'അവശേഷിക്കുന്നവര്‍' ഒക്ടോബര്‍ 15ന് Perfecctio Entertainment ഒ.ടി.ടി.യില്‍

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'അവശേഷിക്കുന്നവര്‍' ഒക്ടോബര്‍ 15ന് Perfecctio Entertainment ഒ.ടി.ടി.യില്‍ റിലീസ് ചെയ്യും.

മത ത്രീവ്രവാദത്തില്‍ പെട്ടു പോയ ഷാനവാസ് എന്ന യുവാവ്, അവനെ ആശ്രയിച്ചു ജീവിക്കുന്ന ഉപ്പയും ഭാര്യയും മകനും. പോലീസികാരുമായുള്ള ഏറ്റുമുട്ടലില്‍ ഷാനവാസ് മരിക്കുന്നു. അവന്റെ സുഹൃത്ത് സലീം മരണ വിവരവുമായി വീട്ടില്‍ എത്തുന്നു...

ഷാനവാസിന്റെ മരണ ശേഷം അനാഥമാകുന്ന ഉപ്പയും ഭാര്യയും മകനും. ഇവരുടെ അവശേഷിക്കുന്ന ജീവിതത്തിന്റെ ദുരിതങ്ങള്‍...
തീവ്രവാദത്തിലേക്ക് പോകുന്ന യുവാക്കള്‍ അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെ കുറിച്ച് ഓര്‍ക്കാറില്ല.

പുസ്തകങ്ങലൂടെയുള്ള തീവ്ര ആശയങ്ങള്‍ വായിച്ചു വഴി തെറ്റുന്ന യുവാക്കള്‍ക്കുള്ള മഹത്തായ സന്ദേശമാണ് 'അവശേഷിക്കുന്നവര്‍'.
15 മിനിട്ടും 34 സെകന്റും ദൈര്‍ഘ്യമുള്ള 'അവശേഷിക്കുന്നവര്‍' ഹൃസ്വ ചിത്രം സമൂഹത്തിന് നല്‍കുന്നത് ഒരു വലിയ സംന്ദേശമാണ്.

ന്യൂസ് ഐ ടെലിവിഷന്‍ന്റെ ബാനറില്‍ 'അവശേഷിക്കുന്നവര്‍' എന്ന ഹൃസ്വ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് കണ്ണൂര്കാരനായ ഇ.എം. ഷാഫിയാണ്.
നിരവധി അംഗീകാരങ്ങള്‍ 'അവശേഷിക്കുന്നവര്‍' എന്ന ഹൃസ്വ ചിത്രത്തെ തേടി എത്തി.
അവസാനമായി ലഭിച്ചത് സോളോ ലേഡി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021, മികച്ച ബോധവത്കരണ ഹൃസ്വ ചിത്രത്തിനുള്ള അവാര്‍ഡാണ്.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് 2021 (IIFA 2021) മികച്ച ബോധവത്കരണ ഹൃസ്വ ചിത്രം.

സോളോ ലേഡി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് 2021 (SLIFF 2021). മികച്ച ബോധവത്കരണ ഹൃസ്വ ചിത്രം.

ഇഗ്‌മോ ഇന്റര്‍നാഷണല്‍ ഷൊര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2021 (IGMO 2021). മികച്ച ബോധവത്കരണ ഹൃസ്വ ചിത്രത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

ഛായാഗ്രഹണം ഷെരീഫ് കണ്ണൂര്‍, എഡിറ്റിംഗ്, സംഗീതം, ശബ്ദലേഖനം ബിജു ചാലാട്, സഹ സംവിധാനം ജമാല്‍ കണ്ണൂര്‍ സിറ്റി, സ്റ്റുഡിയോ വൈ നോട്ട്, കണ്ണൂര്‍.
അസു ഹാജി, ശ്രീജിത് അലവില്‍, അഭിഷേക്, മനോജ് പി.വി., പ്രിയ കെ.ബി., മാസ്റ്റര്‍ ശ്രീപദ് ബിജു തുടങ്ങിയവരാണ് അഭിനേതാകള്‍.

കണ്ണൂര്‍ ഫിലിം ചെമ്പര്‍ പ്രസിഡന്റ് ആണ് ഇ.എം. ഷാഫി. കേരള ചലച്ചിത്ര അക്കാഡാമിയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെയും അഫിലേഷനോടെയാണ് കണ്ണൂര്‍ ഫിലിം ചേമ്പര്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്നത്. കണ്ണൂര്‍ ഫിലിം ചേമ്പര്‍ എട്ടോളം ഫിലിം ഫെസ്റ്റിവലുകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.