ദോഹ: പുണെ -ദോഹ സര്‍വിസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്​.

ദോഹ: പുണെ -ദോഹ സര്‍വിസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്​. നേരത്തേയുള്ള സര്‍വിസുകളിലേക്ക്​ പുറമെയാണ്​ അധിക സര്‍വിസ്​ പ്രഖ്യാപിച്ചത്​.​ദോഹയില്‍നിന്ന്​ നേരിട്ടുള്ള സര്‍വിസുകള്‍ ഒക്​ടോബര്‍ ഒന്നിന്​ ആരംഭിക്കുമെന്ന്​ ഇന്‍ഡിഗോ എയര്‍ലൈന്‍സ്​ അറിയിച്ചു. പ്രതിവാര സര്‍വിസിന്‍െറ ഭാഗമായി 6ഇ 1782 നമ്ബര്‍ എയര്‍ലൈന്‍സ്​ ഒക്​ടോബര്‍ ഒന്ന്​ പുലര്‍ച്ചെ 1.55ന്​ ദോഹയില്‍നിന്നും പുറപ്പെട്ട്​ രാവിലെ 7.45ന്​ പുണെയിലെത്തും. അതേ ദിവസം രാത്രി 9.45ന്​ പുണെയില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.20ന്​ ദോഹയിലുമെത്തും. ബുക്കിങ്​ ആരംഭിച്ചു കഴിഞ്ഞതായി ഇന്‍ഡിഗോ അറിയിച്ചു. നിലവില്‍ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, തിരുവനന്തപുരം, ലഖ്​നോ, കോഴിക്കോട്​, ​കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക്​ ദോഹയില്‍നിന്ന്​ നിലവില്‍ സര്‍വിസുണ്ട്​.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1