ഭാരത് കാ അമൃത് മഹോത്സവ് : ആദായ നികുതി വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

         75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ഭാരത് കാ അമൃത് മഹോത്സവിന്റെ ഭാഗമായി തിരുവനന്തപുരം ആദായ നികുതി  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫീസ്, ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജൂലായ് 22ന് വിവിധ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, യഥാക്രമം, 5000 രൂപ, 4000 രൂപ, 3000 രൂപ വിലയുള്ള സമ്മാനങ്ങളും നല്‍കും. 

           സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് (എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെ) ഉപന്യാസ രചന -ഇംഗ്ലീഷ്, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങളും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചന- ഇംഗ്ലീഷ് മത്സരവും ഉണ്ടാകും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ള

            വിദ്യാര്‍ത്ഥികള്‍ ജൂലായ് 21ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി കോളേജ് / സ്‌കൂള്‍ അധികൃതര്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആദായ നികുതി അഡീഷണല്‍ കമ്മീഷണര്‍ ശ്രീ. എം ജയറാം ഐആര്‍എസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഇമെയില്‍-amritmahotsavtvm@gmail.com ഫോണ്‍ - 8547000890, 8547001149, 8547001042.

Recipe of the day

Jul 292021
Ingredients 1 bowl cauliflower