കോവാക്സിന് അം​ഗീകാരം നല്‍കി യുകെ; വാക്സിനെടുത്തവര്‍ക്ക് നവംബര്‍ 22 മുതല്‍ ക്വാറന്റൈന്‍ വേണ്ട

ലണ്ടന്‍: കോവാക്സിന് (Covaxin) അം​ഗീകാരം നല്‍കി യുകെ. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 22ന് ശേഷം യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവാക്സിന് ലോകാരോ​ഗ്യ സംഘടന അം​ഗീകാരം നല്‍കിയതിന് പിന്നാലെയാണ് യുകെ അം​ഗീകാരം (UK Approved) നല്‍കിയത്.

അം​ഗീകാരം നല്‍കിയ വാക്സിനുകളുടെ പട്ടികയില്‍ കോവാക്സിനും ഉള്‍പ്പെടുത്തുമെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്കും നവംബര്‍ 22 മുതല്‍ യുകെയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് ട്വിറ്ററിലൂടെ അറിയിച്ചു.

Recipe of the day

Nov 162021
INGREDIENTS