Error message

  • The file could not be created.
  • The file could not be created.

ബിസിനസ്സ് സാദ്ധ്യതകൾ

എങ്ങിനെയാണ് നല്ലൊരു ബിസിനസ്സ് സാദ്ധ്യത കണ്ടെത്തുന്നത് എന്നതാണ്, ഏതൊരു വ്യക്തിയെയും കുഴക്കുന്ന ചോദ്യം.  ഈ ചോദ്യത്തിനുത്തരം ലഭിക്കണമെങ്കിൽ എന്തായിരിക്കണം, ഒരു ബിസിനസ്സ് എന്നു ആദ്യമേ നാം മനസ്സിലാക്കണം. എന്താണ് ബിസിനസ്സ് എന്നു, നേരത്തെ തന്നെ മനസ്സിലാക്കിക്കഴിഞ്ഞ സ്ഥിതിക്ക് . എന്തായിരിക്കണം ഒരു ബിസിനസ്സ് എന്നു കൂടെ മനസ്സിലാക്കാൻ  ശ്രമിക്കാം.  ഒന്നാമതായി, ജനങ്ങളുടെ, അഥവാ സമൂഹത്തിൻ്റെ ഏതെങ്കിലും ഒന്നോ അതിലധികമോ പ്രശ്നങ്ങളുടെ പരിഹാരത്തിലാണ് ഏതൊരു ബിസിനസ്സ് സാദ്ധ്യതയും ഉൾക്കൊണ്ടിരിക്കുന്നത്.  അതായത് സമൂഹത്തിന് ഒരു പ്രശ്നമുണ്ടെങ്കിൽ, അതിന് നമ്മൾ മുന്നോട്ട് വയ്ക്കുന്ന പരിഹാരമാണ്, നമ്മുടെ ബിസിനസ്സ് എന്നു പറയാം. ആ പ്രശ്ന പരിഹാരം അഥവാ അതിനുള്ള സേവനം ലാഭകരമായി നടത്തുന്നതാണ് യഥാർത്ഥത്തിൽ, ഒരു  ബിസിനസ്സ് മോഡൽ എന്നു പറയുന്നത്.  അതുപോലെ തന്നെ, ജനങ്ങളുടെ  ജീവിതവും,  സൗകര്യങ്ങളും, കുറച്ചു കൂടെ മെച്ചപ്പെടുത്താൻ  സഹായിക്കുന്ന ഏതൊരു  ഉദ്യമത്തിലും, രണ്ടാമത്തെ ബിസിനസ്സ് സാദ്ധ്യത നമ്മുക്ക്  കണ്ടെത്താൻ കഴിയും. ചുരുക്കത്തിൽ, ജനങ്ങളുടെ  നിലവിലുള്ള പ്രശ്നങ്ങളിലെ  പരിഹാരത്തിലും, ഇപ്പോഴുള്ള  സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലുമാണ് നമ്മൾ ബിസിനസ്സ് സാദ്ധ്യതകൾ കണ്ടെത്തേണ്ടത്. ലോകത്തെവിടെയായാലും ബിസിനസ്സ് സാദ്ധ്യതയുടെ  അടിസ്ഥാന തത്വം ഇതു തന്നെയാണ്. രാവിലെ ഉണരുമ്പോൾ മുതൽ, രാത്രി ഉറങ്ങുന്നത് വരെയുള്ള സമയത്തിനകത്ത്, ആയിരക്കണക്കിന് ബിസിനസ്സ് സാദ്ധ്യതകൾ നമ്മൾ കാണുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഉണർന്നെണീറ്റ് വരുമ്പോൾ കാണുന്ന ഡോർ മാറ്റ്, മുറ്റമടിക്കുന്ന ഈർക്കിൽ ചൂല്, വെള്ളം, പാല്, കാപ്പിപ്പൊടി, ചായപ്പൊടി, മുളക് പൊടി മഞ്ഞൾ പൊടി,  ഇഡ്ഡലിപ്പൊടി, ദോശ ഇഡ്ഡലി മാവ്, കുട,  ബാഗ്, ചെരുപ്പ്, പേന തുടങ്ങി, കല്ലും മണ്ണും ചെടിയും, ചെടിച്ചട്ടിയും, കായും, പൂവും, വഴിയിലും ഓഫീസിലും കാണുന്ന കാര്യങ്ങളും കടന്ന്, രാത്രി ഉറങ്ങാൻ  ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, പില്ലോ എന്നിവ വരെ, എണ്ണിയാലൊടുങ്ങാത്ത ബിസിനസ്സ് അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഈ അവസരങ്ങളിൽ അനുയോജ്യമെന്ന് കരുതുന്നവ,  വിശദമായി   പരിശോധിച്ച്, അവയുടെ പ്രശ്നങ്ങൾ പഠിച്ച്, അതിനുള്ള പരിഹാരം കണ്ടെത്തി, അതിനെ  സാമ്പത്തിക ലാഭമുണ്ടാക്കുന്ന മോഡലിൽ ആക്കിയാൽ  അതൊരു സംരംഭമായി മാറും. രാവിലെ, നമ്മൾ  ആദ്യം കാണുന്ന ഡോർ മാറ്റ് തന്നെയെടുക്കാം. ധാരാളം ആവശ്യക്കാരുള്ള ഉൽപ്പന്നമാണിത്. മുൻ കാലത്ത്, വീട്ടിന്   മുന്നിലും, പിന്നിലും  ഓരോന്നു മാത്രമാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത്.   എന്നാലിന്ന് പല തരത്തിൽ,   വ്യത്യസ്ത  ആവശ്യങ്ങൾക്കായി വിവിധ വർണ്ണങ്ങളിൽ,  വ്യത്യസ്ത മറ്റീരിയലുകൾ ഉപയോഗിച്ച്, നിരവധി ക്വാളിറ്റിയിൽ, വീട്ടിന് പുറത്തിടുന്നത്, സിറ്റൗട്ടിൽ ഇടുന്നത്, അടുക്കളയിൽ ഉപയോഗിക്കുന്നത്, ബാത്ത് റൂമിന് മുന്നിൽ ഉപയോഗിക്കുന്നത്, ബെഡ് റൂമിൽ ഉപയോഗിക്കുന്നത്,   പ്രായമായവർക്കുള്ള മുറിയിൽ ഉപയോഗിക്കുന്നത്,  സോഫ്റ്റ്, ഹാർഡ്, മീഡിയം, പെട്ടന്ന് പൊടി തട്ടിക്കളയാവുന്നത്, കഴുകാവുന്നത്,    ചതുരം, ദീർഘ ചതുരം, ഓവൽ, വുത്തം, ത്രികോണം, നക്ഷത്രം എന്നിങ്ങനെ വ്യത്യസ്ത ആകൃതികളിൽ ഒക്കെ ഡോർ മാറ്റ് മാറി ഫ്ലോർ മാറ്റ് എന്ന പേരിൽ  ലഭ്യമാണ്. ഓഫീസുകൾക്കും, കടകൾക്കുമുള്ള വലിപ്പമേറിയവ വേറെയുമുണ്ട്. വാഹനങ്ങളിലും മാറ്റുകൾ ഉപയോഗിക്കുന്നുണ്ട്. നല്ലൊരു ബിസിനസ്സ് സാദ്ധ്യത ഇവിടെ കാണാൻ കഴിയും. ഇനി  ചൂലിൻ്റെ കാര്യമെടുത്താൽ, വൃക്ഷങ്ങൾ ധാരാളമുള്ള, ഇലകൾ പൊഴിയുന്ന മുറ്റമാണ് കേരളത്തിലെ വീടുകളുടെ പ്രത്യേകത എന്നതിനാൽ, ഈർക്കിൽ ചൂലുകൾ മിക്ക വീടുകളിലും അവശ്യ വസ്തുവാണ്. എന്നാലത് ഉണ്ടാക്കാൻ ആർക്കും സമയമൊട്ടില്ല താനും.  ഒരു സംരംഭകൻ്റെ 20 കി.മീ ചുറ്റളവിൽ, പ്രതിമാസം 500നും 1000 നും ഇടക്ക് ചൂലുകൾ ആവശ്യമുണ്ടാവും.  കാരണം ഇന്നത്തെ കോൺക്രീറ്റ് / ടൈൽ മുറ്റങ്ങളിൽ ചൂൽ പെട്ടന്ന് തേഞ്ഞു പോകുന്നത് ഒരു കാരണമാണ്. ഇനി, ഇടയിലുള്ള സാദ്ധ്യതകൾ തൽക്കാലത്തേക്ക് മാറ്റി വച്ച്, രാത്രിയിലെ  ബെഡ് ഷീറ്റ്, പില്ലോ എന്നിവയിലേക്ക് പോകാം. ബെഡ് ഷീറ്റുകൾ പുതിയ തരം കംഫർട്ടറുകൾക്ക് വഴിമാറിയിരിക്കുന്ന കാലമാണിത്. അതുപോലെ വ്യത്യസ്തമായ ബെഡ്ഷീറ്റുകൾ പരീക്ഷിക്കുന്നതിൽ ആളുകൾ തൽപ്പരരുമാണ്.  സ്വന്തം പേരോ, പങ്കാളിയുടെ പേരോ തുന്നിച്ചേർത്ത ബെഡ്ഷീറ്റുകൾ, സ്വന്തം ഫോട്ടോ അല്ലെങ്കിൽ പങ്കാളിയുടെയോ കുട്ടികളുടെയോ ഫോട്ടോ പ്രിൻറ് ചെയ്ത ബെഡ്ഷീറ്റുകൾ  പില്ലോ കവറുകൾ തുടങ്ങി വ്യത്യസ്ത ആശയങ്ങൾ  പരീക്ഷിക്കാമെങ്കിൽ   അവിടെയും കാണാം, മികച്ച ബിസിനസ്സ് സാദ്ധ്യതകൾ. ചുരുക്കത്തിൽ, ബിസിനസ്സ് സാദ്ധ്യതകൾ കണ്ടെത്താൻ, ചുറ്റുപാടും കണ്ണു തുറന്ന് നോക്കിയാൽ മതിയെന്ന് സാരം. ഇത്തരത്തിൽ ബിസിനസ്സ് ചെയ്ത് വിജയിച്ച ധാരാളം പേരുടെ അനുഭവ  കഥകൾ മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞിട്ടുണ്ടാവും.  അതൊക്കെ വായിച്ച്  ആവേശം കയറി, കുറേപ്പേരെങ്കിലും സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടാവും.  ഒപ്പം അവരിൽ, പത്തിൽ എട്ടു പേരുടെയും ബിസിനസ്സ് പൊട്ടിയിട്ടുമുണ്ടാവും എന്നതുറപ്പാണ്. തുടങ്ങിയത് ആവേശക്കൃഷിയാണെങ്കിൽ പറയാനുമില്ല.

ശിവകുമാർ

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos