Top News

ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്‌സപോ കാണാനുള്ള യാത്രയ്ക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക മത്സര പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എം.റ്റി.ഡി.എം എച്ച്.എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. തൊണ്ടര്‍നാട് കോറോം കോരന്‍കുന്നന്‍ മൊയ്തീന്റെയും ലൈലയുടെയും മകനാണ് അശ്മില്‍ ശാസ് അഹമ്മദ്.
10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകൾ അടയ്ക്കേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.
കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്‌കൂൾ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായി സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ട് പ്രോട്ടോക്കോൾ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും. സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ അഭ്യർത്ഥനയെത്തുടർന്നാണ് സർക്കാർ ഉത്തരവ്. ദൈനം ദിന ജോലികൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാവണം ഇത് ക്രമീകരിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
ന്യൂഡൽഹി : മോട്ടോർ വാഹന നിയമത്തിലെ 129 മത് വകുപ്പ്, 09.08.2019-ലെ മോട്ടോർ വാഹന  (ഭേദഗതി) നിയമപ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്. വകുപ്പിലെ രണ്ടാമത്തെ വ്യവസ്ഥ ഇതാണ് - "മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന നാല് വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷയ്ക്കായുള്ള വ്യവസ്ഥകൾ  കേന്ദ്ര ഗവൺമെന്റിന് നിയമങ്ങൾ വഴി നൽകാവുന്നതാണ്". 2021 ഒക്‌ടോബർ 21-ലെ GSR 758(E) പ്രകാരം മന്ത്രാലയം  ഇത് സംബന്ധിച്ച കരട് ചട്ടങ്ങൾ രൂപീകരിച്ചു ശുപാർശ ചെയ്യുന്നു –
വികസനത്തിൽ ദേശീയശരാശരിയേക്കാൾ പിന്നിൽ നിൽക്കുന്ന അവികസിത ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എം.ജെ.വി.കെ പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള സംസ്ഥാനതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ (27) 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

Pages

Recent content