ആഴ്ചയില്‍ 3 പുഴുങ്ങിയ മുട്ട കഴിക്കൂ

ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഭക്ഷണം സഹായിക്കുമെന്നതാണ് വാസ്തവം. നല്ല ഭക്ഷണം കഴിച്ചാല്‍ ആരോഗ്യം, അല്ലെങ്കില്‍ അനാരോഗ്യവുമാണ് ഫലം.

ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ തന്നെ വേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ല, എന്നു മാത്രവുമല്ല, അനാരോഗ്യമാകും, ഫലം. അതായത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതില്‍ കൂടി കാര്യമുണ്ടെന്നര്‍ത്ഥം.

മുട്ടയുടെ കാര്യം തന്നെയെടുക്കാം. സമീകൃതാഹാരം എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ് മുട്ട. കാല്‍സ്യം, പ്രോട്ടീനുകള്‍, വൈറ്റമിന്‍ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ കലവറയാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്നുമാണിത്.

മുട്ട തന്നെ പല രീതിയിലും കഴിയ്ക്കാം. പൊരിച്ചു കഴിയ്ക്കാം, ഓംലറ്റുണ്ടാക്കാം, പുഴുങ്ങാം, ബുള്‍സൈ, കറി വച്ചു കഴിയ്ക്കാം എന്നിങ്ങനെ പോകുന്ന ഈ ലിസ്റ്റ്.

എന്നാല്‍ ആരോഗ്യകരമായ മുട്ട പാചകരീതി എന്നത് പുഴുങ്ങിയതാണെന്നു തന്നെ വേണം, പറയാന്‍. കാരണം മറ്റുള്ള പല രീതികളിലും എണ്ണ ചേര്‍ത്തും മറ്റമുണ്ടാക്കുമ്ബോള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ പുഴുങ്ങിയ മുട്ട ആരോഗ്യ ഗുണങ്ങള്‍ അല്‍പം പോലും നഷ്ടപ്പെടാതെ നമ്മുടെ ശരീരത്തിനു ഗുണകരമാകുകയാണ് ചെയ്യുന്നത്.പുഴുങ്ങിയ മുട്ട എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് വാട്ടിയ മുട്ടയല്ല, ഹാര്‍ഡ് ബോയില്‍ഡ് എഗ് അതായത് നല്ലപോലെ മുഴുങ്ങി മുട്ടയുടെ മഞ്ഞയും വെള്ളയും നല്ലപോലെ ഉറച്ച മുട്ടയാണ്.

ആഴ്ചയില്‍ 3 പുഴുങ്ങിയ മുട്ടയെങ്കിലും കഴിയ്ക്കാം. ഇത് ശീലമാക്കുന്നതു കൊണ്ട്, അതായത് ആഴ്ചയില്‍ 3-4 മുട്ട കഴിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ പല വിധമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, മുട്ട പുഴുങ്ങിത്തന്നെ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മനസിലാകും.

ആഴ്ചയില്‍ 3 മുട്ട പുഴുങ്ങി കഴിച്ചു നോക്കൂ

പുഴുങ്ങിയ മുട്ട

ഹാര്‍ഡ് ബോയില്‍ഡ് എഗ് അഥവാ പുഴുങ്ങിയ മുട്ട പ്രോട്ടീന്‍ സമ്ബുഷ്ടമാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയില്‍ 78 കലോറി, 6 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം കൊഴുപ്പ് എന്നിവയാണ് അടങ്ങിയിരിയ്ക്കുന്നത്. അതായത് തടി കൂട്ടുന്ന കൊഴുപ്പിന്റെ അളവു തീരെ കുറവാണെന്നര്‍ത്ഥം. ഇത് മുട്ട പുഴുങ്ങിക്കഴിയ്ക്കുമ്ബോഴാണ് സംഭവിയ്ക്കുന്നത്. എണ്ണ ചേര്‍ത്തു തയ്യാറാക്കുന്ന മറ്റു മുട്ട വിഭവങ്ങളില്‍ എണ്ണയുടെ അളവു കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

പ്രോട്ടീന്‍

പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ തോത് ഏറെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ശരീരത്തിന് മുട്ടയിലെ പ്രോട്ടീന്‍ നഷ്ടപ്പെടാതെ ലഭിയ്ക്കാന്‍ സാധിയ്ക്കുന്ന വഴിയാണ് ഇതെന്നു വേണം, പറയാന്‍. പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം തടി കുറയ്ക്കാന്‍ സഹായകമാകുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ 2008 ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. വയറു നിറയുന്നു. വിശപ്പു കുറയുന്നു. ഇത് അമിതാഹാരം ഒഴിവാക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

മുട്ട മഞ്ഞയിലെ കൊളസ്‌ട്രോള്‍ പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ പുഴുങ്ങിക്കഴിച്ചാല്‍ ഈ ഭീഷണി ഒരു പരിധി വരെ കുറയുന്നു. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മറ്റേതു രീതിയേക്കാളും മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൊളസ്‌ട്രോള്‍ ഭീഷണി കുറയാന്‍ സഹായിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും മുട്ട മഞ്ഞ കഴിയ്ക്കാതെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായി നിജപ്പെടുത്താം. എന്നാല്‍ പുഴുങ്ങിയ മുട്ട വെള്ള ദിവസവും കഴിയ്ക്കാം. കാരണം മുട്ടവെള്ള കൊളസ്‌ട്രോള്‍ ഫ്രീ ഭക്ഷണമാണ്. ഇതുപോലെ മറ്റു ഭക്ഷണങ്ങളിലെ കൊളസ്‌ട്രോള്‍ പോലെ അപകടകരവുമല്ല, പുഴുങ്ങിയ മുട്ടയിലെ കൊളസ്‌ട്രോള്‍ തോത്.

എല്ലുകളുടെ ആരോഗ്യത്തിന്

പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.ഇവ കൂടുതല്‍ അളവില്‍ ഈ രീതിയില്‍ ലഭ്യമാകുമെന്നു വേണം, പറയാന്‍. ഇതു കൊണ്ടു തന്നെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഇത് ഏറെ നല്ലതാണ്. വൈറ്റമിന്‍ ഡി അടങ്ങിയതു കൊണ്ടു തന്നെ കാല്‍സ്യം ശരീരത്തിന് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ സാധിയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍

സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

ബോയില്‍ഡ് എഗ്

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും ആരോഗ്യകരമായ രീതിയാണ് പുഴുങ്ങിയ മുട്ട. തടി കുറയ്ക്കാന്‍ ബോയില്‍ഡ് എഗ് ഡയറ്റെന്ന ഒരു ഡയറ്റു തന്നെയുണ്ട്. രണ്ടാഴ്ചയില്‍ കാര്യമായ ഫലം തരുന്ന ഒന്നാണിത്.ഇത് പ്രാതലിന് കഴിയ്ക്കുന്നതാണ് തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറ്റവും ഗുണകരവും.

ഊര്‍ജം

ശരീരത്തിന് ഏറ്റവും ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന പ്രാതലാണ് പുഴുങ്ങിയ മുട്ട. ശരീരത്തിന് ആവശ്യമായ ഒരു മാതിരി പോഷകങ്ങള്‍ എല്ലാം തന്നെ ഇതിലുണ്ട്. വിശപ്പു കുറയ്ക്കും, വയര്‍ നിറഞ്ഞതായി തോന്നും, അമിത ഭക്ഷണം ഒഴിവാക്കാം. അതേ സമയം ശരീരത്തിന് ഊര്‍ജവും ലഭിയ്ക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്

ഇതിലെ കൊളീന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. നല്ല ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. ഗര്‍ഭിണികള്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന് നല്ലതാണ്. ഇതില്‍ ഫോളിക് ആസിഡും ധാരാളം ഉണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യൂഹത്തിന് ഏറെ ഫലപ്രദമാണ്

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. രക്തധമനികളില്‍ രക്തം കട്ടി പിടിയ്ക്കുന്നതു തടയുന്നു. പുഴുങ്ങിയ മുട്ടയില്‍ കൊളസ്‌ട്രോളും കുറവാണ്. ഇതും ഹൃദയത്തിനു ഗുണകരമാണ്.

കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍

പുഴുങ്ങിയ മുട്ടയില്‍ ധാരാളം കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്.

മസിലുകള്‍ക്ക്

മസിലുകള്‍ക്ക് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പുഴുങ്ങിയ മുട്ടയെന്നു പറയാം. ഇതിലെ പ്രോട്ടീന്‍ മസിലുകളുടെ വളര്‍ച്ചയ്ക്കും ഉറപ്പിനുമെല്ലാം സഹായിക്കും.

Recipe of the day

Nov 162021
INGREDIENTS