Education

കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്.ആര്‍.ഡി യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം.  ബി.എസ്.സി  കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,  ബികോം ഫിനാന്‍സ് എന്നീ കോഴ്‌സുകളിലാണ്  ഒഴിവുകള്‍ ഉള്ളത്.
മലയിന്‍കീഴ് എം.എം.എസ്. ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തിരം നടത്തുന്ന ഡിഗ്രി സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍ ഒക്ടോബര്‍ 26 ന് നടക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം അന്ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075799406.
കെൽട്രോണിന്റെ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന 400 മണിക്കൂർ ദൈർഘ്യമുള്ള മെഡിക്കൽ കോഡിംഗ് (CPC Prep Program) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ മെഡിക്കൽ/ പാരാമെഡിക്കൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ പ്രവൃത്തിപരിചയം വേണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9567777444, 0471 2337450.
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ (ഫോം 14) വിദ്യാർത്ഥി അഡ്മിഷൻ നേടിയ സ്‌കൂളിൽ 21ന് വെകുന്നേരം 4നകം സമർപ്പിക്കണം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങി (എന്‍ഐഒഎസ്) ല്‍ സെക്കന്ററി, സീനിയര്‍ സെക്കന്ററി തലങ്ങളിലെ 2021 ഒക്ടോബര്‍ -നവംബര്‍ തിയറി പരീക്ഷകള്‍ നവംബര്‍ 12 മുതല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുമെന്ന് റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി    rckochi@nios.ac.in  എന്ന ഇ-മെയിലിലും 0484 2310032/9746888988 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
കെൽട്രോൺ നോളഡ്ജ് സെന്റർ (സ്‌പെൻസർ ജംഗ്ഷൻ)-ൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, സോഫ്റ്റ് വെയർ ടെസ്റ്റിംഗ് അക്കൗണ്ടിംഗ്, ടീച്ചേഴ്‌സ് ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 9544499114
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ്  ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റില്‍)യില്‍ എനര്‍ജി മാനേജ്മെന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സര്‍വ്വേ ടെക്‌നിഷ്യന്മാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത ബിരുദം ആണ് യോഗ്യത.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റിൽ 21ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.

Pages

Recent content