ആധാര്‍ എന്റോള്‍ മെന്റിനുള്ള സംവിധാനം ; ബിഎസ്എന്‍എല്ലിന്റെ 262 ഉപഭോക്ത സേവനകേന്ദ്രങ്ങളില്‍

കേരളത്തിലെ 262 ഉപഭോക്ത സേവനകേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിനുള്ള  സംവിധാനം ഒരുമാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന്‌ കേരള ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടിമാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും  അദ്ദേഹം തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പും  ലഭ്യമാക്കുന്നു. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജ്ജുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ക്കും, 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിതചാര്‍ജ്ജുള്ള ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നതാണ്.  ആമസോണ്‍ പ്രൈം അംഗത്വംഉള്ളവര്‍ക്ക്  ആമസോണ്‍ പ്രൈം വീഡിയോസ്ട്രീമിംഗ്, പരസ്യരഹിതപ്രൈം മ്യൂസിക്‌ സേവനങ്ങള്‍ക്കൊപ്പം അര്‍ഹതയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്അതിവേഗ ഡെലിവറിസൗകര്യവും ലഭിക്കുന്നതായിരിക്കും. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ്‌ സേവനങ്ങള്‍ മെയ് മാസാവസാനം മുതല്‍ ലഭ്യമാകും.

സംസ്ഥാന ഗവണ്‍മെന്റിന് വേണ്ടിയുള്ള 1855 ഹോട്ട് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ, 5481 ആക്‌സസ് പോയിന്റുകളോട്കൂടിയ 3055 ഹോട്ട്‌സ്‌പോട്ടുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കിയിട്ടുണ്ട്. 235 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍കൂടി ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മൊബൈല്‍ ഡാറ്റ ഓഫ്‌ലോഡിംഗ്‌ സൗകര്യമുള്ള 172 ഹോട്ട്‌സ്‌പോട്ടുകളും സംസ്ഥാനത്തുണ്ട്. പ്രധാനപ്പെട്ട ടൂറിസ്റ്റ്‌കേന്ദ്രങ്ങളിലും, ഗവണ്‍മെന്റ് അതിഥി മന്ദിരങ്ങളിലും ഈ സേവനം ലഭ്യമാണ്.

വാര്‍ഷിക പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ ടുഹോം, ഉപഭോക്താക്കള്‍ക്ക് 25 ശതമാനം ക്യാഷ് ബാക്ക്ഓഫര്‍ ലഭ്യമാണ്.  പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമായിരിക്കും.  

 ഉപഭോക്താക്കള്‍ക്ക്  നിരവധി പേര്‍ക്ക് ഒരുമിച്ച് എസ്സ്എംഎസ്സുകള്‍ അയക്കാനുള്ള  വെബ്‌പോര്‍ട്ടലും നിലവില്‍ വന്നു.  ഇതിനുള്ള തനത് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചതായും ഇതിന്റെമൊബൈല്‍ ആപ് ഉടന്‍ പുറത്തിറക്കുമെന്നും കേരള ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു

ഓഡിയോ, വീഡിയോകോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോട്കൂടിയ പുതുതലമുറ ശൃംഖലകളായി എല്ലാ എക്‌സ്‌ചേഞ്ചുകളെയും ഉടനെ പരിവര്‍ത്തിപ്പിക്കും.

കഴിഞ്ഞ വര്‍ഷംകേരളത്തില്‍ 15 ലക്ഷം പുതിയ വരിക്കാരെ ബിഎസ്എന്‍എല്ലിന്  ലഭിച്ചു.  മൂന്ന് ലക്ഷം പേര്‍  പോര്‍ട്ട് ഇന്‍ വഴി ബിഎസ്എന്‍എല്‍ വരിക്കാരായപ്പോള്‍, പോര്‍ട്ട് ഔട്ട് ചെയ്തത് രണ്ട് ലക്ഷം പേര്‍ മാത്രമാണ്. വരുന്ന സാമ്പത്തിക വര്‍ഷം  20 ലക്ഷം പുതിയമൊബൈല്‍ കണക്ഷനുകളും, ഒരു ലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനുകളും  രണ്ട് ലക്ഷം ബ്രോഡ് ബാന്‍ഡ് കണക്ഷനുകളും 2.5 ലക്ഷം  പുതിയ എഫ്ടി ടി എച്ച് കണക്ഷനുകളും നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലാണ്  ഏറ്റവുംകൂടുതല്‍ എഫ്ടി ടിഎച്ച് കണക്ഷനുകളുള്ളത്.
4ജി സേവനം കുടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ കാലയളവില്‍ 4ജി സേവനം വ്യാപിപ്പിച്ചത്. 1791 പുതിയമൊബൈല്‍ ബിടിഎസുകളാണ് സ്ഥാപിച്ചത്.  ഇതില്‍ 700 4ജി, 1007 3ജി മൊബൈല്‍ ബിടിഎസുകള്‍ ഉള്‍പ്പെടുന്നു. സാങ്കേതിക തടസ്സങ്ങള്‍ കാരണം 4ജി നടപ്പാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട പല നഗരങ്ങളെയും 2020 ഓടുകൂടി  നേരിട്ട്  5ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

666 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും, പരിധിയില്ലാതെ കോളുകളും  നല്‍കുന്ന പുതിയ മൊബൈല്‍ പ്ലാനും നില്‍വില്‍ വന്നിട്ടുണ്ട്.  134 ദിവസമാണ് ഈ പ്ലാനിന്റെ  കാലാവധി. പ്രതിദിനം 100 എസ്എംഎസ്സുകളും  ഈ പ്ലാനില്‍ ലഭ്യമാകും.  1699 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും  പരിധിയില്ലാത്ത കോളുകളും നല്‍കുന്ന വാര്‍ഷിക  മൊബൈല്‍ പ്ലാന്‍ വഴിമുംബൈ, ഡെല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും, കോളുകള്‍ വിളിക്കാനും, പ്രതിദിനം 100  എസ്എംഎസ്സുകള്‍ അയക്കാനും സാധിക്കും.  വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ,  തുടങ്ങിയ 26 രാജ്യങ്ങളില്‍ ബിഎസ് എന്‍എല്‍ വരിക്കാര്‍ക്ക്ഇ ന്റര്‍നാഷണല്‍ റോമിംഗ്‌ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ്എന്‍എല്‍ വിങ്ങ്‌സ്ഇന്റര്‍നെറ്റ്‌ ടെലിഫോണിക്ക്കഴിഞ്ഞ വര്‍ഷം 3,000 പുതിയവരിക്കാരെ ലഭിച്ചു. സിംകാര്‍ഡ് ഇല്ലാതെതന്നെ, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ഐഒഎസ് പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍,  എന്നിവയില്‍ നിന്നും,  ഏത്‌ഫോണിലേക്കും കോളുകള്‍വിളിക്കാനും, സ്വീകരിക്കാനും ഈ ആപ്പ് അധിഷ്ഠിതസേവനത്തില്‍ നിന്നും സാധിക്കും. സൗജന്യ ദേശീയ, അന്തര്‍ദേശീയ റോമിംഗ്‌ സൗകര്യത്തോടുകൂടിയുള്ള ഈ സേനം ഉപയോഗിച്ച്, രാജ്യത്തിന് പുറത്തായിരിക്കുന്ന വേളകളില്‍ ഇന്ത്യയിലെഏതു നമ്പറിലേക്കും,  1.20 രൂപ നിരക്കില്‍വിളിക്കാം. വിങ്ങ്‌സില്‍ നിന്നും വിങ്ങ്‌സിലേക്ക്‌ വീഡിയോകാളിങ്ങ്‌ സൗകര്യവും ലഭ്യമായിരിക്കും.

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi