Error message

  • The file could not be created.
  • The file could not be created.

Sports

Apr 182021
ചെന്നൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ. ഇന്ന് നടക്കുന്ന മറ്റൊരു കളിയിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ നേരിടും. സീസണിൽ ആദ്യമായി രണ്ട് മത്സരങ്ങൾ വരുന്ന ഞായറായഴ്ച്ചയാണിത്.
ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ഹൈദരാബാദ് ബൗളര്‍മാരുടെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ മുംബൈക്ക് കാലിടറുകയായിരുന്നു. 40 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 35 റണ്‍സ് നേടിയ പൊള്ളാര്‍ഡും മാത്രമാണ് മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 25 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്കോറിങ്ങിന് വേഗം കൂട്ടി. ഹാര്‍ദിക് പാണ്ഡ്യ 7 റണ്‍സുമായി പുറത്തായി.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. റിഷഭ് പന്ത്- സഞ്ജു സാംസണ്‍ എന്നീ യുവ വിക്കറ്റ് കീപ്പര്‍ നായകന്മാര്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഡല്‍ഹി ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലെത്തുമ്ബോള്‍ പഞ്ചാബ് കിങ്‌സിനോട് പൊരുതിത്തോറ്റതിന് ശേഷമാണ് രാജസ്ഥാന്‍ എത്തുന്നത്. ബെന്‍ സ്‌റ്റോക്‌സും പരിക്കേറ്റ് പുറത്തായത് രാജസ്ഥാനെ സംബന്ധിച്ച്‌ കടുത്ത തിരിച്ചടിയാണ്.
മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചപ്പോള്‍ മുംബൈയ്ക്ക് ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു. കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. മുംബൈ നിരയില്‍ ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ഇറങ്ങുന്നു.  
ഐപിഎല്ലിൽ 100 ജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ  ടീമായി കൊൽക്കത്ത. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐപിഎല്ലിൽ 100 വിജയങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 10 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി. ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. . ഐപിഎല്ലിൽ ഇതിനു മുൻപ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമാണ് 100 ൽ കൂടുതൽ മത്സരങ്ങൾ നേടിയിട്ടുള്ള ടീമുകൾ. മുംബൈ ഇന്ത്യൻസ് 120 മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്‌സ് 106 മത്സരങ്ങളുമാണ് ഐപിഎല്ലിൽ ഇതുവരെ ജയിച്ചത്  
ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം. 80 റണ്‍സെടുത്ത ഓപ്പണര്‍ നിതീഷ് റാണയും 53 റണ്‍സെടുത്ത രാഹുല്‍ ത്രിപാഡിയുമാണ് റൈഡേഴ്‌സ് ഇന്നിംഗ്‌സിന്റെ അമരക്കാർ. ദിനേഷ് കാര്‍ത്തിക് 22 റണ്‍സെടുത്തു. സണ്‍റൈസേഴ്‌സിന് വേണ്ടി അഫ്ഗാന്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരെ കൊല്‍ക്കത്ത ഉയര്‍ത്തിയ ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
Union Minister for Sports & Youth Affairs Shri Kiren Rijiju inaugurated Khelo India State Centre of Excellence for Rowing discipline at the Jammu & Kashmir Sports Council Water Sports Academy in Srinagar on 10th April 2021. He was joined by Shri Manoj Sinha, Lt. Governor, J&K, Shri Farooq Khan, Advisor to LG of J&K and Shri Alok Kumar, Secretary, Youth Services, J&K for the ceremony at the Nehru Park in Dal Lake, Srinagar.
ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം ഏപ്രിൽ 9 ന് ആരംഭിക്കും നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കലാശക്കൊട്ടിന് തിരിതെളിയുന്നത്.ആറാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്.
കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയില്‍ രാജ്യം നില്‍ക്കുമ്ബോള്‍ ഐ പി എല്‍ ആവേശങ്ങള്‍ക്ക് നാളെ തുടക്കം. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ഐ പി എല്‍ എത്തുമ്ബോള്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബയ് ഇന്ത്യന്‍സും, ആദ്യ കിരീടം ലക്ഷ്യമിടുന്ന ബംഗളൂരുവും തമ്മിലാണ് ഈ സീസണിലെ ആദ്യ പോര്. നാളെ വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം.
അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. മൂന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പിക് ചാംപ്യൻ ന്മാരായ അര്‍ജന്റീനയെ അവരുടെ നാട്ടില്‍ വെച്ചു നടന്ന മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി നീലാകാന്ത ശര്‍മ്മ, ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, രുപീന്ദര്‍ പാല്‍ സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്.മലയാളിതാരം പി.ആര്‍ ശ്രീജേഷായിരുന്നു ഇന്ത്യയുടെ വലകാത്തത്. ശ്രീജേഷിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.
ന്യൂഡല്‍ഹി: 2021 സീസണിലെ ഐ.പി.എല്‍ ഇന്ത്യയില്‍ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലില്‍ മഹാരാഷ്ട്രയിലെ കൊറോണ ലോക്ഡൗണ്‍ തടസ്സമാകില്ലെന്നാണ് ഗാംഗുലിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക് മഹാരാഷ്ട്ര ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാംഗുലി നയം വ്യക്തമാക്കിയത്.

Pages

Recent content