ബിഎസ്‌എന്‍എല്‍ : രാത്രി സൗജന്യ ഡാറ്റ ഓഫര്‍ പുറത്തിറക്കി

ബിഎസ്‌എന്‍എല്‍ രാത്രിയിലെ സൗജന്യ ഡാറ്റ ഓഫര്‍ പുറത്തിറക്കി. 599 രൂപ വിലയുള്ള പ്ലാനിനൊപ്പാണ് ബിഎസ്‌എന്‍എല്‍ ഈ ഓഫര്‍ നല്‍കുന്നത്. ഈ പുതിയ ഓഫറിലൂടെ ജൂലൈ 21 മുതല്‍ രാത്രി പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. വരാനിരിക്കുന്ന ബക്രീദിനായിട്ടാണ് ഈ ഓഫര്‍ പ്രത്യേകം ഉണ്ടാക്കിയിരിക്കുന്നത്.

ബിഎസ്‌എന്‍എല്‍ 599 രൂപ പ്ലാന്‍ വര്‍ക്ക് ഫ്രം പ്ലാനുകളുടെ വിഭാഗത്തിലാണ് അവതരിപ്പിച്ചത്. എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് നല്‍കുന്ന ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും ദിവസവും 5 ജിബി ഡാറ്റയും നല്‍കുന്നു. മറ്റൊരു ടെലിക്കോം കമ്ബനിയും നല്‍കാത്ത ഡാറ്റ ആനുകൂല്യമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച്‌ കഴിഞ്ഞാല്‍ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും. എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്‌എന്‍എല്‍ എസ്ടിവി 599 നല്‍കുന്ന അധിക ആനകൂല്യങ്ങളില്‍ സൌജന്യ ട്യൂണുകള്‍, സൌജന്യ സിങ് മ്യൂസിക് ആപ്പ് ആക്‌സസ് എന്നിവ ഉള്‍പ്പെടുന്നു. ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 84 ദിവസത്തേക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. രാത്രി 12 മണി മുതല്‍ രാവിലെ 5 മണി വരെയാണ് ഈ ഡാറ്റ ആനുകൂല്യം ലഭിക്കുന്നത്. ഈ ഡാറ്റയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല.

Recipe of the day

Jul 292021
Ingredients 1 bowl cauliflower