ബ്രൗണ്‍ ചിക്കന്‍ സ്‌റ്റൂ

ചേരുവകൾ

1. തൊലികളഞ്ഞ എല്ലില്ലാത്ത ചിക്കന്‍ (കഷണങ്ങളാക്കിയത്‌) - അര കിലോ 
2. കുരുമുളക്‌- അര ടീസ്‌പൂണ്‍ 
3. പഞ്ചസാര- രണ്ട്‌ ടീസ്‌പൂണ്‍ 
4. വെളുത്തുള്ളി- 3 അല്ലി 
5. വെളിച്ചെണ്ണ- അര കപ്പ്‌ 
6. ഉള്ളി (അരിഞ്ഞത്‌)- ഒന്ന്‌ 
7. പച്ചകുരുമുളക്‌- കാല്‍ ടീസ്‌പൂണ്‍ 
8. പൊതിനയില- ഒരു തണ്ട്‌ 
9. കുരുമുളക്‌ സോസ്‌- ഒരു ടീസ്‌പൂണ്‍ 
10. തക്കാളി പേസ്‌റ്റ്- ഒരു ടേബിള്‌്‌ങപൂണ്‍ 
11. ചൂടുവെള്ളം- രണ്ട്‌ കപ്പ്‌ 
12. ഉപ്പ്‌- ആവശ്യത്തിന്‌

തയ്യാറാക്കുന്ന രീതി

1. ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കുക. ഉപ്പും കുരുമുളകും പഞ്ചസാരയും വെളുത്തുള്ളിയും ചിക്കന്‍ കഷണങ്ങളിലിട്ട്‌ നന്നായി ഇളക്കുക. 

2. ഒരു മണിക്കൂര്‍ വയ്‌ക്കുക. ചൂടായ പാനില്‍ വെളിച്ചെണ്ണയൊഴിച്ച്‌ ചിക്കന്‍ കഷണങ്ങളിട്ട്‌ മൂപ്പിക്കുക. രണ്ടു വശങ്ങളും ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. 

3. ചൂടായ വെളിച്ചെണ്ണയില്‍ ഉള്ളിയും പച്ചകുരുമുളകുമിട്ട്‌ മൂപ്പിക്കുക. പൊതിനയിലയും, കുരുമുളക്‌ സോസും തക്കാളി പേസ്‌റ്റും, ചൂടു വെള്ളവുമൊഴിച്ച്‌ ഇളക്കുക. 

4. ഗ്രേവി കുറുകുമ്പോള്‍ ഉപ്പ്‌ ചേര്ക്കു ക. ഗ്രേവിയിലേക്ക്‌ ചിക്കന്‍ ഇടുക. ഒരു കപ്പ്‌ ചൂടു വെള്ളമൊഴിച്ച്‌ പാത്രം അടച്ച്‌ വച്ച്‌ വേവിക്കുക. കുറുകാന്‍ മുപ്പതു മിനിറ്റ്‌ വയ്‌ക്കുക. ശേഷം വിളമ്പാം. 

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ