സിനിമ വീണ്ടും സജീവമാകുമ്പോൾ

പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. സിനിമയുടെ ആത്മാവ് കുടികൊള്ളുന്നത് സിനിമാ കൊട്ടകളിൽ ആണെന്ന് പണ്ടാരോ പറഞ്ഞത് എത്രയോ ശരിയായി തോന്നുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമാണെങ്കിലും സിനിമ കാണാൻ തീയറ്ററുകൾ തന്നെ വേണം എന്നുള്ളത് സിനിമാപ്രേമികളുടെ ചില നിർബന്ധങ്ങളിൽ ഒന്നുതന്നെയാണ്. ലോക്ഡോൺ കാലങ്ങളിലെ മനസ്സു മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്ന് സിനിമയെ സ്നേഹിക്കുന്നവർ ഒക്കെ തീയറ്ററുകളിലേക്ക് നടക്കുകയാണ്.

നീണ്ട ഇടവേളക്കുശേഷം തീയറ്ററുകൾ തുറക്കുമ്പോൾ മലയാളികളെ ആദ്യമായി എതിരേറ്റത് ജോജു ജോർജ്ജ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന സ്റ്റാർ എന്ന സിനിമയായിരുന്നു. എന്നാൽ അച്ചടക്കമില്ലാത്ത തിരക്കഥയും, പരിചിതമല്ലാത്ത ചില കഥാ പരിസരങ്ങളും ചേർന്ന് പ്രേക്ഷകരെ പൂർണമായും അടുപ്പിക്കുകയായിരുന്നു സ്റ്റാർ എന്ന സിനിമ. പക്ഷെ സ്റ്റാറിനേറ്റ പരാജയം നികത്തിയതും പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററിൽ എത്തിക്കാൻ ശ്രമിച്ചതും ശിവകാർത്തികേയൻ നായകനായ ഡോക്ടർ എന്ന തമിഴ് സിനിമയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഫാമിലി പ്രേക്ഷകരെ പിടിച്ചിരുത്താൻ തെക്ക് എല്ലാവിധ കൂട്ടുകളും ഡോക്ടർ എന്ന സിനിമയ്ക്ക് ഉണ്ടായിരുന്നു. ഒരുപക്ഷേ ഡോക്ടർ എന്ന സിനിമയിൽ ഉള്ളതുകൊണ്ട് മാത്രം ആയിരിക്കണം തുടക്കം മോശമല്ലാത്ത രീതിയിലാക്കാൻ തീയേറ്ററുകളെ സഹായിച്ചത്.ദുൽഖർ സൽമാന്റെ കുറുപ്പ് അടുത്ത ദിവസം തീയേറ്റരുകളിലേക്ക് വരുന്നത് ആവേശത്തോടെയാണ് ചലചിത്ത ആസ്വാദകർ കാണുന്നത് .

പൂട്ടിക്കിടന്ന തീയറ്ററുകൾക്കൊപ്പം, പൊടി പിടിച്ചതും  പഴകി പോയതും നമ്മൾ പ്രേക്ഷകർ കൂടിയാണ്. സിനിമയില്ലാത്ത ഭൂമി എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കാൻപോലും കഴിയാത്ത സിനിമാപ്രേമികൾ ഉണ്ട് നമുക്ക് ചുറ്റും. ആ സിനിമയെ ചുറ്റിപ്പറ്റി ജീവിക്കുന്ന അനേകം തൊഴിലാളികളും അവരുടെ കുടുംബങ്ങളുണ്ട് നമുക്കുചുറ്റും അവർക്കെല്ലാം സിനിമ നിലനിന്നേ മതിയാകൂ. കഴിഞ്ഞ ലോക്കഡൗണിനൊടുക്കം തിയേറ്റർ തുറന്നപ്പോൾ സെക്കൻഡ് ഷോ വേണമെന്ന് നിർബന്ധം പിടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞത് സിനിമയെ ചുറ്റിപ്പറ്റി ജീവിക്കുന്ന അനേകം മനുഷ്യരുണ്ട്, അവരുടെ പട്ടിണി മാറ്റുന്ന ഒന്നാണ് സിനിമയെന്നാണ്.

 എത്ര അടച്ചുപൂട്ടിയാലും, എത്ര മൂടി വെച്ചാലും സിനിമ എവിടെയും നഷ്ടപ്പെട്ടു പോവുകയില്ല. മനുഷ്യന് ആസ്വദിക്കാൻ കഴിവുള്ള കാലത്തോളം സിനിമ നിലനിൽക്കും. വരാനിരിക്കുന്ന  മലയാള സിനിമകൾ മികച്ച അതാകട്ടെ, തിയേറ്ററുകൾ നിറന്ന് കവിയും വിധം സിനിമകൾ സ്വീകാര്യതയുള്ളതാവട്ടെ.

സൊലാരിസ് ജോർജ്  

 

 

Recipe of the day

Nov 162021
INGREDIENTS