കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയലിലേക്ക് പ്രവേശനാനുമതി

സിഡ്‌നി; കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കി. കൊറോണാവാക് (സിനോവാക്), കോവിഷീല്‍ഡ് എന്നീ വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളില്‍, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങള്‍ പരിഷ്‌കരിക്കുകയും കൂടുതല്‍ യാത്രാ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടന്റെ നിര്‍ബന്ധിത നടപടിയില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖഌപ്രതികരിച്ചിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

അതേസമയം നേരത്തെ, കാനഡ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണം നീക്കിയിരുന്നു. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ റിസള്‍ട്ടാണ് വേണ്ടത്.