തൊഴിലാളി ക്ഷേമ ബോർഡംഗങ്ങളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം

കേരളത്തിൽ വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) നടത്തുന്ന സിവിൽ സർവീസ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. 2020 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂർത്തിയാകണം. പരമാവധി പ്രായം 32 വയസ്സ്. പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്നു വർഷത്തേയും, പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷത്തേയും, ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തേയും വയസ്സിളവ് ലഭിക്കും. താൽപര്യമുളളവർ വിദ്യാഭ്യാസം, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്നും ലഭിക്കുന്ന ബന്ധുത്വ സർട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ്, തൊഴിൽഭവൻ, വികാസ്ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ഡിസംബർ പത്തിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫാറത്തിന്റെ മാതൃകയും www.kile.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2309012, 2308947

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.