ചപാക് (മൂവി റിവ്യു )

ഈ സിനിമയുടെ പിന്നിലൊരു മനോഹരമായ സിംഫണിയുണ്ട്. ന്ത് ച്ചാൽ, ഒരു പുരുഷനാൽ (നദീം ഖാൻ-32 ) വേട്ടയാടപ്പെട്ട പതിനഞ്ച് വയസ്സുള്ള ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ കഥയാണ്. ഒരു സ്ത്രീയുടെ കഥ. ആ സിനിമ സംവിധാനം ചെയ്യുന്നതും മേഘ്‌ന ഗുൽസാർ എന്ന സ്ത്രീ തന്നെ. റാസി മുതൽ ഒട്ടേറെ കമേഴ്ഷ്യൽ സിനിമ സംവിധാനം ചെയ്ത മേഘ്‌ന. നിർമ്മിക്കുന്നത് ദീപിക പദുകോൺ എന്ന കലാകാരിയും. തിരക്കഥ ഒരുക്കിയതും മേഘ്‌ന. ദീപിക ലക്ഷ്മിയുടെ വേഷം ഗംഭീരമാക്കി.

പ്രണയാഭ്യർഥന നിരസ്സിച്ചതു കാരണം ആസിഡ്‌ അക്രമണത്തിനു ഇരയായ പെൺകുട്ടിയാണ്‌ ലക്ഷ്മി സാ. മുപ്പത്തിരണ്ടുകാരൻ നദീം ഖാന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന്‌ ലക്ഷ്മി ആസിഡ്‌ അക്രമണത്തിന്‌ ഇരയാകുന്നത്. ആസിഡ്‌ ആക്രമണത്തിനും തീകൊളുത്തലിനും വിധേയരായ 300പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരകാരിയാണ്‌ ലക്ഷ്മി. യു.എസ്‌ ഭരണകൂടം നൽകുന്ന രാജ്യാന്തര വനിതാധീരതാ അവാർഡ്‌ ജേതാവാണ് ലക്ഷ്മി.

ലക്ഷ്മി പേരിനൊപ്പം ചേർത്ത “സാ” ഒരു സന്ദേശമാണ്‌ 

;സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്ക്‌.

2013ൽ അവസാനം ,അമേരിക്കൻ എംബസിയിൽ നിന്നു ലക്ഷ്മിക്ക് വിളി വന്നു.വനിതകൾക്കുള്ള യൂ.എസ്‌.രാജ്യാന്തര ധീരത അവാഡിന്‌ ലക്ഷ്മിയെ പരിഗണിക്കുന്നതായി അവർ അറിയിച്ചു.2014ൽ വാഷിങ്ങ്ടണിലെ യൂ എസ്‌ സ്റ്റേറ്റ്‌ ഡിപ്പർട്ട്മെന്റ്‌ സമ്മേളനഹാളിൽ മിഷേൽ ഒബാമയാണ്‌ അവാർഡ്‌ സമ്മനിച്ചത്‌. അവാർഡിന്റെ മറുപടി പ്രസംഗ സമയത്ത്‌ കൊച്ചുകവിത അവതിരിപ്പിക്കുകയാണ്‌ ലക്ഷ്മി ചെയ്തത്‌. കവിത തീർത്ത്‌ പുഞ്ചിരിയോടെ ലക്ഷ്മി മുഖമുയർത്തി. തിങ്ങി നിറഞ്ഞ സദസ്സ്‌ അപ്പോൾ തുടങ്ങിയ കരഘോഷം ഏറെ നേരം നീണ്ട്‌ നിന്നു.

‘നിങ്ങൾ ആസിഡൊഴിച്ചത്‌ എന്റെ മുഖത്തല്ല, സ്വപ്നങ്ങളിലാണ്‌.

നിങ്ങളുടെ ഉള്ളിലുള്ളതോ സ്നേഹമല്ല,

നിറയെ ആസിഡാണ്‌’

എന്നയിരുന്നു കവിതയുടെ തുടക്കം.അതേ വർഷത്തേ NDVT ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്ക്കാരവും ലക്ഷ്മിക്കായിരുന്നു. 

ലക്ഷ്മിയുടെ കഥ അഭ്രപാളിയിൽ ആക്കാൻ തീരുമാനിച്ചതും, ആദ്യമായ് സ്വയം നിർമ്മിക്കാൻ തുനിഞ്ഞതും ദീപികയാണ്. റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2020 ജെ.എ.ൻയു ആക്രമണത്തിനിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥികളെ പാദുകോൺ സന്ദർശിച്ചു, ഇത് ട്വിറ്ററിൽ ചില വലത് വർഗ്ഗീയത നിറഞ്ഞവരുടെ പ്രതികരണത്തിന് കാരണമായി. ചിത്രത്തിലെ ആസിഡ് എറിയുന്നയാളുടെ മതം ഒരു മുസ്ലീമിൽ നിന്ന് ഹിന്ദു കഥാപാത്രമായി മാറ്റിയതായി പോലും ചില വലതുപക്ഷ മാസികകൾ തെറ്റായി റിപ്പോർട്ട് ചെയ്തു. 2020 ജനുവരി 10-ന് ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തു. ഇതിന് നിരൂപകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ക്രാഫ്റ്റ്, സംവിധാനം, അഭിനയം തുടങ്ങി എല്ലാമേഖലയിൽ നിന്നും നല്ല അഭിപ്രായങ്ങൾ. 

പെണ്ണിന്റെ സിനിമ.

പെണ്ണുങ്ങളുടെ സിനിമ.

സുന്ദരമായ സിനിമ.

ഇബ്നു സൈദ് നേര്

 

ഇബ്നു സൈദ് നേര്

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ