ഡിവിഷണല്‍ പെൻഷൻ അദാലത്ത് ജൂലൈ 28ന്

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ അദാലത്ത് ജൂലൈ 28ന് ഗൂഗിൾ മീറ്റ് വഴി 11 മണിക്ക് നടത്തുന്നതാണ്. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ച പരാതികൾ അദാലത്തിൽ സമർപ്പിക്കാവുന്നതാണ്. പരാതികൾ ജൂലൈ 22 ന്  കിട്ടത്തക്കവണ്ണം ശ്രീമതി. എം അഞ്ജന, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്സ്, തിരുവനന്തപുരം 695023 എന്ന വിലാസത്തിൽ അയക്കണം. കവറിന് മുകളിൽ പെൻഷൻ അദാലത്ത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കോവിഡ് - 19 രോഗസാധ്യത എന്ന് കണക്കിലെടുത്തു വെർചൽ ആയായിരിക്കും അദാലത്ത് നടത്തുക. പെൻഷണരുടെ ഫോൺ നമ്പർ ശരിയായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷയിൽ പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണനയ്ക്കായി സ്വീകരിക്കുകയുള്ളൂ. പെൻഷൻ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന സാധാരണ പരാതികളും അദാലത്തിൽ പരിഗണിക്കുന്നതല്ല. അത്തരം പരാതികൾ വ്യവസ്ഥാപിതമായ മാർഗത്തിൽ പരിഗണിക്കുന്നതാണ്

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower