ബിജുമേനോനും പത്മപ്രിയയും  പുതിയ ചിത്രം :  'ഒരു തെക്കന്‍ തല്ലു കേസ്'

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. രാജേഷ് പിന്നാടനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 

ബിജുമേനോനെ കൂടാതെ റോഷൻ മാത്യു,നിമിഷ സജയൻ,പദ്മപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ എൻ.ശ്രീജിത്താണ് ചിത്രത്തിൻറെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം പദ്മപ്രിയ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇ4 എൻറർടെയിനറിൻറെ ബാനറിൽ മുകേഷ് ആർ മേത്ത,സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്.

ബ്രോ ഡാഡി അടക്കമുള്ള വമ്പൻ ചിത്രങ്ങളുടെ കോ-റൈറ്റർ കൂടിയാണ് ശ്രീജിത്ത്. ചിത്രത്തിൻറെ സംഗീതം ജസ്റ്റിൻ വർഗീസ്, എക്സിക്യുട്ടീവ് പ്രോഡ്യൂസർ റോഷൻ ചിറ്റൂർ എന്നിവരാണ്.

ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 80കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ അമ്മിണി പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower