്നിലാതെ സീറ്റിലിരുന്ന ചേച്ചി തോണ്ടി വിളിച്ചിട്ടു പറഞ്ഞു . 500 രൂപ , ഇത് കൊടുത്തു ടിക്കറ്റ് വാങ്ങൂ .ഒരു പരിചയമില്ലാത്ത ആളാണ് , വാങ്ങാൻ മടിച്ചപ്പോൾ പറഞ്ഞു , ഞാനവിടെ സൗത്ത് ഇന്ത്യൻ ബാങ്കിലാണ് ജോലി ചെയ്യുന്നത് . നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ പൈസ തന്നാൽ മതി എന്ന് . അഡ്രസ്സും എഴുതി തന്നു അവർ തൃശൂരിൽ ഇറങ്ങി .പിറ്റേ ആഴ്ച ഞങ്ങൾ അവരെ കാണാൻ ബാങ്കിൽ ചെന്നു , ഞങ്ങളെ കണ്ടപ്പോൾ അവർക്കു സന്തോഷമായി ... പക്ഷെ പൈസ തിരിച്ചു വാങ്ങിയില്ല . അവർ പറഞ്ഞു' ഇത് ഒരു കടമാണ് , ആവശ്യത്തിന് പണമില്ലാതെ വിഷമിക്കുന്ന മറ്റൊരാൾക്ക് നീ ഇത് കൊടുക്കൂ , കൊടുക്കുമ്പോൾ അവരോടും ഇത് പറയൂ 'എന്റെ പഴ്സിന്റെ ഏറ്റവും ഉള്ളിലെ കള്ളിയിൽ , അങ്ങനെയാണ് വീട്ടി തീർക്കാനാവാത്ത സ്നേഹത്തിന്റെ ചങ്ങലയിലൊന്നു കയറി കൂടിയത് .ഇത് നടന്നു പിന്നെയും മൂന്നാലു വർഷങ്ങൾ കഴിഞ്ഞാണ് ക്ലേ വാക്കറിന്റെ ചെയിൻ ഓഫ് ലവ് എന്ന പാട്ടു കേൾക്കുന്നത് ...വീട്ടിലേയ്ക്കുള്ള വഴിയിൽ ടയർ പഞ്ചറായി റോഡരുകിൽ കൊടും തണുപ്പിൽ സഹായം തേടുന്ന വൃദ്ധയെ സഹായിക്കുന്ന ജോ എന്ന വഴി യാത്രക്കാരൻ .ഈ വഴി നൂറു കണക്കിന് വാഹനങ്ങൾ നിർത്താതെ കടന്നു പോയിട്ടും നീ എന്നെ സഹായിച്ചു , നിനക്ക് ഞാൻ എന്ത് പകരം ചെയ്യുമെന്ന് ചോദിക്കുന്ന സ്ത്രീയോട്' നീ എനിക്ക് ഒന്നും ചെയ്യേണ്ട , ഇന്ന് ഞാൻ നിങ്ങളെ സഹായിച്ചത് പോലെ മറ്റൊരാൾ എന്നെ സഹായിച്ചതാണ് , നിങ്ങൾ യഥാർത്ഥത്തിൽ എനിക്ക് പ്രതിഫലം തരാൻ ആഗ്രഹിക്കുന്നുവെങ്കിൽ , ഇത് പോലെ വേറെ ഒരാൾക്ക് ചെയ്യുക , സ്നേഹത്തിന്റെ ഈ ചങ്ങല നിങ്ങളിൽ അവസാനിക്കാതിരിക്കട്ടെ 'അവർ കുറച്ചു ദൂരം വണ്ടി ഓടിച്ചു വഴിയരികിലെ ഒരു കടയിൽ ഭക്ഷണം കഴിക്കാൻ കയറുന്നു .. അവിടെ പുഞ്ചിരിയോടെ ഭക്ഷണം വിളമ്പിയ പൂർണ ഗർഭിണിയായ സ്ത്രീയ്ക്ക് 100 ഡോളർ നൽകി ബാക്കി വാങ്ങാൻ നിൽക്കാതെ ഇറങ്ങി പോകുന്നു .അവർ വച്ചിട്ട് പോയ തൂവാലയിൽ ഗർഭിണിയായ സ്ത്രീ കണ്ണുനീരിനിടെ വായിക്കുന്നത് ഇങ്ങനെ' നീ എനിക്ക് ഒന്നും ചെയ്യേണ്ട , ഇന്ന് ഞാൻ നിങ്ങളെ സഹായിച്ചത് പോലെ മറ്റൊരാൾ എന്നെ സഹായിച്ചതാണ് , നിങ്ങൾ യഥാർത്ഥത്തിൽ എനിക്ക് പ്രതിഫലം തരാൻ ആഗ്രഹിക്കുന്നുവെങ്കിൽ , ഇത് പോലെ വേറെ ഒരാൾക്ക് ചെയ്യുക , സ്നേഹത്തിന്റെ ഈ ചങ്ങല നിങ്ങളിൽ അവസാനിക്കാതിരിക്കട്ടെ 'അവർ ജോലി കഴിഞ്ഞു വീട്ടിൽ പോയി , തളർന്നുറങ്ങുന്ന ഭർത്താവിനെ കെട്ടിപിടിച്ചു അവനോടു പറയുന്നു ' എല്ലാം ശരിയാകും , ഞാൻ നിന്നെ സ്നേഹിക്കുന്നു ജോ 'ജോ അപരിചിതയായ ഒരു വൃദ്ധയ്ക്ക് ചെയ്ത നന്മ അവനിലേക്ക്‌ തന്നെ തിരിച്ചെത്തുന്ന മനോഹരമായ സന്ദേശം..രണ്ടു ദിവസമായി ഉറുമ്പുകൾ വരിയിട്ടു പോകുന്നത് പോലെ ആളുകൾ പാലായനം ചെയ്യുന്നതിന്റെ പടങ്ങൾ ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു ..ഈ പാലായനങ്ങൾ പുതിയതല്ല , ദാരിദ്ര്യവും , ചൂഷണവും എന്നും നമ്മുടെ കൂടെയുണ്ടായിരുന്നു ...ന്ത്യയിൽ മാത്രമല്ല , ലോകത്തെല്ലായിടത്തും ഉറച്ചിരിക്കാൻ ഇരിപ്പിടമില്ലാതെ തല ചുമടുമായി പലായനം ചെയ്യുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട് ...വന്മതിലും , ഇലക്ട്രിക്ക് അതിർത്തികളും കൊണ്ട് വേലി കെട്ടുന്നവരിൽ ലോകശക്തികളെല്ലാമുണ്ട് ..യാതൊരു സുരക്ഷകളുമില്ലാതെ കൈക്കുഞ്ഞുങ്ങളെയും വൃദ്ധ ജനങ്ങളെയും കൊണ്ട് വള്ളത്തിൽ വൻകടലുകൾ തുഴഞ്ഞു കയറാൻ ഓരോ ദിവസവും മുതിരുന്നത് ആയിരങ്ങളാണ് .വികസനത്തിന്റെ എന്തൊക്കെ മേന്മകൾ പറഞ്ഞാലും , ഇന്ത്യ ഒരു ദരിദ്ര്യ രാജ്യമാണ് , ഒരു ദിവസം കൊണ്ടോ , കുറച്ചു വർഷങ്ങൾ കൊണ്ടോ അതില്ലാതാക്കാനാവില്ല .എനിക്ക്ന തോന്നുന്നു നമുക്ക് ചെയ്യാനാവുന്നതു സ്നേഹത്തിന്റെ ചങ്ങലകൾ ഒരിയ്ക്കലും അവസാനിക്കാതെ നോക്കുകയാണ് എന്ന് ...നമ്മെളെല്ലാവരും ചെറുതും വലുതുമായി നമ്മളെ കൊണ്ട് ആവും വിധം മറ്റുള്ളവരെ സഹായിക്കുന്നവരോ , സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവരോ ആണ് ..ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്നും , ചെയ്യുന്ന നന്മകൾ വിളിച്ചു പറഞ്ഞാൽ ഫലപ്രാപ്തി ഉണ്ടാവില്ലെന്നും പറഞ്ഞു പഠിപ്പിക്കപ്പെട്ടതു കൊണ്ട് പലപ്പോഴും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളുടെ സഹായം എന്നൊക്കെ പലപ്പോഴും , പള്ളികളിലും , സാമൂഹ്യ രംഗത്തുമൊക്കെ കേൾക്കാറുണ്ട് .ജോലി കിട്ടിയതിൽ പിന്നെ ചങ്ങല പോലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ്സം സ്പോൺസർ ചെയ്യുന്ന ഒത്തിരി കൂട്ടുകാരെ എനിക്കറിയാം ..വിദ്യാഭ്യാസം ദാരിദ്ര്യത്തിൽ നിന്നും കേറിപോരാനുള്ള ഒരു ഏണിയാണ് . പലരും നന്മകൾ പുറത്തു പറയാറില്ല .ഇപ്പൊ വേണ്ടത് ചെയ്യുന്ന നന്മകൾ പുരപ്പുറത്തു നിന്ന് വിളിച്ചു കൂവുകയാണ് ... അത് കേട്ട് നന്മകൾ ചെയ്യാൻ ആളുകൾ മത്സരിച്ചു തുടങ്ങട്ടെ .എല്ലാവര്ക്കും നന്മയുണ്ടാകുന്ന പുതിയ ഒരു ലോകം നമ്മുടെ മുന്നിൽ തുറക്കട്ടെ ..

സീമ സ്റ്റാലിൻ

Seema Stalin
Seema Stalin'You don't owe me a thing

I've been there too

Someone once helped me out

Just the way I'm helping you

If you really wanna pay me back

Here's what you do

Don't let the chain of love end with you.'Clay Walker - The chain of Love

 

 

 

pranayaparimithi

പ്രണയപരിമിതി

സാൻ


പതിയെ നടക്കാനറിയുന്ന

രണ്ടേരണ്ടുപേർ

പ്രണയത്തിൽ നിന്നിറങ്ങിപ്പോകാൻ

അവസാനമായി കണ്ടുമുട്ടിയവർ

മാത്രമായിരിക്കുംഇറങ്ങിപ്പോകേണ്ട

ഇടമെത്തുമ്പോൾ

എത്ര തണുപ്പിലും

അവർ

വെറുതേ വിയർക്കുംപതിയെ മാത്രം

അവസാനിപ്പിക്കാനറിയുന്ന

തരത്തിൽ

പൊടിമഴ പോലൊന്ന്

അവർക്കിടയിൽ

ചാറിക്കൊണ്ടേയിരിക്കുംതമ്മിലാരെങ്കിലും

തുടർച്ചയ്ക്ക് വേണ്ടി

ഒരുവാക്കെടുത്തു

നിരത്തിയിരുന്നെങ്കിലെന്ന്

കണ്ണുകൾ ഓർമ്മിപ്പിക്കുംതമ്മിൽക്കടന്നുപോയ

നിരത്തുകളും

കേട്ടുപഴകിയ

പാട്ടുകളും

ഉമ്മവച്ചു പതിഞ്ഞു പോയ

ഗന്ധങ്ങളും

തുടങ്ങി

ജനിച്ചിരിക്കാനിടയുള്ള

കുഞ്ഞിന്റെ പേരിലേക്ക്

വരെ നീളുന്ന ഓർമ്മകൾ

ഏറ്റവും ഭംഗിയിൽ

നിർത്താതെ

അവർക്കിടയിൽ

ഓടിക്കൊണ്ടേയിരിക്കുംവീണ്ടുമെന്തൊക്കെയോ

പറയണമെന്നും

തിരുത്താൻ

ഒരുപാടുണ്ടായിരുന്നെന്നും

നീയായിരുന്നു ശരിയെന്നും

ഒരിക്കലും പറഞ്ഞു തീർത്തില്ലെങ്കിലും

ഒരുനൂറുവട്ടം അവരത്

ഉരുവിട്ടുകൊണ്ടേയിരിക്കുംരണ്ടുപേർക്കിടയിലെ സ്നേഹം

ഏറ്റവും കൂടുതൽ വെളിപ്പെടുന്നത്

അതിന്റെ പിരിഞ്ഞൊഴുക്കിലാണെന്ന്

അവരറിഞ്ഞുകൊണ്ടേയിരിക്കുംഅവർക്കൊരിക്കലും

പരസ്പരം തിരിഞ്ഞുനോക്കാതിരിക്കാനോ

കണ്ണുനിറയ്ക്കാതിരിക്കാനോ

കഴിഞ്ഞേക്കില്ലമഴ തോർന്ന വഴികളിലെ

തണുത്ത ശൂന്യത കണക്കിന്

അവർ തമ്മിലപ്പോൾ

മുന്പൊരിക്കലുമില്ലാത്തവണ്ണം

ഓർമ്മകൾ കൊണ്ട്

കെട്ടിപ്പിടിക്കുകയായിരിക്കുംപ്രണയത്തിനൊരു

പരിമിതിയുണ്ട്

ഒന്നേയൊന്ന്

ഒരിക്കൽ

തൊട്ടുപോയാൽ

മായ്ക്കാനാവാത്തതാണെന്ന

ഒരൊറ്റ പരിമിതി

Pages