ഡിസംബര്‍ വരെ സൗജന്യ ഓഫറുകളുമായി BSNL

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇതാ പുതിയ 4ജി ഓഫറുകള്‍ എത്തിയിരിക്കുന്നു .ഇപ്പോള്‍ 4ജി കണക്ഷനിലേക്കു സൗജന്യമായി ഉപഭോക്താക്കള്‍ക്ക് മാറുവാന്‍ സാധിക്കുന്നതാണ് .അതായത് ബിഎസ്‌എന്‍എല്‍ 4ജി സിം ഇപ്പോള്‍ ചാര്‍ജ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .ബിഎസ്‌എന്‍എല്‍ കണക്ഷനില്‍ നിന്നും 4ജിയിലേക്കും കൂടാതെ മറ്റു കണക്ഷനുകളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ആണ് ഈ സൗജന്യ ഓഫറുകള്‍ ഇപ്പോള്‍ ലഭ്യമാകുന്നത് .ഡിസംബര്‍ 31 വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുക .

149 രൂപ മുതല്‍ BSNL ലാന്‍ഡ് ലൈന്‍ നല്‍കുന്ന മികച്ച പ്ലാനുകള്‍ ഇതാ

ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ കേരള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച ലാഭകരമായ പ്ലാനുകള്‍ ലഭിക്കുന്നതാണ് .149 രൂപയുടെ പ്ലാനുകളാണ് ഇതില്‍ എടുത്തു പറയേണ്ടത് .149 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് കോളിംഗ് ബിഎസ്‌എന്‍എല്‍ കണക്ഷനുകളിലേക്കു ലഭിക്കുന്നതാണ് .

കൂടാതെ രാത്രി 10.30 മുതല്‍ രാവിലെ 6 മണിവരെ സൗജന്യ കോളിംഗ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനാണ് .ഒഎസ് മാസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .199,249 കൂടാതെ 329 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .