Error message

  • The file could not be created.
  • The file could not be created.

ചുണ്ടു പൊട്ടുന്നുണ്ടോ?   ഇവ ഉപയോഗിക്കൂ 

ചുണ്ടിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം ഉണ്ടാക്കാം. ഏതൊക്കെ പൊടിക്കൈകളാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

കേരളത്തിൽ മാറി വരുന്ന കാലാവസ്ഥയാണ്. കഠിനായി ചൂടിൽ ചുണ്ട് പൊട്ടുന്നത് ഇപ്പോൾ സ്ഥിരമാണ്. പലരും ഒന്ന് പുറത്ത് പോയി വരുമ്പോഴേക്കും ചുണ്ടിൽ അവിടവിടങ്ങളിലായി തോലുകൾ പൊങ്ങിവരും. ഇത് പലരെയും അസ്വസ്ഥരാക്കും. ഇത്തരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന തോൽ പല്ല് കൊണ്ട് കടിച്ചെടുക്കാതെ പലർക്കും അസമാധാനം വരില്ല. അത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ചുണ്ടുകളിൽ പല്ലിനിടയിൽ വെച്ച് പൊങ്ങി നിൽക്കുന്ന തോലുകൾ പറിച്ചെടുക്കാറാണ് പലരും ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ പലപ്പോഴും ചുണ്ടിൽ നിന്ന് ചോര വരാനുള്ള സാധ്യത വളരെ കൂടുതലാണ്

 

ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് എന്താണ് പ്രതിവിധി എന്ന് ആലോചിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ലിപ്ബാമും മറ്റും പലരും ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ ഇത് കുറച്ചു സമയത്തേക്ക് മാത്രമായുള്ള പ്രതിവിധിയാണെന്ന് പറയേണ്ടതില്ലാല്ലോ. അങ്ങനെ വരുമ്പോൾ എന്താണ് ശാശ്വതമായ പരിഹാരം എന്ന് ആലോചിക്കുന്നവരായിരിക്കും. ചില പൊടിക്കൈകൾ പറഞ്ഞു തരാം. ചൂടുകാലത്ത് ചുണ്ട് പൊട്ടുന്നതിൽ നിന്ന് ഈ പൊടിക്കൈകൾ നിങ്ങളെ സഹായിച്ചേക്കും.

തേൻ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം

ചുണ്ടിന്റെ വരൾച്ച പൊട്ടൽ ഇല്ലാതാക്കാൻ തേൻ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. തേൻ ചുണ്ടിലേക്ക് നേരിട്ട് തേക്കുന്നത് നല്ലതാണ്. കുറച്ച് തേൻ വിരലുകളിലെടുത്ത് നന്നായി ചുണ്ടിൽ മസ്സാജ് ചെയ്യുക. അല്ലെങ്കിൽ കുറച്ച് ഗ്ലിസറിനോ വാസ്ലിനിലോ ചേർത്ത് തേൻ ചുണ്ടിലേക്ക് തേക്കുന്നതും നല്ലതാണ്. നിങ്ങളുടെ ചുണ്ടിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇത് വളരെ പെട്ടെന്ന് തന്നെ പരിഹാകം ഉണ്ടാകും.

ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ അധിക പേരും ചുണ്ട് വരണ്ടു തുടങ്ങുമ്പോൾ ചുണ്ടിൽ നിന്ന് പൊന്തി വരുന്ന തൊലികൾ പല്ല കൊണ്ട് പറിച്ചു കളയുന്നവരാണ്. എന്നാൽ ഇത് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. മാത്രമല്ല ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു തുടങ്ങുമ്പോഴാണ് ഇത്തരത്തിലുളള പ്രശ്നങ്ങളുണ്ടാകുന്നത് എന്ന് അറിഞ്ഞിരിക്കുക.

ഒലീവ് ഓയില്‍ ഉപയോഗിക്കുക.

ഒലീവ് ഓയില്‍ സൗന്ദര്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കിടക്കാന്‍ നേരം അല്‍പം ഒലീവ് ഓയില്‍ ചുണ്ടിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ചുണ്ടിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നെയ്യ് ഉപയോഗിക്കുക.

നെയ്യ് പണ്ട് കാലത്ത് നെയ്യ് ഉപയോഗിച്ച് ചുണ്ടിന്റെ വരള്‍ച്ച മാറ്റുന്നതിന് നമ്മുടെ മുത്തശ്ശിമാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നെയ്യിനോടൊപ്പം അല്‍പം റോസിന്റെ ഇതളുകള്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചുണ്ടില്‍ തേച്ചാല്‍ അത് നല്ല സോഫ്റ്റ് ആയ ചുണ്ടുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു നെയ്യ്.

വെളിച്ചെണ്ണ ഉപയോഗിക്കുക.

വെളിച്ചെണ്ണ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് നമുക്ക് കഴിയുന്നു. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വരണ്ട ചര്‍മ്മത്തിനും ചുണ്ടിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.  

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos