സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ 

ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച  എൻ. പ്രശാന്തിന്റെ കഥാ സമാഹാരം'  ആരാൻ.  കഥാസമാഹാരത്തിലെ കഥകൾ 'സിനിമാ സ്റ്റൈലിൽ സിനിമകളെ വെല്ലുന്ന കിടിലൻ സസ്പെൻസ് ത്രില്ലർ കഥകൾ. കവർ പേജിൽ സൈക്കിൾ.സൈക്കിളിലൂടെ ഒരു യാത്ര ഒട്ടും ബാലസ് തെറ്റാതെ. ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ ഒരു യാത്ര.ലോകത്തെല്ലാവരുടെയും മീശ നോവലുകൊണ്ട് മീശ പിരിപ്പിച്ച ശ്രീ എസ്.ഹരീഷിൻ്റെ നല്ലൊരു അവതാരിക കൊണ്ട് ഈ പുസ്തകത്തെ അനുഗ്രഹിച്ചിരിക്കുന്നു. മേഘങ്ങളിൽ തൊട്ടു നിൽക്കുന്ന  പുളിമരത്തിൻ്റെ ഇലപ്പടർപ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദ്ദിനൂരിനെ നോക്കി കുരങ്ങനോടൊപ്പം വിസ്മയിപ്പിക്കുന്ന കഥയാണ് മഞ്ചു.അസാധ്യ വേഗത്തിൽ മരങ്ങളിൽ നിന്നും മരങ്ങളിലേക്കു ചാടുന്ന കുരങ്ങിന്റെ കൂടെ ഒരു ഗ്രാമത്തിൻ്റെ ഒരുപാട് ഓർമ്മകൾ പങ്കുവക്കലിൽ  കുരങ്ങൻ്റെ ആടിക്കളിയിൽ നമ്മുടെ മനസ്സും ആടിക്കളിയ്ക്കുമ്പോൾ  മനുഷ്യ മനസ്സിൻ്റെ നിഗൂഢമായ വികാരങ്ങളും ആത്മസംഘർഷങ്ങളും തൻ്റെ തൂലിക കൊണ്ട് എഴുതി മുന്നോട്ടുള്ള കഥാ വായന മനോഹരമാക്കി വായനക്കാരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നവയാണ്.  എനിക്ക് ഉറക്കം വന്നില്ല. കണ്ണടച്ചാൽ കയറിൽ തൂങ്ങി കണ്ണുകൾ തൂങ്ങി കണ്ണുകൾ തുറിച്ച് ചത്തുപോകാതിരിക്കാൻ പിടയുന്ന മരപ്പട്ടിയെ കാണും കുഞ്ഞമ്പു ശത്രുവാണോ? ഞാൻ എന്ന കഥാപത്രത്തിൻ്റെ കൂടെ കുഞ്ഞമ്പു ശത്രുവാണോ എന്നുള്ള വായനക്കാരുടെ അന്യേക്ഷണത്തിൽ കൊലപാതക രാഷ്ട്രീയത്തിലൂടെ കാടിൻ്റെ പ്രകൃതി ഭംഗിയുമായി 'കോട'.  മഴയുടെ മുന്നറിയിപ്പുമായി കാടിനെ കാറ്റുലക്കുന്നു ആ ഭയങ്കരവും കൊതിപ്പിക്കുന്നതുമായ ശബ്ദത്തിലൂടെയുള്ള കഥാവായനയിൽ മഴ തോർന്നിരിക്കുന്നു. ചീവീടുകളുടെ ശബ്ദവും ഇലകളിൽ ബാക്കിയായ മഴത്തുള്ളികൾ താളമില്ലാതെ വീഴുന്നതും കേൾക്കാം.കോടയിറങ്ങി വഴി മൂടി കിടക്കുന്ന കഥയിലെ രംഗങ്ങൾ സിനിമകഥയെ വെല്ലുന്ന സസ്പെൻസും സുന്ദരമായ ഫോട്ടോഗ്രാഫി പോലെ പ്രകൃതി സൗന്ദര്യത്തെ ജീവസ്സുറ്റതാക്കി വായനക്കാരെ ആകർഷിക്കുന്ന തരത്തിൽ സമൂഹത്തിൻ്റെ അവസ്ഥ വരച്ചു കാട്ടുന്നു. പുലർച്ചയുടെ വിജനതയിലേക്ക് പരമാവധി വേഗത്തിൽ ജീപ്പൊടിച്ചു കയറ്റിയ ഐത്തപ്പൻ്റെ മുന്നിൽ ഒരു നിലവിളിയുമായി വന്നു വീഴുകയായിരുന്നു ഫിലിപ്പ്. ഫിലിപ്പിലൂടെ മൂത്രപ്പുരയുടെ മുൻപിൽ ഒരുത്തൻ ചത്തു കിടക്കുന്നു എന്നു ഫിലിപ്പ് പറയുമ്പോൾ നമ്മളേയേയും ആകാംക്ഷയോടെ കൊണ്ടു പോകുന്നു 'ഗാളിമുഖ : ഉദിച്ചു വന്ന വെളിച്ചത്തിനൊപ്പം ഗാളിമുഖയിൽ ആ ജഡം വാർത്തയാകുമ്പോൾ.ഗാളി മുഖയിലെ മികച്ച മദ്യപാനിയും കവല പ്രാസംഗീകനുമായ ഫിലിപ്പിൻ്റെ മൃതദേഹത്തിനടുത്തു നിന്നു പ്രസംഗിക്കുമ്പോൾ അയാളുടെ തിരുവിതാംകൂർ മൊഴി ഒരു വാക്കു പോലും തിരിയാത്തതും. മൊബൈൽ ഫോണുകളിലൂടെയും പ്രാദേശിക ചാനലിലും കുന്നിൻ മുകളിലെ വീടുകളിൽ നിന്നും  മറ്റൊന്നിലേക്കു തീ പടരുന്ന പോലെ വാർത്ത പടരുമ്പോൾ പക തീരാത്തതുപോലെ ആകാശം വീണ്ടും ആവനാഴിയിൽ നിന്നും ശരവർഷം ഗാളി മുഖയ്ക്കു മേൽ പെയ്തു തുടങ്ങുമ്പോൾ ശരിക്കും 'ആ മഴ നനഞ്ഞ് ഒരു കഥാ വായന.  കഥാകൃത്തിൻ്റെ മനസ്സിലെ ആശയം വായനക്കാരൻ്റെ ഹൃദയത്തിൽ തട്ടുംവിധം എഴുതിയ കഥ. അന്നുച്ചയ്ക്ക് രേഷ്മ വിളിക്കുമ്പോൾ രതീഷ് ആറ്റിയിൽ നിന്നും കടത്തിയ കള്ള മണലിന്  എസ്കോർട്ടായി തൃക്കരിപ്പൂരിലേക്കുള്ള റോഡിലൂടെ ഭ്രാന്തു പിടിച്ച് പായുകയായിരുന്നു' രതീഷിൻ്റെ ആ പാച്ചിലും കാമുകിയായ രേഷ്മയുടെയും ജീവിതത്തിലേക്ക് 'ആരാൻ' കഥാവായനയിൽ ആദ്യം തന്നെ ഉദിനൂരിൻ്റെ ലഹരി ദൈവമായ വട്ട്യൻ്റെ കശുമാങ്ങയും അയമോദകവും ചേർത്ത വാറ്റും ജോൺബുൾ എന്ന കർണ്ണാടക ബ്രാണ്ടിയും ചേർന്ന കോക്ക് ടെയിലിനാൽ വായനക്കാരൻ്റെ  രോമകൂപങ്ങളിൽ വാറ്റു മദ്യത്തിൻ്റെ പൂക്കൾ വിരിഞ്ഞ് മണം പരന്ന് മത്തുപിടിക്കുന്ന രചന. രതീഷിൻ്റെ പെട്ടെന്നുള്ള മാറ്റത്തിൽ രേഷ്മക്ക് ലഹരിയിൽ ഇഴയുന്ന അവനോടുള്ള ദേഷ്യം അവളിൽ നിറയുമ്പോൾ ഈ കഥയും  വെള്ളിത്തിരയിലെ ക്ലൈമാക്സ് പോലെ നമ്മളുടെ വായനയെ ചങ്കിടിപ്പിച്ചു കഥ പറച്ചിലിൻ്റെ പുതിയ ഒരു ലോകത്തേക്ക് കൊണ്ടുപോയി  മനോഹരമാക്കി യിരിക്കുന്നു. എന്നും മനസ്സിൽ ഓടിയെത്തുന്ന കഥകളിൽ സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെ സാമൂഹികജീവിയെന്ന നിലയിൽ മനുഷ്യർ നേരിടുന്ന മാനസികവും ഭൌതീകവുമായ വെല്ലുവിളികളാണ് ഓരോ കഥകളിലും കഥാവസാനം വരെ നിഗൂഢതകൾ ഒളിപ്പിച്ചു വയ്ക്കുന്ന കഥകളിൽ പ്രകൃതി സ്നേഹം നിറഞ്ഞു നിൽക്കുന്ന ഓരോ കഥകളിലും സഹജീവികളും കടന്നു വരുന്നു ജീവിക്കുന്ന ചുറ്റുപാടുകളെ സുസൂക്ഷ്മം വീക്ഷണം ചെയ്ത് ലഭിക്കുന്ന അറിവുകളെ കലാപരമായി ആവിഷ്ക്കരിച്ചു ഹൃദ്യമായ കഥ കൊണ്ട്‌ പുതുകഥകളുടെ തീഷ്ണഗന്ധമുണർത്തി  കിടിലൻ വായന സമ്മാനിച്ച പ്രീയപ്പെട്ടവൻ എൻ .പ്രശാന്തിന് നന്മ നിറഞ്ഞ ആശംസകൾ.

സന്തോഷ് ഇലന്തൂർ

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

May 82021
4 boneless pieces of chicken thinly sliced 1/2 cup of chicken broth 2 tablespoon of olive oil 1 and 1/2 cups of diced mushrooms