ബ​ഹ്​​റൈ​നി​ല്‍ മൂന്നിനും 11നും ഇടയിലുള്ള കു​ട്ടി​ക​ൾ​ക്ക്​ ഇ​ന്നു​ മു​ത​ൽ സി​നോ​ഫാം

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ മൂ​ന്നു മു​ത​ൽ 11 വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ര​ണ്ടു​ ഡോ​സ്​ സി​നോ​ഫാം വാ​ക്​​സി​ൻ ന​ല്‍​കു​മെ​ന്ന് ​കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു.

ദേ​ശീ​യ വാ​ക്​​സി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ബു​ധ​നാ​ഴ്​​ച മു​ത​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങും. മ​റ്റ്​ രോ​ഗ​ങ്ങ​ളു​ള്ള​വ​രും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രു​മാ​യ മൂ​ന്നു​ മു​ത​ല്‍ 11​ വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 21 മു​ത​ല്‍ സി​നോ​ഫാം വാ​ക്​​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ഇ​പ്പോ​ള്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വാ​ക്​​സി​ന്‍ സം​ബ​ന്ധി​ച്ച എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ വാ​ക്​​സി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​നു​മ​തി ന​ല്‍​കി​യ​ത്.

അ​ഞ്ചു​ മു​ത​ല്‍ 11 വ​രെ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക്​ ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​വും ഉ​ട​നു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. 12 മു​ത​ല്‍ 17 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ സി​നോ​ഫാം അ​ല്ലെ​ങ്കി​ല്‍ ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​ന്‍ നി​ല​വി​ല്‍ ന​ല്‍​കു​ന്നു​ണ്ട്.

കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ത്തി​െന്‍റ​യും സ​മൂ​ഹ​ത്തി​െന്‍റ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്​ പ്ര​ധാ​ന​മാ​ണെ​ന്ന്​ മെ​ഡി​ക്ക​ല്‍ സ​മി​തി അ​റി​യി​ച്ചു. മൂ​ന്നു​ മു​ത​ല്‍ 11 വ​രെ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​ക​ു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ വെ​ബ്​​സൈ​റ്റ്​ (healthalert.gov.bh)വ​ഴി​യോ ബി ​അ​വെ​യ​ര്‍ ആ​പ്​​ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം.

ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ര​ക്ഷാ​ക​ര്‍​ത്താ​വി​െന്‍റ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ള്‍ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ത്തു​േ​മ്ബാ​ള്‍ മു​തി​ര്‍​ന്ന ഒ​രാ​ള്‍ ഒ​പ്പ​മു​ണ്ടാ​ക​ണം.


 

Recipe of the day

Nov 162021
INGREDIENTS