Health

പഞ്ചായത്ത് തലത്തില്‍ ഒന്നാം ഘട്ടത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെ.എ.എസ്.പി) കാര്‍ഡ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം. 2018-19 വര്‍ഷത്തെ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷൂറന്‍സ് (ആര്‍.എസ്.ബി.വൈ) കാര്‍ഡുള്ള കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പോസ്റ്റ് ഓഫീസ് മുഖേന അയച്ച ആയുഷ്മാന്‍ ഭാരത് (എ.ബി. പി എം ജെഎ വൈ)കത്ത് ലഭിച്ച കുടുംബങ്ങള്‍ക്കും അവസാന ഘട്ട പഞ്ചായത്ത്തല ക്യാമ്പിലൂടെ പുതിയ കാര്‍ഡ് എടുക്കാവുന്നതാണ്.   
കൂട്ടിനായ് കുറുകണ പ്രാവേ... കൂടെ നീ  പോരുന്നോ ... കൂട്ടിനായ് കൂടെപ്പോരാം...         കൂടെ  ആളില്ലെങ്കിൽ.  കൂട്ടിനായ് കൂടെപ്പോന്നാൽ...  മാമരക്കൊമ്പത്ത്   കൂടൊന്നൊരുക്കാം ഞാൻ ....  കൂട്ടിനിരിക്കാം ഞാൻ.  പുത്തനാലിക്കാവിലെ പൂരം .... കാണുവാൻ പോരുന്നോ ... കൂട്ടിനായ് കൂടെ പോരൂ... കണ്മണി പെൺപ്രാവേ  കൺമഷി കരിവള ചാന്തും...  കമ്മലും വാങ്ങിക്കാം... കൂടെ നീ പോരുന്നെങ്കിൽ...  താലിയും വാങ്ങീടാം.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഈ വർഷം നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത ഗവേഷന സ്ഥാപനങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/വകുപ്പുകൾ എന്നിവർക്ക് അപേക്ഷകൾ (ഇലക്‌ട്രോണിക് കോപ്പിയും ഉൾപ്പെടെ) സമർപ്പിക്കാം. പരിശീലനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യപരിപാടികൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ആഗസ്റ്റ് മൂന്നുവരെ അപേക്ഷകൾ സമർപ്പിക്കാം.
ആലപ്പുഴ: മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമാണ് ഷിഗല്ല  രോഗമുണ്ടാകുന്നത്. പനി, വയറുവേദന, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണം.തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുകയും പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.മലമൂത്ര വിസർജ്ജനം ശുചിമുറിയിൽ മാത്രം നടത്തുക.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റിസേര്‍ച്ച് ഫെലൊ (യോഗ്യത എം.പി.എച്ച് ഡിഗ്രി), ജൂനിയര്‍ റിസേര്‍ച്ച് ഫെലൊ (എംപി.എച്ച് ഡിഗ്രി/എം.എസ്.സി കമ്മ്യൂണിറ്റി നഴ്‌സിങ് ഡിഗ്രി), പ്രൊജക്ട് ഫീല്‍ഡ് ഡാറ്റാ കലക്ഷന്‍ ടെക്‌നീഷ്യന്‍ (എം.എസ്.സി എന്‍ട്രോമോളജി /ബി.എസ്.സി സൂവോളജി/ബി.എസ്.സി നഴ്‌സിങ്) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.    
മീനടം ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി മുഖേന വയോജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട  60 വയസ്സ് പൂര്‍ത്തിയായ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളുളളവര്‍ക്ക്  രജിസ്റ്റര്‍ ചെയ്യാം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് 30 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സൗജന്യ ആയുര്‍വേദ ചികിത്സ ലഭിക്കും. പ്രായം, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 30നകം ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2555115, 8943713116
യു.കെ-എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം വഴി നിയമനം നല്‍കും. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് (അക്കാദമിക്ക്) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്‌കോറിങ്ങും അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്ക പ്പെടുന്നവര്‍ എന്‍.എച്ച്എസ്. ഫൗണ്ടേഷന്‍ നടത്തുന്ന സി.ബി.റ്റി (ഇീാുലലേിര്യ ആമലെറ ഠലേെ) യോഗ്യത നേടണം. ഉദ്യോഗാര്‍ത്ഥികള്‍ യു.
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ലൈബ്രറിയിലേക്ക് മെഡിക്കൽ പുസ്തകങ്ങൾ വാങ്ങുന്നതിനു അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ 21നകം നൽകണം. വിശദവിവരങ്ങൾക്കു കോളേജ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ നമ്പർ: 0491 2974125.
പെരിങ്ങോട്ടുകുറുശ്ശി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് (ജെ.പി.എച്ച്.എന്‍) ട്രെയിനിംഗ് സെന്ററില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി ജില്ലകളിലെ സ്ഥിര താമസക്കാരായ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികളായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിയണം. 2019 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം. 30 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവയസ്സും ഇളവുണ്ട്. അപേക്ഷഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in ല്‍ ലഭിക്കും.
കേരളത്തില്‍മഴക്കാലംതുടങ്ങാറായതിനാല്‍റബ്ബര്‍തോട്ടങ്ങളിലെചിരട്ടകള്‍ കമിഴ്ത്തിവയ്ക്കുന്ന കാര്യത്തില്‍കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് റബ്ബര്‍ബോര്‍ഡ്അഭ്യര്‍ത്ഥിക്കുന്നു.  കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്.

Pages

Entertainment

Jan 252020
തിരുവനന്തപുരത്തെ ന്യൂ തീയേറ്റർ. ഭാഗ്യരാജിന്റെ മൗനഗീതങ്ങൾ എന്ന തമിഴ് പടം നൂറു ദിവസങ്ങൾ താണ്ടിയിട്ടും കാണാൻ ജനം.