ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍( കണക്ക്), നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (കോമേഴ്സ്) എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 29 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Recipe of the day

Nov 162021
INGREDIENTS