കോവിഡ്; ഇന്ത്യയില്‍ നിന്ന് ജൂലൈ 6 വരെ സാധാരണ സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ജൂലൈ 6 വരെ സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ ബന്ധപ്പെട്ടാല്‍ സഹായം നല്‍കുന്നതാണെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല.ഇതേതുടര്‍ന്ന് പ്രവാസി മലയാളികളടക്കം ഒട്ടേറെപ്പേരാണ് നാട്ടില്‍ കുടുങ്ങിയിട്ടുള്ളത്.

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്