ഡോക്യുമെന്ററി സംവിധായകരുടെ പാനൽ: മാർച്ച് ആറ് വരെ അപേക്ഷിക്കാം

ൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി, ഹൃസ്വചിത്രം നിർമിക്കുന്ന സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് ആറ് വരെ നീട്ടി. മൂന്നു വിഭാഗങ്ങളിലേക്കാണ് ഡോക്യുമെന്ററി സംവിധായകരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ഡോക്യുമെന്ററി സംവിധാന രംഗത്ത് ദേശീയ പുരസ്‌കാരമോ ഇന്ത്യൻ പനോരമയിൽ പ്രവേശനമോ അന്താരാഷ്ട്ര മേളകളിലെ ഡോക്യുമെന്ററി വിഭാഗത്തിൽ പ്രവേശനമോ ലഭിച്ച സൃഷ്ടിയുടെ സംവിധായകർക്ക് ആദ്യ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. ഡോക്യുമെന്ററിക്കോ ഡോക്യുമെന്ററി സംവിധാനത്തിനോ സംസ്ഥാന ടെലിവിഷൻ അവാർഡ്, ഡോക്യുമന്ററിക്കുള്ള ഇതരസംസ്ഥാന അവാർഡ്, ഐ ആന്റ് പി ആർ ഡിയോ കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമോ നോട്ടിഫൈ ചെയ്ത മറ്റേതെങ്കിലും അവാർഡ് നേടിയവർ, പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട്, അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സ് എന്നിവിടങ്ങളിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിൽ നേടിയിട്ടുള്ള ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ അംഗീകൃത സർവകലാശാല അംഗീകരിച്ചതോ അവയുമായി അഫിലിയേറ്റ് ചെയ്തതോ ആയ സ്ഥാപനത്തിൽ നിന്ന് സംവിധാന കലയിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർക്ക് രണ്ടാമത്തെ വിഭാഗത്തിലേക്ക് അപേക്ഷ നൽകാം. കുറഞ്ഞത് അഞ്ച് ഡോക്യുമെന്റികളെങ്കിലും സംവിധാനം ചെയ്തിട്ടുള്ളവർ അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ നേടിയർക്ക് മൂന്നാമത്തെ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.prd.kerala.gov.in   ൽ ലഭിക്കും.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.