ചർമ്മകാന്തി മെച്ചപ്പെടുത്താൻ പപ്പായ ഫെയ്‌സ് പാക് ഉപയോഗിക്കൂ 

മുഖത്തിൻ്റെ സൗന്ദര്യമാണ് നമ്മുടെയെല്ലാം ആത്മവിശ്വാസം. നമുക്കെല്ലാവർക്കും തിളക്കമാർന്ന മുഖചർമ്മസ്ഥിതി വേണമെന്ന ആഗ്രഹമുണ്ട്. കാരണം ആകർഷണീയമായ മുഖചർമ്മമാണ് ഒരാളുടെ അഴകിന്റെ മാറ്റുകൂട്ടുന്നത്. അതുകൊണ്ട് തന്നെയല്ലേ മുഖചർമ്മത്തിനായി വിലകൂടിയ ഫെയ്സ് ക്രീമുകളടക്കം നിരവധി ഉൽപന്നങ്ങൾ നമ്മൾ ഇടതടവില്ലാതെ വാങ്ങി പരീക്ഷിച്ചു നോക്കുന്നത്. എന്നാൽ അവയൊക്കെയും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലങ്ങൾ നൽകുന്നതാണോ? നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കാൻ സഹായിമെങ്കിലും പിന്നീട് ഇത് പല പ്രശ്നങ്ങൾക്കും കാരണമായി മാറാറാണ് പതിവ്.

സൗന്ദര്യ സംരക്ഷണത്തിന് പപ്പായ

ചർമ്മത്തിന് വേഗത്തിൽ തിളക്കം പകർന്നു നൽകാൻ ശേഷിയുള്ള വിശിഷ്ട ചേരുവകൾ നിരവധിയുണ്ട് നമുക്ക് ചുറ്റും. അവ ഏതെന്ന് കൃത്യമായി തിരിച്ചറിയുകയാണ് പ്രധാന കാര്യം. അത്തരത്തിൽ ഏറ്റവും മികച്ച ഒരു ചേരുവയാണ് പപ്പായ. വൈവിധ്യമാർന്ന ഗുണങ്ങളെല്ലാം ഒത്തു ചേർന്നിരിക്കുന്ന ഈയൊരു സവിശേഷ ചേരുവ ഉപയോഗിച്ചുകൊണ്ട് പലതരം ഫേസ് പാക്കുകൾ പരീക്ഷിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ പരിപോഷിപ്പിക്കുന്നതിനും തിളക്കം നൽകുന്നതിനുമെല്ലാം ഏറ്റവും മികച്ചതാണ്. കാരണം പപ്പായയിൽ ഉയർന്ന അളവിലുള്ള വിറ്റാമിനുകളും ചർമ്മത്തെ പരിപോഷിപ്പിക്കുന്ന പ്രകൃതിദത്ത എൻസൈമുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഏതുതരം ചർമ്മ വ്യവസ്ഥിതി ഉള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ അനുയോജ്യമാണ് പപ്പായ ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്പാക്കുകൾ. ചർമത്തിന് തിളക്കം നൽകാനായി പപ്പായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന പാക്കുകളെക്കുറിച്ച് ഇന്നിവിടെ പരിചയപ്പെടാം.

ഫെയ്സ് പാക്ക് തയ്യാറാക്കാനായി ഒരു കപ്പ് പഴുത്ത പപ്പായ എടുത്ത് ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് കുറച്ച് അസംസ്കൃത തേൻ ചേർത്ത് കൂട്ടിക്കലർത്തുക. നന്നായി മിക്സ് ചെയ്ത ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി വിരൽത്തുമ്പുകൾ ഉപയോഗിച്ച് സൗമ്യമായി മസാജ് ചെയ്യുക. 15-20 മിനിറ്റ് കാത്തിരുന്നതിനെ തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. ചർമ്മത്തിന് തിളക്കം ലഭിക്കാനായി ഓരോ ആഴ്ചയും 2-3 തവണ ഈ പപ്പായ തേൻ പ്രതിവിധി ആവർത്തിക്കുക.

ഫെയ്സ് പാക്ക് തയ്യാറാക്കാനായി ഒരു കപ്പ് പഴുത്ത പപ്പായ എടുത്ത് ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് കുറച്ച് അസംസ്കൃത തേൻ ചേർത്ത് കൂട്ടിക്കലർത്തുക. നന്നായി മിക്സ് ചെയ്ത ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി വിരൽത്തുമ്പുകൾ ഉപയോഗിച്ച് സൗമ്യമായി മസാജ് ചെയ്യുക. 15-20 മിനിറ്റ് കാത്തിരുന്നതിനെ തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. ചർമ്മത്തിന് തിളക്കം ലഭിക്കാനായി ഓരോ ആഴ്ചയും 2-3 തവണ ഈ പപ്പായ തേൻ പ്രതിവിധി ആവർത്തിക്കുക.

​മഞ്ഞളും പപ്പായയും

ചർമ്മത്തിലുണ്ടാകുന്ന സർവ്വ പ്രശ്നങ്ങൾക്കുമുള്ള പരിഹാര വിധിയാണ് മഞ്ഞൾ എന്ന ചേരുവ. പണ്ടുമുതലേ ചർമ്മ പരിപാലനത്തിനായി എല്ലാവരും ഇത് ഉപയോഗിച്ചു വരുന്നു. പപ്പായയോടൊപ്പം ചേർത്ത് ഉപയോഗിച്ചാൽ മഞ്ഞൾ ചർമ്മത്തിന് വേഗത്തിൽ തിളക്കം പകരാൻ സഹായിക്കും. ഒരു പഴുത്ത പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് മഞ്ഞൾ ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലും ഇത് പുരട്ടി വച്ച 20-25 മിനിറ്റ് സൂക്ഷിച്ച ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകാം. എല്ലാ ആഴ്ചയും 2-3 തവണ പതിവായി ചെയ്താൽ നിങ്ങളുടെ ചർമ്മം എപ്പോഴും തിളക്കമുള്ളതായി തന്നെയിരിക്കും.

വാഴപ്പഴം, നാരങ്ങ നീര്, പപ്പായ

ഒരു പഴുത്ത വാഴപ്പഴത്തിന്റെ പകുതി നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് കുറച്ച് പഴുത്ത പപ്പായയും ഉടച്ച് ചേർത്ത് മിക്സ് ചെയ്യുക. ഒരു നാരങ്ങയുടെ പകുതിയെടുത്ത് ഇതിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലും പുരട്ടി വിരൽത്തുമ്പുകൾ ഉപയോഗിച്ച് മസാജ് ചെയ്യുക. ശുദ്ധജലം ഉപയോഗിച്ച് കഴുകുന്നതിനു മുമ്പ് 15-20 മിനുട്ട് സൂക്ഷിക്കാം. തിളങ്ങുന്ന ചർമം സ്വന്തമാക്കാനായി ആഴ്ചയിൽ 2-3 തവണ ഈ പ്രതിവിധി പരീക്ഷിക്കാം.

 

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower