Think it Over

ശ്രോതാക്കളുടെ നല്ല വാക്കുകളാണ് എന്നും എൻറെ ആവേശവും ഉദ്‌ബോധനവും :റഫീഖ് അഹമ്മദ്

അവസരമന്വേഷിച്ചിറങ്ങുന്ന പുത്തനെഴുത്തുകാരുടെ തള്ളിക്കയറ്റം, പിന്നണി ഗാനരചനാരംഗം ഇടത്തരമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ആത്മാവുള്ള ഗാനങ്ങൾ മാത്രമെഴുതി രണ്ടു പതീറ്റാണ്ടുകാലം പിന്നിട്ട, ഇന്നിൻറെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവു പറയുന്നു താൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂവെന്ന്! മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം അഞ്ചു തവണ നേടിയ റഫീക്ക് അഹമ്മദ് വെളിപ്പെടുത്തിയതു മാനങ്ങളേറേയുള്ളൊരു യാഥാർത്ഥ്യം.

അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക...!

 

മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താൽ അതിന് അവസാനമുണ്ടാവില്ല. മഞ്ജുവിൻ്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവർ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാൽ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി.

വിജയ് സേതുപതിയും ധനുഷുമെത്തിനിൽക്കുന്ന നേട്ടങ്ങൾ

2003 ൽ തറവാട്ടു വീട്ടിൽ വാടകയ്‌ക്കെടുത്ത ടി വിയിൽ ഈ പറക്കും തളിക കണ്ടുകൊണ്ടിരിക്കുന്ന ഞാനും എന്റെ കൂട്ടുകാരും.. സിനിമയെങ്ങനെ രസം പിടിച്ചു വരുമ്പോഴാണ് ഇടയ്ക്ക് വച്ച് സെക്കന്റ്‌ ഷോ കഴിഞ് മാമനും ഏട്ടനുമൊക്കെ വീട്ടിലേക്ക് കയറി വരുന്നത്. ഞങ്ങളെല്ലാവരും ടി വി യൊക്കെ ഓഫ് ചെയ്തിട്ട് അകത്തേക്ക് കയറി. പക്ഷെ അത്യാവശ്യം കുരുത്തക്കേടുകൾ ഒക്കെ അന്നുമുള്ള ഞാൻ വാതിലനോട് ചേർന്നു അകത്തേക്ക് പോകാതെ തന്നെ നിന്നു. സത്യത്തിൽ അവരുടെ സംസാരം കേൾക്കാനായിരുന്നു ആ നിൽപ്പ്, "ഒരു നൂല് പോലത്തെ ഒരു ചെക്കൻ പക്ഷെ എന്താ അഭിനയം എന്താ ഡാൻസ് തമിഴിൽ ഇവനൊര് സൂപ്പർ സ്റ്റാർ ആകാനുള്ള എല്ലാ ചാൻസ് ഉം ഉണ്ട്"

ഹോം വർക്ക്‌  ചെയ്യാത്ത പെണ്ണുങ്ങൾ

ലിംഗസമത്വത്തെ കുറിച്ച് ഭാരതം മിണ്ടിതുടങ്ങിയത് ഇന്നൊന്നുമല്ല. സ്ത്രീ മുന്നേറ്റത്തിന്റെ വക്താവായി സ്വയം കരുതിയിരുന്ന ഗാന്ധിജി പോലും 1920ൽ നടത്തിയ പ്രസ്താവനയെ പറ്റി പിന്നീടെങ്ങും അധികം ചർച്ച ചെയ്തു കണ്ടിട്ടില്ല. സ്ത്രീകൾ വോട്ടവകാശത്തിന് വേണ്ടി പൊരുതുന്നത് നിർത്തി പൊതുനന്മക്ക് പൊരുതുന്നതിനായി തങ്ങളുടെ പുരുഷനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദൈവം സന്തോഷം അളക്കുന്ന മുറിയിൽ നിന്നും

ദൈവത്തിന്റെ വീട്ടിൽ തീർച്ചയായും മനുഷ്യർക്ക് സന്തോഷം അളന്ന് കൊടുക്കുന്ന ഒരു മുറി ഉണ്ടായിരിക്കണം.നിങ്ങൾ വിചാരിക്കുന്നുണ്ടാകും അതൊരു വെളിച്ചവും, കാറ്റും നിറഞ്ഞ മുറിയാണെന്ന്, എന്നാൽ അല്ല. അത് താഴ്ന്ന മേൽക്കൂരയും, വളരെ ചെറിയ ഒരു ജനാലയും ഉള്ള , അധികവും ഇരുട്ട് പുരണ്ടു കിടക്കുന്ന ഒരു മുറിയാണ്.അതിന്റെ ഒരറ്റത്ത് സന്തോഷങ്ങൾ തൂക്കിയളന്ന് തേഞ്ഞു പോയ ഒരു ത്രാസ് ഉണ്ട്.

അനശ്വര പ്രണയത്തിന്റെ കെടാവിളക്കിനൊപ്പം

2021 ഫെബ്രുവരി 14 ഞായർ

പ്രണയിതാക്കളുടെ ദിനം.  അനശ്വരമായ പ്രണയത്തിന്റെ കെടാവിളക്കെന്നു വിശേഷിപ്പിക്കാവുന്ന സാമൂഹിക പ്രവർത്തകയും കോഴിക്കോട് മുക്കം ബി.പി. മൊയ്‌ദീൻ സ്മാരക സേവാ മന്ദിരം ഡയറക്ടറുമായ കാഞ്ചന കൊറ്റങ്ങൽ എന്ന സ്നേഹമയിയായ അമ്മയ്‌ക്കൊപ്പമാണ് ഞാൻ ഈ ദിവസം. 

പുരുഷനും സ്ത്രീക്കും തോന്നുന്ന വികാരം മാത്രമല്ല പ്രണയം. തന്റെ സത്യസന്ധതയ്ക്കും ആദർശങ്ങൾക്കും വാക്കിനും വിലകൊടുക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനു പ്രവർത്തിക്കുന്ന വിശുദ്ധിയാണ് പ്രണയമെന്നു വിശ്വസിക്കുന്ന , നഷ്ടപ്പെട്ടാലും അതെ ഭാവത്തിൽ സ്നേഹിക്കപെടാൻ കഴിയുമെന്ന് തെളിയിക്കുന്ന കാഞ്ചനാമ്മയോടാണ് എന്റെ പ്രണയം!

പേഴ്‌സണൽ സ്പേസും, ഇമോഷണൽ സ്പേസും

"പേഴ്സണൽ സ്‌പേസ് എന്നാൽ, നമ്മുടെ  ശരീരത്തിൽ ഒരു അപരിചിതന് അതിക്രമിച്ചു കടക്കാൻ കഴിയാത്ത വിധം ശരീരത്തിനു ചുറ്റും നമ്മൾ തന്നെ  തീർക്കുന്ന ഒരു അദൃശ്യ അതിർ വരമ്പാണ്" എന്ന് പറഞ്ഞത് കാലിഫോർണിയ യൂണിവേഴ്സിറ്റി യിലെ സൈക്കോളജി പ്രൊഫസ്സർ ആയ റോബർട്ട് സോമ്മർ ആണ്.  പേഴ്സണൽ സ്‌പേസിനെ പ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത്, എൻ്റെ പഴയ ഒരു സഹപ്രവർത്തകൻ ആയ ഡേവിഡിൽ നിന്നാണ്. അദ്ദേഹത്തിന്റെ കേട്ടറിവിൽ പേഴ്‌സണൽ സ്പേസിനെ നാലായി തിരിച്ചിട്ടുണ്ട്.

ഇറക്കത്തിന്റെ നാൾവഴികൾ

ഒരു സിനിമാ/സംഗീത വ്യവസായത്തെ തന്നെ നിയന്ത്രിക്കുന്ന നിലയിൽ താരപ്പകിട്ടോടെ, ഇതിഹാസതുല്യമായ പരിവേഷത്തോടെ നില നിന്നു പോരുക, എന്നാൽ തികച്ചും അപ്രതീക്ഷിതമായി വേറെ താരോദയങ്ങളുണ്ടാവുക്, മുൻനിരയിൽ നിന്നും മാറ്റി നിർത്തപ്പെടുക. ഇതിന്‌ ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത രണ്ട് അദ്ധ്യായങ്ങളുണ്ട്(എന്റെ അറിവിൽ). ഒന്ന് റഫിയിൽ നിന്ന് കിഷോർ കുമാറിലേക്കുള്ള പരിണാമം. മറ്റൊന്ന് ഇളയരാജയിൽ നിന്നും ഏ.ആർ.റഹ്മാനിലേക്കുള്ള പരിണാമം. ഒരു പാട് നിരീക്ഷകരും സംഗീതവിദഗ്ധരും നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഒരു വിഷയമാണ്‌ 1992 നു ശേഷമുള്ള ഇളയരാജയുടെ ഗാനങ്ങളുടെ നിലവാരവ്യതിയാനങ്ങൾ.

ആലപ്പാട്, വികസനത്തിന്റെ രണ്ടു പാതകൾ

ഇലക്ഷനിൽ സീറ്റൊന്നും തരമാകാത്തതിനാൽ ജനീവയിലേക്ക് തിരിച്ചു പോകേണ്ട സാഹചര്യമായതിനാൽ പരമാവധി യാത്രകൾ ചെയ്യുകയാണ്. കൊല്ലം, വയനാട്, അട്ടപ്പാടി, ആലപ്പുഴ തുടങ്ങി പല സ്ഥലങ്ങളിലും പോയി. എസ് ഡി കോളേജ്, കൃഷി സർവ്വകലാശാല, അഗ്രികൾച്ചർ എഞ്ചിനീയറിങ്ങ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപങ്ങളിലും  പോയി. ഓപ്പൺ ഓൺലൈൻ കോഴ്സ് മുതൽ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ട തൊഴിൽ ഉപകരണങ്ങൾ വരെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോരോന്നും വിശദമായി എഴുതാനുള്ള വിഷയങ്ങളാണ്. യാത്രയും എഴുത്തും കൂടി ഒരുമിച്ച് നടക്കാത്തതിനാൽ (അതിനിടക്ക് ജോലിയും ചെയ്യണമല്ലോ) ഓരോന്നായി എഴുതാം.

ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല

കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല.  സ്ഥലവും കാലവും മാറിയാലും ഇൻഡ്യൻ കോഫീ  ഹൗസിന് ഒരു മാറ്റവുമില്ല. അതേ കാപ്പി അതേ യൂണിഫോമിട്ട ജോലിക്കാർ അതേ ബീറ്റ്‌റൂട്ടിട്ട മസാലദോശ കട്ട്ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ് വിലയോ തുച്ഛം... ഗുണമോ മെച്ചം. 1970 കളിൽ പത്ത് വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ആദ്യമായി ഞാൻ എറണാകുളം ജോസ് ജംഗ്ഷനിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയത്. ഇന്നിപ്പോൾ വയസ് 57 ആയി. ജോസ് ജംക്ഷനിൽ  ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസില്ല. പക്ഷെ മറ്റെവിടെ പോയാലും  ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല.

Measures for Population Control

The National Family Planning Program which provides voluntary and informed choices to the beneficiaries through a target free approach with the objective of checking population increase in the country.

A National Population Policy has been formulated in the year 2000 with the long-term objective of attaining population stabilisation by 2045. Various initiatives have been taken under the National Family Planning Program providing broad range of services mentioned as follows:

പ്രതികാര കഥകളുമായി "ശ്വേതദണ്ഡനം"  

  "വിഷാദവലയങ്ങൾ "ക്ക് ശേഷം ഒരു  കുറ്റാന്വേഷണ നോവലുമായാണ് അനീഷ് ഫ്രാൻസിന്റെ  രണ്ടാം വരവ്. ഒരുപക്ഷെ ആ മേഖലയിൽ കൂടുതൽ തിളങ്ങാനുള്ള എഴുത്തുകാരൻ്റെ ആദ്യചുവടുവെയ്പാകാം ഇത്. മൂന്ന് ലഘു ക്രൈം നോവലുകളടങ്ങിയ പുസ്തകമാണ് "ശ്വേതദണ്ഡനം". ശ്വേതദണ്ഡനം തന്നെയാണ് ആദ്യ കഥ. ഹേമ രാഘവനെന്ന എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥയിലൂടെയും മെഡിക്കൽ കോളേജിലെ സൈക്കോളജി അധ്യാപക നിലൂടെയുമാണ് കഥ നീങ്ങുന്നത്. ഒരാൾക്ക് നൽകാൻ പറ്റാവുന്ന ഏറ്റവും കൊടിയ ശിക്ഷ അയാളെ കൊല്ലാതെ കൊല്ലുകയാണെന്ന് പറയുന്ന  കഥ , പുതിയ വായനാ ലോകത്തിലേക്കും പുത്തൻ അറിവുകളിലേക്കും വായനക്കാരെ നയിക്കും.

Innovative ideas of women entrepreneurs all set to make the new normal a better one...

In 2020 as people were struggling to cope up with COVID 19 and the associated lockdown,Dr. Radhika Shrivastava, a doctor, launched the journey of her start-up ‘Uniworld Care’ to redefine the health ecosystem with the help of technology-driven solutions.

ഗജരാജൻ മംഗലാംകുന്ന് കർണ്ണന് വിട

ഗജേന്ദ്രൻ എന്ന് വിശേഷണത്തിനു തികച്ചും അനുയോജ്യൻ.പേരുപോലെ തന്നെ പ്രൗഢഗംഭീരൻ. മംഗലാംകുന്നു കർണ്ണൻ..ആനപ്രേമികളെ കണ്ണീരിലാഴ്‌ത്തി തലയെടുപ്പിന്റെ ഗജരാജൻ മംഗലാംകുന്ന് കർണ്ണൻ ചരിഞ്ഞു. വിവിധ അസുഖങ്ങൾ പിടിപെട്ട് ചികിൽസയിലായിരുന്ന കർണ്ണൻ ഇന്നു പുലർച്ചെ നാലുമണിയോടുകൂടിയാണ് ചരിഞ്ഞത്. 65 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. കുറച്ചുനാളുകളായി കഞ്ഞിയും അവിലുമൊക്കെയായിരുന്നു ഭക്ഷണമായി കൊടുത്തിരുന്നത്.

ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ

 

മുഹമ്മദ് അബ്ബാസ്സിന്റെ  ആദ്യത്തെ പുസ്തകമിറങ്ങുകയാണ്...ഈ മനുഷ്യനെക്കുറിച്ചും ഈ പുസ്തകത്തെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്.......... ഈ ലോക്ക്ഡൗൺകാലത്ത് "റീഡേഴ്സ് സർക്കിൾ "എന്ന ഗ്രൂപ്പിലൂടെ ഞാൻ പരിചയപ്പെട്ടൊരാളാണ് അബ്ബാസ്സ്....വിശ്വസാഹിത്യലോകത്ത് വലിയവലിയ ചലനങ്ങളുണ്ടാക്കിയ , ചർച്ചകൾക്ക് വിധേയമായ അനവധി പുസ്തകങ്ങളെ വായിച്ച് അബ്ബാസ്സ് എഴുതിയ റിവ്യൂകളെന്റെ ശ്രദ്ധയിൽപ്പെട്ടതെന്റെ ഭാഗ്യമാണെന്ന് കരുതുന്നൊരാളാണ് ഞാൻ........!!

Scientific institutions are critical cradle of innovations...

The necessity for focusing on supporting interdisciplinary problems, solution-centric and translational research, and increasing the scope for participation of industries and startups and new ideas, aiming towards Atmanirbhar Bharat’ was underlined at the Fund for Improvement of S & T Advisory Board (FISTAB) Meeting on January 22, 2021.

Experts highlight the need for strengthening centre-state cooperation on researcher’s network.

Experts highlighted the need for centre-state cooperation, developing researchers’ network at state level and connecting them to national level, establishing centres of excellence in technologically backward areas and inter-institutional collaboration at the first post-draft consultation meeting of the 5thNational Science Technology and Innovation Policy (STIP) organized on 21st January 2021.

എടക്കലിലെ ലിഖിതങ്ങൾ

എടക്കൽ പാറച്ചുമരുകളിലെ ലിഖിതങ്ങൾ വായിക്കുവാനുള്ള ആദ്യ ശ്രമം നടത്തിയത് മദിരാശിയിലെ ചീഫ് എപിഗ്രാഫിസ്റ്റായ  ഡോ. ഹൂൾട്സ്  ആയിരുന്നു. 1901 ൽ ഇന്ത്യൻ ആന്റിക്വാറിയിൽ പ്രസിദ്ധീകരിച്ച ഫ്രഡ് ഫോസറ്റിന്റെ എടക്കൽ പഠനത്തിലാണ്  (The Rock Carvings of The Edakal Caves  1901)ഹൂൾട്ട്സ്ന്റെ   വായന ചേർത്തിട്ടുള്ളത്.  മലബാറിലെ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫോസറ്റ്, ലണ്ടനിലെ ആന്ത്രപ്പോളജി സഭയുടെ കറസ്പോണ്ടന്റ് കൂടി ആയിരുന്നു. കർണ്ണാടകയിലെ  ബെല്ലാരിയിലെ കുപ്പഗല്ലു പാറച്ചിത്രങ്ങൾ പഠന വിധേയമാക്കിയതിന് ശേഷമായിരുന്നു ഫോസറ്റിന്റെ ശ്രദ്ധ എടക്കൽ പാറച്ചിത്രങ്ങളിലെക്ക് തിരിഞ്ഞത്.

Sanitization and Surveillance drills intensified in the National Zoological Park,Delhi.

National Zoological Park (NZP), New Delhi houses both captive and free ranging birds, including local migratory waterfowls and waders in its premises. Therefore, NZP has been strictly following the protocols and guidelines issued by the Central Zoo Authority (CZA), Ministry of Environment, Forest and Climate Change (MoEFCC), Government of India and Animal Husbandry Department of Government of NCT of Delhi on Avian Influenza and taking precautionary measures related to safety, surveillance and sanitization accordingly.

തിന്നു മരിക്കുന്ന മലയാളി!

വീട്ടിലെ ഊണ്, മീൻ കറി ചെറുകടികൾ അഞ്ചു രൂപ മാത്രം ചട്ടി ചോറ് ബിരിയാണി പോത്തും കാല് ഷാപ്പിലെ കറി ബിരിയാണി അൽ ഫാം കുഴിമന്തി ബ്രോസ്റ്റഡ്  ചിക്കൻ ഫ്രൈഡ് ചിക്കൻ കേരളത്തിൽ യാത്ര ചെയ്യുന്പോൾ കാണുന്ന ബോർഡുകളാണ്... മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി ബാംഗ്ളൂരിലും ദുബായിലുമുള്ള മലയാളികൾ നാട്ടിലെത്തിയതോടെ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ബർഗറും പിസയും കിട്ടിത്തുടങ്ങിയിരിക്കുന്നു.

സുഗത കുമാരി ടീച്ചർ

മരണാനന്തരം ആരേയും പുകഴ്ത്തണ്ടെന്നാണ് തീരുമാനിച്ചത്  . കാരണം ജീവിച്ചിരിയ്ക്കുമ്പോൾ കൊടുക്കാത്ത, (മനഃപൂർവമല്ലെങ്കിൽ കൂടി) എന്ത് നല്ല വാക്കുകളാണ് മരിച്ച ശേഷം പറയേണ്ടത്? ആൾ മരണപ്പെട്ടു. ഇനി ആശ്വാസത്തോടെ ആളിന്റെ  നന്മകളുടെ കെട്ടഴിയ്ക്കാം.  പരേതർ കേൾക്കില്ലല്ലോ അറിയില്ലല്ലോ  എന്നുറപ്പുണ്ട്. ഇതാണ് പൊതുവെ  മനോഭാവം. സുഗത കുമാരി ടീച്ചറുടെ കവിതകൾ ഒന്നും  ഞാൻ വായിച്ചിട്ടില്ല. അമ്പലമണികൾ, കൃഷ്ണാ നീയെന്നെ അറിയുന്നില്ല എന്നി കവിതകളെ കുറിച്ച്  കേട്ടിട്ടുണ്ടെന്നല്ലാതെ .  അവരുടേതെന്നല്ല അക്കാലങ്ങളിൽ പ്രസിദ്ധരായ മിക്കവരുടെയും കവിതകൾ വായിച്ചിട്ടില്ല.

പുതുവർഷം - സന്തോഷിക്കാൻ പത്തു കാര്യങ്ങൾ

2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവർഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം.

2020:  ദുരന്തമായിപ്പോയ ഒരു വർഷം

കഴിഞ്ഞ അഞ്ചു വർഷങ്ങളായി എല്ലാ വർഷാവസാനവും ആ വർഷത്തിൽ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതാറുണ്ട്. ലോകത്തെവിടെയും സംഭവിച്ച ദുരന്തങ്ങളിൽ നിന്നും എന്ത് പാഠം പഠിക്കാമെന്ന് ചിന്തിക്കുന്നതിനൊപ്പം ലോകത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ 2004 ഡിസംബർ 26 ലെ സുനാമിയെ ഓർക്കുക എന്നത് കൂടി അതിന്റെ ഉദ്ദേശമാണ്.

Air Quality Commission directs strict enforcement of dust control measures to curb Air Pollution.

The Commission of Air Quality Management in Delhi-NCR and adjoining areas reviewed the deteriorating air quality situation and has directed strict enforcement of dust control measures to curb air pollution in Delhi-NCR.

60 percent rise in Leopard population across the Country...

The Status of Leopards report shows that increase in Tiger, Lion & Leopards numbers over the last few years is a testimony to the conservation efforts and of the fledgling wildlife & biodiversity of the country.

India now has 12,852 leopards as compared to the previous estimate of 7910 conducted 2014. More than 60% increase in population has been recorded. The States of Madhya Pradesh, Karnataka and Maharashtra recorded the highest leopard estimates at 3,421, 1,783 and 1,690 respectively.

കൊറോണ: അവസാനത്തിന്റെ തുടക്കം?

ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക. ഇടക്കിടെ മോക്ക് ഡ്രിൽ നടത്തി പ്രാക്ടീസ് ചെയ്യുക. പിന്നെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ദുരന്തങ്ങൾ സ്ഥിരമായിട്ട് ഉണ്ടാകാറുമില്ലല്ലോ.

Pages