ദുബായ് എക്​സ്​പോ : ​ ​ വിവിധ രാജ്യങ്ങളില്‍നിന്ന്​ വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

ദുബായ്: എക്​സ്​പോ 2020ന്​​ തുടക്കമായതോടെ ദുബൈയിലേക്ക്​ വിവിധ രാജ്യങ്ങളിൽനിന്ന്​ വരുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. മേളയുടെ ഉദ്​ഘാടന ദിവസമായ വ്യാഴാഴ്​ച മാത്രം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്​സ്​ അഫയേഴ്​സ് (ജി.ഡി.ആർ.എഫ്.എ) 32,000ലധികം എൻട്രി പെർമിറ്റുകളാണ്​ അനുവദിച്ചതെന്ന്​ ലെഫ്​. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു

 മേളയുടെ ഉദ്​ഘാടന ദിവസമായ വ്യാഴാഴ്​ച മാത്രം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്​സ്​ അഫയേഴ്​സ് (ജി.ഡി.ആര്‍.എഫ്.എ) 32,000ലധികം എന്‍ട്രി പെര്‍മിറ്റുകളാണ്​ അനുവദിച്ചതെന്ന്​ ലെഫ്​. ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മര്‍റി അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിലും വന്‍ വര്‍ധനവാണ് യാ​ത്രക്കാരുടെ എണ്ണത്തിലുണ്ടായത്. സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ജി.ഡി.ആര്‍.എഫ്.എ സദാസമയം സജ്ജമാണെന്നും അല്‍ മര്‍റി പറഞ്ഞു. പ്രതിദിനം ദുബൈ എയര്‍പോര്‍ട്ടുകളിലെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ എന്‍ട്രി, എക്​സിറ്റ് പോയന്‍റുകളില്‍ കൈകാര്യം ചെയ്യുന്നത് 85,000ലധികം യാത്രക്കാരെയാണ്. നിലവില്‍ ദിവസേന 47,000 ലധികം സഞ്ചാരികള്‍ ദുബൈയിലേക്ക് എത്തുന്നുണ്ട്​.
എക്​സ്​പോ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ദുബൈ എയര്‍പോര്‍ട്ടുകളിലെ അറൈവല്‍-ഡിപാര്‍ച്ചര്‍ ഭാഗങ്ങളില്‍ 122 സ്​മാര്‍ട്ട് ഗേറ്റുകളില്‍ എക്സ്പോ ലോഗോ ആലേഖനം ചെയ്​തിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്ന് മേളയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ ആദ്യത്തെ പ്രവേശനകവാടമാണ് സ്​മാര്‍ട്ട് ഗേറ്റുകള്‍. എക്സ്പോ എന്താണെന്ന് വിശദീകരിച്ചുകൊടുക്കാന്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഓഫിസര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ട്​. യാത്രക്കാര്‍ക്ക് സന്ദര്‍ശകരുടെ ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ കഴിയുന്നരീതിയില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അഹ്‌മദ്‌ അല്‍ മര്‍റി വ്യക്തമാക്കി.