ബ​ഹ്​​റൈ​നി​ല്‍ നിയന്ത്രണങ്ങള്‍ ജൂലൈ രണ്ട്​ വരെ നീട്ടി

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​രാ​ഴ്​​ച കൂ​ടി തു​ട​രാ​ന്‍ തീ​രു​മാ​നം. ഭാ​ഗി​ക അ​ട​ച്ചി​ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ജൂ​ണ്‍ 25 മു​ത​ല്‍ ജൂ​ലൈ ര​ണ്ട്​ വ​രെ നീ​ട്ടു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന സ​മി​തി യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തു​വ​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മി​ക​ച്ച ഫ​ല​മാ​ണു​ണ്ടാ​ക്കി​യ​തെ​ന്ന്​ സ​മി​തി വി​ല​യി​രു​ത്തി. ​പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ല്‍ ഗ​ണ്യ​മാ​യ കു​റ​വാ​ണ്​ ഇ​തേ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ​ത്.

പൗ​ര​ന്‍​മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​മാ​ണ്​ സ​ര്‍​ക്കാ​റി​െന്‍റ മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്നും സ​മി​തി വ്യ​ക്​​ത​മാ​ക്കി. കോ​വി​ഡ്​ പ്ര​ത്യാ​ഘാ​തം നേ​രി​ടു​ന്ന​തി​ന്​ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സാ​മ്ബ​ത്തി​ക പാ​ക്കേ​ജ്​ വി​വി​ധ മേ​ഖ​ല​ക​ള്‍​ക്ക്​ പ്ര​ത്യേ​കി​ച്ച്‌​ ചെ​റു​കി​ട, ഇ​ട​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ പ്ര​യോ​ജ​നം ചെ​യ്​​ത​താ​യും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ണ്‍​സി​ല്‍ അ​ധ്യ​ക്ഷ​ന്‍ ല​ഫ്. ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടീ​മി​െന്‍റ ശി​പാ​ര്‍​ശ​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​രാ​ഴ്​​ച​ത്തേ​ക്ക്​ നീ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജൂ​ലൈ ര​ണ്ടി​ന്​ ശേ​ഷം സ്​​ഥി​തി വി​ല​യി​രു​ത്തി​യാ​കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക്ര​മേ​ണ പി​ന്‍​വ​ലി​ക്കു​ക​യെ​ന്ന്​ നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​അ​റി​യി​ച്ചു.

കോ​വി​ഡ്​ വൈ​റ​സി​ന്​ നേ​രി​ടു​ന്ന​തി​നു​ള്ള അ​ടു​ത്ത ഘ​ട്ടം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യും ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​വും ആ​വ​ശ്യ​മാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ടീം ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. മേ​യ്​ 28നാ​ണ്​ കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗം നേ​രി​ടാ​ന്‍​ ര​ണ്ടാ​ഴ​്​​ച​ത്തെ നി​യ​ന്ത്ര​ണം ആ​ദ്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ ഇ​ത്​ ര​ണ്ടാ​ഴ്​​ച കൂ​ടി നീ​ട്ടി.

ജൂ​ലൈ ര​ണ്ട്​ വ​രെ തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍

•ഷോ​പ്പി​ങ്​ മാ​ളു​ക​ളും വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടും

(ഒാ​ണ്‍​ലൈ​ന്‍, ഡെ​ലി​വ​റി സേ​വ​നം ന​ട​ത്താം)

•റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ലും ക​ഫേ​ക​ളി​ലും ഡെ​ലി​വ​റി, ടേ​ക്​ എ​വേ മാ​ത്രം

•ജിം​നേ​ഷ്യ​ങ്ങ​ള്‍, സ്​​പോ​ര്‍​ട്​​സ്​ ഹാ​ളു​ക​ള്‍, നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ള്‍, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചി​ടും

•സി​നി​മ ഹാ​ളു​ക​ള്‍ തു​റ​ക്കി​ല്ല

•പ​രി​പാ​ടി​ക​ളും കോ​ണ്‍​ഫ​റ​ന്‍​സു​ക​ളും പാ​ടി​ല്ല

•സ്​​പോ​ര്‍​ട്​​സ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ണി​ക​ള്‍​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല

•സ​ലൂ​ണു​ക​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍

പ്ര​വ​ര്‍​ത്തി​ക്കി​ല്ല

•വീ​ടു​ക​ളി​ലെ ഒ​ത്തു​ചേ​ര​ലു​ക​ള്‍ പാ​ടി​ല്ല

•സ്​​കൂ​ളു​ക​ള്‍, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍, കി​ന്‍​റ​ര്‍​ഗാ​ര്‍​ട്ട​നു​ക​ള്‍, പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍, ന​ഴ്​​സ​റി​ക​ള്‍, ട്രെ​യ്​​നി​ങ്​ സെന്‍റ​ര്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കി​ല്ല (അ​ന്താ​രാ​ഷ്​​ട്ര പ​രീ​ക്ഷ​ക​ള്‍​ക്ക്​ ബാ​ധ​ക​മ​ല്ല)

•സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​ല്‍ 70 ശ​ത​മാ​നം പേ​ര്‍​ക്ക്​ വ​ര്‍​ക്ക്​ അ​റ്റ്​ ഹോം

•​ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും

തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന സ്​​bahbahഥാ​പ​ന​ങ്ങ​ള്‍

• ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, കോ​ള്‍​ഡ്​ സ്​​റ്റോ​റു​ക​ള്‍,

• പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍, മ​ത്സ്യ-​മാം​സ വി​ല്‍​പ​ന ശാ​ല​ക​ള്‍

• ബേ​ക്ക​റി

• പെ​ട്രോ​ള്‍, ഗ്യാ​സ്​ സ്​​റ്റേ​ഷ​നു​ക​ള്‍

• സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ (എ​ന്‍.​എ​ച്ച്‌.​ആ​ര്‍.​എ നി​ഷ്​​ക​ര്‍​ഷി​ച്ച സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ)

• ബാ​ങ്ക്, എ.​ടി.​എം, ക​റ​ന്‍​സി എ​ക്​​സ്​​ചേ​ഞ്ച്​

• ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​ത്ത അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഒാ​ഫി​സു​ക​ള്‍

• ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി സ്​​ഥാ​പ​ന​ങ്ങ​ള്‍

• ഒാ​േ​ട്ടാ​മൊ​ബൈ​ല്‍ വ​ര്‍​ക്​​ഷോ​പ്പു​ക​ള്‍, സ്​​പെ​യ​ര്‍ പാ​ര്‍​ട്​​സ്​ ക​ട​ക​ള്‍

• ക​ണ്‍​സ്​​ട്ര​ക്​​ഷ​ന്‍, മെ​യി​ന്‍​റ​ന​ന്‍​സ്​ മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ള്‍

• ഫാ​ക്​​ട​റി​ക​ള്‍

• ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ്​​ഥാ​പ​ന​ങ്ങ​ള്‍

• ഫാ​ര്‍​മ​സി​ക​ള്‍

Recipe of the day

Jul 292021
Ingredients 1 bowl cauliflower