ചക്ക പായസം 

ചേരുവകൾ

  
പഴുത്ത ചക്ക    -        50 - എണ്ണം കുരു കളഞ്ഞത് 
തേങ്ങാപ്പാൽ    -        1 -  കപ്പ് ഒന്നാം പാൽ
തേങ്ങാപ്പാൽ    -        1 -  കപ്പ്‌ രണ്ടാം പാൽ
തേങ്ങാപ്പാൽ    -        1 -  കപ്പ്  മൂന്നാം പാൽ 
ശർക്കര              -         500  ഗ്രാം  (ശർക്കര ഉരുക്കി അരിച്ചെടുക്കുക )
ജീരകം വറുത്ത് പൊടിച്ചത്  -  1 സ്പൂൺ 
ഏലക്ക  പൊടിച്ചത്   -   1  സ്പൂൺ 
മുന്തിരിങ്ങ                  -  ആവശ്യത്തിന് 
കശുവണ്ടി                   -  ആവശ്യത്തിന് 
നെയ്യ്                             -  2  ടേബിൾ  സ്പൂൺ

തയ്യാറാക്കേണ്ട വിധം 

ചക്ക ചെറുതായിട്ട് അരിഞ്ഞു  പ്രഷർ കുക്കറിലിട്ട് മൂന്നാംപാല്  ചേർത്ത് വേവിച്ച്  തണുത്തതിനു ശേഷം മിക്സിയിലിട്ട് തരിയില്ലാതെ അരച്ചെടുത്ത് ഒരു പാനിൽ ഒഴിച്ച്  ഉരുക്കി വെച്ചിരിക്കുന്ന ശർക്കര ചേർത്ത് വരട്ടുക കുറച്ചു വരണ്ട് വരുമ്പോൾ ഒരു സ്പൂൺ നെയ്യ് ചേർത്ത് ഒന്ന് കൂടി വരട്ടുക.അതിനുശേഷം രണ്ടാം പാലും ചേർത്ത് തിളപ്പിക്കുക വറ്റി പാകമാകുമ്പോൾ ഏലക്ക ജീരകം ഇവ ചേർത്ത് ഇളക്കുക.അതിന്ശേഷം ഒന്നാം പാൽ ചേർത്ത് നല്ലതുപോലെ ചൂടാകുമ്പോൾ നെയ്യ് ചുടാക്കി മുന്തിരിങ്ങ, കശുവണ്ടി ഇവ വറുത്തെടുത്തു പായസത്തിൽ ചേർക്കുക പായസം റെഡി.

ശശികല.ബി 

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്