LifeStyle

Feb 212020
കഴിഞ്ഞ വർഷത്തെ ശിവരാത്രി കുംഭസ്നാനവും, ഗംഗാസ്നാനവും,കാശി വിശ്വനാഥ ദർശനവും ചേർന്ന അപൂർവ്വ അനുഭവമായിരുന്നു. ഓർമ്മകളിൽ ഇന്ന്, ദർശനപുണ്യം....
ഹരിദ്വാർ ആശ്രമം വിട്ട് മൂന്നു വർഷം കഴിയുന്നു...  വിജയപരാജയങ്ങളോ നേട്ടങ്ങളോ ഇല്ലാതെ കടന്നുപോയ വർഷങ്ങൾ...  ഗംഗയുടെ തീരത്ത്, മുന്നൂറു വർഷത്തിലേറെ പഴക്കമുള്ള ആശ്രമം..  വേദാന്തസൂക്തങ്ങൾ, ഗീത, ഉപനിഷത് കൊണ്ട് നിറഞ്ഞു നിന്ന ദിനങ്ങൾ.ശിവരാത്രി സന്യാസിമാർക്ക് ഏറ്റവും പ്രാധാന്യമുള്ള ആഘോഷമാണ്...  രാത്രി മുഴുവൻ ശിവരാത്രി മാഹാത്മ്യകഥയും, ശിവമഹിന്മസ്ത്രോത്ര പാരായണവും...  ഹരിദ്വാർ മുഴുവൻ യാത്രികളെ കൊണ്ട് നിറയും
Can't recall the moment in which,  I fell in love with the God in you...  Face painted and eyes lined,  You masked the face yet ruled the mind...    A powerful seductress you are; So hard to attain, so very hard...  I've had my self - respect on sale To learn you and then mate...    You led my arms to the way they should be,  And my eyes to the parts they must see; You smiled down at me, a knowing smile,  And then I know you'd never leave me behind...   
ബ്രണ്ണൻ കോളേജിൽ ചേർന്നദിവസംമുതൽ അണ്ടല്ലൂർകാവിനെപ്പറ്റി കേൾക്കുന്നു. ഹോസ്റ്റൽ മെസ്സിലെ മുഖ്യകാര്യദർശി അജി, സഹപ്രവർത്തകരായ  ഷൈമ, ശാന്തമ്മ, മീനാമ്മ, ഹോസ്റ്റലിലെ ധർമരക്ഷകരായ ഷഫീർ, ആകാശ്, മിഥുൻ കോളേജിലെ കാവൽമാലാഖമാരായ ജിതിൻ, ലജിത്,  കാന്റീനിലും ഹോസ്റ്റലിലും അടുപ്പെരിയാൻവേണ്ട സാമഗ്രികൾ ഒരുക്കിത്തരുന്ന രജീന്ദ്രൻ എന്നിവരെല്ലാം പലപ്പോഴായി അണ്ടല്ലൂർ പെരുമകൾ വാനോളം പറഞ്ഞുകേൾപ്പിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ മുരളിസാറും  ഇവിടെ വന്നയുടനെ കാവ് സന്ദർശിച്ചു. പക്ഷേ ഇത്ര അടുത്തായിട്ടും അവിടംവരെ ഒന്നുപോയിവരാൻ  എനിക്കിതുവരെ അലക്കൊഴിഞ്ഞില്ല.
കുറേ നാൾ കൂടിയാ  മെട്രോയിൽ കേറുന്നത് - എല്ലാവരും മൊബൈലിൽ മുഖം പൂഴ്ത്തിയാണിരിപ്പ്. എന്താണാവോ ഇത്രയ്ക്കു കാണാനുള്ളത്? ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ആയിരിക്കും. സ്റ്റെതസ്കോപ്പും ഫിറ്റ് ചെയ്തിരിക്കുന്നവർ പാട്ടു കേൾക്കുവാകാം. ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ? വീട്ടിൽ ചെന്നാലും ഇത് തന്നെ ആയിരിക്കും പണി. വീട്ടിൽ ഞാൻ കാണുന്നതല്ലേ :12 മണിയായാലും അനുവും രാജിയും ഫോണിൽ തോണ്ടിക്കൊണ്ടിരിക്കും. പഠിക്കുന്ന രവിക്കു കൂട്ടിരിക്കുന്നതാണെന്നാ ഭാവം! അതിനല്ലേ ഞാനിരിക്കുന്നത്! . ഈ വക സമൂഹ മാധ്യമങ്ങൾ ഒക്കെ കുറച്ച് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(ഈ കുറിപ്പ് ലാഘവത്തോടെ വായിക്കണം എന്നപേക്ഷ. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. പ്രത്യേകിച്ച് തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ച സ്നേഹസമ്പന്നരായ സ്നേഹിതന്മാരെ. ഇക്കാലത്തെ വിവാഹങ്ങളെക്കുറിച്ചുള്ള എന്റെ ഒരു നിരീക്ഷണമായി കണ്ടാൽ മതി)
വ്യക്തി മുതൽ ലോകം വരെയുള്ള സുദീർഘവും സുശക്തവുമായ കണ്ണികളെ ദ്രവീകരിക്കാൻ ഇന്നു മതങ്ങൾക്കു സാധിക്കും. അതുതന്നെയാണല്ലോ നാമിന്നു ചുറ്റുപാടുകളിലും കണ്ടുകൊണ്ടിരിക്കുന്നതും.സനാതനമായ മൂല്യങ്ങളെയാണ് നാം ജീവിതത്തിൽ സാംശീകരിക്കേണ്ടത്. സനാതനം എന്നുകേൾക്കുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണയും വേണ്ട.
ആറ്റുകാൽ കൊടിയേറ്റ  മഹോത്സവം 2020 മാർച്ച് 01 ഞായറാഴ്ച  രാവിലെ  9 -30 ന് കാപ്പ് കെട്ടി കുടിയിരുത്തുന്നത്  2020 മാർച്ച് 01 ഞായറാഴ്ച  രാവിലെ  9 -30 ന്  
എന്റെ അടുക്കളക്കൂട്ടുകാരി ലക്ഷ്മിയ്ക്ക് നാളെ മുതൽ നല്ല തിരക്കാണ്. പൊങ്കലിന്റെ തിരക്ക് , പൊതുവെ അവധി എടുക്കില്ല  എന്നതാണ് എന്റെ ആശ്വാസം. വിശേഷങ്ങളുടെ സമയത്ത് പകരം സഹായത്തിനൊരാളെ കിട്ടാൻ ഒരു വഴിയുമില്ല. എന്നാലും ലക്ഷ്മിയോട് പൊങ്കലിന് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ആഘോഷത്തിനിടയിൽ സമയം കിട്ടിയാൽ ഒന്നിറങ്ങാൻ പറഞ്ഞിട്ടുണ്ട്‌.  സ്ഥിരം വേഷത്തിലല്ലാതെ പുതിയ വേഷത്തിൽ കാണാമല്ലോ. ബാംഗ്ലൂരിലെ സംക്രാന്തിയ്ക്ക്‌  എത്ര പകിട്ടുണ്ടെന്നിതു വരെ ശ്രദ്ധിച്ചിട്ടില്ല. ഇനി വേണം നോക്കാൻ!
ഇത് എന്റെ ചെറുപ്പത്തില്‍ മിക്കവാറും കഴിക്കുന്നത് ആയിരുന്നു, പിന്നീട് ഇത് ഉണ്ടാക്കി കണ്ടിട്ട് ഇല്ല, അങ്ങനെ മറന്ന് പോയ ഇവനെ അമ്മയും ആയുള്ള താത്വിക ചിന്ത യില്‍ ഇന്നലെ പൊക്കി എടുത്ത് കൊണ്ട്‌ വന്നത് ആണ്, ഉടനെ തന്നെ പോളിറ്റ് ബ്യൂറോ കൂടി ആലോചിച്ച് അത് അങ്ങ് നടപ്പാക്കി  പഴയകാല രീതിയില്‍ തന്നെ ആണ്, അപ്പോൾ തുടങ്ങാം,
മുള്‍വേലിയില്‍ പടര്‍ന്ന് മുച്ചൂടും പച്ചച്ച് കിന്നരശില്‍പങ്ങളിലെ മുന്തിരിവള്ളികളെപ്പോലെ ആകാരസൗഷ്ഠവമാര്‍ന്ന ഇലകള്‍ പ്രദര്‍ശിപ്പിച്ച് നില്‍ക്കും പാവല്‍ വള്ളി. ചിലപ്പോള്‍ ഇടവഴിയോരത്ത് പീതവര്‍ണ്ണത്തില്‍ ചിരിച്ചു നില്‍ക്കാറുണ്ടത്. മെലിഞ്ഞ ഞെട്ടോടെ ആണ്‍പൂവും നിറയെ മുള്ളുകളായി പാവയ്ക്കയുടെ സൂക്ഷ്മരൂപമുള്ള ഗര്‍ഭപാത്രത്തില്‍ കാത്തിരിയ്ക്കുന്ന അണ്ഡങ്ങളുമായി പെണ്‍പൂവും. ദിവസവും നടക്കുന്ന വഴിയരികില്‍ ഓന്നോ രണ്ടോ കുഞ്ഞു പാവയ്ക്കകള്‍ വളര്‍ന്നു വരുന്നത് നിത്യക്കാഴ്ചയുടെ സുഖം തരും. ഒരുനാള്‍ പച്ചനിറം മാറി അവ മഞ്ഞച്ചുവരും.

Pages