Travel

കോട്ടയം: ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ഡി.റ്റി.പി.സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സിവേജ് ബാർജ്ജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റിൻകരയിൽ ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ഉദ്യാനമാണ് ജടായു പാർക്ക്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ അല്ലെങ്കിൽ ശിൽപമാണ് ജടായു എർത്ത് സെന്റർ. കേരളത്തിലെ കൊല്ലം, ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണിത്, 2017 ഡിസംബർ 5 -ന് ഇത് തുറന്നു.
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് മുന്നോടിയായി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനവും കയാക്കിങ് ഫ്ലാഗ് ഓഫും ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു .
പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടവും സഞ്ചാരികളെ സ്വാഗതം അരുളുന്ന മൂന്നാറിൻ്റെ ഉയരങ്ങളില്‍ ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൗർണമിച്ചന്ദ്രന്‍…മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. 
എറണാകുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് ഡിടിപിസിയുടെ മാതൃഭൂമി അർബോറെറ്റത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെയാണ് പരിപാടി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടാണ് നദീസംരക്ഷണ – ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്.
വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് കോട്ടയിൽ സന്ദർശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, കോട്ടയുടെ സമീപത്തെ ബീച്ച് പാർക്ക് ഓഗസ്‌റ്റ് 19 ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.
കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടന്ന ജഡായുപ്പാറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഓണക്കാലത്ത് സന്ദര്‍ശകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുമായി കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം. പ്രോജക്ടിനുള്ളില്‍ സാമൂഹിക അകലം പാലിച്ചും ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചും വേണം സന്ദര്‍ശിക്കാന്‍.
കൊടികുത്തിമലയില്‍ നാളെ രാവിലെ (2021 ഓഗസ്റ്റ് 15) 8.30ന് നജീബ് കാന്തപുരം എം എല്‍ എ ദേശീയ പതാക ഉയര്‍ത്തും. ഇതോടൊപ്പം കൊടികുത്തിമല സഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനവും നടക്കും. വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൊടികുത്തിമല തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്.

Pages

Recent content