ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്ന നമ്മുടെ ചില തെറ്റായ ശീലങ്ങൾ

നമ്മൾ സാധാരണയായി അനുവർത്തിക്കുന്ന, ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ചില തെറ്റായ ശീലങ്ങൾ.

1. Flossing (ഡെന്റൽ ഫ്ലോസ് കൊണ്ട് ഉദ്ദേശിക്കുന്നത് വളരെ സുതാര്യമായ ഫിലമെന്റ്സ് ഉപയോഗിച്ച് പല്ലുകൾക്കിടയിൽ ടൂത്ത് ബ്രഷിന് എത്താൻ സാധിക്കാത്ത ഇടങ്ങളിൽ അടിഞ്ഞ് കൂടുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ).
പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ദിവസവും 2 നേരം പല്ല് തേയ്ക്കുന്ന ശീലം ഗുണകരം തന്നെയാണ്. എങ്കിലും flossing നിത്യവും ശീലിക്കുന്നതും എന്തുകൊണ്ടും ഉത്തമം തന്നെയാണ്. കാരണം പല്ലുകൾക്കിടയീൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ പല്ലുകളെ കേടാക്കുക മാത്രമല്ല ചെയ്യുന്നത്. സ്ഥിരമായ നെഞ്ചെരിച്ചിലിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും, സ്ട്രോക്കിനും പിന്നെ ക്യാൻസറിനും വരെ കാരണമാകും. അതുകൊണ്ട് തന്നെ flossing ദിവസവും ഒരു പ്രാവിശ്യമെങ്കിലും ചെയ്യുന്നത് ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞ് കൂടി പല്ലുകളെ കേടാകുന്നതിൽ നിന്നും സംരക്ഷിക്കുന്നു. ഒപ്പം മറ്റ് ഭീകരമായ രോഗാവസ്ഥകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

2. ഭാരം കൂടിയ ഹാൻഡ്ബാഗ് തോളിൽ തൂക്കി നടക്കുക.
വലിപ്പമുള്ള ഹാൻഡ് ബാഗുകൾ ചിലപ്പോൾ ഫാഷന്റെ ഭാഗമായിരിക്കാം. എന്നാൽ അത്തരം ബാഗുകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ അതിനുള്ളിൽ ആവശ്യമില്ലാത്ത സാധങ്ങളും കുത്തിനിറയ്ക്കാറുണ്ട്, വലിയ ബാഗ് ആണല്ലോ എന്ന് കരുതി. സ്ഥിരമായി ഇത്തരത്തിലുള്ള ഭാരമേറിയ ബാഗും തൂക്കി നടക്കുന്നത് അനാരോഗ്യകരമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഭാവിയിൽ കടുത്ത കഴുത്ത്, തോൾ വേദനകൾക്ക് കാരണമാകും. വിദഗ്ധരുടെ അഭിപ്രായത്തിൽ ഭാരം കൂടിയ ഹാൻഡ് ബാഗുകൾ മുതുകിലെ പേശികളിലെ വേദന, ഡിസ്കിനും അതുവഴി കഴുത്തിനും കേടുപാടുകൾ സംഭവിക്കുക, സന്ധിവാതം, കൂടാതെ ശരീരത്തിന്റെ ഘടനയ്ക്ക് തന്നെ മാറ്റം സംഭവിക്കാനും കാരണമാകുമത്രേ. നിങ്ങളുടെ ഹാൻഡ് ബാഗ് ആഴ്ചയിൽ ഒരിക്കലെങ്കിലും പരിശോധിച്ച് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുന്നത് നന്നായിരിക്കും. വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം ഹാൻഡ് ബാഗിൽ സൂക്ഷിക്കുന്നതാണ് സൗകര്യത്തോടൊപ്പം ആരോഗ്യത്തിനും നല്ലത്.

3. ഉറക്കം ഒഴിവാക്കുക
ഉറക്കം വെറും സമയം കളയൽ ആണ് എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? എന്നാൽ ഒരു പുനർചിന്തനത്തിന്റെ ആവശ്യം ഉണ്ട്. കാരണം നിങ്ങളുടെ ശരീരത്തിന് വിശ്രമം അനിവാര്യമാണ്. നമ്മുടെ ശരീരം സ്വയം ചില അറ്റകുറ്റപണികൾ ചെയ്യുന്നത് നമ്മൾ ഉറങ്ങുമ്പോൾ ആണ്. ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കക്കുറവ് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. നിങ്ങൾ എത്ര ആരോഗ്യമുള്ള ആളോ സ്ഥിരമായിവ്യായാമം ചെയ്യുന്ന ആളോ ആയി കൊള്ളട്ടെ, ദിവസവും കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങിയിരിക്കണം. ഉറക്കം ഒഴിവാക്കുന്നവർക്ക് ആവശ്യത്തിന` ഉറങ്ങുന്നവരെക്കാൾ സ്ട്രോക്കും ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെ ന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ദിവസവും കൃത്യസമയത്ത് ഉറങ്ങേണ്ടതും ഉണരേണ്ടതും അനിവാര്യം തന്നെയാണ്.

4. വ്യായാമത്തിൽ ഉദാസീനത
ശാരീരികസ്വാസ്ഥ്യത്തിന്റെ കാര്യത്തിൽ അയഞ്ഞ നിലപാട് സ്വീകരിക്കുന്നത് നല്ലതല്ല. നിങ്ങൾക്ക് എത്ര ഭാരം കുറയ്ക്കണം അല്ലെങ്കിൽ കൂട്ടണം എന്നത് സ്ഥിരമായി പരിശോധിക്കാൻ വീട്ടിൽ ഒരു weighing scale സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുവഴി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും നിങ്ങളുടെ ഭാരം എത്ര എന്ന് പരിശോധിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടാകും. ഇങ്ങനെ നിങ്ങൾക്ക് വേണ്ട ഭാരത്തെക്കാൾ കുറവോ കൂടുതലോ കണ്ടാൽ അതിനനുസരിച്ച് വ്യായാമത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്താം.

5. പ്രഭാത ഭക്ഷണം ഒഴിവാക്കുക
ഇത് നമ്മിൽ പലരും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ഇത്. ഏറ്റവും കുറഞ്ഞ ഊർജ്ജത്തിൽ നിങ്ങളുടെ ദിവസം ആരംഭിക്കുന്നു എന്നതാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അർത്ഥമാക്കുന്നത്. ഉച്ചയാകുമ്പോഴേയ്ക്കും നിങ്ങൾ നന്നായി ക്ഷീണിച്ചിരിക്കും. വിശന്നിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് മാത്രമല്ല നിങ്ങളുടെ ശരീരം അതുകൊണ്ട് തന്നെ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കൊഴുപ്പ് ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുകയും ചെയ്യുന്നു.

6. അമിതമായി വ്യായാമം ചെയ്യുക
ആരോഗ്യവും ബോഡി ഷേയ്പ്പും നിലനിർത്താൻ വ്യായാമം ഗുണകരം തന്നെയാണ്. എന്നാൽ നിങ്ങൾ അതിനായി ആവശ്യത്തിലധികം സമയം ജിമ്മിൽ ചിലവഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിലധികം ആയാസം കൊടുക്കുന്നത് ഗുരുതരമായ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും. അത് ചിലപ്പോൾ അമിത വണ്ണത്തിനും, പ്രതിരോധശേഷി നശിക്കുന്നതിനും, മസിലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും. കൂടാതെ മുതുക്, മുട്ട് എന്നിവയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിയ്ക്കും.
സ്വന്തം ശരീരത്തെയും അതിന്റെ പരിധികളെയും നന്നായി മനസ്സിലാക്കുക, അതിന് ശേഷം തീരുമാനങ്ങൾ എടുക്കുന്നതാണ് ഉത്തമം എന്ന് ചുരുക്കം.

Post a new comment

Log in or register to post comments

Fashion

May 262017
The 70th annual Cannes Film Festival is currently taking place from 17 to 28 May 2017, in Cannes, France.

Entertainment

Dec 92017
മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ട് സിനിമകള്‍ രാജ്യാന്തര മേളയുടെ മൂന്നാം ദിനമായ ഇന്ന് (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍  പ്രദര്‍ശനത്തിനെത്തും.