സൈബർ കുറ്റകൃത്യങ്ങളിൽ വർദ്ധന

ന്യൂഡൽഹി : സൈബർ ഇടങ്ങളുടെ  വർധിച്ച ഉപയോഗത്തോടെ സാമ്പത്തിക തട്ടിപ്പുകൾ, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിക്കുകയാണ് . ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം പോലീസ്, പൊതു ക്രമം  എന്നിവ സംസ്ഥാനങ്ങളുടെ അധികാര  പരിധിയിൽ വരുന്ന  വിഷയങ്ങളാണ്

 തങ്ങളുടെ നിയമപാലന സംവിധാനങ്ങളിലൂടെ  സൈബർ കുറ്റകൃത്യങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രതിരോധം, അന്വേഷണം, വിചാരണ, തിരിച്ചറിയൽ തുടങ്ങിയവയ്ക്കുള്ള  പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആണ്

 നിലവിലെ നിയമ വ്യവസ്ഥകൾ അനുസരിച്ച്   ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഈ  നിയമപാലന സംവിധാനങ്ങൾ നിയമനടപടികളും  സ്വീകരിക്കുന്നു
 ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഭരണകൂടങ്ങൾ നടപ്പാക്കുന്ന മുന്നേറ്റങ്ങളെ നിർദ്ദേശങ്ങൾ, സാമ്പത്തിക സഹായങ്ങൾ എന്നിവയിലൂടെകേന്ദ്ര ഗവൺമെന്റ് സഹായിച്ചു വരുന്നു . സംസ്ഥാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഉള്ള വിവിധ  പദ്ധതികൾക്ക് കീഴിലാണ് ഇവ ലഭ്യമാക്കുന്നത്

 സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളുടെ പ്രതിരോധ (CCPWC) പദ്ധതിക്കു കീഴിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തരമന്ത്രാലയം സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. സൈബർ ഫോറൻസിക് പരിശീലന ലബോറട്ടറികൾ, സൈബർ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള ജൂനിയർ കൺസൾട്ടന്റുമാരെ  തിരഞ്ഞെടുക്കൽ അവർക്കുള്ള പരിശീലനം എന്നിവയ്ക്ക് പിന്തുണ നൽകുന്നത് ലക്ഷ്യമിട്ടായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ  ഈ നടപടി

 18 സംസ്ഥാനങ്ങളിൽ സൈബർ ഫോറൻസിക് പരിശീലന ലബോറട്ടറികൾ സജ്ജമായി കഴിഞ്ഞു

 സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നത്  ലക്ഷ്യമിട്ടുള്ള നടപടികൾക്കും കേന്ദ്ര ഗവൺമെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ, നിർദ്ദേശങ്ങൾ എന്നിവ നൽകൽ, നിയമപാലന ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർസ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർ എന്നിവർക്ക്   ഉള്ള പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ, സൈബർ ഫോറൻസിക് സൗകര്യങ്ങളുടെ വർദ്ധന എന്നിവ ഇതിലുൾപ്പെടുന്നു

സൈബർ കുറ്റകൃത്യങ്ങളെ സമഗ്രമായും, സഹകരണത്തോടെയും നേരിടുന്നതിന് നിയമപാലന സംവിധാനങ്ങൾക്ക് ഒരു ചട്ടക്കൂടും വ്യവസ്ഥയും സജ്ജമാക്കുന്നതിന്  ആയി ഭാരതസർക്കാർ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നും തുടക്കമിട്ടിരുന്നു

www.cybercrime.gov.in എന്ന ഒരു ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിംഗ് പോർട്ടലിന് ഭാരതസർക്കാർ തുടക്കമിട്ടു.എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളും പ്രത്യേകിച്ചും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ അടക്കമുള്ള സംഭവങ്ങൾ രജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി

 ഓൺലൈനായി സൈബർ പരാതികൾ സമർപ്പിക്കുന്നതിൽ സഹായം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്
155260 എന്ന ടോൾഫ്രീ നമ്പറും സജ്ജമാക്കി . സാമ്പത്തിക തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനും, ഇങ്ങനെ തട്ടിയെടുത്ത തുക കൈമാറ്റം ചെയ്യുന്നത് തടയുന്നതിനും ആയി ഒരു സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം മൊഡ്യൂളും പുറത്തിറക്കി.

ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അജയകുമാർ മിശ്ര ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം 

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower