ആസ്തമ തടയാന്‍ വിദ്യാലയങ്ങളില്‍  ആസ്തമ മാന്വല്‍ പുറത്തിറക്കി 

കുട്ടികളിലെ ആസ്തമയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനും    ആസ്തമ തടയാനുള്ള  രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ആസ്തമ മാന്വല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പുറത്തിറക്കി. ആസ്തമ യെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനും ആസ്തമയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷപ്രദവും ആരോഗ്യകരവുമായ സ്‌കൂള്‍ ജീവിതം നയിക്കാനും ഈ മാന്വല്‍ പ്രയോജനപ്പെടുമെന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.

ലംഗ് കെയര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഈ മാന്വല്‍ വനം, പരിസ്ഥി, കാലാവസ്ഥാ വ്യതിയാന വകുപ്പ്  പരിസ്ഥിതി ക്ലബ്ബുകള്‍ വഴി രാജ്യത്തെ ഒരു ലക്ഷം വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. എയിംസ്(ന്യൂഡല്‍ഹി), സര്‍ ഗംഗാറാം ഹോസ്പിറ്റല്‍ (ന്യൂഡല്‍ഹി), ഫോര്‍ട്ടിസ് (കൊല്‍ക്കത്ത), അപ്പോളോ (ബംഗളൂരു) എന്നിവയടക്കമുള്ള രാജ്യത്തെ പ്രധാന ആശുപത്രികളിലെ പ്രമുഖ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശത്തിലാണ് ഈ മാന്വല്‍ തയാറാക്കിയിരിക്കുന്നത്. 11 ഭാഷകളിലാണ് ഈ മാന്വല്‍ പുറത്തിറക്കുന്നത്.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment