ദൈവമേ.. നീയും കൈവിടുകയാണോ?'

'അബ്ബാ... അബ്ബാ..'
ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണ അച്ഛനെ  കെട്ടിപ്പിടിച്ചുകൊണ്ട് ആസ്ത നിലവിളിച്ചു,

'അപ്പാ.. അച്ഛാ..'
ആസ്ത അങ്ങനെയാ..
ദു:ഖം സഹിയ്ക്കാതെ വരുമ്പോഴൊക്കെ അവൾ അബ്ബാ.. എന്നും അപ്പാ.. എന്നുമൊക്കെ വിളിക്കും..
അല്ലെങ്കിൽ ആ പന്ത്രണ്ടുവയസ്സുകാരി വാവിട്ടു കരയുന്നതു കാണുമ്പോൾ മറ്റുള്ളവർക്ക് അങ്ങനെ തോന്നുന്നതാണോ?

നിലത്തു വീണുകിടക്കുന്ന അയാൾക്കു  ചുറ്റും ആളുകൾ ഓടിക്കൂടി.. അച്ഛനെ മുറുകെപിടിച്ചിരുന്ന
ആസ്തയെ പിടിച്ചുമാറ്റാൻ അവർക്ക് നന്നേ പണിപ്പെടേണ്ടിവന്നു..
അപ്പോഴും അവൾ കരഞ്ഞുകൊണ്ടേയിരുന്നു,
'അബ്ബാ.. അപ്പാ..'
ആരോ അയാളെ പിടിച്ചു ചാരിയിരുത്തി വെള്ളം കൊടുത്തു... നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കണ്ണുതുറന്ന്  ചുറ്റും മിഴിച്ചുനോക്കി ആരെയോ തിരയുമ്പോലെ..

ആസ്ത പിടിവിടുവിച്ച് ഓടിവരുന്നതു കണ്ടപ്പോൾ അയാൾ ദീർഘമായി നിശ്വസിച്ചു.
അവൾ ഓടിവന്ന് അച്ഛന്റെ കഴുത്തിലൂടെ കയ്യിട്ട് തൊട്ടുരുമ്മി നില്ക്കുമ്പോൾ പലരുടെയും കണ്ണുനിറഞ്ഞു.

'എന്താ.. എന്താ ..സംഭവിച്ചത്?'
ആരോ ചോദിച്ചു.
'ബി. പി. കൂടിയതാ, ഇടയ്ക്കൊക്കെ ഇങ്ങനെയാ.. '
ക്ഷീണത്തോടെ അയാൾ മറുപടി പറഞ്ഞു.
'ഡോക്ടറെ കാണിക്കാൻവന്നതാണോ?'
'അതെ, പക്ഷെ എന്നെയല്ല'
'പിന്നെ ?'
'അച്ഛനെയാ... '
'അച്ഛനെയോ..?'
'അതെ. അച്ഛൻ ICU വിൽ ഉണ്ട്.'
'പിന്നെ.. നിങ്ങൾക്കെന്തുപറ്റി, പേടിച്ചിട്ടാണോ?'
'അല്ല !'
'പിന്നെ?'
കരഞ്ഞുകൊണ്ടുനിന്ന ആസ്തയാണ് മറുപടി പറഞ്ഞത് .
'അച്ഛനും വയ്യ!'
'എന്താ നിങ്ങൾക്ക്.. എന്താ പറ്റിയത്?'
'ഞാൻ.. ഞാൻ.. ' അയാൾ മടിച്ചു
'പറയൂ.. 'ആരോ നിർബന്ധിച്ചു
'ഞാനൊരു ഡയാലിസ് പേഷ്യന്റാണ്,
കഴിഞ്ഞ മൂന്നുകൊല്ലമായി ആഴ്ചയിൽ മൂന്നുവട്ടം ഡയാലിസ് ചെയ്യുന്നയാളാ.
ഇന്നലെയും കഴിഞ്ഞിട്ടേയുള്ളു.
അച്ഛനു വയ്യ എന്നു കേട്ടപ്പോ എറണാകുളത്തു നിന്ന് ഓടിവന്നതാ.
പെട്ടെന്ന് അച്ഛനു വല്ലാണ്ടായപ്പോ.... ആരുമുണ്ടായില്ല വീട്ടിൽ.
പിന്നെ ഒന്നും നോക്കീല്ല, ഞാൻ മോളെയും കൂട്ടി അച്ഛനേം കൊണ്ടിങ്ങു പോന്നു.'
അവിശ്വനീയമായതെന്തോ കേൾക്കുമ്പോലെ ആളുകൾ മിഴിച്ചുനിന്നു..
'ചുമ്മാതല്ല മോക്ക് അപ്പനോടിത്ര സ്നേഹം! ഇത്ര വയ്യാണ്ടായിട്ടും അച്ഛനെയും കൊണ്ട് ഇയാൾതന്നെ.. '
ആരോ അറിയാതെ പറഞ്ഞുപോയി.
'അച്ഛന്റെയല്ലേ മോള്'
മറ്റൊരാൾ കൂട്ടിച്ചേർത്തു
'എന്തു സ്നേഹമാണ് ആ കുട്ടിക്ക് '
'അച്ഛാ.. എഴുന്നേൽക്ക്.. അപ്പൂപ്പനെക്കാണാം..'
ആളുകൾ അയാളെ താങ്ങിപ്പിടിച്ചു എഴുന്നേല്പിയ്ക്കുമ്പോൾ ആസ്തയുടെ കുഞ്ഞു ചുണ്ടുകൾ വിലപിച്ചു..
'ദൈവമേ.. നീയും ഞങ്ങളെ....'

അവളുടെ വാക്കുകൾ നിലവിളിയായി ആരുടെയൊക്കെയോ ഉള്ളിൽ മുഴങ്ങി
'നീയും ഞങ്ങളെ..'
''ഏൽ.. ഏൽ.. ല്മാ സബക്ധാനി.."

ആസ്ത രാജീവിന്റെ മകളാണ്
പതിമൂന്നു വയസ്സ്.
ഫിദൽ മകനാണ് 9 വയസ്സ്
ഭാര്യ ഷൈജ

മലപ്പുറം ജില്ലയിൽ  പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ പരപ്പനങ്ങാടിയിലാണ് കിഡ്നി രോഗിയായ രാജീവ് താമസിയ്ക്കുന്നത്.     2007 സെപ്റ്റംബറിലാണ് ആദ്യം രോഗം കണ്ടെത്തിയത്.  2008 ആഗസ്റ്റിൽ ഭാര്യ ഷൈജ രാജീവിന്  വൃക്ക നല്കി. അങ്ങനെ ആദ്യത്തെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു.  2016 ജൂൺ രക്തത്തിൽ HCV കണ്ടെത്തി കുറച്ചുനാൾ വളരെ വിലപിടിപ്പുള്ള മരുന്ന് കഴിച്ചെങ്കിലും  ക്രിയാറ്റിൻ കൂടി  മാറ്റിവെച്ച വൃക്ക റിജെക്ഷ്ൻ ആയി. 2017 മാർച്ചിൽ വീണ്ടും ഡയാലിസിസ് ആരംഭിച്ചു ആഴ്ചയിൽ 3 ഡയാലിസിസ് അതിനിടയിൽ  hemichury  (മൂത്രത്തിന് പകരം രക്തം പോവുക) രൂക്ഷമായി 2018 ഡിസംബർ 1നു  വൃക്ക നീക്കം ചെയ്തു. 2 ലക്ഷത്തിലധികം രൂപ ചെലവായി. ഇതിനിടയിൽ 14 ഡോണർമാർ വന്നു പോയെങ്കിലും പലകാരണത്താൽ മാറ്റിവയ്ക്കൽ നടന്നില്ല. ഇപ്പോൾ പതിനഞ്ചാമത്തെ ഡോണറായി എറണാകുളം പറവൂരിലെ ഒരു സഹോദരി വന്നു ടെസ്റ്റുകളെല്ലാം പൂർത്തിയായി നിയമപരമായ നടപടി ക്രമങ്ങൾ നടക്കുന്നു  സാമ്പത്തിക കാര്യങ്ങൾ ഒത്തുവന്നാൽ 2 മാസത്തിനുള്ളിൽ രണ്ടാമത്തെ വൃക്ക മാറ്റിവെക്കൽ പ്രതീക്ഷിച്ച് സുമനസ്സുകളുടെ സഹായത്തിന് കാത്തുനില്ക്കുകയാണ് കഴിഞ്ഞ മൂന്നുവർഷമായി നിർദ്ധനരായ രാജീവും  കുടുംബവും.
ഈ ആവശ്യത്തിലേക്കായി ചിത്രത്തിനു പിന്നിൽ കാണുന്ന വീടും വില്പന നടത്തുവാനും ശ്രമം നടക്കുന്നുവെങ്കിലും തീരുമാനമാകുന്നില്ല ....

ക്രിസ്തുവിന്റെ വാക്കുകളാണെന്ന് അറിയാതെ രാജീവിന്റെ മകൾ ചോദിച്ചുപോയില്ലേ,

'ദൈവമേ.. നീയും കൈവിടുകയാണോ?'
ഏൽ.. ഏൽ.. ല് മാ സബക്ധാനി !

അത് ഹൃദയത്തിലേറ്റിക്കൊണ്ട്
നമുക്ക് രാജീവിനെ സഹായിക്കാം..

പ്രിയ സുഹൃത്തുക്കളെ ,നിങ്ങൾക്ക് ഗൂഗിൾ പേയോ .ഫോൺ പേയോ ഉണ്ടെങ്കിൽ ഒരാൾ ഒരു നൂറു രൂപ രാജീവിനായി ആയക്കാമോ...ആ നൂറുകൾ പലരിൽ നിന്നുമായി രാജീവിലേക്കെത്താൻ സഹായിക്കാമോ ...ജീവിതത്തിൽ നിങ്ങൾ സഹജീവിയോട് കാട്ടുന്ന ഒരു കരുതൽ കൂടിയാകും അത് .രാജീവിനെ വിളിക്കാം ..സഹായിക്കാം

Rajeev. K
Account No 4701101000332
IFSE code CNRB0004701
Canara Bank Parappanangadi Branch
രാജീവിന്റെ ഫോൺ നമ്പർ 91+9447467403

ഏൽ.. ഏൽ.. ല് മാ സബക്ധാനി !
 

 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.