ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്: ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍

കുവൈറ്റ് സിറ്റി: തൊഴില്‍, കുടുംബ, ഗാര്‍ഹിക വിസകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടി ക്രമങ്ങളില്‍ സമൂലമായ മാറ്റം വരുത്തിയതായി റെസിഡന്‍സി അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ബര്‍ജാസ് പറഞ്ഞു. തൊഴില്‍ വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പുതിയ സര്‍ക്കുലര്‍ പ്രകാരം രണ്ടുവര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കും. അതേസമയം കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഒരുവര്‍ഷം അനുവദിക്കും. ഗാര്‍ഹിക വിസകളിലെ വിദേശികള്‍ക്ക് മൂന്നുവര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സും കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഒരു വര്‍ഷവും കുടുംബ വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് രണ്ടു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സും കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഒരുവര്‍ഷം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Recipe of the day

Jul 292021
Ingredients 1 bowl cauliflower