വാര്‍ത്താ വിനിമയ വകുപ്പിലെ പെന്‍ഷന്‍ വിതരണത്തിന് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു

 

 കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പിലെ രാജ്യമൊട്ടുക്കുള്ള പെന്‍ഷന്‍കാര്‍ക്കായി ഡിജിറ്റല്‍ പെന്‍ഷന്‍ വിതരണ സംവിധാനം 'സംപന്‍' നിലവില്‍ വന്നു. കേരള സര്‍ക്കിളിലുള്ള പത്തൊന്‍പതിനായിരത്തോളം ടെലികോം / ബി.എസ്.എന്‍.എല്‍. പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 'സംപന്‍' സംവിധാനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് കേരള സര്‍ക്കിള്‍ കണ്‍ട്രോളര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ അക്കൗണ്ട്‌സിന്റെ ഓഫീസില്‍ നടന്നു.

ഒരു സംയോജിത ഓണ്‍ലൈന്‍ പെന്‍ഷന്‍ സംവിധാനമായ 'സംപന്‍' കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെ വിവിധ പെന്‍ഷന്‍ പ്രോസസ്സിംഗ് ഓഫീസുകള്‍ക്കായുള്ള ഒരു പൊതുവേദി പ്രദാനം ചെയ്യും. പെന്‍ഷനുമായി ബന്ധപ്പെട്ട ഏകജാലക സംവിധാനം, ഓണ്‍ലൈന്‍ പെന്‍ഷന്‍ ട്രാക്കിംഗ്, എസ്.എം.എസ്. അലര്‍ട്ടുകള്‍, ഡിജിറ്റല്‍ ഇ-പെന്‍ഷന്‍ ഓഡറുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതാണിത്.  dntnensinn.gov.in  എന്ന വെബ്‌സൈറ്റിലൂടെയും, 'സംപന്‍' മൊബൈല്‍ ആപ്പ് വഴിയും പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മുതിര്‍ന്ന പൗരന്മാരായ പെന്‍ഷന്‍കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ കൈപ്പറ്റാനായി യാത്രചെയ്യുന്നത് ഒഴിവാക്കാനും, പെന്‍ഷന്‍ വിതരണത്തില്‍ വര്‍ദ്ധിച്ച സുതാര്യത ഉറപ്പ് വരുത്താനും പുതിയ ഡിജിറ്റല്‍ സംവിധാനം വഴിയൊരുക്കും.
 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment