Error message

  • The file could not be created.
  • The file could not be created.

Entertainment

Apr 182021
പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’.
പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മേരി ലാൻഡ്‌സ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ചിത്രം നിർമ്മിക്കുന്നത്.. സംഗീതത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രം ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് പറയുന്നത്. .
വി നില്‍ സക്കറിയ വര്‍ഗീസ്, തിരക്കഥയെഴുതി മലയാളത്തിലും തമിഴിലുമായി സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്‍്റെ പുതിയ സിനിമ രജനിയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നമിതാ പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നാണ് പുറത്തുവന്നത്. രജനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുണ്ടക്കയത്തായിരുന്നു ചിത്രീകരണം.
 ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് ഒരു പ്രത്യേക ലക്ഷ്യത്തോടെ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ഒക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം.  ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്.
മമ്മുട്ടിയെ കേന്ത്രകഥാപാത്രമാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഹൊറർ ത്രില്ലെർ ചിത്രം ദി പ്രീസ്റ്റ്‌ ഏപ്രിൽ 14 മുതൽ ആമസോൺ പ്രൈം വഴി ഓ ടി ടി റിലീസിനൊരുങ്ങുന്നു . തീയ്യറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രം ‌ മാർച്ച് 4 നായിരുന്നു തീയ്യറ്ററുകളിൽ റിലീസ് ചെയ്തത് . മഞ്ജു വാരിയർ ആയിരുന്നു ചിത്രത്തിൽ നായിക . മമ്മൂട്ടിയും മഞ്ജു വാരിയരും ഒരുമിച്ചഭിനയിക്കുന്ന ആദ്യത്തെ സിനിമയെന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട് .
ഐശ്വര്യത്തിന്‍റെ പുലരിയുമായി ആളും ആരവങ്ങളുമില്ലാതെ ഇന്ന് വിഷു. വിഷുവിന്‍റെ വരവറിയിച്ച് കണിക്കൊന്നകള്‍ നേരത്തെ തന്നെ പൂത്തിരുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും നല്‍കാഴ്ചയുമായി വിഷുകണി ഒരുങ്ങി.  മ​ഞ്ഞ​പ്പൂ​ക്ക​ളു​മാ​യി ഉ​ടു​ത്തൊ​രു​ങ്ങി നി​ല്‍ക്കു​ന്ന കൊ​ന്ന​ക​ള്‍ കേ​ര​ള​ത്തി‍​ൻറ കാ​ര്‍ഷി​ക സം​സ്കാ​ര​ത്തി‍​ൻറ ഭാ​ഗ​മാ​ണ്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന  ഒരു ക്രൈം ഡ്രാമയാണിത്.ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ജോജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഒരു സമ്പന്നനായ എൻആർഐ ആയി മാറണമെന്നാണ് അയാളുടെ ആഗ്രഹം. പക്ഷേ അയാളുടെ അച്ഛൻ അയാള്‍ക്ക് ഒട്ടും വിലകൊടുത്തിരുന്നില്ല. അതിനിടയിൽ അയാളുടെ കുടുംബത്തിൽ നടക്കുന്ന ഒരു സംഭവം അയാളുടെ ഭ്രാന്തമായ സ്വപ്നങ്ങള്‍ക്ക് പിറകെ പോകാൻ അയാൾക്ക് പ്രേരകമാവുകയാണ്, ഇതാണ് സിനിമയുടെ പ്രമേയം.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായാട്ട് നിർമ്മിച്ചിരിക്കുന്നത് രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പളാളെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ മധുവന്തി നാരായണാണ്‌ ഗാനം പാടിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നയൻ‌താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴൽ ഇന്ന് തീയറ്ററുകളിൽ. 'നിങ്ങളുടെ നിഴൽ ആരുടേതാണ്' എന്ന നിഗൂഢതയുള്ള ചോദ്യമാണ് സിനിമയുടെ പോസ്റ്ററിൽ ഉള്ളത് . സമാന സ്വഭാവത്തിൽ ഉള്ളതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്.
മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ചതുര്‍ മുഖം. രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ആസിഫ് അലി നായകനായി എത്തിയ കോഹിനൂറിന്റെ തിരക്കഥ എഴുതിയത് ഇരുവരും ചേര്‍ന്നായിരുന്നു അലന്‍സിയര്‍, രഞ്ജി പണിക്കര്‍, സരയൂ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. .

Pages

Recent content