സഞ്ചാരികളുടെ മനസ്സു കുളിര്‍പ്പിക്കുന്ന അനവധി കാഴ്ചകളുടെയും അനുഭവങ്ങളുടെയും പ്രഭവകേന്ദ്രമാണ് ഭൂമിയിലിലെ പറുദീസ എറിയപ്പെടുന്ന, സ്ഥിരം മഞ്ഞ് വീഴ്ചയുള്ള അപൂര്‍വ്വം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ സിക്കീം. മഞ്ഞ് പുതച്ച് നില്ക്കുന്ന ഹിമാലയന്‍ പര്‍വ്വത നിരകള്‍ക്കിടയില്‍, ഹിമാലയത്തിന്റെ പാര്ശ്വമലകള് എറിയപ്പെടുന്ന സിക്കീം അവിടെയെത്തുന്നവര്‍ക്ക് വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയിലെ ആഭ്യന്തര വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് സിക്കീം. ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായ സിക്കിമില്‍ നാല് ജില്ലകളിലായി ആകെ ആറരലക്ഷം ജനങ്ങള്‍ മാത്രമാണ് അധിവസിക്കുന്നത്. മലനിരകളും മലകള്‍ക്ക് മുകളിലെ തടാകങ്ങളിലും പര്‍വ്വതനിരകളില്‍ നിന്നുത്ഭവിച്ച് പശ്ചിമബംഗാളിലൂടെ ഒഴുകുന്ന ടീസ്റ്റ നദിയുമെല്ലാം സിക്കിമിലെ മനംനിറയ്ക്കു കാഴ്ചകളാണ്.
ബംഗ്ലാദേശിനടുത്ത് സിലിഗുരി കോറിഡോറില്‍ സ്ഥിതിചെയ്യുന്ന സിക്കിം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ്. അതുകൊണ്ടുതയൊണ് ഭൂമിയിലെ പറുദീസയെ പേരും സിക്കിമിന് സ്വന്തമായത്. സിക്കിമിന്റെ വടക്ക് ടിബറ്റും കിഴക്ക് ഭൂട്ടാനും പടിഞ്ഞാറ് നേപ്പാളും തെക്ക് ഇന്ത്യന്‍ സംസ്ഥാനമായ വെസ്റ്റ് ബംഗാളുമായതിനാല് വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയായി ഇവിടം കാണാം. എങ്കിലും ബുദ്ധമത സംസ്കാരമാണ് കൂടുതലായി പ്രതിഫലിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനവും ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഓമത്തെ കൊടുമുടിയുമായ കാഞ്ചന്‍ജംഗയാണ് സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാമത്തെ കാഴ്ച. പുലര്‍ച്ചെ നാലര മുതല്‍ സൂര്യനുദിച്ച് പകല്വെളിച്ചമെത്തുന്ന സിക്കിമിന്റെ പല ഭാഗത്തു നിന്നും നോക്കിയാല്‍ തെളിഞ്ഞ ആകാശമാണെങ്കില്‍ സിക്കിം നേപ്പാള്‍ അതിര്‍ത്തിയില്‍ വെമയാര് കാഞ്ചന്‍ജംഗയെ മഞ്ഞുമല കാണാം. കാഞ്ചന്ജംഗയടക്കം 28ലധികം ചെറുതും വലുതുമായ കൊടുമുടികള്‍, 230ഓളം തടാകങ്ങള്‍, നൂറിലധികം പുഴകളും അരുവികളും ഉള്ള സിക്കിമില്‍ ശൈത്യകാലത്ത് പല മലനിരകളിലും മൈനസ് നാല്പത് ഡിഗ്രിവരെ താപനില എത്താറുണ്ട്. ശരാശരി ഊഷ്മാവ് 18 ഡിഗ്രി സെല്‍ഷ്യസ് ആയതിനാല്‍ ഏത് നാട്ടില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്കും ഇവിടം ഇഷ്ടപ്പെടുന്നു. മഴക്കാലത്തും മഞ്ഞുകാലത്തും കോടമഞ്ഞ് പാതയില്‍ നിറഞ്ഞ് നില്ക്കും. ചെറിയ സംസ്ഥാനത്തിന്റെ മുക്കാല്‍ ഭാഗവും വനമാണ്. അതിനാല്‍ തന്നെ ഹിമാലയത്തില്‍ മാത്രം കണ്ടുവരാറുള്ള അനവധി മൃഗങ്ങളും ജന്തുക്കളും 550-ലധികം പക്ഷികളും പറവകളും ചെടികളും അഞ്ഞൂറിലധികം അപൂര്‍വ്വ ഇനം ഓര്‍ക്കിഡുകളും മരങ്ങളും 900-ത്തിലധികം ഔഷധസസ്യങ്ങളും സിക്കിമിന് സ്വന്തമാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ റെഡ് പാണ്ടയെ വനങ്ങളില്‍ പലയിടത്തും കാണാന്‍ കഴിയ്യും.
ജൈവവൈവിധ്യത്തിന് ലോകത്തില്‍ തന്നെ പ്രശസ്തമായ സിക്കിം എന്ന ഹിമാലയന്‍ സംസ്ഥാനം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാണ്. പൂക്കളുടെയും ഓര്‍ക്കിഡുകളുടെയും നാടെന്നറിയപ്പെടുന്ന സിക്കിം 2016ലാണ് നീണ്ട വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമായത്. 2003ലാണ് ഇതിനുള്ള ആദ്യ നടപടി മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ഇത്രയധികം വര്‍ഷങ്ങള്‍കൊണ്ട് 75000ലധികം ഹെക്ടര്‍ ഭൂമിയിലെ കൃഷിയെ ജൈവകൃഷിയിലേക്ക് തരംമാറ്റി ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തു. ഇന്ത്യയിലാകെ 1.24 മില്യ ട ജൈവ ഉല്പങ്ങള് വിറ്റഴിക്കപ്പെടുമ്പോള്‍ അതില്‍ 80000 ടണ്‍ ഉല്പന്നങ്ങളും സിക്കിമില്‍ നിന്നാണ്. സിക്കിമിലൂടെ യാത്ര ചെയ്യുമ്പോള്‍ വഴിയരികിലെല്ലാം കര്‍ഷകര്‍ നേരിട്ട് ജൈവ ഉല്പങ്ങള് വില്‍ക്കുന്ന ചെറിയ കടകള്‍ കാണാം. സംസ്ഥാനത്ത് ഒരിടത്തും രാസവളങ്ങളുടെയോ കീടനാശിനികളുടെയോ കടകള്‍ ഇല്ല. ഏലം, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, പൂക്കള്‍, ഓര്‍ക്കിഡുകള്‍, ഗോതമ്പ്, മെയ്സ് തുടങ്ങിയവയാണ് കര്‍ഷകര്‍ വരുമാനമുണ്ടാക്കുന്ന ഉല്പന്നങ്ങള്. ആദ്യത്തെ ജൈവസംസ്ഥാനമെന്ന പദവി സിക്കിമിന്റെ ടൂറിസം മേഖലക്കും വലിയ വളര്‍ച്ചയാണുണ്ടാക്കിയത്.
ജനങ്ങള്‍ക്കാര്‍ക്കും വീടുകളില്‍ സ്വന്തമായി കിണറുകളോ ജലസ്രോതസ്സുകളോ ഇല്ല. എല്ലാം പൊതുസംവിധാനങ്ങളാണ്. അവയെല്ലാം കൃത്യമായി എല്ലാവര്ക്കും ലഭിക്കുന്നു. കൊടുമുടികളില്‍ നിന്ന് പൈപ്പ് വഴി വീടുകളിലേക്ക് വെള്ളം എത്തിക്കുന്നു. പ്ലാസ്റ്റിക്, ഫ്ളക്സ് തുടങ്ങിയവക്ക് നിരോധനമുള്ള സംസ്ഥാനംകൂടിയാണിത്. അഴുക്കുചാലുകളിലൊന്നില് പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നില്ല. ഭൂമിയെ കീറിമുറിച്ച് ചൂഷണം ചെയ്യാതെയുള്ള നിര്‍മ്മാണ രീതിയിലും അഴുക്കുചാല്‍, വെള്ളമൊഴുകുന്ന സ്ഥലങ്ങള്‍ എന്നിവ തടസ്സപ്പെടുത്താതെയും മലമുകളില്‍ ഉയരങ്ങളില്‍ തട്ട്തട്ടായി നിര്‍മ്മിച്ച വീടുകളും കെട്ടിടങ്ങളും കൗതുക കാഴ്ചയാണ്. ചെറിയ സൗകര്യങ്ങളില്‍ മാത്രം നിര്‍മ്മിക്കുന്ന വീടുകളിലേക്ക് ചെറിയ ഇടവഴികള്‍ മാത്രമാണുള്ളത്. മീറ്ററുകളോളം കുത്തനെയുള്ള കയറ്റം കയറി ചുമലില്‍ വലിയ കുട്ടയിലാക്കി നിര്‍മ്മാണ സാമഗ്രികള്‍ തൊഴിലാളികള്‍ കൊണ്ടുപോകുന്നത് മറ്റൊരു കൗതുക കാഴ്ചയാണ്. മുള ഇവിടെ വളരെ പ്രധാനമാണ്. മഴക്കാലത്ത് മലയിടിച്ചിലും മണ്ണൊലിപ്പും ഉണ്ടാകുതിനാല് മലഞ്ചെരുവുകളിലെല്ലാം കൂട്ടമായി മുള വച്ച് പിടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിയെയും ജൈവ അവസ്ഥയെയും നിലനിര്‍ത്തുന്നതില്‍ ഈ മുളകള്‍ വലിയ പങ്ക് വഹിക്കുന്നു.
ടിബറ്റ്, ഭൂട്ടാന്, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ചൈനയുമായി സദാസമയവും അതിര്‍ത്തി പ്രശ്നങ്ങളുള്ളതിനാലും ഇന്ത്യക്കാരല്ലാത്ത സഞ്ചാരികള്‍ക്ക് പലയിടത്തും നിയന്ത്രണമുണ്ട്. സിക്കിമിലേക്ക് പോകുമ്പോള്‍ ചുരുങ്ങിയത് ഫോട്ടോ, വ്യക്തതയുള്ള രണ്ട് തിരിച്ചറിയല്‍ രേഖയെങ്കിലും കൈയ്യില്‍ സദാസമയവും കരുതുന്നത് യാത്ര എളുപ്പമാക്കും. പല കേന്ദ്രങ്ങളിലും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്കി പ്രത്യേക പ്രവേശന പാസ് എടുക്കേണ്ടതുണ്ട്. ഇത് തരപ്പെടുത്തി തരാനായി ഏജന്റുമാരുണ്ട്. ചെറിയ കമ്മീഷന് തുകക്ക് പാസ് ശരിയാക്കുമെന്നത് ഒരു ഗുണമാണ്.
സിക്കിമിന്റെ പലഭാഗത്തു നിന്നും കാണാന്‍ കഴിയുന്ന കാഞ്ചന്‍ജംഗയാണ് സിക്കിമിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്ന്.
1. ലംബോഗുരി തടാകം : ഗ്യാംഗ്ടോക്കില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ റിനോക്കിന് അടുത്തുള്ള ഇവിടെയെത്താം. ലിംഗ്സെ ആശ്രമവും അതിതാറിന് സമീപത്തെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ബംഗ്ലാവും ഇതിനടുത്താണ്.
2. ഗുരുദോഗ്മര്‍ തടാകം : നോര്‍ത്ത് സിക്കിമിലാണ് മനോഹരമായ ഈ തടാകം. നോര്‍ത്ത് സിക്കിം ആകെ കാണണമെങ്കില്‍ മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. യാത്രയുടെ ദിവസം കുറവാണെങ്കില്‍ ഈ തടാകം വരെ മാത്രം പോയി മടങ്ങാം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ തടാകമാണ് ഗുരുദോഗ്മര്‍ തടാകം. 17100 അടി ഉയരമുണ്ട്. ദോഗമര്‍ എന്ന പേരില്‍ അറിയപ്പെട്ടിരു ബുദ്ധസന്യാസിയായ പദ്മസംബവയില് നിന്നാണ് ഈ പേര് ലഭിച്ചത്. ദോഗ്മര് എന്നാല്‍ ചുവന്ന മുഖം എന്നാണര്‍ത്ഥം. ഒരു പിശാചിനെ ഗുരു ഇവിടെ നിന്ന് ഓടിച്ച സംഭവം ഐതിഹ്യമായി പറയുന്നുണ്ട്. തടാകം എപ്പോഴും തണുത്തുറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ജനങ്ങള്‍ ഗുരുവിനോട് പരാതിപ്പെട്ടുവത്രെ. തടാകത്തിന്റെ ഒരുഭാഗത്ത് ഗുരു പദ്മസാംബവ തൊട്ടു എന്നും ആ ഭാഗത്ത് എത്ര തണുപ്പിലും വെള്ളമുണ്ടാകുമെുന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. ബുദ്ധമത വിശ്വാസികള്‍ പവിത്രമായി കരുതുന്ന സ്ഥലങ്ങളിലൊന്നാണ് ഗുരുദോഗ്മര്‍ തടാകം. ലാച്ചന്‍, ലച്ചൂങ്, യുംതാങ് തടാകം, സീറോ പോയിന്റ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും നോര്‍ത്ത് സിക്കിമിലാണ്. എല്ലായിടത്തും പോകണമെങ്കില്‍ പ്രത്യേക അനുമതി മുന്‍കൂട്ടി വാങ്ങണം.
3. ലാച്ചൂംങ് : തലസ്ഥാനമായ ഗ്യാംഗ്ടോക്കില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ, ടിബറ്റിന്റെ അതിര്‍ത്തി പ്രദേശമായ ലാച്ചൂംങ് സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 8600 അടി ഉയരത്തിലായി സ്ഥിതിചെയ്യുന്നു. പലപ്പോഴും താപനില മൈനസ് ആയിരിക്കും. ശീതകാലത്ത് മൈനസ് 15 ഡിഗ്രിവരെയെത്തും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മഞ്ഞ് മൂടിക്കിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 11693 അടി ഉയരത്തിലാണ്. ഈ താഴ്വരയെ ചുറ്റി ഒഴുകുന്ന ടീസ്റ്റ നദി സിക്കീമിനെ സമ്പന്നമാക്കിയാണ് പശ്ചിമബംഗാളിലേക്ക് ഒഴുകുന്നത്.
4. സോലാമോ തടാകം : നോര്‍ത്ത് സിക്കിമില്‍ ഉള്ള ധാരാളം തടാകങ്ങളില്‍ വളരെ ആകര്‍ഷണീയമാണ് ഇന്ത്യാ-ചൈന അതിര്‍ത്തിക്ക് നാല് കിലോമീറ്റര്‍ അടുത്തുള്ള സോലാമോ തടാകം. സമുദ്രനിരപ്പില്‍ നിന്നും 5330 അടിയാണ് ഉയരം. അപൂര്‍വ്വം ശുദ്ധജല തടാകങ്ങളിലൊന്നാണിത്.
5. ടോസ്മോഗോ (ചംങ്കു ലേക്ക്) തടാകം : ഗ്യാംങ്ടോക്കില് നിന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയായ നാഥുലാപാസ്സിലേക്കുള്ള വഴിമധ്യേയാണ് മനോഹരമായ ഈ തടാകം. ജനവാസമുള്ള അവസാനത്തെ ഇടമാണിത്. നാഥുലാപാസിലേക്ക് പോകുന്നവര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള കോട്ടും ബൂട്ടുമെല്ലാം വില്‍ക്കുന്നതും വാടകക്ക് നല്‍കുന്നതും ഇവിടെയാണ്. ഈസ്റ്റ് സിക്കിമില്‍ സമുദ്രനിരപ്പില്‍ നിന്നും 12,400 അടി ഉയരത്തിലുള്ള ഈ തടാകത്തില്‍ ചില സമയങ്ങളിലൊഴികെ എല്ലാ കാലത്തും ഐസ് കട്ടിയായി കിടക്കും. മഞ്ഞ് മഴ ആസ്വദിക്കാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഈ തടാകത്തിന്റെ പരിസരം.
6. നാംചി ചാര്‍ദാം : സൗത്ത് സിക്കിമിലെ നാംചിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ സോളോഫോക് മലയില്‍ 29 ഹെക്ടര്‍ സ്ഥലത്തായി 56 കോടി രൂപ ചിലവില്‍ സിക്കിം സര്‍ക്കാര്‍ നിര്‍മ്മിച്ച ചാര്‍ദാം. തീര്‍ത്ഥാടന-സാംസ്കാരിക കേന്ദ്രമാണിവിടം. സിദ്ധേശ്വര്‍ ദാം എന്ന പേരിലും ഇതറിയപ്പെടുന്നു. സഞ്ചാരികള്‍ക്കാവശ്യമായ മുറികള്‍, കാര്‍ പാര്‍ക്കിംഗ്, വിശ്രമകേന്ദ്രം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ശിവപ്രതിമക്ക് താഴെയായി, ബദരീനാഥ്, ജഗാഥ്, ദ്വാരക എന്നീ ക്ഷേത്രങ്ങളും കാണാം. ഇവയെല്ലാം ഒരുമിച്ച് ഒരുക്കിയിരിക്കുന്നതിനാല് ഹിന്ദുക്കളെ സംബന്ധിച്ച് കൈലാസയാത്രക്ക് സമാനമാണ് ചാര്‍ദാം സന്ദര്‍ശനമെന്ന് പൊതുവെ കരുതിപ്പോരുന്നു.
7 നാഥുലാപാസ് : ഹിമാലയത്തില്‍ ഇന്ത്യക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഇടനാഴിയാണ് ഈസ്റ്റ് സിക്കിം ജില്ലയിലെ ഇന്ത്യയുടെയും ചൈനയുടെയും ടിബറ്റ് ഓട്ടോണമസ് മേഖലയുടെ അതിര്‍ത്തിയായ നാഥുല. 14,140 അടി ഉയരത്തിലാണിവിടം. ഗ്യാംഗ്ടോക്കില്‍ നിന്ന് ചെങ്കുത്തായ മലകള്‍ക്കിടയിലൂടെ ചെറിയൊരു സാഹസിക യാത്ര നടത്തി വേണം നാഥുലയിലെത്താന്‍.
മുന്‍കൂട്ടി പ്രവേശനാനുമതി വാങ്ങിയാലും മഞ്ഞ് വീഴ്ച കൂടുതല്‍ ഉള്ളപ്പോഴും ചൈനയുമായി അതിര്‍ത്തി പ്രശ്നം രൂക്ഷമാകുമ്പോഴും ചങ്കു ലേക്കിന് സമീപം വെച്ച് സൈന്യം നാഥുലയിലേക്കുള്ള പ്രവേശനം തടയും. അതുകൊണ്ട് തന്നെ നാഥുല സന്ദര്‍ശിക്കുകയും ചൈനീസ് പതാകയും ഇന്ത്യന്‍ പതാകയും ആകാശത്ത് പാറിക്കളിക്കുന്ന മഞ്ഞ് മലയില്‍ ചൈനീസ് പട്ടാളക്കാരനേയും നമ്മുടെ അഭിമാനമായ ഇന്ത്യന്‍ സൈനികനേയും ഒരുമിച്ച് കാണുകയെന്നതും ഒരു ഭാഗ്യമായി ഓരോ ഭാരതീയനും കരുതുന്നു. മരംകോച്ചുന്ന തണുപ്പില്‍ മഞ്ഞുമലകളില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വകയായി ഇവിടം കാണാനെത്തുന്നവര്‍ക്ക് നിത്യസ്മാരകമായി സാക്ഷ്യപത്രം സമ്മാനിക്കാറുണ്ട്.
8. റൂംടെക് ആശ്രമം : ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനം ഏറെയുള്ള സിക്കിമിലെ പ്രധാന ബുദ്ധാശ്രമങ്ങളിലൊാണ് മനോഹരമായ റൂംടെക് ബുദ്ധ ആശ്രമം. ഗ്യാംഗ്ടോക്കിന് 24 കി.മീ. അടുത്തായി സ്ഥിതിചെയ്യുന്ന ഇവിടെ ധര്മ്മചക്രകേന്ദ്രം എന്നും അറിയപ്പെടുന്നു. 1700കളിലാണ് ഈ ആശ്രമം നിര്‍മ്മിക്കപ്പെ'ത്. ബുദ്ധിസത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയിലെ ഉന്നത സ്ഥാപനങ്ങളിലൊന്നായ കര്‍മ്മശ്രീ നളന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഇവിടെയാണ്. മഹായാന ബുദ്ധിസത്തിന്റെ ഭാഗമായ കര്‍മ്മ യാഗ്യുവിന്റെ അന്താരാഷ്ട്ര കേന്ദ്രമായ ധര്‍മ്മചക്ര കേന്ദ്രം 1960ലാണ് നിര്‍മ്മിക്കപ്പെട്ടത്. ഈ വിഭാഗത്തിന്റെ തലവനായ ലാമയുടെ ആശ്രമവും ഇവിടെയാണ്. സിക്കിമിലെത്തുന്നവര്‍ ബുദ്ധമതത്തെ അടുത്തറിയുന്നതിന് സന്ദര്‍ശിക്കുന്ന പ്രധാന ആശ്രമങ്ങളിലൊന്നാണ് റൂംടെക്.
9. പെല്ലിംഗ്: വെസ്റ്റി സിക്കിമിലെ ചെറിയൊരു പട്ടണമാണ് പെല്ലിംഗ്. ഫെബ്രുവരി പകുതി മുതല്‍ ജൂണ്‍ വരെ പെല്ലിംഗ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ സാംഗ്ചോയ്ലിംഗ് ആശ്രമം, ഹോംസ്റ്റേകളുടെ പറുദീസയായ ഡാരാപ് ഗ്രാമം, സഞ്ചാരകേന്ദ്രമായ സേവാരോ റോക്ക് ഗാര്ഡന്, സിക്കിമിലെ ഏറ്റവും ഉയരംകൂടിയ പാലമായ ഒറ്റവരി പാലം, റിമ്പി വെള്ളച്ചാട്ടം, കാഞ്ചന്‍ജംഗയില്‍ നിന്നുള്ള പാല് അരുവി, ഗജിയോ പാല്‍റി തടാകം, കാഞ്ചന്‍ജംഗ നാഷണല്‍ പാര്‍ക്ക്, കലൂക്ക്, ബുദ്ധിസ്റ്റ് പൈതൃകമായ 1697ല്‍ നിര്‍മ്മിച്ച പെമയാംഗ്സ്റ്റേ ആശ്രമം എന്നിവയെല്ലാം പെല്ലിംഗ് യാത്രയുടെ ഭാഗമാക്കാവുന്നതാണ്.സിക്കിം ടൂറിസം ഡവലപ്മെന്റ് വകുപ്പിന്റെ കണക്ക് പ്രകാരം സിക്കിമിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൂറിസ്റ്റ് കേന്ദ്രമായി പെല്ലിംഗ് വളര്‍ന്നുകൊണ്ടിരിക്കുന്നു.
10. ഗ്യാംഗ്ടോക്ക് : സിക്കിമിന്റെ തലസ്ഥാനമായതിനാല്‍ ഇവിടേക്കെത്തുന്ന ആരും സിലിഗുരിയില്‍ നിന്നോ ഡാര്‍ജിലിംഗില്‍ നിന്നോ ആദ്യമെത്തുന്നത് ഗ്യാംഗ്ടോക്കിലേക്കാണ്. സിക്കിമിന്റെ വിശുദ്ധനായി അറിയപ്പെടുന്ന ഗുരു റിന്‍പോച്ചെ ഗുരു പത്മസാംബവയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥിതി ചെയ്യുന്നത് ഗ്യാംഗ്ടോക്കിനും നാംചിക്കും അടുത്തായാണ്. സംതൃപ്സേ മലകളിലാണ് ഇതുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ആകാശയാത്രയ്ക്കുപയോഗിക്കുന്ന കേബിള്‍ കാര്‍ പ്രവര്‍ത്തിക്കുന്നത് ഈ ആശ്രമത്തിന് സമീപത്തായാണ്. ഗ്യാംഗ്ടോക്കില്‍ എംജിമാര്ഗ് എന്ന ഷോപ്പിംഗ് സെന്റര്‍ പ്രധാന ആകര്‍ഷണമാണ്. സിക്കിമിന്റെ മാത്രം പ്രത്യേക ഭക്ഷ്യഇനമായ വിവിധയിനങ്ങളില്പെ' മൊമോ എംജിമാര്ഗിന്റെ പ്രത്യേകതയാണ്. സിക്കിമിലെത്തിയ ഒരാള്‍ മൊമോ കഴിക്കാതെ പോകാറില്ലൊണ് ചരിത്രം. കോഴിയിറച്ചി, പിയിറച്ചി, പച്ചക്കറികള്‍ തുടങ്ങിയവ നിറച്ച് തുണിയില്‍ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്ന പ്രത്യേക ഭക്ഷ്യവിഭവമാണ് ഇത്. വെജ് മൊമോയും നോവെജ് മൊമോയും ആവശ്യാനുസരണം വാങ്ങി ഭക്ഷിക്കാം. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ചെറിയ തട്ട്കടകളില്‍ പോലും മൊമോ ഇല്ലാതിരിക്കില്ല. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ സിക്കിം ഹൈക്കോടതി, സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം, എല്ലാ വകുപ്പുകളുടേയും ആസ്ഥാന മന്ദിരങ്ങള്‍ എന്നിവയും ഗ്യാംഗ്ടോക്കിലാണ്. സിക്കിം സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയും സിക്കിം മണിപ്പാല്‍ യൂണിവേഴ്സിറ്റിയുമാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
Post a new comment
Log in or register to post comments