ആത്മാനുരാഗം

 ഒന്നുരിയാടുവാൻ
തോന്നുകിൽ
മാത്രമെത്തുകെൻ
കണ്ഠേ, നീസ്വന
ബന്ധുരഭാഷേ!

തെല്ലിട നിൽക്ക
ചിത്തേ നീചിന്ത,
കാറ്റുലയൂതിത്തെളിക്കുകെൻ
നിശ്വാസം, ഉള്ളിലുയി-
രുണർന്നു
ഷഡാധാരശിലകൾ!

ഹാ! ഉല്ലേഖമെങ്ങോ
ആഹതമിവർ, പരാ, പശ്യന്തീ,
മധ്യമ, വൈഖരീ, സ്വര
മൂകാക്ഷരങ്ങൾ,
സഞ്ചയവ്യഞ്ജന
വചവാചാലവാക്കുകൾ,
ആ വന്യവാല്മീക
തന്ത്രികൾ, ദേവസ്പന്ദ
മൗനഗന്ധിയാം
പത്മതാരുടൽ
ഗീഥികൾ!

ദേവീ നീ, ചേണുയിർ
നിർവൃതീലയം, ഭഗം
ഏവം ആരാദ്ധ്യം,
അനുഭാവം തരികെൻ
ഭാവനാതീരം, ഇളകും
അലമാലകൾ
തേടും ഒരുസാഗരം,
.....................................

അനിൽ പുതുവയൽ

കാവ്യം ആത്മാനുരാഗം!
..

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്