1. മഷ്റൂം (കൂണ്) - 200 ഗ്രാം 2. എണ്ണ - 2 ടീ സ്പൂണ്‍ 3. ഗരം മസാലപ്പൊടി, മുളക് പൊടി- 1/2 ടീസ്പൂണ്‍ വീതം 4. മല്ലിപ്പൊടി, ഓമം - 1 ടീ സ്പൂണ്‍ വീതം 5. ഉപ്പ് - പാകത്തിന് 6. സവാള - 2 എണ്ണം പൊടിയായി അരിഞ്ഞത് 7. പച്ചമുളക് - 2 എണ്ണം 8. സ്പ്രിംഗ് ഒനിയന്റെ പച്ചഭാഗം - 1 എണ്ണം 9. മല്ലിയില - 1/4 കപ്പ് 10. ലോ ഫാറ്റ് കര്‍ഡ് (കൊഴുപ്പു കുറഞ്ഞ തൈര്) - 3/4 കപ്പ് 11. ഇഞ്ചി - 1 കഷണം
തയാറാക്കുന്ന വിധം
കൂണ് കഴുകി ഓരോന്നും 4-5 കഷണങ്ങളായി അരിയുക. ('സ്സ' ആകൃതിയില്‍) ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി 2 ടീസ്പൂണ്‍ എണ്ണ ഒഴിക്കുക. ഓമം ചേര്‍ത്ത് 30 സെക്കന്റ് ഇളക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് സവാളക്ക് ഇളം നിറം ആകുന്നതുവരെ വറുക്കുക. ഇനി മഷ്റൂം ചേര്‍ക്കാം. നന്നായി ഇളക്കി അടച്ച് 15 മിനിറ്റോളം വേവിക്കുക.
അതിലെ വെള്ളമയം അപ്പോഴേക്കും വറ്റിയിരിക്കും. തുറന്ന് 23 മിനിറ്റ് ഇളക്കുക. ചെറുതീയാക്കുക. മുളക് പൊടിയും മല്ലിപ്പൊടിയും ചേര്‍ക്കുക. കൊഴുപ്പു കുറഞ്ഞ തൈരില്‍ ഉപ്പും ഗരം മസാലപ്പൊടിയും ചേര്‍ത്ത് നന്നായി അടിക്കുക. ഇത് മഷ്റൂം മിശ്രിതത്തില്‍ ചേര്‍ത്ത് തൈര് വറ്റി മഷ്റൂമില്‍ നന്നായി പിടിക്കാന്‍ അനുവദിക്കുക. മല്ലിയിലയും, സ്പ്രിംഗ് ഒനിയനും അരിഞ്ഞ് മീതെ വിളമ്പി ഉടന്‍ വാങ്ങുക.
Post a new comment
Log in or register to post comments