ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല 20നാണ്.  ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന സ്‌റ്റേജ് പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും. അംബ, അംബിക, അംബാലിക എന്നിങ്ങനെ മൂന്ന് സ്‌റ്റേജുകളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുക. ചടങ്ങില്‍ പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ എം.ആര്‍. രാജഗോപാലിന് ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. പിന്നണി ഗായിക വൈക്കം വിജയലക്ഷമിയുടെ സംഗീത കച്ചേരിയാണ് ആദ്യ കലാപരിപാടി. പ്രധാന വേദിയായ അംബയില്‍ വൈകിട്ടാണ് പരിപാടികള്‍ മറ്റ് രണ്ട് വേദികളിലും രാവിലെ മുതല്‍ പരിപാടികള്‍ ഉണ്ടായിരിക്കും. ആറ്റുകാലിലെ പ്രധാന നേര്‍ച്ചയായ കുത്തിയോട്ട വ്രതം നോക്കുന്നതിനുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ സമാപിച്ചു. ആഴ്ചകള്‍ക്ക് മുന്‍പേ രജിസ്‌ട്രേഷന്‍ 800 കവിഞ്ഞിരുന്നു.

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന 20ന് കൂടുതല്‍ ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി ക്ഷേത്രത്തിന് മുന്‍വശത്തുണ്ടായിരുന്ന പഴയ വെടിപ്പുര മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാല അര്‍പ്പിക്കാനെത്തുന്നവര്‍ പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് മുഴുവനും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കുന്നതിനായി കൂടുതല്‍ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം ഉണ്ടാകും. മോഷണം പിടിച്ചുപറി സംഘത്തില്‍പ്പെട്ട അന്യസംസ്ഥാനക്കാരെയടക്കം നിരീക്ഷിക്കാന്‍ മഫ്തിയില്‍ കൂടുതല്‍ പൊലീസുകാര്‍ ഉണ്ടാകും. സുരക്ഷ ലക്ഷ്യമിട്ട് 20 ബൈക്ക് പൈട്രോളിങ് സംഘത്തെ അധികമായി നിയോഗിച്ചിട്ടുണ്ട്. നാളെ മുതല്‍ ജില്ലയിലെ വിവിധധ ഡിപ്പോകളില്‍ നിന്നും ആറ്റുകാലിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

20ന് രാവിലെ 10.15 മുതലാണ് പൊങ്കാല അര്‍പ്പിക്കല്‍ കര്‍മ്മം ആരംഭിക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15 ഓടെ പൊങ്കാല നിവേദിക്കും. പൊങ്കാല കഴിഞ്ഞ് രാത്രി 11.15 ഓടെ ആറ്റുകാല്‍ ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് 21ന് രാത്രി നടക്കുന്ന കുരുതി തര്‍പ്പണത്തോട് കൂടി പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പൊങ്കാല മഹോത്സവം സമാപിക്കും. പൊങ്കാല മഹോത്സവത്തിലെ അന്നദാനത്തിന് പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ് ഭക്ഷണമൊരുക്കുക.
 

Fashion

Jan 142020
The coming of age is a time of great change in youth fashion concepts. Sustainable, Minimalism, Comfortable ... these are the heroes of the wardrobe.

Entertainment

Jan 162020
ഈ സിനിമയുടെ പിന്നിലൊരു മനോഹരമായ സിംഫണിയുണ്ട്. ന്ത് ച്ചാൽ, ഒരു പുരുഷനാൽ (നദീം ഖാൻ-32 ) വേട്ടയാടപ്പെട്ട പതിനഞ്ച് വയസ്സുള്ള ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ കഥയാണ്. ഒരു സ്ത്രീയുടെ കഥ.