മനപൂർവം റേഷൻ നൽകിയില്ലെങ്കിൽ കടയുടമയിൽ നിന്ന് പണം ഈടാക്കി കാർഡ് ഉടമയ്ക്കു നൽകും

റേഷൻ കടകളിൽ നിന്ന് ഗുണഭോക്താവിന് അർഹമായ റേഷൻ വിഹിതം മന:പൂർവം നൽകാതിരുന്നാൽ കടയുടമയിൽ നിന്നു പണം ഈടാക്കി ഗുണഭോക്താവിന് നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  ഗുണഭോക്താവിന് അർഹതപ്പെട്ട ഫുഡ് സെക്യൂരിറ്റി അലവൻസാണ് ഇപ്രകാരം നൽകുന്നത്.  

മനപൂർവം റേഷൻ വിഹിതം അനുവദിക്കാതിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഗുണഭോക്താവ് നൽകുന്ന പരാതി ജില്ലാതല പരാതിപരിഹാര ഓഫിസർ പരിശോധിച്ച് തീർപ്പാക്കിയശേഷമാകും കട ഉടമകളിൽ നിന്ന് ഫുഡ് സെക്യൂരിറ്റി അലവൻസ് ഈടാക്കുക.  റേഷൻവ്യാപാരിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നോ ഡീലർ കമ്മിഷനിൽ നിന്നോ ഇതിനുള്ള പണം ഈടാക്കും.  സിവിൽസപ്ലൈസ് കമ്മിഷണർ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു.  റേഷനിങ് ഇൻസ്‌പെക്ടർമാരെയാണ് ഈ വിഷയം പരിഗണിക്കുന്നതിനുള്ള നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി